The price of anything is the amount of life you exchange for it.
Read more at http://www.brainyquote.com/quotes/authors/h/henry_david_thoreau.html#F1ogm3AvQcP9gCuw.99
The price of anything is the amount of life you exchange for it.
Read more at http://www.brainyquote.com/quotes/authors/h/henry_david_thoreau.html#F1ogm3AvQcP9gCuw.99 “The past is a foreign country; they do things differently there.” L. P. Hartley, ബ്രിട്ടീഷ് നോവലിസ്റ്റ് സീരിയൽ നടിയും തൊഴിലാളി പത്ത് സിനിമയിൽ അഭിനയിച്ച നടിക്ക്, തന്റെ കർമ്മമേഖലയായി ചൂണ്ടിക്കാണിക്കാൻ പത്ത് സി.ഡികൾ എങ്കിലുമുണ്ടാവും. എന്നാൽ സീരിയൽ നടി തൊഴിലാളിയാണ്. ഒരു ഐറ്റം നമ്പറിനുപോലും സീരിയലിൽ സാധ്യതയില്ല. എല്ലാം അടക്കിപ്പിടിക്കുകയും ബന്ധുക്കളെ വിഷം കൊടുത്തു കൊല്ലുകയുമാണ് അവിടെ അവളുടെ ജോലി. നടിയെന്ന നിലയിൽ നായകനോടൊത്ത് ഒന്ന് ആടിപ്പാടാൻ പോലും ഇടമില്ല. കഥകളിയിലും കൂടിയാട്ടത്തിലും മറ്റ് ക്ഷേത്രകലകളിലുമെല്ലാം പാട്ട് ഉണ്ട്, അത് ആസ്വദിക്കുകയും ചെയ്യാം. എന്നാൽ സീരിയലിൽ ആടിപ്പാടാൻ അവസരമില്ല. അവർ വെട്ടാൻ നിർത്തിയിരിക്കുന്ന കോഴികളെപ്പോലെ അന്നന്നത്തെ അപ്പം കൊണ്ട് തൃപ്തിപ്പെടണം. ഒന്ന് മൂളിപ്പാടാൻ വണ്ടിനുപോലും കഴിയുമെന്നിരിക്കെ, മലയാളത്തിലെ ആർട്ട് സംവിധായകർക്കും നിരൂപകർക്കും വണ്ടിന്റെ സിദ്ധിപോലുമില്ല. സീരിയൽ നടി നാനൂറ് എപ്പിസോഡ് വീതമുള്ള പത്തോ പതിനഞ്ചോ പരമ്പരയിലഭിനയിച്ചാലും, അവളുടെ കലാപ്രവർത്തനം മറ്റൊരാൾക്ക് പിന്നീട് കാണിച്ചു കൊടുക്കാനാവില്ല. നാനൂറ് എപ്പിസോഡ് കാണാൻ ആർക്കാണ് നേരമുള്ളത്? പരമ്പര പ്രത്യക്ഷപ്പെടുന്ന അരമണിക്കൂർ സമയത്ത് മാത്രമാണ് നടിക്ക് ജീവനുള്ളത്. അതു കഴിഞ്ഞാൽ അവൾ ആരുമല്ല. ഒരു സൈക്കിളിൽ ...... രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ താൻ ചെയ്ത പ്രവൃത്തി മറ്റൊരാളെ കാണിച്ചുകൊടുക്കാനാവില്ലല്ലോ. താൻ ട്യൂബ് അഴിച്ച് ഫിറ്റ് ചെയ്തിരുന്നു എന്ന് പറയാം. ഫോട്ടോഗ്രാഫുണ്ടെങ്കിൽ, അതു കാണിക്കാം. ഈ തൊഴിലാളിയുടെ അവസ്ഥയിലാണ് സമകാലീന കലാകാരന്മാരും നടികളും. സർക്കാർ സാഹിത്യകാരന്മാർ
ഇന്നത്തെ സർക്കാർ സാഹിത്യകാരമാരുടെ മുഴുവൻ കൃതികളും സർക്കാരിന്റെ ചട്ടങ്ങളനുസരിച്ച് രചിക്കപ്പെടുന്നവയാണ്.
ചൈനയിൽ മാവോയുടെ പേരിൽ നടന്ന സാംസ്കാരിക വിപ്ലവകാലത്ത് പാർട്ടിക്ക് ജനങ്ങളോട് ഒരു കടപ്പാടുമുണ്ടായിരുന്നില്ല. ഭൂരിപക്ഷം എഴുത്തുകാരും അക്കാലത്ത് കൾച്ചറൽ സെന്ററിൽ ചേർന്നു പ്രവർത്തിച്ചു. കൾച്ചറൽ സെന്റർ സർക്കാരിന്റെയാണ്. അതിൽ അംഗമായാൽ ഒരു പണിക്കും പോകണ്ട, വൈകുന്നേരങ്ങളിൽ നിരീക്ഷകനായി തെരുവു ചുറ്റാം. കൾച്ചറൽ സെന്ററിൽ ചേരാത്തവർ പണിയെടുക്കാൻ പോകണം; എഴുത്ത് മാറ്റി വയ്ക്കണം.ഇവിടെയും സർക്കാർ സ്ഥാപനങ്ങളിൽ കയറിക്കൂടിയാൽ പദവിയും ടി.എയും താമസസൗകര്യവും കിട്ടും. ഒന്നുമെഴുതാനറിയില്ലെങ്കിലും, വലിയ എഴുത്തുകാരനെന്ന് നടിച്ച് മേനി വിരിച്ച് നടക്കാം. ഇന്ന് സർക്കാരിന്റെ സാഹിത്യകാരന്മാർക്ക് ഒന്നുമെഴുതാനില്ല; അവർക്ക് ഓഫീസ് നോക്കിയാൽ മതി; പിന്നെ പ്രിയപ്പെട്ടവർക്ക് അവാർഡു കൊടുക്കാം; ഒന്നും എഴുതണമെന്ന് നിർബന്ധമില്ല. വാർത്താചാനലുകളിൽ രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള പോർ വിളികളും, അവരെ നേർക്ക് നേർ ഇരുത്തിയുള്ള വെവ്വേറെ അഭിമുഖങ്ങളും മാത്രമാണുള്ളത്. വേറെ ഒന്നും ഈ കേരളത്തിലില്ല! വാർത്താ ചാനൽ നടത്തിപ്പുകാർ ധരിച്ചുവച്ചിരിക്കുന്നത് നേതാക്കന്മാർ താരങ്ങളോ അഭിനേതാക്കളോ ആയിരിക്കുന്നു എന്നാണ്. ഒരു ബാധ്യതാ സർട്ടിഫിക്കറ്റിന്, ഒരു ലിറ്റർ വെള്ളത്തിനുവരെ ഇരുപതിരട്ടി വർദ്ധിക്കുകയാണ്. ആർക്ക് നഷ്ടം!. ഇതൊന്നും ചാനലുകാരെ ബാധിക്കില്ലല്ലോ? സർക്കാർ സ്പോൺസേർഡ് ആഗോളവത്ക്കരണത്തിന്റെ ഫലമായി പൗരന്മാർ എല്ലാം തന്നെ കുറ്റവാളികളായിക്കഴിഞ്ഞു. പണത്തിനു വിലയില്ലാതായതോടെ മകളെ വിറ്റ് അമ്മമാർ ജീവിക്കുന്ന അവസ്ഥയിലേക്ക് കേരളം മാറി! കുടുംബങ്ങൾ ചിതറിപ്പോവുകയാണ്. അച്ഛൻ പീഡിപ്പിച്ചു എന്ന് മകൾ കളവുപറഞ്ഞാൽ അവൾക്ക് കൈ നിറയെ പണം കിട്ടുമത്രേ. യുവതി പരാതിപ്പെട്ടാൽ അവൾക്ക് സുരക്ഷിതത്വം. ഈ വിപണി സൗന്ദര്യശാസ്ത്രം എവിടെയെത്തിയാലെന്താ, അവതാരകർക്ക് നേതാക്കളുടെ പ്രസ്താവന വായിച്ചാൽ മതിയല്ലോ. നേതാക്കളിൽ തുടങ്ങി നേതാക്കളിൽ അവസാനിക്കുന്ന ഒരു ഫൈവ്സ്റ്റാർ ലോകമല്ല കേരളമെന്ന് ചാനലുകാർ എന്ന് മനസ്സിലാകും? ഇത് ചീഞ്ഞഴുകിയ ദുർഗന്ധം വമിക്കുന്ന സംസ്കാരത്തിന്റെ കാലമാണ്. സർക്കാർ പാട്ടത്തിനെടുത്ത കാളകൾ, ഈ ദുഷിച്ച സംസ്കാരത്തിന് ഒപ്പുവച്ചു കൊടുത്തശേഷം വീട്ടിൽ വന്ന് ചാരുകസേരയിൽ കാല് പൊക്കിവച്ചു കിടക്കുകയാണ്. ചിന്ത ഒരാള് കവിത വായിച്ചതുകൊണ്ട് വിവാഹം കഴിക്കാതിരിക്കുകയോ കഴിക്കുകയോ ചെയ്യില്ല. എന്നാല് ലൈംഗിക നിരാശ ഒരാളെ വ്യക്തിപരമായി മാറ്റിമറിക്കും. മഴ ബോധാബോധങ്ങളില്നിന്ന് അശരണരായി താഴേക്ക് വീണുകൊണ്ടിരിക്കുന്ന നിസ്വ ചിന്തകളുടെ കരച്ചില് പോലെ വേദനജനകമാണ് മഴ. ബോർഹസിന്റെ കല അർജന്റൈൻ എഴുത്തുകാരനായ ഹൊർഹെ ലിയി ബോർഹസിന്റെ Ars Poetica( Art of Poetry)എന്ന കവിത, കലയെപ്പറ്റി വ്യക്തിപരമായ ഒരു നിരീക്ഷണവും പ്രഖ്യാപനവുമാണ്. ''ചിലപ്പോൾ വൈകുന്നേരങ്ങളിൽ, കണ്ണാടിയുടെ അഗാധതകളിൽ നിന്ന് ഒരു മുഖം നമ്മെ നോക്കുന്നു;കല ആ കണ്ണാടിയെപ്പോലെയാകണം.അതു നമ്മുടെ മുഖമെന്താണെന്നു നമുക്കു പറഞ്ഞുതരും.'' കല അന്തമില്ലാത്ത നദിപോലെയാണ്. അതും ഒരു കണ്ണാടിയാണ്.കാലവും ജലവും ചേർന്നുണ്ടായ നദിയെ നോക്കുമ്പോൾ ഒരു കാര്യംവ്യക്തമാവും ;കാലം മറ്റൊരു നദിയാണ്. നമ്മൾ ആ നദിയെപ്പോലെ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.നമ്മുടെ മുഖങ്ങൾ വെള്ളം പോലെ എവിടെയോ വറ്റിപ്പോകുന്നു. ഈ ദിവസത്തിൽ മനുഷ്യന്റെ മുഴുവൻ ജീവിതവും കാണാം.വർഷങ്ങളുടെ പ്രക്ഷോഭത്തെ സംഗീതമാക്കി പരിവർത്തനം ചെയ്യുക.ഉള്ളിൽ നിന്നുള്ള ശബ്ദങ്ങളുടെ മർമ്മരം; ഈ മർമ്മരം ഒരു ദിവസത്തിൽ തന്നെ കണ്ടുപിടിക്കുകയാണെങ്കിൽ അതു കലയാണ്.നാം പ്രത്യക്ഷത്തിൽ കാണുന്നതിനപ്പുറത്തേക്ക് പോയി , അപരിചിതമായ സമവാക്യങ്ങൾ അല്ലെങ്കിൽ വൈരുദ്ധ്യങ്ങളുടെ ഏകോപിപ്പിച്ചുള്ള സഹശയനം കാണുമ്പോഴേ കലയാകുന്നുള്ളു. നാം എപ്പോഴും നമ്മെക്കുറിച്ചുതന്നെ അജ്ഞരാണ്. കലാകാരനാകട്ടെ , ആ അജ്ഞതയെ നിശിതമായി തച്ചുടക്കുകയും അപ്രിയമായ സത്യങ്ങളുടെ ആരാധകനാകുകയും ചെയ്യുന്നു. ഒരാൾ ഒഴുകുമ്പോൾ സ്വയം അതെങ്ങനെ കാണും? അതു കാണുന്നവനാണ് കലാകാരൻ. കലയെപ്പറ്റി മറ്റൊരു വിഭ്രാമകമായ നിലപാട് ഇതാണ്:
To see in death sleep, and in the sunset,
A sad gold- such is poetry.
Which is immortal and poor Poetry
Returns like the dawn and the sunset
ഇ.പി.ശ്രീകുമാറിന്റെ 'മാംസപ്പോര്' ഇ.പി.ശ്രീകുമാറിന്റെ 'മാംസപ്പോര്' (ഡി.സി.ബുകസ്, വില, 195/)സമീപകാലത്ത് വായിച്ച കൃതികളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച വായനാനുഭവം തന്നു എന്നു തന്നെ പറയണം.പഠനാർഹവും വിവരണാത്മകവുമായവിധം സുസജ്ജമാണ് ഈ നോവലിന്റെ ആന്തരികതലം.നമ്മുടെ നോവൽ സാഹിത്യത്തിനു അപരിചിതമായ ഒരു ലോകം തുറന്നു തരികയാണ് നോവലിസ്റ്റ്. ഇതുപോലുള്ള കൃതികൾ എഴുതാൻ കഷ്ടപ്പെടണം. വെറും ഭാവനയുടെ സ്വാതന്ത്ര്യം മാത്രം പോരാതെവരും. ഒരു കളിയുടെ, സംസ്കാരത്തിന്റെ, ചിട്ടയുടെ കാലാനുക്രമമായ വളർച്ചമനസ്സിലാക്കിയാലേ ഇത് എഴുതാൻ കഴിയൂ. ജപ്പാനിലെ സുമോ ഗുസ്തിയുടെ പശ്ചാത്തലത്തിൽ മനുഷ്യാവസ്ഥയുടെ ഭിന്നമുഖങ്ങൾ അനാവരണം ചെയ്തുകൊണ്ട് , ഭീകരവും വിഭ്രാമകവും അപകടകരവുമായ ജീവിതാനുഭവം ഇവിടെ ആവിഷ്കൃതമാവുന്നു; നോവലിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ: മാംസാരാധനയാണ് ചീഫ് റഫറിയെ സുമൊലോകത്തിലെത്തിച്ചത്.ഇറച്ചി ഇതുപോലൊരു വിചിത്രമായ ലോകം മറ്റെവിടെയാണ് മലയാളത്തിൽ കാണാനായിട്ടുള്ളത്.? കവിതയും ലൈംഗികതയും ഒരാൾ ലൈംഗികവേഴചയിലേർപ്പെട്ട് കിടക്കുന്ന പടവുമായി മലയാളം വാരികയിൽ പ്രത്യക്ഷപ്പെട്ട, വിഷ്ണുപ്രസാദിന്റെ ലൈംഗികകവിത (ലിംഗവിശപ്പ്,ഒക്ടോബർ 25)ഞെട്ടിച്ചൊന്നുമില്ല;എന്നാൽ അസുഖകരമായി തോന്നി.(അതേസമയം, വിഷ്ണുപ്രസാദ് നല്ല കവിതകൾ എഴുതിയിട്ടുണ്ട്.ഉദാഹരണത്തിനു 'ദുരൂഹവും നിഗൂഢവുമായ ഒരു സംഭവവിവരണം'.) ലിംഗവിശപ്പ് പോലുള്ള കവിതകൾ ആരാണ് ചൊല്ലി നടക്കേണ്ടത്?നമ്മുടെ ഉണർവ്വുള്ള നിമിഷങ്ങൾക്ക് ഇത് എന്താണ് തരുന്നത്? ലിംഗത്തിനു വിശപ്പുള്ളവരെല്ലാം ഇതുപോലെ എഴുതി ലൈംഗികകവിത എന്ന പുതൊയൊരു ഷാങ്ങർ Genre)സൃഷ്ടിക്കട്ടെ! ''വെളിപ്പെടുത്തുന്നതോടെ അപമാനത്തിന്റെ നരകത്തിലേക്ക് തള്ളിയിട്ടുകളയുമോ എന്ന ഭയത്താൽ സ്വന്തം ലിംഗത്തേയും അതിന്റെ അനാദിയായ വിശപ്പിനേയും പിൻവലിച്ച് അങ്ങനെയൊരു ജീവി ഇവിടെ പാർക്കുന്നില്ലെന്ന് എല്ലാവരെയും പോലെ ഞാനും ഒരു ബോർഡ് വയ്ക്കുന്നു.'' ഈ വരികൾ എഴുതിയ വിഷ്ണുപ്രസാദ് തന്റെ കവിതയുടെ പ്രസക്തിതന്നെ റദ്ദ് ചെയ്തിരിക്കയാണ്.പിന്നെന്തിനു ഇതെഴുതി? ഇത്തരം ബോർഡുകൾ എല്ലാവരും വയ്ക്കുന്നുണ്ട്.അതാണ് സദാചാരം. ബധിരപ്രണയം മുരളീധരൻ ഹരികൃഷ്ണന്റെ 'ബധിരപ്രണയം' ഞാൻ വായിച്ചതു ഫേസ്ബുക്കിലെ ചാറ്റ്പേജിൽ നിന്നാണ്. എന്റെ പ്രണയം ഞാൻ പറയാൻ തയ്യാറാണ് പക്ഷേ കേൾക്കാൻ അവൾ നിന്നില്ലല്ലോ ഇല്ല, ഇനിയും നിലച്ചിടാത്ത എന്റെ പ്രണയം ഒരിക്കലും മായാത്ത അനശ്വര ചിത്രമാണ് പ്രണയത്തിന്റെ വാതായനങ്ങൾ ഞാൻ മലർക്കേ തുറക്കവേ മേഘത്തിന്റെ മായാ സൃഷ്ടിയിൽ എവിടെയോ പോയ് മറഞ്ഞു അവൾ പോയ് മറഞ്ഞ വസന്തത്തിനു ഇനിയും ഒരു പുനർസൃഷ്ടി ഉണ്ടോ?'' പ്രണയം ഒരു ഏകശിലാബിംബമല്ല. അതിൽ ഒരു കറിയിലെന്നപോലെ പല രുചികളും കലരുന്നുണ്ട്. ഇതു തിരിച്ചറിഞ്ഞാൽ പ്രണയം എന്താണെന്നു എഴുതാൻ ചിലപ്പോൽ കഴിഞ്ഞേക്കും. പ്രണയത്തിനു വേണ്ടത് സത്യസന്ധതയാണ്. ഇതില്ലാതെ പ്രണയിച്ചിട്ട് എന്തു കാര്യം? സുധാകരൻ ചന്തവിള സുധാകരൻ ചന്തവിളയുടെ (pho 9496259473 orumamonthly@gmail.com)'ബോധബുദ്ധന്മാർ'എന്ന കവിത(കലാകൗമുദി, 1989)ഈ കാലം ഒരു ബുദ്ധനെ തേടുന്നതായി വിവക്ഷിക്കുന്നു. പതിതരും വഞ്ചകരുമായ നമ്മെ എതെങ്കിലും ബുദ്ധനു ഉണർത്താൻ കഴിയുമോ എന്ന് സംശയമാണ്. എങ്കിലും നമുക്കു ആശിക്കാനല്ലേ സാധിക്കൂ. ലോകം തകരാതിരിക്കാൻ സംയുക്ത ദർശനം വേണമെന്ന് കവി നിരീക്ഷിക്കുന്നു. അതിനു നാമെല്ലാം ഇന്നിക്കണം. ഈ വാക്യം നോക്കൂ: ദൈവം അഹം ഒന്നാണെന്ന ബോധം അന്യനും ഞാനും ഒന്നാണെന്ന നാദം ഭൂമിയാകാശങ്ങൾ ഏകവാക്യം നീയുമീ, ഞാനുമീ ,യണ്ഡകടാഹവും ആത്മലയത്തിലലിഞ്ഞുപോയ് സുലോച് സുലോ സുലോച് സുലോ(9497713936)യുടെ 'നഗ്നത ഒരു രാജ്യമാകുന്നു'(ഫേസ്ബുക്ക്)എന്ന കവിത ഉൾക്കാഴചയിൽ പ്രസരിക്കുന്നു. കവിയുടെ കണ്ണുകൾ സ്കാൻ ചെയ്യുകയാണ്, എല്ലാറ്റിനെയും. ഒന്നും യഥാർത്ഥമല്ല, എന്നാൽ കുറേക്കൂടി വലിയ യാഥാർത്ഥ്യത്തെ തേടാതെ നമുക്കു മോചനമില്ലെന്ന് കവി ഓർമ്മിപ്പിക്കുന്നു. ഈ വരികൾ വായിക്കു: നഗ്നത ഒരു കാഴ്ചയാണ് എപ്പോഴും തുറന്നു പിടിക്കാവുന്ന കാഴ്ച എന്റെ നഗരത്തിലേതുപോലെ ഞാന് അന്വേഷിക്കുന്നു മദ്യ ഷാപ്പുകള് വേശ്യാലയങ്ങള് തുണിക്കടകള് ആഭരണ ശാലകള് വലിയൊരു മതില് മാത്രം ഉത്തരം തരുന്നു. നഗ്നത വലിയൊരു മതിലാകുന്നു അപ്പുറം മറ്റെന്തക്കെയോയുണ്ടെന്ന് സൂചന തരുന്ന കൂറ്റന് മതില് കളത്തറ ഗോപൻ കളത്തറ ഗോപന്റെ(pho 9961470429) 'ധ്വനിക്കാത്ത കിളിയും പൂവും'(മലയാളം വാരിക, ഒക്ടോബർ 18) എന്ന കവിത കാവ്യാനുഭവത്തിന്റെ ജന്മാന്തര സൗഖ്യം നൽകുകയാണ്. ഒരു കിളിക്ക് നമ്മുടെ ജന്മമല്ല. അതു വിശേഷമായി കാണുന്നു, കേൾക്കുന്നു.നമ്മെപോലും അതു ഭാവിയിൽ നിന്നു പിടിച്ചുകൊണ്ടുവരുന്നു. നമ്മുടെ കാലത്തെ ചിക്കിച്ചികഞ്ഞ് അതു പുതിയ കാലത്തിലേക്ക് നോക്കുന്നു. ഗോപന്റെ വരികൾ കേട്ടാലും: കിളി പൂവിനകത്തൂടെ തണ്ടിലൂടെ വേരിലൂടെ പറന്നുചെന്ന് മറ്റൊരു ചെടിയിലിരിക്കുന്നു പൂവിരിയുന്നതുനോക്കി
കഥയും വിധ്വംസക ലൈംഗികതയും
സ്വവർഗാനുരാഗമൊക്കെ കണ്ടിട്ടിട്ടുണ്ട്." ഇരുപതാം നൂറ്റാണ്ടിലെ പല പ്രതിഭാശാലികളുമുഭയ ലൈംഗികതയുള്ളവരായിരുന്നു. സാൽവദോർ ദാലി, ലൂയി ബുനുവൽ തുടങ്ങിയവർ ഉദാഹരണം.ആണുമായും പെണ്ണുമായും ലൈംഗികബന്ധത്തിലേർപ്പെടുന്നവരെ
യാണ്
ഉദ്ദേശിച്ചത്.ഉണ്ണി ആറിനു കഥ പറയാനുള്ള കഴിവുണ്ട്.വിവരണകലയിൽ സ്വന്തമായ
രീതിയൊക്കെയുണ്ട്.പക്ഷേ വൈകൃതത്തിലൂടെ അസാധാരണത്വം നേടാൻ ശ്രമിക്കുന്നതാണ് കുഴപ്പം.
ആരോടൊ ഉള്ള പക തീർക്കുകയാണോ എന്നു തോന്നിപ്പോകും. അശോകൻ എന്ന യുവാവിനു വെള്ളത്തിൽ ലൈംഗികകേളി നടത്തുന്നതാണ് ഇഷ്ടം.ആയിക്കൊള്ളട്ടെ.ഒരിത്തിരി ലൈംഗികഫാന്റസി ആർക്കാണ് ഇഷ്ടമില്ലാത്തത്? വാസ്തവത്തിൽ ലൈംഗികതയുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനം അതിന്റെ ഫാന്റസിയാണ്. എന്നാൽ ഉണ്ണി ആർ ചെയ്തത് അതല്ല.തന്റെ നായകന്റെ കാമതാല്പര്യങ്ങൾ സ്പഷ്ടമാക്കിയശേഷം ,അയാളുടെ അമ്മ വളരെ ചെറുപ്പമാണെന്നും കണ്ടാൽ സഹോദരിയാണെന്നേ തോന്നൂ എന്നും എഴുതുന്നു.എന്നാൽ ഇതു വെറുതെ എഴുതിയതല്ല.പെട്ടെന്ന് അശോകന്റെ അമ്മ മരിക്കുന്നു.ഇത് 'അപകട'മാണെന്ന് മണത്ത വായനക്കാർക്ക് തെറ്റിയില്ല.അയാളും ഭാര്യയും അമ്മയുടെ ജഡത്തിനരികിലേക്ക് പാഞ്ഞെത്തി. വീട്ടിനുള്ളിൽ ,അമ്മയുടെ ജഡത്തിനരികിൽ നിന്ന് മറ്റുള്ളവരെയെല്ലാം പുറത്താക്കിയശേഷം(ഭാരയെയും!)അശോ ഇനി കഥകൃത്തിന്റെ വാക്കുകൾ: നന്ദിത ഇവിടെ നിൽക്കണ്ട.ഞാനൊറ്റയ്ക്ക് കുളിപ്പിച്ചോളാം.അവൾ കുറച്ചുനേരം കൂടി അവിടെ നിന്നു.പുറത്തിറങ്ങി.മുറിയുടെ സാക്ഷവീണു.നന്ദിത ഇരുട്ടിൽ ചാരി നിൽക്കുമ്പോൾ പിറകിൽ വെള്ളം ശബ്ദമുണ്ടാക്കിതുടങ്ങി. കഥാകൃത്ത് വ്യക്തമായി ധ്വനിപ്പിക്കുന്നത്, അശോകൻ തന്റെ അമ്മയുടെ ജഡത്തിന്മേൽ ജലകേളി തുടങ്ങിയെന്നല്ലെ?കാരണം അയാൾക്കു ഇഷ്ടം ജലമാണല്ലോ.പിന്നെന്തിനു അയാൾ സാക്ഷയിട്ടു.?ഒറ്റയ്ക്ക് കുളിപ്പിക്കുന്നതെന്തിനു? അശോകനു മറ്റൊരു വൈകൃതം കൂടിയുണ്ട്: സകല പ്രശസ്തരുടെയും മരണക്കുറിപ്പ് സമാഹരിക്കുകയാണ്.വട്ട്!എന്തിനു? നമ്മുടെ നാട്ടിലെ സാധാരണക്കാരനായ ഒരുവൻ സായിപ്പന്മാരുടെ മരണക്കുറിപ്പ് സമാഹരിക്കുന്നതുതന്നെ കൃത്രിമമല്ലേ? കഥകൃത്തുക്കൾ ചെയ്യേണ്ടത്,ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജീവിതത്തെ കഴിയുന്നിടത്തോളം സ്മൃതികളോടെ വ്യാഖ്യാനിക്കുകയാണ്. ആനന്ദ് ആനന്ദിന്റെ 'ഗോവർദ്ധന്റെ യാത്രകൾ' ഇന്നും എനിക്കു വിസ്മയമാണ്. മലയാളിയുടെ യാഥാസ്ഥിതിക സാഹിത്യ സൗന്ദര്യ സങ്കൽപ്പങ്ങളെ ആനന്ദ് തകർത്തത് ഈ കൃതിയിലൂടെയാണ്. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിലെ കഥാപാത്രത്തെ ആനന്ദു ഉപയോഗിക്കുകയായിരുന്നു. ഈ നോവലിന്റെ രണ്ടാം ഭാഗം എഴുതാൻ ഞാൻ ആഗ്രഹിച്ചത് 1990ലാണ്. അക്കാര്യം ആനന്ദുമായി പങ്കുവച്ചപ്പോൾ അദ്ദേഹം അതിനു പ്രോത്സാഹനം തരുകയാണ് ചെയ്തത്. അതിനായി ഭാരതേന്ദുവിന്റെ ഹിന്ദി നാടകം അയച്ചുതരുകയും ചെയ്തു. എന്തുകോണ്ടോ എനിക്ക് ആ ജോലി മുന്നോട്ട്കൊണ്ടുപോകാനായില്ല. എം. മുകുന്ദൻ എം .മുകുന്ദന്റെ 'ദൽഹിഗാഥകൾ' നമ്മൾ ചർച്ച ചെയ്യേണ്ട നോവലായിരുന്നു.ദീർഘമായ ഈ കൃതിയിൽ അദ്ദേഹം ദൽഹിയെ ജീവനുള്ള ഒരു വസ്തുവാക്കി മാറ്റുന്നതു കാണാം. ദൽഹി എന്ന ഒരു മനുഷ്യൻ തന്റെ ഉള്ളിലുണ്ടെന്ന് മുകുന്ദൻ ഇതിൽ വിശദീകരിക്കുന്നപോലെ എനിക്കു തോന്നി. ഋഷിരാജ് സിംഗ് നമ്മുടെ കാലഘട്ടത്തെ റോഡപകടങ്ങളിൽ നിന്നു രക്ഷിക്കാൻ വന്ന മിശിഹായാണ് ഋഷിരാജ് സിംഗ്. അദ്ദേഹം വലിയ വാഹനങ്ങൾക്ക് വേഗപ്പൂട്ടിട്ടു. ബൈക്കുകൾക്ക് വേഗം കുറച്ചു.കർശനമായി നിയമങ്ങൾ നടപ്പാക്കി. ഒരു വർഷം നാലായിരത്തിലേറേപ്പേർ കേരളത്തിൽ റോഡിൽ അപകടങ്ങളിൽ മരിക്കുന്നു. ആർക്കു ചേതം!. ഒരു പാർട്ടിയും ഇതു അവസാനിപ്പിക്കാൻ ശ്രമിച്ചില്ല. ഋഷി വരുന്നതുവരെ അതു തുടർന്നു. അല്പം ആത്മാർത്ഥത കാണിച്ചാൽ ഇതിലപ്പുറവും ചെയ്യാം. 'മലയാളം' വാരിക ഋഷിക്ക് ഒരു മുഖചിത്രം നൽകിയതു ഉചിതമായെന്ന് അറിയിക്കട്ടെ. ചിന്തയുടെ വീഴ്ച സൂക്ഷിച്ച്, ശ്രദ്ധിച്ച് കേൾക്കുകയാണെങ്കിൽ ഈ പട്ടണത്തിന്റെ ഇരമ്പത്തിന്റെ നടുവിലും നിങ്ങൾക്ക് ഈ രാജ്യത്തിലെ ജനങ്ങളുടെ ഹൃദയങ്ങളെ പരസ്പരം ബന്ധിപ്പിച്ച അനേകം പാലങ്ങൾ പൊട്ടിവീഴുന്നത് കേൾക്കാൻ കഴിയും.കേൾക്കാത്തതുകൊണ്ടാണ് നമ്മൾ ഈ സമ്മേളനത്തിൽ ഇരിക്കുന്നത്- സുകുമാർ അഴീക്കോട് , ഒരിക്കൽ തൊടുപുഴയിൽ പ്രസംഗിച്ചതാണിത്.(സമാഹരണം 'തന്മ' മാസിക, ഒക്ടോബർ, pho 9809067871കോട്ടയം) ഇതുപോലെ എത്രയോ അഗാധമായ ആശയങ്ങൾ അദ്ദേഹം പ്രസംഗങ്ങളിൽ അവതരിപ്പിച്ചു. എന്നാൽ അതൊന്നും ഒരു സൗന്ദര്യശാസ്ത്രമായി മലയാളി വികസിപ്പിച്ചില്ല.ബാബു കുഴിമറ്റം ഒരു സർവകലാശാല സാഹിത്യ ക്യാമ്പിന്റെ കാര്യം പറഞ്ഞപ്പോൾ, ഇതിന്റെ കാരണവും പിടികിട്ടി. നമ്മുടെ വായനയും ചിന്തയും മരിച്ചിരിക്കുന്നു.നല്ലൊരു കവി സിനിമയിൽ അഭിനയിച്ചാൽ പുതുതലമുറ അയാളെ വെറും നടനായി മാത്രമാണ് തിരിച്ചറിയുന്നതെന്ന് ഉദാഹരണസഹിതം കുഴിമറ്റം പറഞ്ഞു.സിനിമാക്കാർക്ക് സാഹിത്യത്തിലെന്തു കാര്യമെന്നാണ് കുട്ടികൾ ചോദിച്ചതത്രേ!ഇതാണ് പുതിയ കാലത്ത് വായനയ്ക്കും ചിന്തയ്ക്കും സഭവിച്ച ദുരന്തം. മാതൃകാന്വേഷി ചെന്നൈയിൽ നിന്ന് ടി അനീഷിന്റെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന 'മാതൃകാന്വേഷി' നല്ലൊരു മാതൃകയാണ്.ഇതുപോലുള്ള മാസികകൾ ഉണ്ടാകണം. ഒക്ടോബർ ലക്കത്തിൽ എൻ. ശശിധരൻ, എൻ.പി. ആഷ്ലി, എസ് ആർ നന്ദകുമാർ, എ വി അനിൽകുമാർ, വി എസ് അനിൽകുമാർ, ഡോ എസ് എസ് ശ്രീകുമാർ, ഇ പി രാജഗോപാലൻ, ശ്രീകൃഷ്ണദാസ് മാത്തൂർ, ലാൽ രഞ്ചൻ, പ്രകാശൻ മടിക്കൈ, സോമൻ കടലൂർ, രാജേന്ദ്രൻ എടത്തുംകര, തുടങ്ങിയവർ എഴുതിയിരിക്കുന്നു. സൽമാൻ റുഷ്ദി ഞാൻ സൽമാൻ റുഷ്ദിയുടെ സാഹിത്യ ഏജന്റിനോട് ഒരിക്കൽ ഈ മെയിലിൽ ചോദിച്ചു, എനിക്കു റുഷ്ദിയുമായി ഒരു അഭിമുഖം തരപ്പെടുത്തണമെന്ന്.എന്നാൽ ആ ഏജന്റ് ഭയന്ന് എന്നോട് ഇങ്ങനെ പറഞ്ഞു: റുഷ്ദി വളരെ തിരക്കിലാണിപ്പോൾ. അദ്ദേഹം ഒരു നോവലിന്റെ ജോലിയിൽ പ്രവേശിച്ചിരിക്കയാണ്. ഒരു വർഷം കഴിയാതെ പ്രഭാഷണമോ അഭിമുഖമോ ചോദിക്കാൻ ധൈര്യമില്ല.ക്ഷമിക്കുക. രാജേഷ് ചാലോട് ഇന്നു പുസ്തകങ്ങളെ ആകർഷകമാക്കാൻ രാജേഷ് ചാലോടിന്റെ (pho 9447475524)മുഖചിത്രങ്ങൾക്ക് കഴിയുന്നു. പുസ്തകത്തിനു സഹജമായി അവകാശപ്പെട്ട ചിന്തയുടെ വികാരത്തിന്റെ ഒരു ലോകമുണ്ട്. അതാണ് രാജേഷ് പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നത്. പവിത്രൻ ഓലശ്ശേരി പാലക്കാട്ട് 'സപര്യ'യുടെ നാലാം വാർഷികത്തിൽ സാഹിത്യ പുരസ്കാരം സമ്മാനിക്കാൻ ചെന്ന എനിക്കു വിസ്മയകരമായ അനുഭവമാണുണ്ടായത്. കേൾവിക്കാരായി നാനൂറോളം പേർ.! രാജീവ് ജി ഇടവയ്ക്കും, ബിജു പൊയ്കയിലിനുമാണ് സമ്മാനങ്ങൾ.പകുതിയോളം സ്ത്രീകൾ. സപര്യയുടെ സാരഥിയായ പവിത്രൻ ഓലശ്ശേരിയെ(pho 9400774385 അനുമോദിക്കാതിരിക്കാൻ കഴിയില്ല. സെക്രട്ടറിയായി മാധവനുണ്ണി ഓങ്ങല്ലൂരുമുണ്ട്.ഒരു പ്രസ്ഥാനവുമായും വിധേയത്വമില്ലാതെ ആളുകളുടെ സഹകരണം ഉറപ്പാക്കി സാഹിതീ സേവനം നടത്തുകയാണ് സപര്യയുടെ സാരഥികൾ. സപര്യയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച 'കൈതപ്പൂ'(രചന ബുക്സ്) എന്ന കവിതാസമാഹാരത്തിൽ ഇ എൻ നാരായണൻ,പി എസ്.സന്ധ്യ,കെ.രവീന്ദ്രൻ,അനുശ് അക്ഷരജാലകം അക്ഷരജാലകം ഇന്റർനെറ്റിൽ വരുന്നുവെന്നറിഞ്ഞ്, സ്വന്തമായി ലാപ്ടോപ് വാങ്ങിച്ച വായനക്കാരുടെ പേരിൽ ഞാൻ അഭിമാനിക്കുന്നു. ലണ്ടനിൽ ഡോക്ടറും ബൂലോകം ഇന്റർനെറ്റ് പോർട്ടലിന്റെ എഡിറ്ററുമായ ജെയിസ് ബ്രൈറ്റ് ഇങ്ങനെ പറഞ്ഞു: അക്ഷരജാലകം ഇപ്പോൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളുകൾ വായിക്കുന്നു.എപ്പോൾ നോക്കിയാലും, അക്ഷരജാലകം വായിക്കുന്നവരെ കാണാം; ഗൂഗിൽ ട്രാഫിക് ഫീഡ് നൽകുന്ന സൂചന അതാണ് കാണിക്കുന്നത്.രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും ഇതിനു വായനക്കാരുണ്ട്;ഇരുപത്തിനാലു മണിക്കൂറും വായനക്കാർ!സ്ഥലമോ സമയമോ നോക്കാത്ത ഈ വായനാനുഭവം അക്ഷരജാലകത്തിനു മാത്രമാണുള്ളത്. പേജ് ഒന്ന്click |
Wednesday, October 30, 2013
അക്ഷരജാലകം nov 1- nov 15, 2013, ലക്കം 2
AKSHARAJALAKAM
AKSHARAJALAKAM/