Posts

Showing posts from July, 2014

എം.കെ.ഹരികുമാറുമായി ഒരുമ പത്രാധിപരും കവിയുമായ സുധാകരൻ ചന്തവിള നടത്തിയ അഭിമുഖം

Image
എഴുത്തുകാരൻ ജീവിച്ചിരിക്കുന്നോ?

എം. കെ. ഹരികുമാർ / സുധാകരൻ ചന്തവിള

? സാഹിത്യവിമർശനത്തിലേക്കുള്ള താങ്കളുടെ പ്രവേശനം എങ്ങനെയായിരുന്നു?
    പൊതുവേ ചിന്താശീലമുള്ളയാളാണ്‌ ഞാൻ. ഒരിക്കലും നിശ്ചലതയെ ഞാനിഷ്ടപ്പെട്ടിരുന്നില്ല. എന്തെങ്കിലും പുതുതായി കണ്ടെത്തണമെന്ന ചിന്ത കോളേജ്‌ തലം തൊട്ട്‌ എന്നിലുണ്ട്‌. തത്വചിന്തയോട്‌ എങ്ങനെയോ ഒരാഭിമുഖ്യം വന്നു. ഏതൊന്നിന്റെയും അപ്പുറത്തേയ്ക്ക്‌ പോകാനുള്ള ത്വര ; വണ്ടിയിലിരിക്കുമ്പോഴും അതിന്റെ ടയർ വേഗത്തിൽ ഓടുന്നതു കാണാൻ വല്ലാതെ ആഗ്രഹിക്കുന്നതുപോലെ. ഒരു സൈക്കിളിലിരുന്ന്‌ യാത്ര ചെയ്യുമ്പോൾ, ഞാനല്ല, സൈക്കിളാണ്‌ യാത്ര ചെയ്യുന്നതെന്ന്‌ തോന്നിയിരുന്നു. 


?നവാദ്വൈത സിദ്ധാന്തം ആവിഷ്കരിച്ച ആളാണല്ലോ താങ്കൾ. നവാദ്വൈതത്തെക്കുറിച്ച്‌ വായനക്കാർക്കുവേണ്ടി സാഹിത്യവിമർമശനത്തിൽ നവാ ചുരുക്കി പറയാമോ?

ഏതു വസ്തുവും സ്വയം നിരസിക്കുന്നു
    നവാദ്വൈതം ഒരു പദക്കൂട്ടായി പോലും നിലനിൽക്കില്ലെന്ന്‌ ചില പ്രൊഫസർമാർ പറഞ്ഞപ്പോൾ മലയാളചിന്ത എത്രമാത്രം സ്തംഭിച്ചുപോയിരിക്കുന്നുവെന്ന്
കണ്ട്‌ ഞാൻ അമ്പരന്നു. ഗുരുക്കന്മാരേയും തടിച്ച ചില പുസ്തകങ്ങളിലെ ആശയങ്ങളെയും കാണിച്ച്‌ നമ്മെ കെട്ടിയിട്ടിരിക്കുകയാണ്…

ഹരികുമാറിന്റെ നവാദ്വൈതവും ഉത്തര-ഉത്തരാധുനികതയും

Image
സുധാകരൻ ചന്തവിള

സാഹിത്യനിരൂപണ ശാഖയ്ക്കു ഇതര ശാഖകൾപോലെ സമകാലികമായ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. പഴയ നിരൂപണത്തിന്റെ തോതും രീതിയുമെല്ലാം ഇന്ന്‌ തികച്ചും അപ്രസക്തമായിക്കഴിഞ്ഞു. കൃതികളുടെ വ്യാഖ്യാനവും സമർത്ഥനവുമായിരുന്നു മുൻകാല നിരൂപണമെങ്കിൽ ഇന്നത്‌ പൊളിച്ചെഴുതപ്പെട്ടു. കമ്പോടുകമ്പു അർത്ഥം പറച്ചിലും ആഖ്യാനവുമായിരുന്ന നിരൂപണം തത്ത്വശാസ്ത്രപരവും ചിന്താപരവുമായിത്തീർന്നു. ചുരുക്കത്തിൽ നിരൂപണമെന്നത്‌ മറ്റുസാഹിത്യശാഖകളിൽവച്ച്‌ മൈനർ ആർട്ടായി തരം താഴ്ത്തപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ കവിതയെഴുത്തുപോലെ, കഥയെഴുത്തുപോലെ ഒരുപടി അതിനെക്കാൾ കൂടുതൽ ഉയർന്ന മാനങ്ങൾ സമ്മാനിക്കുന്ന ഗൗരവതരമായ സാഹിത്യശാഖയായി മാറിക്കഴിഞ്ഞു.
    മേൽപ്പറഞ്ഞ മാറ്റങ്ങൾ പൊടുന്നനെ ഉണ്ടായവയല്ല. പ്രതിഭാധനരായ ചില പുതുനിരൂപകർ കാലാനുസൃതമായി വികസിപ്പിച്ചെടുത്ത ചിന്താപദ്ധതിയാണത്‌. നിലവിലിരിക്കുന്ന ഏതുതരം ധാരണകളെയും മാറ്റിമറിക്കുമ്പോൾ എതിർപ്പുകളുണ്ടാവുക സ്വാഭാവികമാണല്ലോ. അത്തരത്തിൽ നമ്മുടെ നിരൂപണമേഖലയിലും ചില ശക്തമായ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്‌. എന്നാൽ ഏതുതരം എതിർപ്പുകളെയും വകവയ്ക്കാതെ തന്റെ വഴിയിൽ ഉറച്ചുനിന്നുകൊണ്ട്‌ ശക്തവു…

വിമർശകന്റെ സർഗാത്മക കല

Image
എം.കെ.ഹരികുമാർ
സാഹിത്യകൃതിയുടെ പിന്തുടർച്ചക്കാരനോ, മധ്യവർത്തിയോ കണ്ടുപിടിത്തക്കാരനോ അല്ല വിമർശകൻ. കാരണം, അയാൾ കേവലം ആസ്വാദകനല്ല. ഒരു ഒഫീഷ്യൽ വായനക്കാരനല്ല. പാരയണ വേളയിലെ മനുഷ്യൻപോലുമല്ല അയാൾ. വായനക്കാരനെന്ന നിലയിൽ നിരൂപകൻ നേടുന്ന അറിവല്ല, അയാളുടെ സർഗാത്മക രചനയ്ക്ക്‌ ഉപയോഗിക്കുന്നത്‌. വിമർശകൻ, നിയമപ്രകാരം ഒരു കൃതിയുടെയും ഗോ‍ൂഢമായ തലത്തെ അനുസന്ധാനം ചെയ്യുന്നില്ല. അതായത്‌, സാഹിത്യനിരൂപണം നോവലിസ്റ്റിന്റെയോ കവിയുടെയോ ജീവിതവുമായി ബന്ധപ്പെട്ട ഒന്നല്ല. എഴുത്തുകാരുടെ കലയുമായിപ്പോലും അതിന്‌ ആന്തരികമായി ബന്ധമില്ല. വിമർശകൻ അനുഭവിക്കുന്ന അതാര്യതയുടെ (opacity)ജ്വര (hauntology )ത്തിന്റെ ഇരയാകാനാണ്‌ അയാൾ വിധിക്കപ്പെടുന്നത്‌. സാഹിത്യകൃതിയുടെ പാരായണം, എല്ലാവരെയുംപോലെയാണ്‌ അയാൾ നേരിടുന്നത്‌. ചരിത്രത്തിലോ രാഷ്ട്രീയത്തിലോ ഇടപെടുന്ന കൃതിയുടെ രൂപകങ്ങൾക്ക്‌ വ്യാഖ്യാനം ചമയ്ക്കുന്നതുകൊണ്ട്‌ നിരൂപകനെന്താണ്‌ നേട്ടം. അങ്ങനെ ആ കൃതി കൂടുതൽ സുവ്യക്തമാക്കിയതുകൊണ്ട്‌ സാധാരണ വായനക്കാർക്ക്‌ പ്രയോജനമുണ്ടായേക്കാം. എന്നാൽ ഇത്‌ വിമർശകന്റെ ജ്ഞാനസമ്പാദനം, ആന്തരിക രസസമ്പാദനം, അതീത സഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട…

ജലഛായയുടെ മതിഭ്രമം

Image
ജലഛായയെക്കുറിച്ച്  ഷീബ ഇ കെ  എഴുതിയ കുറിപ്പ്


 യാഥാര്‍ത്ഥ്യമോ മിഥ്യയോ എന്നു വേര്‍തിരിച്ചെടുക്കാനാവാത്ത

ഒരു അസന്നിഗ്ദാവസ്ഥയാണ് ശ്രീ എം കെ ഹരികുമാറിന്റെ ആദ്യ നോവല്‍ -

ജലഛായ-വായിച്ചു തീര്‍ന്നപ്പോള്‍ ഉള്ളിലുടലെടുത്തത്.പുസ്തകത്തിന്റെ

ആമുഖത്തില്‍ നോവലിസ്റ്റ് പറയുന്നുണ്ട് അതിലെ 90% എഴുത്തുകാരുടേയും

പുസ്തകങ്ങളുടെയും വിവരങ്ങള്‍ സാങ്കല്പികമാണ് .എന്നിരുന്നാലും

യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന മിഥ്യ,മിഥ്യയോടടുത്തു നില്‍ക്കുന്ന

യാഥാര്‍ത്ഥ്യം-അതു തന്നെയാണ് ജലഛായ നല്‍കുന്ന വായനാനുഭവം.

 ലൂക്ക് ജോര്‍ജ്ജ് എന്ന എഴുത്തുകാരനായ ഉപദേശി-

ഉപദേശിയാണെങ്കിലും അയാള്‍ പിഴച്ചവനുമാണ്-ഒരു നോവലെഴുതുന്നതിനായി

അയാളുമായി സംഭാഷണത്തിലേര്‍പ്പെടുന്ന ജോര്‍ദ്ദാന്‍ എന്ന

എഴുത്തുകാരി -അവരുടെ അഭിമുഖസംഭാഷണങ്ങളിലൂടെയാണ് നോവല്‍

കടന്നുപോകുന്നത്.കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഇരുണ്ട

ഏടുകളില്‍ ചിലത് ഈ സംഭാഷണങ്ങളിലൂടെ വെളിവാകുന്നുണ്ട്.നോവലിന്റെ

ആദ്യഭാഗങ്ങളില്‍ പരാമര്‍ശിച്ച കുരുമുളകുമരണങ്ങളും

അവസാനഅദ്ധ്യായങ്ങളിലെ മുലയുത്സവങ്ങളും ജന്മിത്വത്തിന്റേയും

കീഴാളാനുഭവങ്ങളുടേയും നേരെഴുത്തുകളാണ്.കുരുമുളകുമരണങ്ങള്‍ വായനക്കാരെ

അത്യന്തം അസ്വസ്ഥ…

ലൂക്ക്‌ ജോർജ്‌ - പുതിയ നായക സങ്കൽപം

Image
ഡോ.പോൾ മണലിൽ
ജലഛായയെപ്പറ്റി ഡോ. പോൾ മണലിൽ എഴുതുന്നു
    വരുംകാലങ്ങളിൽ ചർച്ചചെയ്യപ്പെടുന്ന ഒരു രചനയായിരിക്കും എം.കെ.ഹരികുമാറിന്റെ 'ജലഛായ' എന്ന നോവൽ. ഒരു നിരൂപകൻ നോവലിസ്റ്റായി മാറിയതുകൊണ്ടല്ല ഈ കൃതി ചർച്ചചെയ്യപ്പെടുക. 'ജലഛായ' നമ്മുടെ നോവൽ സങ്കൽപംതന്നെ പൊളിച്ചെഴുതിയിരിക്കുന്നു. നോവൽഘടനയുടെയും കഥാപാത്രങ്ങളുടെയും ശൈലിയുടെയും കാര്യത്തിൽ മാത്രമല്ല, മലയാളനോവലിലെ നായകസങ്കൽപം തന്നെ ഹരികുമാർ പൊളിച്ചെഴുതിയിരിക്കുകയാണ്‌. മാറുന്ന ഭാവുകത്വത്തിന്റെ പശ്ചാത്തലത്തിൽ ഇതെല്ലാം ചർച്ചചെയ്യപ്പെടേണ്ടതാണ്‌. എന്നാൽ ഒരു പരീക്ഷണം എന്നു മുദ്രകുത്തി 'ജലഛായ'യെ നിരൂപകർ പാർശ്വവൽക്കരിക്കാൻ തുനിഞ്ഞാൽ ഇതിലെ കഥാപാത്രങ്ങൾ 'നിശ്ശബ്ദതയുടെ ജലച്ചായ'ത്തിൽ നിന്നും ഇറങ്ങിവന്ന്‌ അവരെ കോമാളിയെന്ന്‌ വിളിക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പ് നൽകുന്നു! അതിനാൽ ഈ നോവൽ മുൻവിധികൾ കൂടാതെ വായിക്കുകയാണ്‌ വേണ്ടത്‌.
    സർഗ്ഗാത്മകതയും ബഹുസ്വരത നിറഞ്ഞു നിൽക്കുന്ന ഈ നോവലിൽ വായനക്കാരെ ആകർഷിക്കുന്ന രണ്ടു കഥാപാത്രങ്ങളുണ്ട്‌. പരമ്പരാഗത ശൈലിയിൽ അവർ നായകനും നായികയുമാണ്‌. എന്നാൽ ഞാൻ അവരെ കേവലം കഥാപാത്രങ്ങൾ എ…

സാങ്കേതികയുഗത്തിലെ സംസ്കാര നിർമിതി

Image
എം.കെ.ഹരികുമാർ

? യൂറോപ്പിന്റെ ജീവിതത്തെ മാത്രം ആശ്രയിച്ചാണ്‌ ആധുനിക ജീവിത കാഴ്ചപ്പാടുകളെയും ഉത്തരാധുനിക ജീവിത കാഴ്ചപ്പാടുകളെയും നാം മനസ്സിലാക്കാറുള്ളത്‌. എന്നാലിന്ന്‌ ആഗോളജീവിതത്തെ മുഴുവൻ  ഒരുപോലെ ബാധിക്കുന്ന സംസ്കാര വ്യതിയാനങ്ങളാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇന്നത്തെ ഈ ഡിജിറ്റൽ സാംസ്കാരിക പരിസരത്തിൽ ഈ വ്യതിയാനത്തെ എങ്ങനെ മനസ്സിലാക്കുന്നു.
    പണ്ടുണ്ടായിരുന്ന തരത്തിൽ ഒരു സാംസ്കാരിക ധ്രൂവീകരണം ഇന്നില്ല. സാംസ്കാരിക ധ്രൂവീകരണം എന്നു പറഞ്ഞാൽ ഏതെങ്കിലും സാംസ്കാരിക നേതൃത്വത്തിനുള്ള ഒരു പ്രത്യേക കേന്ദ്രം ഇന്നില്ല. അങ്ങനെയുള്ള ഒരു കേന്ദ്രത്തിന്റെ അടിസ്ഥാനത്തിലുള്ള ആഗോള വാണിജ്യ-ശാസ്ത്ര-സാംസ്കാരിക ഉച്ചകോടി ഇന്നു കാണാൻ പറ്റില്ല. ഇത്തരത്തിലുള്ള വാണിജ്യ-ശാസ്ത്ര-സാംസ്കാരിക ഉച്ചകോടി ഇല്ലാതാകുകയും പകരം അവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ചിതറിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്‌ ഒരു വ്യക്തിക്കു തന്റെ സൗഹൃദവലയത്തിൽ നിർത്താൻ കഴിയുന്നത്‌ അവന്റെ നാട്ടിലുള്ളവരെ മാത്രമല്ല, ബന്ധുക്കളെ മാത്രമല്ല അവന്റെ പ്രദേശത്തുപെട്ടവരെ മാത്രമല്ല ;അന്യ ഭൂഖണ്ഡങ്ങളിലുള്ളവരുമായിട്ടും അവന്‌ അടുത്ത ബന്ധം…