Posts

Showing posts from October, 2013

അക്ഷരജാലകം nov 1-nov 15/2013 ലക്കം രണ്ട്

Image
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE
പേജ് ഒന്ന് The only real failure in life is not to be true to the best one knows.” - Buddha

A masterpiece of fiction is an original world and as such is not likely to fit the world of the reader .
Vladimir Nabokov (റഷ്യൻ നോവലിസ്റ്റ്‌ )


ജഗതി: നടനും രോഗിയും

എം.കെ.ഹരികുമാർ

അപകടം പറ്റി, രോഗിയായി വീട്ടിൽ വിശ്രമിക്കുന്ന ജഗതിശ്രീകുമാർ എന്ന നടൻ ഒരു യാഥാർത്ഥ്യം. അതേ സമയം, അദ്ദേഹം വിവിധ സിനിമകളിൽ അവതരിപ്പിച്ച ഹാസ്യരംഗങ്ങൾ ടെലിവിഷനിൽ വന്നുപോകുന്നു. നടനെന്ന ജഗതി ഇപ്പോഴില്ല. എന്നാൽ അത്‌ സിനിമയിലുണ്ട്‌. നടൻ എന്ന നിലയിൽ ജഗതി ഒരു പ്രതീതിയായിക്കഴിഞ്ഞു. അതായത്‌ ഒരു സിമുലക്രം. എന്ന്‌ പറഞ്ഞാൽ ഒറിജിനൽ ഇല്ലാത്ത ഒരു പ്രതിച്ഛായ.  രോഗിയായ ജഗതിയോ? യഥാർത്ഥ ജഗതി അതായിരുന്നില്ലല്ലോ. അദ്ദേഹം വേഷങ്ങളിൽ ജീവിച്ച നടനായിരുന്നു. അതുകൊണ്ട്‌ ഇപ്പോഴത്തെ നിശ്ശബ്ദനായ ജഗതിക്കും ഒരു ഒറിജിനൽ ഇല്ല. രണ്ടു ജഗതികളും പ്രതിച്ഛായ ആയി മാറുകയാണോ? സാങ്കേതികതയുടെ ഈ യുഗത്തിൽ നമുക്കു നാം തന്നെ അപരിചിതരായി മാറുകയാണ്.നമ്മുടെ വികാരങ്ങൾക്ക് പോലും മൗലികതയില്ല…

അക്ഷരജാലകം nov 1- nov 15, 2013, ലക്കം 2

Image
പേജ് രണ്ട്
The price of anything is the amount of life you exchange for it.
Read more at http://www.brainyquote.com/quotes/authors/h/henry_david_thoreau.html#F1ogm3AvQcP9gCuw.99 The price of anything is the amount of life you exchange for it.
Read more at http://www.brainyquote.com/quotes/authors/h/henry_david_thoreau.html#F1ogm3AvQcP9gCuw.99

“The past is a foreign country; they do things differently there.”

L. P. Hartley,  ബ്രിട്ടീഷ് നോവലിസ്റ്റ്
സീരിയൽ നടിയും തൊഴിലാളി 

    പത്ത്‌ സിനിമയിൽ അഭിനയിച്ച നടിക്ക്‌, തന്റെ കർമ്മമേഖലയായി ചൂണ്ടിക്കാണിക്കാൻ പത്ത്‌ സി.ഡികൾ എങ്കിലുമുണ്ടാവും. എന്നാൽ സീരിയൽ നടി തൊഴിലാളിയാണ്‌. ഒരു ഐറ്റം നമ്പറിനുപോലും സീരിയലിൽ സാധ്യതയില്ല. എല്ലാം അടക്കിപ്പിടിക്കുകയും ബന്ധുക്കളെ വിഷം കൊടുത്തു കൊല്ലുകയുമാണ്‌ അവിടെ അവളുടെ ജോലി. നടിയെന്ന നിലയിൽ നായകനോടൊത്ത്‌ ഒന്ന്‌ ആടിപ്പാടാൻ പോലും ഇടമില്ല. കഥകളിയിലും കൂടിയാട്ടത്തിലും മറ്റ്‌ ക്ഷേത്രകലകളിലുമെല്ലാം പാട്ട്‌ ഉണ്ട്‌, അത്‌ ആസ്വദിക്കുകയും ചെയ്യാം. എന്നാൽ സീരിയലിൽ ആടിപ്പാടാൻ അവസരമില്ല. അവർ വെട്ടാൻ നിർത്തിയിരിക്കുന്ന കോഴികളെപ്പ…

അക്ഷരജാലകം -oct 15-nov 1/2013/ലക്കം 1

Image
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE
Happiness is your nature. It is not wrong to desire it. What is wrong is seeking it outside when it is inside.”  
Ramana Maharshiനാസി ജർമ്മനികൾ
സൃഷ്ടിക്കുന്നവർ
എം.കെ.ഹരികുമാർ

ഇന്നത്തെ മാധ്യമപ്രവർത്തനം കുറേപ്പേരുടെ അടഞ്ഞ ലോകമായി മാറിയിരിക്കുന്നു. പല സാഹിത്യപത്രപ്രവർത്തകരും എഴുത്തുകാരുമായി ഇടപഴകാൻ ആഗ്രഹിക്കുന്നില്ല. പരിക്ഷീണിതനായി തന്റെയടുത്തേക്ക്‌ വരുന്ന ഒരു എഴുത്തുകാരനെ കണ്ടിട്ട്‌, 'പൊയ്ക്കോ, ഇവിടെ ഒന്നും തരാനില്ല'എന്ന്‌ പറഞ്ഞ്‌ ഓടിച്ചു വിടുന്നത്‌ ക്രൂരമാണ്‌. എഴുത്തുകാരൻ സാമ്പത്തിക മൂലധനമുള്ളവനല്ല, അതില്ലാത്തതുകൊണ്ടാണ്‌ തന്റെ രചനകൾ പ്രസിദ്ധപ്പെടുത്തുന്നതിന്‌ പത്രാധിപന്മാരുടെ അടുത്ത്‌ എത്തുന്നത്‌. അപ്പോൾ പത്രാധിപന്മാർ പുച്ഛിച്ച്‌ ഇറക്കിവിടുകയാണെങ്കിലോ?
    എന്നോട്‌ കഴിഞ്ഞ ദിവസം ഒരു സുഹൃത്ത്‌ കരഞ്ഞുകൊണ്ട്‌ പറഞ്ഞത്‌ ഇതാണ്‌: നാല്‌ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ഒരു കവി ചില സാഹിത്യപ്രസിദ്ധീകരണങ്ങളിലെ ചുമതലക്കാരെ വിളിച്ചു. ഫോണെടുത്തപ്പോൾ കാര്യം പറഞ്ഞു. ഉടനെ ഈ എഡിറ്റർമാർ തിരിച്ചു വിളിക്കാമെന്നും തിരക്ക…