Posts

Showing posts from 2013

AKSHARAJALAKAM, LAKKAM 8, PAGE 1/DEC 22-29/2013

Image
അക്ഷരജാലകം എല്ലാ ഞായറാഴ്ചയും




ലക്കം എട്ട്,പേജ് ഒന്ന്




READING PROBLEM?


DOWNLOAD THE THREE FONTS: LIPI, RACHANA AND UNICODE. SAVE AND PLACE IT  IN  THE ISM LIST:CLICK HERE




















When you love someone, you love the person as they are, and not as you'd like them to be.” 
Leo Tolstoy,റഷ്യൻ സാഹിത്യകാരൻ














A great writer reveals the truth even when he or she 
does not wish to.
Tom Bissell , അമേരിക്കൻ വിമർശകൻ

പ്രലോഭനം, രോഗം , ആത്മീയത

ഇന്നു നമ്മെ ഒരോ ദിവസവും കൊതിപ്പിക്കുന്നത്, കണ്ണഞ്ചിപ്പിക്കുന്ന പുത്തൻ ജീവിത വസ്തുക്കളും ആഡംബര ലോകവുമാണ്.

അവിടേക്ക് പ്രവേശനം കിട്ടിയാൽ മതി. നമുക്ക് ഈ ലോകത്തിന്റെ പളപളപ്പിൽ വോട്ടവകാശം ഉറപ്പാവുകയാണ്. അതു കൊടുത്തില്ലെങ്കിൽ , മിക്കവാറും മക്കൾ  മാതാപിതാക്കളെ ഉപേക്ഷിക്കും.
ജീവിതത്തേക്കാൾ വലിയ പ്രതിച്ഛായ ഒരു ഷവർമ്മയ്ക്ക് പോലുമുണ്ട്.അമ്മയേക്കാൾ സുന്ദരിയാണ് പിസ.
അച്ഛനേക്കാൾ എത്രയോ ഔന്നത്യത്തിലാണ് സൂപ്പർ മാളുകളിലെ ഇരിപ്പിടങ്ങളും വിട്രിഫൈഡ് ടൈൽസും.
പ്രണയികൾക്ക്  പ്രേമത്തേക്കാൾ വലുതാണ് പുതുജനറേഷൻ കാറുകളും വീടുകളും.ഇന്നു ഒരു പ്രണയിക്കും സ്വസ്ഥതയില്ല; പ്രണയത്തെക്കുറിച്ചുള്ള ആധിയല്ല ഇതിനു കാരണ…

AKSHARAJALAKAM, LAKKAM 8, PAGE 2,DEC 22-29/2013

Image
 ലക്കം 8,പേജ് രണ്ട്















Many contemporary authors drink more than they write.
Maxim Gorky, റഷ്യൻ എഴുത്തുകാരൻ















Words do not express thoughts very well. They always become a little different immediately after they are expressed, a little distorted, a little foolish.” 
Hermann Hesse,ജർമ്മൻ എഴുത്തുകാരൻ

എഴുത്തിന്റെ ദുർഗ്രഹത; എഴുത്തുകാരന്റെയോ ലോകത്തിന്റെയോ?

അമേരിക്കൻ എഴുത്തുകാരിയായ ദെബോറ ഐസൻബെർഗ്(Deborah Eisenberg) തന്റെ മുന്നിലുള്ള  സാഹിത്യപരമായ വിചാരങ്ങളുടെ  സമസ്യയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്:
യാഥാർത്ഥ്യത്തിന്റെ വേഷപ്രച്ഛന്നത എനിക്കിഷ്ടമാണ്.പക്ഷേ , അതു ഭാഷാപരമോ ബൗദ്ധികമോ ആയ ഭ്രമാത്മകതയല്ല.എന്റെ പ്രശ്നം പരമാവധി വ്യക്തതയോടെ നൈമിഷികമായ,സാധ്യമായ ജീവിതാവസ്ഥയെ വിനിമയം ചെയ്യുകഎന്നതാണ്.അതുകൊണ്ട്,ഏതെങ്കിലും ഘട്ടത്തിൽ എന്റെ ഭാഷയിൽ അവ്യക്തത വന്നു ഭവിച്ചാൽ അതു ഒഴിവാക്കാൻ ഞാൻ ശ്രമിക്കും.
ലോകം വളരെ ദുർഗ്രഹമാണ്.സംഭവിക്കുന്നതിലെല്ലാം പിടികിട്ടാത്ത എന്തെല്ലാമോ ഉണ്ട്.എന്നാൽ നിങ്ങൾക്ക് അതിനെ അഭിസംബോധന ചെയ്യണമെങ്കിൽ അങ്ങേയറ്റത്തെ സുവ്യക്തതയാവശ്യമാണ്.ഈ സുതാര്യതയുടെ കാര്യത്തിൽ എനിക്ക് എന്റേതായ നിയന്ത്രണമുണ്ട്.മനസ…