Posts

Showing posts from January, 2014

AKSHARAJALAKAM, LAKKAM 12, PAGE 1/jan 26-feb 2/2014

Image
The greatest religion is to be true to your own nature. Have faith in yourselves.
  Swami Vivekananda

Popular culture is a place where pity is called compassion, flattery is called love, propaganda is called knowledge, tension is called peace, gossip is called news, and auto-tune is called singing.
Criss Jami, അമേരിക്കൻ എഴുത്തുകാരൻ

സംസ്കാരം,ജീവരാഷ്ട്രീയം, സെക്സ്, കർത്തവ്യനിരപേക്ഷത

സംസ്കാരം ഇന്നു ഒരു പ്രത്യേകകലയുടെയോ, മതാചാരത്തിന്റെയോ ,കാലഘട്ടത്തിന്റെയോ ഭാഗമല്ല; അതു കൂടുതൽ അർത്ഥവൈപുല്യം നേടിയിട്ടുണ്ട്.എല്ലാ ദിശയിലും, ചരിത്ര വസ്തുക്കളിലും കാലത്തിലും  അതുണ്ട്. സംസ്കാരം ഒരു പ്രകൃതി വിഭവമാണ്.അത് ജീവിക്കുന്ന ഏതൊരാൾക്കും അവകാശപ്പെട്ടതാണ്. ഒഴിവാക്കപ്പെട്ട സാഹിത്യപരവും സാഹിത്യേതരവുമായ കൃതികളുണ്ട്.ഇതെല്ലാം വായിക്കേണ്ടതാണ്.സംസ്കാരം ഒരു വായനയ്ക്കുള്ളതുമാണ്.
ഏതു വസ്തുവിനെയും വായിക്കാം. അത് സാഹിത്യമാകണമെന്നില്ല. ഏതിനെയും വായിച്ച് സാഹിത്യമാക്കാം.


ഒരു ക്ലാസിക് കലയുടെ ഉപയോഗത്തിലൂടെയേ സംസ്കാരം നേടാനാകൂ എന്നത് പഴകി റദ്ദായആശയമാണ്.ചിത്രപ്പണികളോടുകൂടിയ ഒരു കുടം മാർക്കറ്റിൽ നിന്നു വാങ്ങിയാൽ നമുക്ക് …

AKSHARAJALAKAM, LAKKAM 12, PAGE 2

Image
Everything comes to us that belongs to us if we create the capacity to receive it .
Rabindranath Tagore

 Sexually progressive cultures gave us literature, philosophy, civilization and the rest, while sexually restrictive cultures gave us the Dark Ages and the Holocaust.
Alan Moore, ഇംഗ്ലീഷ് എഴുത്തുകാരൻ


ആത്മീയവും കലാപരവുമായ എല്ലാ  അഭിവാഞ്ചകളും വാടിപ്പോയിരിക്കുന്നു

 ഡച്ച് സംവിധായകനായ ജോർജ് സ്ലൂസറി(George Sluizer)ന്റെ ഒരു പ്രഭാഷണം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
അദ്ദേഹം പറയുന്നത് ഇതാണ്:ഈ മുതലാളിത്ത കാലത്ത് പണം മനുഷ്യനെ സ്വതന്ത്രമാക്കുകയല്ല, അടിമയാക്കുകയാണ് ചെയ്യുന്നത്.നമ്മുടെ ജീവിതരീതിയുടെ യുക്തിപരമായ പരിണാമമാണ്  ഈ ധാർമ്മിക തകർച്ച.അതുകൊണ്ട് ഈ അന്യവൽക്കരണത്തെയും ആശയരാഹിത്യത്തെയും ചെറുക്കാൻ നാം ശ്രമിക്കേണ്ടതല്ലേ?നാം ജീവിക്കുന്ന ഈ ലോകത്തെ വിമർശനാത്മകമായി കാണാനെങ്കിലും കഴിയുന്നുണ്ടോ?
കുടുംബങ്ങളും സമൂഹവും അടിച്ചേൽപ്പിക്കുന്ന ധാരണകളോട് എങ്ങനെ പൊരുത്തപ്പെടാൻ കഴിയുന്നു?

ഈ മൂല്യങ്ങൾ നമ്മുടേതാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.വർഷങ്ങളായി നമ്മൾ ഒരിടത്ത് തന്നെ വട്ടം കറങ്ങുന്നു.ശാസ്ത്രയുക്തിയുടെ എല്ലാ മേഖലകളെയും…

aksharajalakam, lakkam 11, page 1/jan 19-26/2014

Image
അക്ഷരജാലകം എല്ലാ ഞായറാഴ്ചയിലും
You realize that our mistrust of the future makes it hard to give up the past.
Chuck Palahniuk, അമേരിക്കൻ നോവലിസ്റ്റ്
To choose doubt as a philosophy of life is akin to choosing immobility as a means of transportation.
Yann Martel,കനേഡിയൻ നോവലിസ്റ്റ്
 ആം ആദ്മി എഴുത്തുകാരെ പുറത്താക്കി എന്ന വാർത്ത കേൾപ്പിക്കരുത്!ആം ആദ്മി പാർട്ടിയിലേക്ക് എഴുത്തുകാർ ചേർന്നുകൊണ്ടിരിക്കുകയാണ്.നല്ല കാര്യം. ഒരു നല്ല   പാർട്ടി ഉണ്ടാകണമെന്നും അതിൽ ചേരണമെന്നും ആഗ്രഹിക്കാത്തവർ , ഇക്കാലത്ത് കുറവായിരിക്കും. ആം ആദ്മി എന്തായാലും ഒരു പുതിയ സന്ദേശം നൽകിയിരിക്കയാണ്:ഇന്നത്തെ പാർട്ടികളുടെ ശൈലിയും സമീപനവും അജണ്ടയും മാറേണ്ട സമയമായിരിക്കുന്നു.


ഒരു പാർട്ടി ഇല്ലാത്തതു കൊണ്ടാണ് പ്രവർത്തിക്കാത്തത് എന്നു തൊടുന്യായം പറഞ്ഞവർക്ക് ഇനി മടിച്ചിരിക്കാനാവില്ല. എന്താണ് എഴുത്തുകാരന്റെ രാഷ്ട്രീയം  ?
അയാൾക്ക് പാർട്ടി ഇല്ലാതിരിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുണ്ടോ?
ഒരു രാഷ്ട്രീയ നേതാവിനെ അയാൾക്ക് എവിടെവരെ അംഗീകരിച്ച് മുന്നോട്ടു പോകാൻ കഴിയും?
എഴുത്തുകാരൻ ഏതെങ്കിലും ഘട്ടത്തിൽ അയാളിലെ അനുരഞ്ചനപ്പെടാത്ത മനോനിലയെ …

AKSHARAJALAKAM/LAKKAM11, PAGE 2/2014

Image
അക്ഷരജാലകം എല്ലാ ഞായറാഴ്ചയും


 If I do not write to empty my mind, I go mad.Lord Byron,ഇംഗ്ലിഷ് കവിDon't walk behind me; I may not lead. Don't walk in front of me; I may not follow. Just walk beside me and be my friend.

Albert Camus, ഫ്രഞ്ച് എഴുത്തുകാരൻ

 ഓർമ്മയെഴുത്തുകാരുടെ ഉപരിപ്ലവ വീക്ഷണം
ഓർമ്മകളെ പൂർണമായി വിശ്വസിക്കാൻ കഴിയില്ല.
കാരണം തെറ്റായ ഓർമ്മകൾ എപ്പോഴും നിലനിൽകുന്നു.
ഒരു മനുഷ്യവ്യക്തിയെ അറിയാൻ അയാളുടെ ഓർമ്മകളെ കണ്ടെത്തണം. എന്നാൽ ഇത് ആ വ്യക്തിക്കു മാത്രമേ കണ്ടെത്താൻ കഴിയൂ.അയാൾക്കുപോലും കഴിയണമെന്നില്ല. സംവൽസരങ്ങൾക്കു മുൻപു നടന്ന ഒരു സംഭവത്തെ പലരീതിയിൽ ഓർമ്മിക്കാം. ഒരാൾക്കു തന്നെ പലസമയത്ത് അതിനേപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ട്.ഭാവിയെപ്പോലെ  തന്നെ അത് എവിടെയോ നിലനിൽക്കുന്നു, അവ്യക്തമായി.
പല രീതിയിൽ അപഗ്രഥിച്ചും അപനിർമ്മിച്ചുമാണ് ഒരുവൻ അവന്റെ ഓർമ്മകളെ അനുധാവനം ചെയ്തു പിടികൂടേണ്ടത്.
എന്നാൽ ചില എഴുത്തുകാർ പറയുന്നു, എല്ലാ ഓർമ്മകളും അവരുടെ കയ്യിൽ ഫോട്ടോ ഫിനീഷ് പോലെ ഭദ്രമാണെന്ന്. ഇത് വളരെ തെറ്റായ നിലപാടാണ്.കാലഹരണപ്പെട്ട കാഴ്ചപ്പാട്. അസ്തിത്വത്തെപ്പറ്റിയുള്ള ക്ലാസിക്കൽ…