അക്ഷരജാലകം എല്ലാ ഞായറാഴ്ചയും
Don't walk behind me; I may not lead. Don't walk in front of me; I may not follow. Just walk beside me and be my friend.
Albert Camus, ഫ്രഞ്ച് എഴുത്തുകാരൻ
എന്നാൽ ജർമ്മൽ എഴുത്തുകാരനായ ഫ്രാൻസ് കാഫ്കയുടെ കാര്യം മറ്റൊന്നാണ്. നിറയെ അനുതാപമാണ് ആ രചനകളിലുള്ളത്.
അദ്ദേഹം യാഥാർത്ഥ്യവാദിയാണ്.വസ്തുക്കൾ അവിടെ സ്വാഭാവികമായി കാണപ്പെടുന്നു.ദസ്തയെവ്സ്കി ഒരു മാഗ്നിഫൈയിംഗ് ഗ്ലാസ് പോലെയാണ്. വസ്തുക്കളെ നേരായി കാണിക്കില്ല;രൂപമാറ്റം വരുത്തും.ക്രൂരമായ ഒരു പ്രതിഭാവിശേഷം ദസ്തയെവ്സ്കിയിലുണ്ട്.
മലയാളത്തിന്റെ ദേശീയ കറി റോസ്മേരി പറയുന്നതുപോലെ മീൻ പൊള്ളിച്ചതൊന്നുമല്ല; ചക്കക്കുരുവും മാങ്ങയുമാണെന്ന് ഞാൻ പറയും. ഒരു നൂറ്റാണ്ടെങ്കിലും പാവപ്പെട്ട മലയാളികൾ താലോചിച്ച കറിയാണിത്. പാലിയത്ത് എഴുതിയ പോസ്റ്റിലും ഇതിനു സമാനമായ ഒരു ചിന്ത കാണുന്നു. അതിൽ പോയ കാലത്തെക്കുറിച്ചുള്ള നിരാശയും തെളിയുന്നു:
പ്രണയനിർവൃതി അനുഭവിക്കുന്നവരാണ് അടുത്ത ജന്മത്തിൽ ചക്കക്കുരുവും ചെമ്മീനുമായി ജനിക്കുന്നത്. എന്നിട്ട് ഒരു ദിവസം തേങ്ങയോടും മാങ്ങയോടും ഒപ്പം വെന്ത് രണ്ടു ജന്മത്തിലും പ്രണയനിർവൃതി അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാപാപിയുടെ നാവിൽ ചെന്നു മുട്ടി അഞ്ചു പേരും കൂടി ഒരുമിച്ച് നിർവാണം പ്രാപിക്കും. പിന്നെ പുനർജന്മമില്ല.
ഇന്ത്യ കാണാൻ പറ്റാതെപോയത് പണമില്ലാത്തതുകൊണ്ടാണെന്ന് ഒ വി വിജയൻ എന്നോട് പറഞ്ഞിട്ടുണ്ട്. എതാണ്ട് അതേ അവസ്ഥ ഞാനും നേരിടുന്നു.രോഗിയാവാൻ , സൗഹൃദം കൂടാൻ, വീട്ടിൽ താമസിക്കാൻ , പ്രണയിക്കാൻ, പണം വേണം.പണത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ഇതിന്റെ ഫലമായാണ് കൊച്ചുകുട്ടികൾ പോലും മാതാപിതാക്കളുടെ ക്രൂരതയ്ക്കിരയായി കൊലചെയ്യപ്പെടുന്നത്.ആർക്കും രക്ഷയില്ല.
വൃദ്ധജനങ്ങളെ എവിടെയും ഉപേക്ഷിച്ചുകളയും.
ശരീരം അശ്ലീലമോ?
സാജൻ എഴുതുന്നു:ഓണക്കാലം സാഹിത്യത്തിനുവേണ്ടി എന്തു ചെയ്യുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ?എനിക്കു തോന്നുന്നു, ഓണപ്പതിപ്പുകൾ സാഹിത്യത്തിന്റെ നിലയെ അപകടപ്പെടുത്തുന്നു.എഴുതുവാൻ വേണ്ടി മാത്രം എഴുതുന്ന കഥകളും കവിതകളും ലേഖനങ്ങളും കുത്തിനിറച്ച് ഇറങ്ങുന്ന ഓണപ്പതിപ്പുകൾ നമുക്കു ഒരു ബാധ്യതയായി തീരുന്നുണ്ട്.
മുംബൈ ഫോമ പ്രസിഡന്റ് യു എൻ ഗോപി നായർ ഫേസ്ബുക്കിൽ എഴുതുന്നു: നിരാശയുടെ പടുകുഴിയിൽ വീണ് ജീവിതം തള്ളി നീക്കുകയും
ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുന്നവർ
മുംബൈയിയിൽ നിരവധിയാണ്. പ്രത്യാശയുടെ കിരണങ്ങൾ
നിറയ്ക്കാൻ പര്യാപ്തമായ കൈത്താങ്ങുമായി ഫോമയുടെ
പുതിയ ചുവടുവയ്പ്പിനു സെമിനാറിൽ
വൈകീട്ട് 5 മണിക്ക് തുടക്കം കുറിക്കും.
വലിയ സന്തോഷം തോന്നുകയാണ്. ഇതാണ് ശരിയായ പരിശ്രമം.
പുസ്തകോൽസവത്തിന്റെ ഭാഗമായ്യാണ് ഈ സെമിനാർ നടക്കുന്നത്.
പരേതരുടെ ഇൻബോക്സ്
ഒരാൾ മരിക്കുന്നതോടെ , അവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ എന്തെല്ലാം വിനിമയം ചെയ്യുന്നു!.അത് മറ്റൊരു പ്ലാനറ്റാണ്. ആ വസ്തുക്കൾക്ക് അധികാരമുണ്ടോ?
അതിനു മറ്റൊരു ഭാഷകൂടി വശമാകുന്നുണ്ടോ?
ഇതാ ഈ വരികൾ വായിക്കൂ:മരിച്ചു പോയവരുടെ ഇന്‍ബോക്സ്
മൌനമുറഞ്ഞുപോയൊരു മഹാസമുദ്രമാണ്
എങ്കിലും ആഴങ്ങളില്‍ നാമറിയാത്ത
ചില നേര്‍ത്ത തിരയിളക്കങ്ങളില്‍
നിശ്ശബ്ദമായ ചില മറുപടികളുണ്ട്
പറയുവാനവര്‍ കാത്തുവച്ചിരുന്നത്..മരിച്ചു പോയവരുടെ ഇന്‍ബോക്സ്
ആരുമറിയാത്തൊരു വസന്തമൊളിപ്പിക്കുന്നു.
പിന്നെ വാക്കുകള്‍ പൊള്ളിച്ച വേനലുകള്‍,
മഞ്ഞുപോലുറഞ്ഞ മറുപടികള്‍..
ഹൃദയത്തിന്റെ നാലറകളിലവര്‍
പല ഋതുക്കളൊളിപ്പിച്ചപോലെ..മരിച്ചു പോയവരുടെ ഇന്‍ബോക്സ്
നാം എത്രമുട്ടിയാലും തുറക്കപ്പെടാതെ
അടഞ്ഞുപോയ വാതിലുകളാണ്.
എങ്കിലും ചില സ്പന്ദനങ്ങള്‍
അടഞ്ഞ വാതിലിനപ്പുറം പലനേരം
പതുക്കെ വന്നുമടങ്ങാറുണ്ട്..നാമാരുമറിയാതെ.
ഒരാളുടെ ലൈംഗികസ്വഭാവം എന്നത് അയാളുടെ മറ്റെല്ലാ കാര്യങ്ങളിലുമുള്ള പെരുമാറ്റരീതിയുടെ ഒരു അപരരൂപമാണ്.
If I do not write to empty my mind, I go mad.
Lord Byron,ഇംഗ്ലിഷ് കവിDon't walk behind me; I may not lead. Don't walk in front of me; I may not follow. Just walk beside me and be my friend.
Albert Camus, ഫ്രഞ്ച് എഴുത്തുകാരൻ
ഓർമ്മയെഴുത്തുകാരുടെ ഉപരിപ്ലവ വീക്ഷണം
ഓർമ്മകളെ പൂർണമായി വിശ്വസിക്കാൻ കഴിയില്ല.
കാരണം തെറ്റായ ഓർമ്മകൾ എപ്പോഴും നിലനിൽകുന്നു.
ഒരു മനുഷ്യവ്യക്തിയെ അറിയാൻ അയാളുടെ ഓർമ്മകളെ കണ്ടെത്തണം. എന്നാൽ ഇത് ആ വ്യക്തിക്കു മാത്രമേ കണ്ടെത്താൻ കഴിയൂ.അയാൾക്കുപോലും കഴിയണമെന്നില്ല. സംവൽസരങ്ങൾക്കു മുൻപു നടന്ന ഒരു സംഭവത്തെ പലരീതിയിൽ ഓർമ്മിക്കാം. ഒരാൾക്കു തന്നെ പലസമയത്ത് അതിനേപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ട്.ഭാവിയെപ്പോലെ തന്നെ അത് എവിടെയോ നിലനിൽക്കുന്നു, അവ്യക്തമായി.
പല രീതിയിൽ അപഗ്രഥിച്ചും അപനിർമ്മിച്ചുമാണ് ഒരുവൻ അവന്റെ ഓർമ്മകളെ അനുധാവനം ചെയ്തു പിടികൂടേണ്ടത്.
എന്നാൽ ചില എഴുത്തുകാർ പറയുന്നു, എല്ലാ ഓർമ്മകളും അവരുടെ കയ്യിൽ ഫോട്ടോ ഫിനീഷ് പോലെ ഭദ്രമാണെന്ന്. ഇത് വളരെ തെറ്റായ നിലപാടാണ്.കാലഹരണപ്പെട്ട കാഴ്ചപ്പാട്. അസ്തിത്വത്തെപ്പറ്റിയുള്ള ക്ലാസിക്കൽ അഭിവീക്ഷണമാണിത്.

ഇസയ്യാ ബെർലിൻ, ദസ്തയെവ്സ്കി, കാഫ്ക
റഷ്യൻ- ബ്രിട്ടീഷ് ചിന്തകനായ ഇസയ്യാ ബെർലിൻ ലോക നോവലിസ്റ്റ് ദസ്ത്യെവ്സ്കിയെ ഇങ്ങനെ വിലയിരുത്തുന്നു:
ദസ്തയെവ്സ്കി മഹാ ജീനിയസ്സാണ്. എന്നാൽ അദ്ദേഹത്തിന്റെ ചിന്തയിൽ അല്പം പോലും ദീനാനുകമ്പയില്ല;അത് വളരെ മതപരമാണ്.ഞാൻ അദ്ദേഹത്തെ വായിക്കുന്നതോടെ എന്റെ സകല ആത്മധൈര്യവും ചോർന്നുപോകും.പെട്ടെന്ന് നമ്മൾ ഒരു പേടിസ്വപ്നത്തിൽ അകപ്പെട്ടതുപോലെ വിറയ്ക്കും;വിടാത്ത ആധിയിൽ അമരും;പാപപങ്കിലമായ ഒരു ലോകം ഉണർന്നു വരും, എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നു തോന്നും.
അതുകൊണ്ട്, ദസ്തയെവ്സ്കിയെപ്പറ്റി എഴുതണമെന്ന് എനിക്കു തോന്നിയിട്ടില്ല.

ദസ്തയെവ്സ്കി |
എന്നാൽ ജർമ്മൽ എഴുത്തുകാരനായ ഫ്രാൻസ് കാഫ്കയുടെ കാര്യം മറ്റൊന്നാണ്. നിറയെ അനുതാപമാണ് ആ രചനകളിലുള്ളത്.
അദ്ദേഹം യാഥാർത്ഥ്യവാദിയാണ്.വസ്തുക്കൾ അവിടെ സ്വാഭാവികമായി കാണപ്പെടുന്നു.ദസ്തയെവ്സ്കി ഒരു മാഗ്നിഫൈയിംഗ് ഗ്ലാസ് പോലെയാണ്. വസ്തുക്കളെ നേരായി കാണിക്കില്ല;രൂപമാറ്റം വരുത്തും.ക്രൂരമായ ഒരു പ്രതിഭാവിശേഷം ദസ്തയെവ്സ്കിയിലുണ്ട്.
കാഫ്ക |
ചെന്നായ്ക്കളുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് ആട്ടിൻ കുട്ടിയുടെ മരണമാണ് അർത്ഥമാക്കുന്നത്.
ഇസയ്യ ബെർലിൻ
ഒരു പക്ഷിയെത്തേടുന്ന കൂടാണ് ഞാൻ
ഫ്രാൻസ് കാഫ്ക
സത്യം പറയുന്നതിനേക്കാൾ കാഠിന്യമെറിയ യാതൊന്നും ഈ ലോകത്തില്ല.
ദസ്തയെവ്സ്കി
ഇസയ്യ ബെർലിൻ
ഒരു പക്ഷിയെത്തേടുന്ന കൂടാണ് ഞാൻ
ഫ്രാൻസ് കാഫ്ക
സത്യം പറയുന്നതിനേക്കാൾ കാഠിന്യമെറിയ യാതൊന്നും ഈ ലോകത്തില്ല.
ദസ്തയെവ്സ്കി
രാംമോഹൻ പാലിയത്തിന്റെ സമകാലീന പോസ്റ്റുകൾ
ഈ
കാലത്ത് ,വിവിധ ധാരകളോടെ ചിന്തയെ വികസിപ്പിച്ച അപൂർവ്വം ബ്ലോഗർമാരിൽ
ഒരാളാണ് രാംമോഹൻ പാലിയത്ത്. ഒരു ക്ലാസിസിസ്റ്റ് ആകാതിരിക്കാൻ പാലിയത്ത്
ശ്രമിച്ചിട്ടുണ്ട്.
മാമൂലുകൾ പൂത്തുലയുന്ന ഇന്നത്തെ കലാവ്യവഹാര ലോകത്ത്
ഒന്നിന്റെയും വാലാകാതെ , സ്വാതത്ര്യത്തിന്റെ ആകാശം നിവർത്താനാണ് അദ്ദേഹം
ശ്രമിക്കുന്നത്.'ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?' എന്ന
ലേഖനത്തിലെ ഒരു നിരീക്ഷണം നോക്കൂ:ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട വാക്ക്
അയാളുടെ പേരു തന്നെയാണെന്ന് ആധുനിക പരസ്യ വ്യവസായത്തിന്റെ പരിഞ്ഞപ്പൻ
ഡേവിഡ് ഒഗിൽവി എഴുതിയിരിക്കുന്നു. ഓരോ തവണ കണ്ണാടി നോക്കുമ്പോഴും അത്
ശരിയാണെന്നു തോന്നാറുണ്ട് (ചില ഭാര്യാഭർത്തക്കന്മാർ
ആങ്ങള-പെങ്ങളമാരെപ്പോലിരിക്കുന്നത് കണ്ടിട്ടില്ലേ? കണ്ണാടിയിൽ കണ്ടു കണ്ട്
സ്വന്തം രൂപത്തെ സ്‌നേഹിച്ച്, ഒടുക്കം പെണ്ണുകാണാൻ പോകുമ്പോഴും അവനവന്റെ
ഛായയിലുള്ളവരെ തെരഞ്ഞെടുക്കുന്നതാണ്. ആത്മരതിക്ക് മരുന്നില്ല,
വാട്ടുഡു!).പേരും സ്‌നേഹവും തമ്മിൽ ബന്ധമുണ്ടെന്നു തെളിയിക്കാൻ മാത്രമാണ്
ഇത്രയും ബദ്ധപ്പെട്ടത്. പേരിനേയും കൂടിയാണ് സ്‌നേഹിക്കുന്നത്. അല്ലെങ്കിൽ
സ്‌നേഹിക്കുന്ന വസ്തുക്കൾക്കെല്ലാം പേരിട്ടേ മതിയാകൂ.
അതാണ്
സ്‌നേഹിക്കുന്നവരുടെ ഓരോ മുടിയിഴകൾക്കും ഓരോരോ പേരിട്ട് നമ്മൾ
പ്രാവുകളെപ്പോലെ കുറുകുന്നത്. പേരിടുമ്പോൾ നമ്മൾ ആ വസ്തുവിന് അതിന്റേതായ
ഒരു വ്യക്തിത്വം സമ്മാനിക്കുന്നു. അവഗണന അവസാനിപ്പിച്ച് നമ്മൾ ആ വസ്തുവിനെ
പരിഗണിക്കാൻ നിർബന്ധിതരാവുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് പേരില്ലെന്നു
കരുതിയിരുന്ന പല സാധനങ്ങൾക്കും പേരുണ്ടാകുമെന്ന് ഉറപ്പിച്ച്
വിചാരിച്ചിരുന്നത്. യാദൃശ്ചികമായി അത്തരം ചില സാധനങ്ങളുടെ പേരുകൾ മുമ്പിൽ
വന്നു പെടുമ്പോൾ മനസ്സ് ആഹ്ലാദം തുള്ളുന്നത്.
മലയാളത്തിന്റെ ദേശീയ കറി റോസ്മേരി പറയുന്നതുപോലെ മീൻ പൊള്ളിച്ചതൊന്നുമല്ല; ചക്കക്കുരുവും മാങ്ങയുമാണെന്ന് ഞാൻ പറയും. ഒരു നൂറ്റാണ്ടെങ്കിലും പാവപ്പെട്ട മലയാളികൾ താലോചിച്ച കറിയാണിത്. പാലിയത്ത് എഴുതിയ പോസ്റ്റിലും ഇതിനു സമാനമായ ഒരു ചിന്ത കാണുന്നു. അതിൽ പോയ കാലത്തെക്കുറിച്ചുള്ള നിരാശയും തെളിയുന്നു:
പ്രണയനിർവൃതി അനുഭവിക്കുന്നവരാണ് അടുത്ത ജന്മത്തിൽ ചക്കക്കുരുവും ചെമ്മീനുമായി ജനിക്കുന്നത്. എന്നിട്ട് ഒരു ദിവസം തേങ്ങയോടും മാങ്ങയോടും ഒപ്പം വെന്ത് രണ്ടു ജന്മത്തിലും പ്രണയനിർവൃതി അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാപാപിയുടെ നാവിൽ ചെന്നു മുട്ടി അഞ്ചു പേരും കൂടി ഒരുമിച്ച് നിർവാണം പ്രാപിക്കും. പിന്നെ പുനർജന്മമില്ല.
വെള്ളം
വെള്ളം സ്വന്തം പുരാവൃത്തത്തെയും സഞ്ചാരത്തെയും ഭാവിയെയും തള്ളിക്കളയുന്നു.
വി.ബി ജ്യോതിരാജും രാഷ്ട്രീയവും
കഥാകൃത്ത്
വി .ബി ജ്യോതിരാജ് ഫേസ് ബുക്കിൽ എഴുതിയത് ഇവിടെ
ഉദ്ധരിക്കുകയാണ്: ''രാഷ്ട്രീയം മനസ്സിലാക്കുക എന്നാൽ ജീവിതം മനസ്സിലാക്കുക
എന്നാണ്. ഇന്ന് രാഷ്ട്രീയം മാറ്റി നിർത്തികൊണ്ട് ജീവിതത്തെ കാണുവാൻ
സാധ്യമല്ല. കാരണം ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സാമൂഹ്യമായി നോക്കി
കാണുന്ന, സർവ്വ സ്പർശിയായ സാമൂഹ്യ സംവിധാനമാണ് രാഷ്ട്രീയം. ജീവിതത്തിന്റെ
സമസ്ത മേഖലകളെയും ഇണക്കിയും പിരിച്ചും അതായത് ഊടും പാവും പോലെയാണ്
രാഷ്ട്രീയം. ഇണപിരിക്കാനാവാത്ത വിധം എന്നർത്ഥം.
രാഷ്ട്രീയത്തിൽ നിന്ന്
വിട്ടു നില്ക്കുക എന്നതിനർത്ഥം ഒരുവൻ തന്റെ സാമൂഹ്യമായ കർത്തവ്യങ്ങളിൽ
നിന്ന് മാറി നിൽക്കുക എന്നതിൽ കവിഞ്ഞൊന്നുമില്ല. ഇനി അഥവാ മാറി നിന്നാലും
അയാൾ ജീവിക്കുന്നത് മറ്റുള്ളവരുടെ രാഷ്ട്രീയത്തിൽ ആണ്. മാത്രവുമല്ല
മറ്റുള്ളവരുടെ വികല സങ്കല്പങ്ങളെ അറിഞ്ഞോ അറിയാതെയോ കൂട്ട്
നിൽക്കുകയായിരിക്കും ഫലം. ശാസ്ത്രീയമായി കാര്യകാരണ ബന്ധങ്ങളെ കണ്ടെത്തുവാൻ
കഴിവുള്ള വിധം തന്റെ അറിവിനെയും വീക്ഷണത്തെയും ഉയർന്ന തലത്തിലേക്ക്
എത്തിക്കുവാൻ സാധിക്കാത്തവർ ഒരു തരത്തിൽ പറഞ്ഞാൽ സമൂഹത്തിനു തന്നെയും തന്റെ
ജീവിതത്തെ തന്നെയും ദ്രോഹിക്കുന്നവരാണ്. ചുറ്റും എന്ത് നടന്നാലും
തനിക്കൊന്നുമില്ലെന്നു മൂഡന്മാരുടെ സ്വപ്ന ലോകത്തിൽ ജീവിക്കുന്ന സ്വാർത്ഥ
ജീവിതത്തിനു ഉടമയായവർ.''
ജ്യോതിരാജ് പറയുന്നതിൽ കുറെ കാര്യമുണ്ട്.എന്നാൽ
അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ മൂന്നാം ലോക രാജ്യങ്ങൾ വെറുതെ ഇരയാക്കപ്പെടുക
മാത്രമാണ് ചെയ്യുന്നത്.ഗ്ലോബൽ ഫണ്ട് ആരു കൈകാര്യം ചെയ്യുന്നുവോ അവരാണ് ലോക
രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.ഇന്നു മൂല്യങ്ങൾ ഇല്ലാതാവുകയും പണത്തിനു
മുമ്പെങ്ങുമില്ലാത്ത പ്രാധാന്യം കൈവരുകയും ചെയ്തു.
നിഷ്കാമികളായി ആരും
തന്നെയില്ല. എഴുത്തുകാരനാവാനും പ്രശസ്തനാവാനും പണം
വേണമെന്നായിരിക്കുന്നു.പണമില്ലാതായാൽ യാത്ര ചെയ്യാനോ വായിക്കാനോ, ഒന്നും
കഴിയില്ല. ഇന്ത്യ കാണണമെങ്കിൽ പണം വേണ്ടേ?
ഇന്ത്യ കാണാൻ പറ്റാതെപോയത് പണമില്ലാത്തതുകൊണ്ടാണെന്ന് ഒ വി വിജയൻ എന്നോട് പറഞ്ഞിട്ടുണ്ട്. എതാണ്ട് അതേ അവസ്ഥ ഞാനും നേരിടുന്നു.രോഗിയാവാൻ , സൗഹൃദം കൂടാൻ, വീട്ടിൽ താമസിക്കാൻ , പ്രണയിക്കാൻ, പണം വേണം.പണത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ഇതിന്റെ ഫലമായാണ് കൊച്ചുകുട്ടികൾ പോലും മാതാപിതാക്കളുടെ ക്രൂരതയ്ക്കിരയായി കൊലചെയ്യപ്പെടുന്നത്.ആർക്കും രക്ഷയില്ല.
വൃദ്ധജനങ്ങളെ എവിടെയും ഉപേക്ഷിച്ചുകളയും.
അക്ഷരജാലകം
യാത്രികനും പരിസ്ഥിതിവാദിയും ബിസിനസ്സ് എഡിറ്ററുമായ കെ.ടി .വിനയചന്ദ്രൻ അക്ഷരജാലകത്തെക്കുറിച്ച് ഇങ്ങനെ എഴുതി അറിയിച്ചു.
Dear MK,
Dear MK,
My
inability to understand many points of your column shows my ignorance
on literature.While I feel jealousy on your talent I pity myself on my
illeteracy.
G.Sankara Kurup on Balamani Amma's poems, Vladmir Nobokov's comments on contemporary writers,comments on Cervantes.
Tolstoy's
view on love, Anais Nin on Friendship, Mario Llosa on Writer's duty,
William Faulkner on Dreams, William Gibson on Future, Issac Singer on
Vegetarianism, Hermann Hesse's words on Words, Gorky on drunker
writers,Oscar Wilde on Sunset...Kafka on Nihilist thoughts,Orhan Pamuk
on Tree and its meanings,Tom Bissell on Writers, Umberto Eco on Beauty
Dear MK,. ha, I feel poor very poor and ignorance is a curse
.Next birth,if it happens,I dream of becoming a novelist,writer,poet.
Will dreams come true?
Thank you for your column.without understanding many of it,am enjoying it to a certain extend.
ശരീരം അശ്ലീലമോ?
ദിവ്യ ദിവാകർ മലയാളിവിഷൻ വെബ്സൈറ്റിൽ
എഴുതിയ ലേഖനം 'എന്താണ് പെൺശരീരത്തിലൊളിച്ചുവച്ചിട്ടുള്ളത്?' എന്ന ലേഖനം
നമ്മെ അന്ധവിശ്വാസത്തിന്റെ മൂടൽമഞ്ഞിൽ നിന്ന് മോചിപ്പിക്കും. ഒന്നും
ഒളിപ്പിച്ചു വയ്ക്കാത്തതുകൊണ്ട് ആരെങ്കിലും കണ്ടാലോ എന്ന് ചിന്തിച്ച്
ഭ്രാന്ത് പിടിക്കേണ്ട ആവശ്യം ഇല്ല .സ്വന്തം ശരീരം മറ്റുള്ളവർ
കാണുന്നതിനെക്കുറിച്ച് ആലോചിച്ചു തലപുണ്ണാക്കാതിരിക്കാനാണ് പെൺകുട്ടികൾ
പഠിക്കേണ്ടതെന്ന് ദിവ്യ വാദിക്കുന്നു.
ഓണപ്പതിപ്പും ഫാ എസ് കാപ്പനും
നമ്മുടെ ഓണപ്പതിപ്പുകളിൽ കാര്യമായ സർഗ്ഗാത്മക പര്യവേക്ഷണങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നു വർഷങ്ങൾക്കു മുൻപ്, പ്രസിദ്ധ വിമോചന ദൈവശാസ്ത്രജ്ഞനും എഴുത്തുകരനുമായ ഫാ. എസ് .കാപ്പൻ അദ്ദേഹത്തിന്റെ ചാക്കയിലുണ്ടായിരുന്ന (തിരുവന്തപുരം) വസതിയിൽ വച്ച് പറഞ്ഞതോർക്കുന്നു.എതാണ്ട് അതുപോലൊന്ന് ഇപ്പോൾ ഞാൻ കേൾക്കുന്നത് പ്രമദം മാസികയുടെ കോളമിസ്റ്റ് ഡോ. സാജൻ പാലമറ്റത്തിൽ നിന്നാണ്(സാഹിത്യ നിരൂപണം, പ്രമദം, ജനുവരി).സാജൻ എഴുതുന്നു:ഓണക്കാലം സാഹിത്യത്തിനുവേണ്ടി എന്തു ചെയ്യുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ?എനിക്കു തോന്നുന്നു, ഓണപ്പതിപ്പുകൾ സാഹിത്യത്തിന്റെ നിലയെ അപകടപ്പെടുത്തുന്നു.എഴുതുവാൻ വേണ്ടി മാത്രം എഴുതുന്ന കഥകളും കവിതകളും ലേഖനങ്ങളും കുത്തിനിറച്ച് ഇറങ്ങുന്ന ഓണപ്പതിപ്പുകൾ നമുക്കു ഒരു ബാധ്യതയായി തീരുന്നുണ്ട്.
പറവ
പറവകൾ ബഹുമുഖമാണ്.പ്രകൃതിയുടെ പച്ചയ്ക്കു കുറുകെ അവ അജ്ഞേയവും അഭൗമവുമായ അർത്ഥങ്ങളുടെ വരകൾ വരയ്ക്കുകയാണ്.
ഫോമ
ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുന്നവർ
മുംബൈയിയിൽ നിരവധിയാണ്. പ്രത്യാശയുടെ കിരണങ്ങൾ
നിറയ്ക്കാൻ പര്യാപ്തമായ കൈത്താങ്ങുമായി ഫോമയുടെ
പുതിയ ചുവടുവയ്പ്പിനു സെമിനാറിൽ
വൈകീട്ട് 5 മണിക്ക് തുടക്കം കുറിക്കും.
വലിയ സന്തോഷം തോന്നുകയാണ്. ഇതാണ് ശരിയായ പരിശ്രമം.
പുസ്തകോൽസവത്തിന്റെ ഭാഗമായ്യാണ് ഈ സെമിനാർ നടക്കുന്നത്.
പരേതരുടെ ഇൻബോക്സ്
പത്മ സജു എഴുതിയ 'മരിച്ചു പോയവരുടെ ഇന്‍ബോക്സ്'(തർജനി) പുതിയൊരു മേഖല തുറക്കുന്നു.
ഒരാൾ മരിക്കുന്നതോടെ , അവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ എന്തെല്ലാം വിനിമയം ചെയ്യുന്നു!.അത് മറ്റൊരു പ്ലാനറ്റാണ്. ആ വസ്തുക്കൾക്ക് അധികാരമുണ്ടോ?
അതിനു മറ്റൊരു ഭാഷകൂടി വശമാകുന്നുണ്ടോ?
ഇതാ ഈ വരികൾ വായിക്കൂ:മരിച്ചു പോയവരുടെ ഇന്‍ബോക്സ്
മൌനമുറഞ്ഞുപോയൊരു മഹാസമുദ്രമാണ്
എങ്കിലും ആഴങ്ങളില്‍ നാമറിയാത്ത
ചില നേര്‍ത്ത തിരയിളക്കങ്ങളില്‍
നിശ്ശബ്ദമായ ചില മറുപടികളുണ്ട്
പറയുവാനവര്‍ കാത്തുവച്ചിരുന്നത്..മരിച്ചു പോയവരുടെ ഇന്‍ബോക്സ്
ആരുമറിയാത്തൊരു വസന്തമൊളിപ്പിക്കുന്നു.
പിന്നെ വാക്കുകള്‍ പൊള്ളിച്ച വേനലുകള്‍,
മഞ്ഞുപോലുറഞ്ഞ മറുപടികള്‍..
ഹൃദയത്തിന്റെ നാലറകളിലവര്‍
പല ഋതുക്കളൊളിപ്പിച്ചപോലെ..മരിച്ചു പോയവരുടെ ഇന്‍ബോക്സ്
നാം എത്രമുട്ടിയാലും തുറക്കപ്പെടാതെ
അടഞ്ഞുപോയ വാതിലുകളാണ്.
എങ്കിലും ചില സ്പന്ദനങ്ങള്‍
അടഞ്ഞ വാതിലിനപ്പുറം പലനേരം
പതുക്കെ വന്നുമടങ്ങാറുണ്ട്..നാമാരുമറിയാതെ.
സിഗ് മൺഡ് ഫ്രോയിഡ് ലൈംഗികസ്വഭാവത്തപ്പറ്റി
ഒരാളുടെ ലൈംഗികസ്വഭാവം എന്നത് അയാളുടെ മറ്റെല്ലാ കാര്യങ്ങളിലുമുള്ള പെരുമാറ്റരീതിയുടെ ഒരു അപരരൂപമാണ്.