Posts

Showing posts from August, 2014

എം.കെ.ഹരികുമാറിന്റെ കൃതികൾ

Image

ഉത്തര-ഉത്തരാധുനികതയും നവാദ്വൈതവും

Image
എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ, മറവിയുടെ നിർമ്മാണം, എന്റെ ജ്ഞാനമുകുളങ്ങൾ, ഉത്തര-ഉത്തരാധുനികത എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയുവ പത്രപ്രവർത്തകനായ ശ്രീ ശൈലേഷ് തൃക്കളത്തൂര്‍
 നടത്തിയ
നടത്തിയ  അഭിമുഖം .

-എം. കെ. ഹരികുമാര്‍


ഉത്തര-ഉത്തരാധുനികതയും നവാദ്വൈതവും


ശൈലേഷ്‌ തൃക്കളത്തൂർ :  എന്താണ്‌ താങ്കൾ വിശദീകരിക്കുന്ന നിരാസവും നിർമ്മാണവും?
= എം.കെ.ഹരികുമാര്‍: ജീവിതം  നമുക്ക്‌ കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത്‌ എപ്പോഴും നമുക്ക്‌ ബോധ്യപ്പെടണമെന്നില്ല. കാലം നമ്മെ തോൽപിക്കുമെന്നറിഞ്ഞാലും നമ്മൾ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ,  ഇടവേളകളുടെ നേരിയ അംശങ്ങളിൽ നമ്മളിലേക്ക്‌ പ്രകാശമായി കടന്നുവരാം. എന്നാൽ അതവിടെ നിൽക്കില്ലല്ലോ. മനസ്സിന്റെ ചുമതലയോ സ്വഭാവമോ അല്ല, ഇങ്ങനെ വരുന്ന സിഗ്നലുകളെ പിടിച്ചെടുത്ത്‌ വ്യാഖ്യാനിക്കുക എന്നത്‌. അത്‌ സംഭവിക്കുന്നു എന്ന്‌ മാത്രം.
 ജീവിതം ഒന്നും കൊണ്ടുപോകാനുള്ളതല്ലെങ്കിൽ, പിന്നെ അവശേഷിക്കുന്നത്‌, അത്‌ എവിടെയെങ്കിലും കളഞ്ഞിട്ടുപോകുക എന്നതാണ്‌. വെറുതെ കളയാനൊക്കില്ല.. അത്‌ ഒന്നിലധികം വസ്തുക്കളെ മുൻനിര്‍ത്തി ഏതാണ്‌ നല്ലത്‌ എന്ന്‌ നോക്ക…