Saturday, August 2, 2014

എം.കെ.ഹരികുമാറിന്റെ കൃതികൾ

















ഉത്തര-ഉത്തരാധുനികതയും നവാദ്വൈതവും




എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ, മറവിയുടെ നിർമ്മാണം, എന്റെ ജ്ഞാനമുകുളങ്ങൾ, ഉത്തര-ഉത്തരാധുനികത എന്നീ പുസ്തകങ്ങളെ ആസ്പദമാക്കി
യുവ പത്രപ്രവർത്തകനായ ശ്രീ ശൈലേഷ് തൃക്കളത്തൂര്‍
 നടത്തിയ
നടത്തിയ  അഭിമുഖം .

-എം. കെ. ഹരികുമാര്‍


ഉത്തര-ഉത്തരാധുനികതയും നവാദ്വൈതവും


ശൈലേഷ്‌ തൃക്കളത്തൂർ :  എന്താണ്‌ താങ്കൾ വിശദീകരിക്കുന്ന നിരാസവും നിർമ്മാണവും?
= എം.കെ.ഹരികുമാര്‍: ജീവിതം  നമുക്ക്‌ കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത്‌ എപ്പോഴും നമുക്ക്‌ ബോധ്യപ്പെടണമെന്നില്ല. കാലം നമ്മെ തോൽപിക്കുമെന്നറിഞ്ഞാലും നമ്മൾ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ,  ഇടവേളകളുടെ നേരിയ അംശങ്ങളിൽ നമ്മളിലേക്ക്‌ പ്രകാശമായി കടന്നുവരാം. എന്നാൽ അതവിടെ നിൽക്കില്ലല്ലോ. മനസ്സിന്റെ ചുമതലയോ സ്വഭാവമോ അല്ല, ഇങ്ങനെ വരുന്ന സിഗ്നലുകളെ പിടിച്ചെടുത്ത്‌ വ്യാഖ്യാനിക്കുക എന്നത്‌. അത്‌ സംഭവിക്കുന്നു എന്ന്‌ മാത്രം.
 ജീവിതം ഒന്നും കൊണ്ടുപോകാനുള്ളതല്ലെങ്കിൽ, പിന്നെ അവശേഷിക്കുന്നത്‌, അത്‌ എവിടെയെങ്കിലും കളഞ്ഞിട്ടുപോകുക എന്നതാണ്‌. വെറുതെ കളയാനൊക്കില്ല.. അത്‌ ഒന്നിലധികം വസ്തുക്കളെ മുൻനിര്‍ത്തി ഏതാണ്‌ നല്ലത്‌ എന്ന്‌ നോക്കി തിരഞ്ഞെടുക്കുന്നുണ്ട്‌. ഒന്ന്‌ എപ്പോഴും പ്രാമാണ്യത്തോടെ മുൻനിരയിൽ വരുന്നു. അപ്പോഴും അതിനേക്കാൾ നല്ലത്‌ ഏതാണെന്ന ചിന്ത നാമ്പെടുത്തുകൊണ്ടിരിക്കും. മറ്റെല്ലാം വിസ്മൃതിയിലേക്കാണ്‌ പോകുന്നത്‌. കാലമാണ്‌ ഇതിനു സഹായിക്കുന്നത്‌. ഈ നിമിഷത്തിൽ ഒരു തിരഞ്ഞെടുപ്പുണ്ട്‌. അത്‌ കഴിഞ്ഞാൽ കാലം അതിനെ വിസ്മൃതിയിൽ ലയിപ്പിക്കുന്നു. അപ്പോഴും ഒന്ന്‌ അവശേഷിക്കുന്നു.
 ഏതൊരു വസ്തുവിനും ഇങ്ങനെ മറ്റൊന്നാകാതിരിക്കാനാവില്ല. അചേതന വസ്തുക്കൾപോലും കാലത്തിലും മനുഷ്യചിന്തയിലും മറ്റൊന്നായി മാറുകയാണ്‌. കല്ല്‌ ഓരോ നിമിഷത്തിലും പുതിയതാണ്‌. നാം എങ്ങനെ കാണുന്നുവോ അതിനനുസരിച്ച്‌ മാറും. കല്ലിൽ എല്ലാ രൂപങ്ങളുമുണ്ട്‌. ഏത്‌ വേണമോ, മറ്റെല്ലാം അതിൽ നിന്ന്‌ നീക്കിയാൽ മതി.
 ഒരു വസ്തുവിനും അതായിതന്നെ നിലനിൽക്കാൻ കഴിയില്ല. ആശയങ്ങളാണ്‌ അങ്ങനെ നിൽക്കാൻ ശ്രമിക്കുന്നത്‌. ഉദാഹരണത്തിന്‌, സ്വരം എന്ന വാക്കിൽ സ്വരം എന്ന ആശയമുണ്ട്‌. സ്വരം എന്ന ആശയം മറ്റൊന്നിനേയും അതിനുള്ളിലേക്ക്‌ പ്രവേശിപ്പിക്കില്ല. ആ ആശയം മൗലികവാദ സ്വഭാവമുള്ളതാണ്‌. ഇത്‌ ജീർണതയാണ്‌. മറ്റൊന്നിനെയും ഉള്ളിലേക്ക്‌ പ്രവേശിപ്പിക്കാത്ത ആശയതുറുങ്കുകൾ സംവാദത്തെയും സമന്വയത്തെയും വളർച്ചയെയും തളർത്തുന്നു. ഇതിനു ബദലായി, ഓരോ നിമിഷവും സ്വയം നിരസിച്ചുകൊണ്ട്‌ മറ്റൊന്നാകുന്നതാണ്‌ വളർച്ച. ജീവിതം ഈ വളർച്ചയാണ്‌. അല്ലെങ്കിൽ ആകണം. ജീവിതത്തിന്റെ സ്തംഭനാവസ്ഥയും ജീർണ്ണതയും ഭൂതകാലജ്വരങ്ങളും കഴുകി ശുദ്ധീകരിക്കാൻ ഇതാവശ്യമാണ്‌. വാക്കുകൾ, ആശയങ്ങൾ, സൗന്ദര്യശാസ്ത്രം, തുടങ്ങിയവയെല്ലാം സ്വയം നിരസിച്ച്‌, മറ്റൊന്നാകുമ്പോൾ അത്‌ ജലാത്മകതയാകും. ഒഴുക്ക്‌ എന്ന സ്വഭാവവും നവീകരണവും അതിൽ ഉണ്ടാകുന്നു.
ചോദ്യം:  ഇന്നത്തെ ജീവിതവുമായി ഈ നിരാസവും നിർമ്മാണവും എങ്ങനെയാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌?

= എം.കെ.ഹരികുമാര്‍: ഇന്ന്‌ ജീവിതത്തെ, അതിന്റെ തത്ത്വശാസ്ത്രം, ശൈലി, എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പാർട്ട്മെന്റായി  കാണാനാവില്ല. ജനതകൾ അലഞ്ഞുതിരിയുന്നവരായി. ഏതെങ്കിലും ഒരാശയം മാത്രം മുറുകെ പിടിച്ചുകൊണ്ട്‌ ജീവിതകാലമത്രയും നീങ്ങാനാവില്ല. എല്ലായ്പ്പോഴും ഒരു നിരാസവും നിർമ്മാണവും നമ്മെ കാത്തിരിക്കുന്നുണ്ട്‌. ആധുനിക ജീവിതം ദീര്‍ഘകാലത്തിലുള്ള പദ്ധതിയല്ലാതായി. നൈമിഷികത വലിയ തോതിൽ ജീവിതത്തെ ആഴമുള്ളതും സുന്ദരവുമാക്കുന്നു. ജീവിക്കുന്നത്‌ ഒരു നിമിഷത്തേക്കായാലും മതി എന്ന ചിന്ത ഇപ്പോഴും പലരും ഗൗനിക്കുന്നു.
ചോദ്യം :  ജീവിതത്തെ ആകെ കാണാൻ കഴിയുന്നില്ലെങ്കിൽ, ഉദ്ഗ്രഥനാത്മകമായ അനുഭവം എവിടെയാണ്‌?

= എം.കെ.ഹരികുമാര്‍: ജീവിതം എന്ന അമൂർത്ത തത്ത്വത്തേക്കാൾ, അതിന്റെ ഓരോ നിമിഷത്തിലുമുള്ള അതിജീവനത്തിനു പ്രാമുഖ്യം കൈവന്നു. ഓരോ വ്യവഹാരവും നോക്കൂ. വീട്‌ എന്നത്‌ ഇപ്പോൾ താമസിക്കാനുള്ള സ്ഥിരം സങ്കേതമല്ല. അത്‌ സൗന്ദര്യബോധത്തിന്റെയും സമ്പാദ്യത്തിന്റെയും പ്രതിനിധാനമായി. ജീവിതത്തിൽ ഭൂരിഭാഗം സമയവും പലയിടങ്ങളിലായി അലയുന്നവർ, വീട്‌ സ്വപ്നം എന്ന നിലയിലാണ്‌ പണിയുന്നത്‌. അറുപത്‌ വയസ്സിനോടടുപ്പിച്ച്‌ വീട്‌ വയ്ക്കുന്നവർ, അത്‌ പൂർത്തിയാക്കിയശേഷം പിന്നെയും വീട്‌ വിട്ട്‌ പോകുന്നു. വീട്‌ ചിഹ്നമായി അവശേഷിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക്‌ വീടില്ല. അവർ അലഞ്ഞുതിരിയുന്നവരാണ്‌. ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണുകളിൽ കഴിയും. വീട്‌ വികാരമല്ല. സുന്ദരമായ വസ്തു എന്ന നിലയിലേക്കത്‌ മാറിയിരിക്കുന്നു. ജീവിതത്തിന്റെ 80 ശതമാനവും വീട്ടിൽ കഴിയാത്തവർ ഇന്ന്‌ വലിയൊരു സമൂഹമാണ്‌.
 വീടിന്റെ ഒരു ഭാഗം അതിഥികൾക്ക്‌ വാടകയ്ക്ക്‌ കൊടുക്കുന്നവരും, റസ്റ്റോറന്റ്‌ നടത്താനായി നീക്കിവയ്ക്കുന്നവരും ഉണ്ട്‌. അർജന്റീനയിൽ ശനി,ഞായർ ദിവസങ്ങളിൽ വീട്‌ റസ്റ്റോറന്റായി ഉപയോഗിക്കുന്ന കുടുംബത്തെപ്പറ്റി വായിച്ചതോർക്കുന്നു. നമ്മുടെ കൊച്ചിയിൽ, നിത്യവും വീട്‌ ഹോട്ടലാക്കി ബിസിനസ്സ്‌ നടത്തുന്നവരുണ്ട്‌. ഇതെല്ലാം വ്യതിയാനങ്ങളാണ്‌. ഫ്യൂഡൽ കാലഘട്ടത്തിലെ സഞ്ചരിക്കാത്ത ജീവിതമല്ല ഇന്നത്തേത്‌. അന്നത്തെ വീടുകൾ, ദീർഘകാലം നിലനിൽക്കുന്ന തരത്തിൽ പണിതതും, വളരെക്കാലം കേടുകൂടാതെ അവശേഷിക്കുന്ന തരത്തിൽ പണിത ഫർണിച്ചറുകൾ ഉള്ളതുമാണ്‌. ദീർഘകാലം നിലനിൽക്കുന്നത്‌ എന്നത്‌ വലിയ ആശയമായിരുന്നു. കസേരകൾ, മേശകൾ, ജനാലക്കർട്ടനുകൾ, കട്ടിലുകൾ, സോഫകൾ എല്ലാം ദീർഘകാലത്തെ നോട്ടമിട്ടു നിർമ്മിച്ചതായിരുന്നു. ഇന്ന്‌ ഈ കാഴ്ചപ്പാടില്ല. പെട്ടെന്ന്‌ മാറാവുന്നതായിതീർന്നു, എല്ലാം. പുതിയ ഫാഷനനുസരിച്ച്‌ മാറ്റാൻ കഴിയണം. ഫാഷൻ സ്വാതന്ത്ര്യം നൽകും. ജാതിപരമോ, ഗോത്രപരമോ ആയ മുദ്രകൾ ഇല്ലാത്ത  ഉപകരണങ്ങൾ വന്നു. മാർക്കറ്റിൽ വസ്തുക്കളുടെ സൗന്ദര്യത്തിനും വിലയ്ക്കും ഉപയുക്തതയേക്കാൾ പ്രാധാന്യം കൈവന്നു. മാർക്കറ്റിലെ ഏറ്റവും സൗന്ദര്യമുള്ള, വിലയേറിയ വസ്തു സ്വന്തമാക്കുന്നവനാണ്‌ സാംസ്കാരിക ശ്രദ്ധ കിട്ടുന്നത്‌. മാറുന്ന ശൈലികളിൽ ആളുകൾ വിശ്വസിക്കുന്നു. സ്ഥിരമായ ബ്രാൻഡുപോലും ഇല്ലാതായി. കൂടുതൽ പരസ്യം ചെയ്യപ്പെടുന്നത്‌, മേൽത്തരമെന്ന്‌ അവകാശപ്പെടുന്നത്‌ എല്ലാം സ്വന്തമാക്കിയാൽ മതി. അതിന്റെ പേരിൽ വരുന്ന പണനഷ്ടത്തെപ്പറ്റി വേവലാതിയില്ല. കൂടുതൽ കാലം കിട്ടുന്ന ഉപയുക്തത്തയ്ക്കല്ല പണം ചെലവഴിക്കുന്നത്‌. കുറച്ചു കാലത്തേക്കായാലും വേണ്ടില്ല, ആകർഷകമായ, ആളുകൾക്കിടയിൽ ശ്രദ്ധകിട്ടുന്ന ഉൽപന്നമായാൽ മതി. മൊബൈൽ ഫോൺ, കാർ എന്നിവയുടെയെല്ലാം വിൽപനയിലുള്ള മനഃശ്ശാസ്ത്രം ഇതാണ്‌. പണത്തേക്കാൾ വലിയ മൂല്യങ്ങളാണിവ. ഫ്ലാറ്റുകൾ, വില്ലകൾ തുടങ്ങിയവയാണ്‌ ബ്രാൻഡിംഗിനുള്ള മറ്റ്‌ മേഖലകൾ. ആശുപത്രികളും ചികിത്സാരീതികളും മറ്റു ചില മേഖലകളാണ്‌. ആശുപത്രികളിലും മറ്റും പുതിയ ഉപകരണങ്ങളാണ്‌ പുതിയ രോഗികളെ സൃഷ്ടിക്കുന്നത്‌. ഉപകരണങ്ങൾ രോഗം ഉണ്ടോയെന്ന്‌ ചെക്ക്‌ ചെയ്യാനുള്ളവയാണ്‌. രോഗം ഉണ്ടോ എന്നറിയാനുള്ള ജിജ്ഞാസ പുതിയ രോഗമേഖലയാണ്‌. ധാരാളം പേർ ഈ രോഗം ബാധിച്ചവരായി എത്തുന്നു.  ഇവർ രോഗമില്ലെന്ന്‌ ഉറപ്പുവരുത്താൻ വേണ്ടി  ഇപ്പോൾ ടെസ്റ്റുകൾക്ക്‌ വിധേയരാവുന്നു. രോഗചികിത്സയേക്കാൾ ചെലവ്‌ ടെസ്റ്റുകൾക്കാണ്‌. യഥാർത്ഥ രോഗികൾക്ക്‌ ഇന്ന്‌ ചികിത്സ നൽകാൻ ഇടമില്ല. പകരം ടെസ്റ്റുകൾ നടത്താൻ കഴിവുള്ളവർക്കേ ചികിത്സയുള്ളു. ഡോക്ടർമാർ ടെസ്റ്റുകൾ നടത്തി ഫലം പ്രഖ്യാപിക്കുന്ന പുതിയ ജ്യോത്സന്മാരായി അവതരിച്ചു കഴിഞ്ഞു.
 പുതിയ ഉപകരണങ്ങൾ പുതിയ 'രോഗി'കളെ സൃഷ്ടിക്കുകയാണിന്ന്‌. എന്തും രോഗമാണ്‌. കുഴപ്പമാണ്‌, അല്ലെങ്കിൽ രോഗമാവും, കുഴപ്പമാകും എന്ന ചിന്ത പ്രബലമായിക്കഴിഞ്ഞു. 50 വയസ്സുവരെ നല്ലപോലെ ശ്വാസം പിടിച്ചവരൊക്കെ, ഇപ്പോൾ ശ്വാസം പിടിക്കേണ്ടതെങ്ങനെയെന്നറിയാതെ, ഇതുവരെ ശ്വാസം പിടിച്ചതു തെറ്റായിപ്പോയെന്ന ചമ്മലോടെ, ശ്വാസം പിടിക്കാനായി പുതിയ ഗുരുക്കന്മാരുടെയടുത്ത്‌ പോകുന്ന കാലമാണിത്‌.
ചോദ്യം: ബ്രാൻഡുകളിൽ കടിച്ചുതൂങ്ങി ജീവിക്കുന്നത്‌ നിരാസവും നിർമ്മാണവുമാണോ?

= നിരാസവും നിർമ്മാണവും സ്വഭാവ വിശേഷങ്ങളാണ്‌. അതിനു എല്ലായ്പ്പോഴും പോസിറ്റീവായ ലക്ഷ്യം മാത്രമേ ഉണ്ടാവൂ എന്നില്ല. പുതിയ കാലത്ത്‌ മനുഷ്യൻ ജീവിതത്തിന്റെ വർത്തമാനകാലത്തെയാണ്‌ ആഘോഷിക്കുന്നത്‌; ഭൂതകാലത്തെയല്ല എന്ന്‌ പറയാനാണ്‌ ഞാൻ ശ്രമിച്ചത്. ബ്രാൻഡുകൾക്ക്‌ അടിപ്പെടുന്നവരും മൗലികവാദികളായി മാറാറുണ്ട്‌. ചിലർ, അവർ പിന്തുടരുന്ന  ബ്രാൻഡ്‌, ഉപദേഷ്ടാവ്‌, സ്ഥാപനം മാത്രമാണ്‌ ശരിയെന്ന്‌ ശഠിക്കും. വായനയിലും ചിന്തയിലുമെല്ലാം ഇതുണ്ട്‌. മറ്റൊരാൾ എത്രവലിയ സത്യം പറഞ്ഞാലും അങ്ങോട്ട്‌ തിരിഞ്ഞുനോക്കണമെന്നില്ല. മാധ്യമങ്ങളാണ്‌ ഇതെല്ലാം ഡിസൈൻ ചെയ്യുന്നത്‌.

ചോദ്യം:  ഇന്നത്തെ മാധ്യമങ്ങൾ മനുഷ്യരെ സ്വതന്ത്രരാക്കുന്നില്ല എന്നാണോ താങ്കൾ പറയുന്നത്‌.?
= പുതിയ സാങ്കേതികവിദ്യ, പുതിയതരം കേൾവിക്കാരെയും കാഴ്ചക്കാരെയും സൃഷ്ടിച്ചിട്ടുണ്ട്‌. കാഴ്ചയും കേൾവിയും,  എല്ലാത്തിനെക്കുറിച്ചും അഭിപ്രായം പറയാനുള്ള ഉത്തരവാദിത്തവും വിധിയുമാണ്‌. മാധ്യമങ്ങൾ നിർമ്മിക്കുന്നത്‌ അരാഷ്ട്രീയതയാണ്‌. ഒരു യാഥാർത്ഥ്യത്തിനും വേണ്ടി അവ നിലകൊള്ളുന്നില്ല. അവ സൂപ്പർമാർക്കറ്റാണ്‌. പലതും അവിടെ ഷോപ്പിംഗ്‌ നടത്താം. വാർത്തകൾപോലും ഇന്ന്‌ ഷോപ്പിംഗിന്റെ ഭാഗമാണ്‌. ഒരു ചാനലിൽ  ഇഷ്ടമുള്ളത്‌ അഞ്ചോ പത്തോ മിനിട്ട്‌ കാണാം. അത്‌ ബോറടിച്ചാൽ അടുത്ത ചാനലിലുള്ളത്‌ ഷോപ്പിംഗ്‌ ചെയ്യാം. വലിയ സമരങ്ങളൊക്കെ, ചാനലുകൾക്ക്‌ വേണ്ടിയാണെന്ന തോന്നൽ ഉണ്ടാകുന്നു. രാഷ്ട്രീയസംഭവങ്ങൾ ചാനലുകൾക്ക്‌ മുമ്പിലിരുന്ന്‌ ആളുകൾ വിനോദപരിപാടിയായാണ്‌ വീക്ഷിക്കുന്നത്‌. തീർച്ചയായും ഉപകരണങ്ങൾ ഉണ്ടാക്കിയ പുതിയ സംസ്കാരമാണിത്‌. മാധ്യമങ്ങൾ, വാർത്തയുണ്ടെന്ന്‌ കണ്ടാൽ എത്ര വേണമെങ്കിലും യാഥാസ്ഥിതികമാകും.
ചോദ്യം:  കാണികളുടെ മനസ്സും ഒരു ഷോപ്പിംഗ്മാൾ ആണോ?

= ഷോപ്പിംഗ്‌ മാൾ ഇന്ന്‌ സാംസ്കാരിക ജീവിതത്തിന്റെ പുതിയ അനുഭവമായി അവതരിപ്പിക്കുന്നു. മേൽത്തരം ബ്രാൻഡുകളെല്ലാം ഒരു കുടക്കീഴിൽ നിരത്തിയിരിക്കുന്നത്‌ കാണുന്നത്‌, വിനോദവും വിജ്ഞാനവുമാണ്‌. കൺസ്യൂമറിസം പുതിയ വിജ്ഞാനമേഖലയുമാണ്‌. ഫിസിക്സിലോ, മാത്തമാറ്റിക്സിലോ ഉന്നത ബിരുദമുള്ളവർ ഷോപ്പിംഗ്‌ മാളുകളിലെ ബ്രാൻഡഡ്‌ ലേഡീസ്‌ ഷോറൂമുകളിൽ നിരക്ഷരരായിരിക്കും. പുതിയ പുതിയ ഉൽപന്നങ്ങൾ എന്തിനാണെന്ന്പോലും അവർക്കറിയില്ലായിരിക്കും. പെൺകുട്ടികളും ആൺകുട്ടികളും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ചെരുപ്പുകൾ, മറ്റ്‌ വസ്തുക്കൾ എന്നിവയെപ്പറ്റി ധാരാളം വിവരങ്ങൾ ശേഖരിക്കാനുണ്ട്‌. ഇതെല്ലാം പുതിയ വിജ്ഞാനരംഗമാണ്‌. അതുകൊണ്ട്‌ മാളുകൾ വിജ്ഞാനവേദിയുമാണ്‌. അവിടെ നൂറുകണക്കിന്‌ പേർക്കിരുന്ന്‌ ഭക്ഷണം കഴിക്കാവുന്ന 'ഫുഡ്കോർട്ടുകൾ' ഉണ്ട്‌. അലങ്കരിച്ച ആകർഷകമായ ആ ഫുഡ്കോർട്ടുകളിൽ സ്വസ്ഥമായിരുന്ന്‌ എന്തെങ്കിലും വാങ്ങി കഴിക്കുന്നത്‌ പുതിയ സാംസ്കാരികാനുഭവമാണ്‌. ഭക്ഷണത്തിന്റെ ലോകവും വിപുലമാണ്‌. പലതരം ഭക്ഷണം കമനീയമായി ഉണ്ടാക്കിവച്ചിട്ടുണ്ടാകും. പലതും ഓർഡർ കൊടുത്താലേ തയ്യാറാക്കൂ. ഓർഡർ കൊടുത്ത്‌ ഉണ്ടാക്കികൊണ്ടുവരുന്നതുവരെ കാത്തിരിക്കുന്നത്‌, വീട്ടനുഭവം കൂടിയാണ്‌. അതുകൊണ്ട്‌ ഭക്ഷണം കഴിക്കുന്നതും അതുവഴി സാമൂഹ്യജീവിതത്തിന്റെ ഭാഗമാകുന്നതും പുതിയ സാംസ്കാരിക പ്രവർത്തനമാണ്‌. ചിലപ്പോൾ അഞ്ചോ ആറോ പേർ വന്നേക്കാവുന്ന, സായാഹ്നങ്ങളിലെ കഥകളി അവതരണത്തിലോ, കവിയരങ്ങിലോ കിട്ടാത്ത സാംസ്കാരിക പങ്കാളിത്തം ഈ മാളുകളിലെ ഭക്ഷണ വേളയിലും കളികളിലും ലഭിക്കുന്നു, കഥകളിയവതരണത്തിലും കവിയരങ്ങിലും, വെറുതെ കാണിയായി ഇരിക്കാനേ പറ്റൂ. എന്നാൽ ആധുനിക ഫുഡ്കോർട്ടിലോ, മാളിലോ, അമ്യൂസ്‌മന്റ്‌  പാർക്കിലോ  ഉപഭോക്താവിന്‌, കലാസ്വാദകന്‌, കാണിക്ക്‌ കുറേക്കൂടി പങ്കാളിത്തം ലഭിക്കുന്നു. അയാൾ മറ്റൊരാളുടെ കല ആസ്വദിക്കുന്ന 'കൺസ്യൂമർ' അല്ല ; അതിനെ ശരിക്കും അവനവന്റെ ഭാഗമാക്കി, സ്വാതന്ത്യം രുചിക്കുന്ന ഉപഭോക്താവായി മാറുകയാണ്‌.
ചോദ്യം: ഇതെല്ലാം താങ്കൾ പറഞ്ഞപോലെ 'തുണ്ടുകളുടെ ജീവിതമല്ലേ?

= അനുഭവങ്ങൾ തുണ്ടുകളാണ്‌. ബൃഹത്തായ അനുഭവങ്ങൾക്കായി മൂന്നോ നാലോ മണിക്കൂർ അടച്ചിട്ട മുറിയിലിരിക്കുന്ന കാലം കഴിഞ്ഞു. സിനിമയുടെ മരണം ഇങ്ങനെ സംഭവിക്കുന്നു. വൻ സിനിമകൾ കാണാൻ, മറ്റെല്ലാം മാറ്റിവച്ച്‌ മണിക്കൂറുകൾ ചെലവഴിക്കാൻ ഇന്ന്‌ പലർക്കും കഴിയാറില്ല. തിരക്കുള്ള ജീവിതത്തിൽ, മണിക്കൂറുകൾ വെറുതെ ഇരുന്ന്‌ കൊടുക്കാനില്ല. ആ മണിക്കൂറുകളെ നമുക്ക്‌ കൂടി പങ്കാളിത്തമുള്ള സാംസ്കാരിക ജീവിതമാക്കാനാണ്‌ നാം ശ്രമിക്കുക. അതുകൊണ്ട്‌ തുണ്ടുകൾ, അത്‌ റിംഗ്ടോണുകളാകാം, പരസ്യങ്ങളാകാം, ടെലിവിഷൻ ഗാനങ്ങളാകാം, യു ട്യൂബുകളാകാം, എസ്‌.എം.എസ്സുകളാകാം... നമുക്കുകൂടി പങ്കാളിത്തമുള്ള സാംസ്കാരിക ഉൽപന്നങ്ങൾ കൂടിയാണ്‌.
ചോദ്യം:  സംസ്കാരത്തിന്റെ നിർമ്മാതാവ്‌ എന്ന നിലയിൽ ഇന്നത്തെ കലാകാരനെ താങ്കൾ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌?

= ഇന്നത്തെ കലാകാരൻ കലയുടെ സ്രഷ്ടാവല്ല. അയാൾക്കതിനു കഴിയില്ല. അയാൾ വസ്തുക്കൾ കൂട്ടിഘടിപ്പിക്കുന്ന (assemble)തിലൂടെയാണ്‌ കലയുണ്ടാക്കുന്നത്‌. ഒന്നിനും ഒറ്റയ്ക്ക്‌ കലയാകാൻ കഴിയില്ല. അത്‌ എവിടെ, എങ്ങനെ സംയോജിക്കുന്നു എന്നതിനാണ്‌ പ്രാധാന്യം. തേനീച്ചക്കൂടിന്റെ നിർമ്മാണത്തിൽ കലയുണ്ട്‌. പക്ഷേ, അത്‌ കളയാണെന്ന്‌ അവകാശപ്പെടാൻ തേനീച്ചകൾ ശ്രമിക്കുന്നില്ല. കാരണം, ആ നിർമ്മാണം അവയുടെ ജീവിതത്തിന്റെ ഭാഗമാണ്‌. പ്രകൃതിയിലെ വസ്തുക്കളിലെല്ലാം വിസ്മയിപ്പിക്കുന്ന തലമുണ്ട്‌. അത്‌ നമ്മെ സങ്കൽപിക്കാൻ പ്രേരിപ്പിക്കുന്നു. മഴവില്ലിൽ, പുലരിയിൽ എല്ലാം കലയുണ്ട്‌. പാമ്പ്‌ ഇഴയുന്നതിൽപ്പോലും കലയുണ്ട്‌. ഈ മൗലിക സ്വഭാവമുള്ള കലാവസ്തുക്കളെ മനുഷ്യൻ എവിടെ പ്രതിഷ്ഠിക്കുന്നു എന്നതിലാണ്‌ കലയുടെ അർത്ഥം തേടേണ്ടത്‌. പലനിറങ്ങളെ പല അർത്ഥങ്ങൾക്കായി ഉപയോഗിക്കുന്നതുപോലെ, പല സംജ്ഞകളെ, ദൃശ്യങ്ങളെ ചേർത്ത്‌ ഒരിടത്ത്‌ കലയുണ്ടാക്കുന്നു. അതിനു ഒരിടം വേണം. അത്‌ കടലാസാകാം, പ്രകൃതിയാകാം. പഴയ ഫോട്ടോഗ്രാഫുകൾ, പെയിന്റിംഗുകൾ എന്നിവ ഉപയോഗിച്ച്‌ പോസ്റ്ററോ, ഗ്രാഫിക്സോ ഉണ്ടാക്കാം. ഓരോന്നിനും സ്വന്തമായുള്ള അർത്ഥം ഒരിടത്ത്‌ ഒന്നിച്ച്‌ അണിനിരക്കുന്നതോടെ മാറി മറ്റൊരു അർത്ഥമുണ്ടാകുന്നു. ഇതാണ്‌ നിരാസവും നിർമ്മാണവും. പരമ്പരാഗതമായി വാക്കുകൾക്കുള്ള അർത്ഥത്തെ, വിചിത്രമായ സംയോജനങ്ങളിലൂടെ തകർത്ത്‌ പുതിയ അർത്ഥം സൃഷ്ടിക്കാനായാൽ സാഹിത്യമുണ്ടാകും. ഇതിലൂടെ വാക്കുകളിലെ മൗലികമായ അർത്ഥത്തെ തന്നെ നവീകരിക്കാനാകും. എല്ലാ വസ്തുക്കളെയും ഇങ്ങനെ മൗലികതയിൽ നിരസിച്ച്‌, കലാകാരൻ പുനർനിർമ്മിക്കുമ്പോഴാണ്‌ കലയുണ്ടാകുന്നത്‌.
ചോദ്യം: സാങ്കേതിക ഉപകരണങ്ങൾ ജീവിതത്തിൽ അമിത പ്രാധാന്യം നേടുമ്പോൾ കലയുടെ ആത്മീയത മരിക്കുകയല്ലേ?

=  കലയുടെ അത്മീയത പുസ്തകങ്ങളിൽ നിന്ന്‌ മാത്രം ജനിക്കുന്നതല്ല. ആളുകൾക്ക്‌ പങ്കാളിത്തമുള്ള കലയാണ്‌ ഇന്ന്‌ അവർ തേടുന്നത്‌. മൂകരായി, വെറും കാഴ്ചക്കാരായി, ഇരകളായി കലാരചനകൾക്ക്‌ മുമ്പിൽ നിൽക്കാൻ ഇന്ന്‌ അധികം പേരും തയ്യാറാവുകയില്ല. മനുഷ്യന്റെ സകലപ്രവൃത്തികളിലേക്കും കലയുടെയും സംസ്കാരത്തിന്റെയും അടയാളങ്ങൾ കടന്നുചെന്നിരിക്കയാണ്‌. ഇത്‌ ഇന്നത്തെ കലയുടെ ജനാധിപത്യമാണ്‌. മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക്കൽ സാമഗ്രികൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഭക്ഷ്യവിഭവങ്ങൾ (കേക്കുകൾ, കറികൾ) എന്നിവയിലെല്ലാം കലയുടെ ടച്ച്‌ ഇന്ന്‌ നിർബന്ധമാണ്‌. കലയുടെയല്ല, സംസ്കാരത്തിന്റെ സ്പർശമാണ്‌ എവിടെയും. എന്താണ്‌ ഈ സംസ്കാരം? ഇത്‌ ഏതെങ്കിലും ദേശത്തിന്റെയോ, മതത്തിന്റെയോ ചിഹ്നങ്ങളോ, ശൈലികളോ, പൈതൃകമോ ഒന്നുമല്ല. സംസ്കാരത്തെ ഇനിമേൽ കള്ളികളിലാക്കാനും കഴിയില്ല. എല്ലാ ദേശങ്ങളും എല്ലാവരുടേതുമാണ്‌. മെഡിക്കൽ പരിശോധനകൾക്കുള്ള ഉപകരണങ്ങളുടെ നിർമ്മാണപരമായ ഭംഗി ആ വസ്തുക്കളെ പെട്ടെന്ന്‌ സംസ്കാരവൽക്കരിക്കുന്നു. കമ്പ്യൂട്ടർ ടെംപ്ലേറ്റുകൾ എത്ര കലാപരമായാണ്‌ തയ്യാറാക്കുന്നത്‌! ഏറ്റവും അതിശയിപ്പിക്കുന്നത്‌, മൊബെയിൽ ഫോണുകളും ഇലക്ട്രോണിക്സ്‌ ഉൽപന്നങ്ങളുമാണ്‌. ഇവയെല്ലാം ഉപയോഗപ്രദമായ സാമഗ്രികൾ എന്നപോലെ കലാവസ്തുക്കളുമാണ്‌. സാങ്കേതികമായ അറിവ്‌, കലയുടെ ഉപയോഗത്തെപ്പറ്റിയുള്ള ചിന്തയ്ക്കും വികാസം നൽകി. കല ഇന്ന്‌ പ്രത്യേകസിദ്ധിയുള്ളവരുടെ മാത്രം വൈകാരിക പ്രശ്നമല്ല. അത്‌ സന്തോഷിക്കാനും ആലോചിക്കാനും കഴിവുള്ള ആർക്കും കടന്നു ചെല്ലാവുന്ന മേഖലയാണ്‌. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കല  ഇന്ന്‌  ആളുകളുടെ ഉപഭോക്തൃവസ്തുവാണ്‌. അവരത്  പ്രത്യേകം ചതുരത്തിൽ ഒരുക്കി നിർത്തിയല്ല ഉൾക്കൊള്ളുന്നത്‌. കലയാണെന്ന്  പറഞ്ഞ്‌ ആസ്വദിക്കാനായി തയ്യാറെടുക്കുന്നതിനു മുമ്പുതന്നെ അത്‌ സംസ്കാരമായി അവരുടെയുളളിൽ കടന്നുചെന്നിരിക്കും. ഡിവിഡി പ്ലേയറിലുള്ള പുതിയതരം സ്വിച്ച്ബട്ടനുകൾ രൂപകൽപന ചെയ്യുന്നതിൽ ഡിസൈനിംഗും കലയുമുണ്ട്‌. വസ്തുക്കളുടെ പുനക്രമീകരണം, വൈകാരികാനുഭൂതി, രൂപഭംഗി എന്നിവയെല്ലാം ഒരു ബട്ടനെ  ഇന്ന്‌ പ്രിയങ്കരമാക്കുന്നു. ഇതെല്ലാം ചേർന്നാണ്‌ വസ്തുവിന്റെ ഉപയോഗം സമകാലീനമായ  സംസ്കാരവൽക്കരണമായി മാറുന്നത്‌. കല വസ്തുവിലേക്ക്‌ ചേർക്കുന്ന ഭംഗി ഉപഭോക്താവിനെ സംസ്കാരവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. കലയും വാണിജ്യവും ചേർന്നാണ്‌ സംസ്കാരവൽക്കരണത്തിനു ശക്തിവർദ്ധിപ്പിക്കുന്നത്‌.
ചോദ്യം:  വ്യാജയാഥാർത്ഥ്യങ്ങൾ നിർമ്മിക്കുന്ന ആധുനിക മാധ്യമങ്ങളെപ്പറ്റി താങ്കൾ എഴുതിയതോർക്കുന്നു. മാധ്യമങ്ങളുടെ വ്യാജയാഥാർത്ഥ്യങ്ങൾ ആളുകൾ വിശ്വസിക്കുമോ?

= ഇക്കാലത്ത്‌ ആർക്കാണ്‌ വിശ്വസിക്കാൻ താത്പര്യം? ഒരു വാണിജ്യ സിനിമയിലെ നായകൻ സകല പ്രതിസന്ധികളെയും തരണം ചെയ്ത്‌, അനേകം പേരെ വകവരുത്തി മുന്നേറുന്നത്‌ ആളുകൾ തലകുലുക്കി സമ്മതിക്കുന്നു. എന്നാൽ അതിൽ വിശ്വസിക്കുന്നുണ്ടോ? വിശ്വാസം ഇന്നത്തെ സമൂഹത്തിൽ ധൂർത്താണ്‌. വിശ്വാസത്തിനു മുടക്ക്‌ മുതൽ കൂടുതലുണ്ട്‌. ദൈവത്തിൽപ്പോലും ആളുകൾ വിശ്വസിക്കുന്നില്ല; വേണമെങ്കിൽ ദൈവം നമ്മളിൽ വിശ്വസിക്കട്ടെ എന്ന നിലപാടു കാണാം. ദൈവം എങ്ങനെ നമ്മളിൽ വിശ്വസിക്കും? ദൈവത്തിനു പ്രിയങ്കരമായേക്കാവുന്ന കാര്യങ്ങൾ യാന്ത്രികമായി ചെയ്യുക. സ്വയം പ്രദർശിപ്പിക്കുകയാണ്‌ ഇന്നത്തെ ഭക്തൻ ചെയ്യുന്നത്‌. ദൈവം അവനിൽ വിശ്വസിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യം സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ മനോഭാവം മാധ്യമങ്ങളും പുലർത്തുന്നു.
 മാധ്യമങ്ങൾ ഒരു പ്രശ്നത്തെപ്പറ്റി തന്നെ പലതരം വീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഒന്നും അവർ വിശ്വസിക്കുന്നില്ല. നമുക്ക്‌ വേണമെങ്കിൽ വിശ്വസിക്കാം. ആ വ്യാഖ്യാനങ്ങളെ വിശ്വസിക്കാനാവശ്യമായ വഴി തെളിച്ചിട്ട ശേഷം അവർ പിന്മാറുന്നു. പിന്നീടത്‌ നമ്മുടെ വിധിയായി മാറുന്നു. ഈ വിധിയുടെ ദുരിതം മനസ്സിലാക്കിയ പ്രേക്ഷകർ (വായനക്കാർ) വാർത്തകളെയും വിശകലനങ്ങളെയും വിശ്വസിക്കുകയല്ല ചെയ്യുന്നത്‌, സിനിമയിലെന്നപോലെ ആസ്വദിക്കുകയാണ്‌. അതുകൊണ്ട്‌ പ്രേക്ഷകർക്ക്‌ യഥാർത്ഥ വസ്തുത വേണ്ട, നാടകീയത മതി. മന്ത്രി കെ.എം.മാണി ഒരു പ്രശ്നത്തെപ്പറ്റി ഡൽഹിയിൽ നടത്തിയ പ്രസ്താവന വിവാദമായപ്പോൾ അദ്ദേഹം കൊച്ചിയിലെത്തി അത്‌ നിഷേധിച്ച ശേഷം കൂടുതൽ വിശദീകരണം നൽകി. അതും പ്രശ്നമായപ്പോൾ തിരുവനന്തപുരത്ത്‌ മുന്നാമതൊരു വ്യാഖ്യാനം കൂടി നൽകി. ഇങ്ങനെ ഒരേ സംഗതിതന്നെ വിഭിന്നമായ രീതിയിൽ, ഒരാൾ തന്നെ വ്യാഖ്യാനിക്കുമ്പോൾ അത്‌ സിനിമാറ്റിക്കാവുന്നു, യാഥാർത്ഥ്യമല്ല. മൂന്ന്‌ വ്യാഖ്യാനങ്ങളും കണ്ട്‌ ആസ്വദിച്ചശേഷം പ്രേക്ഷകൻ തൃപ്തിയോടെ ഉറങ്ങാൻ പോകുന്നു. നേതാവ്‌ കൂടുതൽ ലൈവാകാൻ ഇത്‌ സഹായിക്കും. പണ്ടത്തെപ്പോലെ, നേതാവ്‌ ഇന്ന്‌ നേതൃസ്ഥാനത്ത്‌ മാത്രമല്ല ഉള്ളത്‌, ലൈവാക്കുക എന്ന ചുമതല   അദ്ദേഹത്തിനുണ്ട് . ലൈവാകാൻ പ്രതികരിച്ചുകൊണ്ടിരിക്കണം. ഈ പ്രതികരണങ്ങൾ (അത്‌ പരസ്പരവിരുദ്ധമാണെങ്കിലും) നേതാവിനെ പുതിയ മാധ്യമങ്ങളിലൂടെ സംസ്കാരവൽക്കരിക്കുന്നു.
 രാഷ്ട്രീയം ഇന്ന്‌ ടെക്നോളജിയുടെ സഹായത്തോടെയാണ്‌ സംസ്കാരമാകുന്നത്‌. ടെലിവിഷൻ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്‌ തുടങ്ങിയ ആധുനിക സാങ്കേതിക സഹായമില്ലെങ്കിൽ ഇന്ന്‌ രാഷ്ട്രീയം അനുഭവിക്കാനോക്കുമോ? നേതാക്കളെല്ലാം ഈ മാധ്യമങ്ങളിലൂടെയാണല്ലോ വരുന്നത്‌.
ചോദ്യം:  എന്താണ്‌ നവാദ്വൈതം? അത്‌ ശ്രീശങ്കരന്റെ അദ്വൈതത്തിന്റെ നവീകരണമാണോ?

= നിമിഷത്തിലാണ്‌ ജീവിതമെന്ന്‌ പ്രസ്താവിച്ചല്ലോ. ഓരോ നിമിഷവും പുതുതായി ജനിക്കുകയാണ്‌, ഇന്നലെ കണ്ട പൂവല്ല ഇന്നത്തേത്‌. ഓരോ നിമിഷം  കഴിയുന്തോറും കാലത്തിന്റെ വളർച്ചയുണ്ടാകുന്നു. ഒരു മുട്ട പൊട്ടുമ്പോഴും, ശലഭം പിറക്കുമ്പോഴും കാലം വികസിക്കുന്നു. പിന്നീട്‌ ആ കാലത്തിനു പൂർവ്വസ്ഥിതിയിലേക്ക്‌ മടങ്ങാൻ കഴിയില്ല. നവാദ്വൈതത്തിലും ഈ വളർച്ചയുണ്ട്‌. നവാദ്വൈതത്തിലും കാലത്തിലൂടെയുള്ള സഞ്ചാരം പ്രധാനമാണ്‌. ഓരോ നിമിഷത്തിലും കാലം വളരുന്നതുപോലെ നമ്മളും  വളരുകയാണ്‌. പുതുതാകാൻ വിധിക്കപ്പെട്ട നമുക്ക്‌ പഴയ വഴികളിലൂടെ എത്തിച്ചേരാൻ ഒരിടമില്ല. ഇതാണ്‌ ഏകാന്തത. വഴികളിൽ തനിച്ചാകുന്ന അവസ്ഥ. ജലത്തെപ്പോലെ പിന്നോട്ട്‌ ഒഴുക്കില്ല. മുന്നോട്ടുള്ള ഒഴുക്ക്‌ പ്രവചിക്കാനുമാകില്ല. അപ്രവചനീയമായ ഏകാന്തതയാണിത്.
 ഏത്‌ വസ്തുവിനും സ്വയം നിരസിക്കാനുള്ള അവകാശമുണ്ട്‌. മാനസികമായും സൗന്ദര്യാത്മകമായും ചിന്താപരമായും ഇതല്ല, ഇതല്ല എന്ന്‌ പറയാനുള്ള സത്യസന്ധതയും ഉത്തരവാദിത്തവുമുണ്ട്‌. സ്വന്തം അവസ്ഥയിലേക്ക്‌ വളരെ ജാഗ്രതയോടെ നോക്കുന്നവർക്ക്‌, പ്രത്യേകിച്ചും സ്വയം നിരസിക്കാനുള്ള വാഞ്ചയുണ്ടാകും

Wednesday, July 30, 2014

എം.കെ.ഹരികുമാറുമായി ഒരുമ പത്രാധിപരും കവിയുമായ സുധാകരൻ ചന്തവിള നടത്തിയ അഭിമുഖം

എഴുത്തുകാരൻ ജീവിച്ചിരിക്കുന്നോ?

എം.
കെ. ഹരികുമാർ / സുധാകരൻ ചന്തവിള

? സാഹിത്യവിമർശനത്തിലേക്കുള്ള താങ്കളുടെ പ്രവേശനം എങ്ങനെയായിരുന്നു?
    പൊതുവേ ചിന്താശീലമുള്ളയാളാണ്‌ ഞാൻ. ഒരിക്കലും നിശ്ചലതയെ ഞാനിഷ്ടപ്പെട്ടിരുന്നില്ല. എന്തെങ്കിലും പുതുതായി കണ്ടെത്തണമെന്ന ചിന്ത കോളേജ്‌ തലം തൊട്ട്‌ എന്നിലുണ്ട്‌. തത്വചിന്തയോട്‌ എങ്ങനെയോ ഒരാഭിമുഖ്യം വന്നു. ഏതൊന്നിന്റെയും അപ്പുറത്തേയ്ക്ക്‌ പോകാനുള്ള ത്വര ; വണ്ടിയിലിരിക്കുമ്പോഴും അതിന്റെ ടയർ വേഗത്തിൽ ഓടുന്നതു കാണാൻ വല്ലാതെ ആഗ്രഹിക്കുന്നതുപോലെ. ഒരു സൈക്കിളിലിരുന്ന്‌ യാത്ര ചെയ്യുമ്പോൾ, ഞാനല്ല, സൈക്കിളാണ്‌ യാത്ര ചെയ്യുന്നതെന്ന്‌ തോന്നിയിരുന്നു. 



?
നവാദ്വൈത സിദ്ധാന്തം ആവിഷ്കരിച്ച ആളാണല്ലോ താങ്കൾ. നവാദ്വൈതത്തെക്കുറിച്ച്‌ വായനക്കാർക്കുവേണ്ടി സാഹിത്യവിമർമശനത്തിൽ നവാ ചുരുക്കി പറയാമോ?

ഏതു വസ്തുവും സ്വയം നിരസിക്കുന്നു
     നവാദ്വൈതം ഒരു പദക്കൂട്ടായി പോലും നിലനിൽക്കില്ലെന്ന്‌ ചില പ്രൊഫസർമാർ പറഞ്ഞപ്പോൾ മലയാളചിന്ത എത്രമാത്രം സ്തംഭിച്ചുപോയിരിക്കുന്നുവെന്ന്
കണ്ട്‌ ഞാൻ അമ്പരന്നു. ഗുരുക്കന്മാരേയും തടിച്ച ചില പുസ്തകങ്ങളിലെ ആശയങ്ങളെയും കാണിച്ച്‌ നമ്മെ കെട്ടിയിട്ടിരിക്കുകയാണ്‌. നമുക്ക്‌ പുതുതായി ഒന്നും ആലോചിക്കാൻ വിധിയില്ല. അങ്ങനെ ശ്രമിച്ചാൽ യാഥാസ്ഥിതിക ചിന്തകന്മാർ, അവരുടെ പഴയ പ്രമാണങ്ങളുമായി വന്ന്‌ നമ്മെ ആക്രമിക്കും.
    നവാദ്വൈതം വാസ്തവത്തിൽ, എന്നിൽ വിദ്യാഭ്യാസകാലം തൊട്ട്‌ അങ്കുരിച്ച ഒരു തത്വചിന്തയുടെ നവാത്മകമായ ഉരുത്തിരിയലും പുതിയ പ്രാണനുമാണ്‌. അത്‌ ഓരോ നിമിഷത്തിലായി ഉണ്ടായി, സ്വാഭാവികമായി കൂടിച്ചേർന്ന്‌ രൂപപ്പെട്ടതാണ്‌.
    ശങ്കരാചാര്യരുടെ അദ്വൈതത്തിന്റെ പകർപ്പല്ല ഇത്‌. ശങ്കരാചാര്യരുടെ അദ്വൈതം ,  എല്ലാം ഒന്നാണെന്ന്‌ സമർത്ഥിക്കുന്നു. അത്‌ എവിടേയ്ക്കാണ്‌ പോകുന്നതെന്ന്‌ തീരുമാനിച്ചു കഴിഞ്ഞതാണ്‌. എന്താണ്‌ അന്തിമമായി ഉണ്ടാകുന്നതെന്ന്‌ മാത്രമേ അറിയേണ്ടതുള്ളൂ.
    നവാദ്വൈതം അതൊന്നുമല്ല. അത്‌ ഓരോ നിമിഷത്തിലുള്ള വസ്തുവിന്റെ സ്വയം നിരാസവും നിർമ്മാണവുമാണ്‌.  ചിന്തകനായ ഹോമി കെ. ഭാഭ പറഞ്ഞു: An idea or object can represent by itself, an idea or object can authorize itself  എന്ന്‌, അതായത്‌ വസ്തുവിനോ, ആശയത്തിനോ അതിനെത്തന്നെ പ്രതിനിധാനം ചെയ്യാനുള്ള അവസ്ഥയുണ്ട്‌.  വസ്തുവിന്‌ സ്വയം അധികാരപ്പെടുത്താനുള്ള അവകാശവുമുണ്ട്‌. വസ്തുവിനെപ്പറ്റിയുള്ള തത്വചിന്തയിൽ മൂന്നു ധാരകൾ ഞാൻ കാണുന്നു. ഒന്ന്‌ വസ്തു മറ്റൊന്നായി നിലകൊള്ളുന്നു. ഇതാണ്‌ പ്രതീകവാദം. രണ്ട്‌ അതായിത്തന്നെ നിലകൊള്ളുന്നു. ഇതാണ്‌ ഹോമി കെ. ഭാഭയുടെ അനന്യതാവാദം.  മൂന്ന്‌ ഒരു വസ്തുവിന്‌ അതായിരിക്കാൻ കഴിയില്ല. വസ്തു ഏതാണോ , അത്  ആ ആശയം സ്വയം നിരസിച്ചതു മറ്റൊന്നാകുന്നു. ഇതാണ്‌ നവാദ്വൈതത്തിന്റെ കാതൽ. (അത്‌ ഞാൻ 'മറവിയുടെ നിർമ്മാണം' (പ്രസാധനം: എസ്‌. പി. സി. എസ്‌-കോട്ടയം) എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്‌.
    ഏതു വസ്തുവും സ്വയം നിരസിക്കുന്നുണ്ട്‌. വസ്തു അതിന്റെ മൗലികതയിൽ ഇരുന്നാൽ ബാഹ്യലോകവുമായി ബന്ധപ്പെട്ട്‌ പുതിയ ആശയങ്ങൾ ഉണ്ടാകില്ല. വസ്തുവിന്‌ കലഹഭാവമേയുള്ളൂ. ദുഃഖം എന്ന വാക്കിന്‌ ഒരു മൗലിക ഭാവമുണ്ട്‌. അത്‌ പക്ഷേ, ആരുടെ എപ്പോൾ, എവിടെ എന്നൊന്നും വ്യക്തമല്ലാത്ത ദുഃഖമാണ്‌. പാപത്തിന്റെ ദുഃഖം എന്ന്‌ എഴുതുന്നതോടെ, ദുഃഖം എന്ന കേവലഭാവം സ്വയം നിരസിച്ചതു മറ്റൊന്നാകുന്നു. 'പൂച്ചയാണിന്നെന്റെ ദുഃഖം' എന്ന്‌ കടമ്മനിട്ട എഴുതുമ്പോൾ പൂച്ചയിലേക്ക്‌ ദുഃഖം വരുകയാണ്‌. ദുഃഖം എന്ന മൗലികതയ്ക്ക്‌ പുറത്ത്‌ മറ്റൊരു ആശയമുണ്ടാകുകയാണ്‌. ഏതു വസ്തുവിലും, ഇത്‌ എപ്പോഴും ഒരു സാധ്യതയായി നിൽക്കുന്നുണ്ട്‌. 

    ഒരു കല്ലിൽ എത്രയോ രൂപങ്ങളുണ്ട്‌.  നാം തിരഞ്ഞെടുക്കുന്നതോടെ അത്‌ പുതിയ ആശയമാകും. 'എന്റെ മാനിഫെസ്റ്റോ' (പ്രസാധനം: ഗ്രീൻ ബുക്സ്‌) എന്ന കൃതിയിൽ ജലാത്മകത എന്ന ലേഖനത്തിലൂടെ ഞാനിത്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

?ശങ്കരാചാര്യരുടെ അദ്വൈതവുമായി ഇതിന്‌ ബന്ധമുള്ളതായും അതുവഴി താങ്കൾ ഒരു ആത്മീയവാദിയായുംചിലരെങ്കിലും വ്യാഖ്യാനിക്കുന്നുണ്ടെല്ലോ?
    നവാദ്വൈതം ഭൗതികമോ ആത്മീയമോ അല്ല. ഭൗതികം, ആത്മീയം, യാന്ത്രികം, ജൈവം തുടങ്ങിയ വിഭജനങ്ങൾ ഈ ഉത്തര-ഉത്തരാധുനിക കാലത്ത്‌ ഒട്ടും ശരിയല്ല. ഒരു കാട്ടിൽ താമസിച്ച്‌ കവിത എഴുതുന്ന ഒരാൾക്ക്‌ ചിലപ്പോൾ  ആത്മീയം എന്നൊക്കെയുള്ള വാക്കുപോലും, ആത്മാവുമായി ബന്ധപ്പെട്ടതല്ലെന്ന്‌ ഓർക്കുമല്ലോ.

?ആത്മാവ്‌ ഇല്ല. ആധുനിക ന്യൂറോ സയൻസും  ന്യൂറോ ഫിലോസഫിയും അത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മസ്തിഷ്ക മരണത്തെ വെല്ലുന്ന ഏതു ആത്മാവ്‌ എവിടെയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ
    യാന്ത്രികമായാണ്‌ ജീവിതം നീങ്ങുന്നത്‌. ഒരു നിമിഷത്തിൽത്തന്നെ യാന്ത്രികതയും ജൈവികതയുമുണ്ട്‌. കംപ്യൂട്ടറിൽ ചാറ്റുചെയ്യുന്ന ഒരു യുവാവ്‌ ഭൗതികവും മാനസികവുമായി പ്രവർത്തിയിൽ ഒരേ സമയം ഇടപെടുകയല്ലേ? എന്തിനെ ഏതിൽ നിന്നാണ്‌ വേർപെടുത്തേണ്ടത്‌. 
    സ്ഥലകാലങ്ങളില്ലാത്ത ഒരു ലോകത്ത്‌ യാന്ത്രികം, ഭൗതികം തുടങ്ങിയ വിഭജനങ്ങൾ അപ്രസക്തമാണ്‌. ഒരു ഇ - മെയിൽ നൂറുപേർക്ക്‌ ഒരു സെക്കന്റുകൊണ്ട്‌ അയയ്ക്കുമ്പോൾ സ്ഥലവും കാലവും ഇല്ലാതാകുന്നു.
    നൂറുപേരുടെ ഇരിപ്പിടങ്ങൾ ലോകത്തിന്റെ എവിടെയൊക്കെ ആയാലും അതൊന്നും ഇന്റർനെറ്റ്‌ കാര്യമാകുന്നില്ല. ജി മെയിൽ സഥലങ്ങൾ തമ്മിലുള്ള അകലത്തെ കരിച്ചുകളയുന്നു. കാലമോ ഈ നൂറുപേർക്ക്‌ ഒരേ സമയം സന്ദേശം അയയ്ക്കുന്നതോടെ, സ്ഥലങ്ങളുമായി ബന്ധപ്പെട്ട്‌ ആവശ്യമായ സമയം ഇല്ലാതാകുന്നു. ഇത്‌ ഞാൻ ഉത്തര-ഉത്തരാധുനികത (അൽഫാവൺ പബ്ലിഷേഴ്സ്‌, കണ്ണൂർ) എന്ന പുസ്തകത്തിൽ  ചേർത്തിട്ടുണ്ട്‌.

സാഹിത്യത്തിലെ ആത്മീയത എന്നൊരു സങ്കൽപം തന്നെ താങ്കളുടെ നിരൂപണം കൊണ്ട്‌ സംഭവിച്ചിട്ടുണ്ടല്ലോ? എന്താണ്‌ അത്തരം ഒരു ആത്മീയതയെക്കുറിച്ച്‌ പറയാനുള്ളത്‌?
    സാഹിത്യത്തിലെ ആത്മീയത എന്നത്‌ ഒരാലങ്കാരിക പദപ്രയോഗമാണ്‌.  അത്‌ വസ്തുവിന്റെ ഉള്ളിലെ അനേകം ആശയസാധ്യതകളെപ്പറ്റിയാണെങ്കിൽ സുന്ദരമാണ്‌. ആത്മീയത എന്നു പ്രയോഗിക്കുമ്പോൾ, കുറേക്കൂടി ആന്തരികമായ അർത്ഥം തേടുന്നു എന്ന ധ്വനിയുണ്ട്‌. അതാണ്‌ പ്രധാനം.

ഒരുപക്ഷേ ഒ. വി. വിജയനും ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും താങ്കളെ ഇങ്ങനെ മാറ്റിത്തീർത്തുവേന്നു കരുതാൻ വഴിയുണ്ടോ?
    വിജയനെപ്പറ്റി രണ്ടു പുസ്തകം ഞാൻ എഴുതി.
ആത്മായനങ്ങളുടെ ഖസാക്ക്‌, നവാദ്വൈതം-വിജയന്റെ നോവലുകളിലൂടെ എന്നിവയാണവ. വിജയന്റെ ഇന്ത്യാവികാരം ഞാനുൾക്കൊള്ളുന്നു. വൈക്കം മുഹമ്മദ്‌ ബഷീർ, ഹെർമ്മൻ ഹെസ്സേ, തോറോ എന്നിവരുടെ തുടർച്ച ഞാനതിൽ കാണുന്നു.


മൗലികതയെക്കുറിച്ച്‌ താങ്കളുടെ പുസ്തകത്തിൽ  എടുത്തു പറയുന്നുണ്ടല്ലോ? സാഹിത്യനിരൂപണത്തിൽ മൗലികത ഇന്ന്‌ നിലനിൽക്കുന്നുണ്ടോ?

 
മൗലികത കാലഹരണപ്പെട്ടു
    മൗലികത എന്ന ആശയം തന്നെ കാലഹരണപ്പെട്ടു. തണ്ടിൽ നിന്നു മുളയ്ക്കുന്ന ചെടിയെപ്പോലെയാകണം രചനകൾ.  നാം ഒരിടത്തു നിന്ന്‌ സ്വയം ജനിക്കേണ്ടതില്ല. എവിടെ നിന്നും നമുക്ക്‌ വളരാൻ കഴിയണം. നമ്മുടെ പാരമ്പര്യം, പൈതൃകം എന്നിവയൊക്കെ നമ്മുടെതന്നെ ദുർബ്ബലബിന്ദുക്കളായി മാറാൻ പാടില്ല. ചില പാരമ്പര്യങ്ങളുണ്ടെങ്കിലെ, നമുക്ക്‌ എഴുതാൻ കഴിയൂ എന്ന ചിന്തയ്ക്ക്‌ ഇന്ന്‌ അടിസ്ഥാനമില്ല. ലോകം തന്നെ പാരമ്പര്യമാണ്‌. എന്റെ കാഴ്ചയിലും അനുഭവത്തിലും അറിവിലും കടന്നുവരുന്നതെല്ലാം എന്റെ പാരമ്പര്യമാണ്‌. പൈതൃകം ഉപകരണങ്ങളുടെ സമുച്ചയമാണ്‌. നമുക്ക്‌ അവയെ യഥേഷ്ടം ഉപയോഗിക്കാം. അതിനപ്പുറത്ത്‌ ചരിത്രപരമായി വേറെ അർത്ഥമില്ല.
    സാഹിത്യനിരൂപണം ഒരു പുസ്തകത്തിന്റെ  പഠനമെന്ന സങ്കൽപംതന്നെ തകർന്നു.  ഒരു പുസ്തകത്തെയും പഠിക്കുന്നതിലൂടെ വിമർശകന്റെ ജ്ഞാനയാത്രകൾ പൂർത്തിയാകുന്നില്ല.
    വിമർശകന്‌ സിദ്ധാന്തം വേണം. അതിന്‌ തത്വചിന്തയും ചരിത്രവും ആവശ്യമാണ്‌. മലയാളവിമർശനത്തിൽ സ്വന്തമായ ഒരു സിദ്ധാന്തം ഇതുവരെ ഉണ്ടായിട്ടില്ല. അവിടെയാണ്‌ ഞാൻ പുതിയ തത്വചിന്തയും സിദ്ധാന്തവും അവതരിപ്പിക്കാൻ ശ്രമിച്ചതു.  എന്റെ നവാദ്വൈതം പുതിയൊരു ജ്വാലയാണെന്ന്‌, ആശയമാണെന്ന്‌ ഡോ. ചാത്തനാട്ട്‌ അച്യുതനുണ്ണി, ഡോ. കെ. എം. ജോർജ്ജ്‌, സുകുമാർ അഴീക്കോട്‌ തുടങ്ങിയവർ അഭിപ്രായപ്പെട്ടത്‌ ഓർക്കുമല്ലോ.
    മലയാളവിമർശനത്തിൽ ഇപ്പോഴും സുഖിപ്പിക്കൽ പഠനങ്ങളേയുള്ളൂ. പുസ്തകം വിട്ട്‌ വിമർശകൻ സഞ്ചരിക്കണം. നഗരത്തെയോ മരണത്തെയോ പറ്റി അയാൾ എഴുതണം. അത്‌ സാഹിത്യം, കല, തത്വചിന്ത തുടങ്ങിയ വ്യവഹാരങ്ങളിലേക്കുള്ള യാത്രയാകണം.

നമ്മുടെ ഭാവുകത്വവാദം തകർന്നടിയുന്നതായി താങ്കൾ അവകാശപ്പെടുന്നുണ്ടല്ലോ? ഇതിന്‌ ആസ്പദമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന വാദം എന്താണ്‌?


വായിച്ച പുസ്തകങ്ങൾക്ക് പുറത്തേക്ക്

    ഭാവുകത്വം, സ്വത്വം എന്നെല്ലാം പറഞ്ഞ്‌ ഇപ്പോഴും എഴുതുന്നവരെ കാണാം. ഇവർ സമകാലീന ലോകത്തെ കാണാത്തവരാണ്‌. ക്ലാസ്സുമുറികളിൽ നിന്നു പഠിച്ചതു അതുപോലെ ഛർദ്ദിച്ചുകൊണ്ടിരുന്നാൽ വിമർശനമുണ്ടാകില്ല. സ്വന്തമായി യാതൊരു ചിന്തയുമില്ലാത്തവർക്കെല്ലാം മലയാളവിമർശനരംഗത്ത്‌ ഇരിപ്പിടം നേടാം. ഇവിടെ പത്രപ്രവർത്തകരും വായിക്കുന്നില്ല. പഴയതെല്ലാം ഹൃദിസ്ഥമാക്കുകയും പഴയ ടെക്സ്റ്റുകളുമായി ഇന്നത്തെ കൃതികളെ ബന്ധിപ്പിക്കുകയും ചെയ്താൽ നല്ല ചിന്തയുണ്ടാകുമോ? പലരുടെയും പേരുകൾക്ക്‌ ഭാരമുണ്ട്‌.  പക്ഷേ ഒരു വാക്യം പോലും സ്വന്തമെന്ന്‌ പറഞ്ഞു ചൂണ്ടിക്കാണിക്കാനില്ല. വാക്യങ്ങളെപ്പറ്റി അവബോധമില്ല. ഒരു വാക്യത്തിനെങ്കിലും പൂർണ്ണതയും ധ്വനനശേഷിയും വേണ്ടേ. 'എന്റെ  ജ്ഞാനമുകുളങ്ങൾ' (ഗ്രീൻ ബുക്സ്‌) എന്ന പേരിൽ ഞാൻ എഴുതിയ പുസ്തകം ഓർക്കുകയാണ്‌. എന്റെ തന്നെ 151 വാക്യങ്ങളാണ്‌ ഇതിലുള്ളത്‌. 
     ഒരു സാഹിത്യവിമർശകനെന്ന നിലയിൽ, ഞാൻ വായിച്ച പുസ്തകങ്ങളുടെ പുറത്ത്‌ മാത്രം ജീവിക്കുന്നയാളല്ല. വായിച്ച പുസ്തകങ്ങളുടെ സൃഷ്ടിയുമല്ല ഞാൻ.  ഞാൻ അതിനോക്കെ മുകളിലാണ്‌. എന്നെ പ്രചോദിപ്പിച്ചവർ, ഉത്തേജിപ്പിച്ചവർ, വികാരം കൊള്ളിച്ചവർ, ദുഃഖിപ്പിച്ചവർ, ചതിച്ചവർ, പ്രേമിച്ചവർ എല്ലാം എന്റെ കൂടെയുണ്ട്‌. അവർ തന്ന നിമിഷങ്ങളിലും ഞാൻ ഇടയ്ക്കിടയ്ക്ക്‌ ജീവിക്കാറുണ്ട്‌. ഒരു സ്തംഭിച്ച നിമിഷമല്ല ഞാനെന്ന്‌ ഉറച്ചുവിശ്വസിക്കുന്നു.
    ജീവിതത്തിൽ സ്വയം നിരാസവും നിർമ്മാണവുമാണുള്ളത്‌. ഇതാകട്ടെ, ഓരോ നിമിഷവും സംഭവിക്കുകയാണ്‌. ബോധപൂർവ്വമായും അല്ലാതെയും. മനസ്സ്‌ ഒരു കാലമാണ്‌. എങ്കിൽ ആ കാലത്തിൽ നാം ബന്ധിതരല്ല; മനസ്സ്‌ തന്നെ മുന്നോട്ടു പോകുകയാണ്‌. അതിന്മേൽ വന്നുവീഴുന്ന പൊടിപടലങ്ങളെ അത്‌ കുടഞ്ഞുകളഞ്ഞ്‌ മുന്നേറുന്നു. ഇവിടെ ഈ പ്രവാഹം മാത്രമാണുള്ളത്‌. വേറൊന്നുമില്ല. ഇതാണ്‌ നവാദ്വൈതത്തിന്റെ മുഖ്യപ്രക്രിയ. ഭാവുകത്വം എന്ന ചിന്തപോലും ഇന്ന്‌ പ്രസ്ക്തമല്ല. കാരണം ഒരെഴുത്തുകാൻ തന്റേതുമാത്രമായി കണ്ടെത്തുന്ന പ്രത്യേക രുചിയാണ്‌ ഭാവുകത്വം.  ഇങ്ങനെയൊന്ന്‌ ഉണ്ടെന്ന്‌ അംഗീകരിച്ചുകൊണ്ട്‌ പുസ്തകം വായിക്കേണ്ടതുണ്ടോ? ആ എഴുത്തുകാരൻ പറയുന്ന ഭാവുകത്വം എഴുതിയെടുത്ത്‌ പഠിച്ചാൽ പോരേ? ആ ഭാവുകത്വവുമായി നമുക്കെന്തു പങ്കാളിത്തമാണുള്ളത്‌. ഭാവുകത്വം സ്ഥിരമാണ്‌. അതിനു വളർച്ചയില്ല. അപ്പോൾ അത്തരം മുൻവിധികളോടെയുള്ള വായന വല്ലാത്തൊരു പാരതന്ത്ര്യമാവില്ലേ?
    മാത്രമല്ല ഒരു പ്രത്യേക ഭാവുകത്വത്തിന്റെ ആധിപത്യം ഇന്നില്ല. ഇന്നത്തെ സാംസ്കാരിക സാഹചര്യം വ്യത്യസ്തമാണ്‌. ഒന്നാം ലോകമഹായുദ്ധത്തിനുശേഷമായിരുന്നെ
ങ്കിൽ അത്‌ കുറേക്കൂടി ശരിയാകുമായിരുന്നു.  ഉത്തരാധുനികതയുടെ കാലത്തുപോലും ഭാവുകത്വം പ്രകടമല്ല. ഭാവുകത്വത്തിന്റെ മരണമാണ്‌ ഇന്ന്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഒരിടത്തും ഭാവുകത്വകേന്ദ്രീകരണമോ ആധിപത്യമോ ഇല്ല. ഒരെഴുത്തുകാരനും സാംസ്കാരിക ചിന്താമണ്ഡലത്തിൽ ഒരു കേന്ദ്രമല്ല.
    ഫേസ്ബക്കുപോലുള്ള ഇന്റർനെറ്റ്‌ കമ്മ്യൂണിറ്റി നെറ്റുവർക്കുകളിൽ, ഏതൊരാൾക്കും സ്വതന്ത്രമായി എഴുതാം; പ്രതികരിക്കാം. അവിടെ മാഷുമാരില്ല. അവിടെ ഒരു വരകൊണ്ടോ, ചിത്രംകൊണ്ടോ സന്ദേശം കൊണ്ടോ ഇടപെടുന്നവരെല്ലാം അവരുടേതായ പ്രത്യേകതകളാണ്‌ ഇറക്കിവയ്ക്കുന്നത്‌.  അതിൽ ഉടൻ പ്രതികരണങ്ങൾ ഉണ്ടാകുന്നു. ഇതാകട്ടെ അയാൾക്കും തടയാനോക്കില്ല.
    ഒരെഴുത്തുകാരനോ ബ്ലോഗറോ നൽകുന്ന പ്രത്യേക രുചിക്കായി ആരും കാത്തുനിൽക്കുന്നില്ല. എല്ലാവരും അവരവരുടേതായ സ്വാതന്ത്ര്യവും സംസ്കാരവുമാണ്‌  അന്വേഷിക്കുന്നത്‌. 

?എഴുത്തുകാരൻ ഗ്യാരന്റിയുള്ള നിർമ്മാതാവല്ല എന്ന അഭിപ്രായം മുന്നോട്ടുവയ്ക്കാൻ കാരണമെന്ത്‌
    എഴുത്തുകാരന്‌ എപ്പോഴാണ്‌ നല്ല കൃതി എഴുതാൻ കഴിയുകയെന്ന്‌ പറയാനാവില്ല. ഒരു  പുസ്തകം എഴുതി എന്നതുകൊണ്ട്‌, രണ്ടാമതൊന്നുകൂടി എഴുതണമെന്നില്ല. അരുന്ധതിറോയ്‌  ഉദാഹരണം.  ജീവിതത്തിലൊരിക്കലും ഒന്നും എഴുതാത്ത അരുന്ധതി, ഒരുദിവസം നോവലുമായി പ്രത്യക്ഷപ്പെട്ടു, സകല അവാർഡുകളും വാങ്ങുന്നു. പിന്നീട്‌ ഒന്നും എഴുതാൻ കഴിയാതെ വരുന്നു; ചില ലേഖനങ്ങളൊഴിച്ച്‌, ഒരു സിനിമാക്കഥപോലെ തോന്നുന്നു.
    ഒത്താൽ ഒത്തു  എന്നേയുള്ളൂ എഴുത്ത്‌. അതിന്‌ ഗ്യാരണ്ടിയില്ല. പുസ്തകം എഴുതിയതിലുള്ള ഉയർച്ച അയാളുടെ ജീവിതത്തിലില്ല. പ്രശസ്തിയോ, പണമോ കിട്ടുന്നുണ്ടാവാം. തരംതാണ കൃതികളുമായി കഴിഞ്ഞ ഒരാൾ, പിന്നീട്‌ നല്ല പുസ്തകം എഴുതിയെന്നു കരുതൂ. അത്‌ വ്യക്തിപരമായ വളർച്ചയുടെ ചിഹ്നമായി കാണാനാവില്ല.  കാരണം, അയാൾ വീണ്ടും ചീത്ത കൃതികൾ എഴുതുന്നു.

കവികൾ അഹങ്കാരികളാണ്‌, കവിതയിലെ തത്വചിന്തയും ദർശനവും മരിച്ചുകഴിഞ്ഞു ഇങ്ങനെയെല്ലാം പറയാൻ കാരണമെന്ത്‌?
കവിത എന്ന അനുഷ്ഠാനം
    കവിത ഒരു അനുഷ്ഠാനരൂപമാണിന്ന്‌.  കവിതയിൽ നിന്ന്‌ ഇന്ന്‌ പുതിയൊരു ആശയമോ വികാരമോ കിട്ടാനില്ല. പഴയകാല കവിതകളെ അതേപടി ആവർത്തിക്കുകയാണ്‌. കവിതാരചന സർഗ്ഗാത്മകമാണെന്നുപോലും എനിക്കഭിപ്രായമില്ല. കാരണം പുതുതായൊന്നും തരാനാവാത്തവിധം, ആ മീഡിയ ഗതാനുഗതികത്വത്തിൽ അമരുകയാണ്‌. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അതേപടി  എന്തിനെഴുതുന്നു? കെ. ജി. ശങ്കരപ്പിള്ള 'വെട്ടുവഴി' എന്ന കവിതയിലൂടെ ടി. പി. ചന്ദ്രശേഖരൻ വധത്തെ അപലപിക്കുകയുണ്ടായി. എന്താണ്‌ ഇവിടെ കവിത? ആ വധത്തെ അപലപിക്കാനുള്ള ഉപാധിയോ? കവിത എന്ന മാധ്യമത്തിന്‌ ഇതുകൊണ്ടുള്ള പ്രയോജനമെന്താണ്‌?
    കവിതയുടെ ലോകം ഏകതാനമാണ്‌. അത്‌ കവികൾ മുൻകൂട്ടി തീരുമാനിച്ചതാണ്‌. കവികൾ ചേർന്ന്‌ അതിന്‌ പ്രത്യേകത കൊടുക്കാൻ ശ്രമിക്കുന്നുവേന്നേയുള്ളൂ. കവിതാരചന സർഗ്ഗാത്മകമല്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ്‌, പല ബ്ലേഗർമാരും, സ്വന്തം പേരുപോലും മറച്ചുപിടിച്ച്‌ ബ്ലോഗിൽ കവിത എഴുതുന്നത്‌.
    മുടിയേറ്റ്‌, തെയ്യം എന്നിവ പോലെ അനുഷ്ഠാന കളയാണ്‌ കവിതയും.  ഒരു കവി വരുന്നു എന്നു പറഞ്ഞാൽ ഉടനെ, യാഥാസ്ഥിതികമായതെന്തോ കടന്നുവരുന്നു എന്നാണ്‌ എനിക്ക്‌ തോന്നാറുള്ളത്‌.  ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല ഇതു പറയുന്നത്‌. എങ്കിലും ഞാൻ ധാരാളം കവിതകൾ വായിക്കാറുണ്ട്‌.  കുമാരനാശാൻ, ബാലാമണിയമ്മ, ടോമാസ്‌ ട്രാൻസ്ട്രോമർ,വിറ്റ്മാൻ,എലിയറ്
റ്‌,നെരൂദ, ഫെർനാൻഡോ പെസ്സാവോ (Fernando Pessoa)തുടങ്ങിയവരെയാണിഷ്ടം Literature is the most agreeable way of ignoring life  എന്ന്‌ പെസ്സാവോ പറയുമ്പോൾ നാമൊന്ന്‌ ഞെട്ടും.
    കവിതയുടെയൊക്കെ കാലം കഴിഞ്ഞെന്നാണ്‌ തോന്നുന്നത്‌. പുതിയ സാഹിത്യമേഖലകൾ ആരായണം. ഗദ്യത്തിന്റെ എത്രയോ തലങ്ങൾ ഇനിയും അവശേഷിക്കുന്നു. എന്തിനാണ്‌ എല്ലാവരും കവിതകളെഴുതുന്നത്‌?

താങ്കളുടെ അഭിപ്രായത്തിൽ ഒരു യഥാർത്ഥ നിരൂപകന്റെ ദൗത്യം എന്താണ്‌?
    നിരൂപകന്‌ സ്വന്തം സൈദ്ധാന്തികതലം വേണം. വല്ലവരുടെയും തിയറി പ്രയോഗിച്ചുനോക്കിയാൽ മാത്രം പോരാ. 


?നമ്മുടെ നാട്ടിൽ സാഹിത്യത്തെ ഗൗരവമായിക്കാണുന്നവരുടെ ഒരു വലിയ സമൂഹം വളർന്നുവരാത്തത്‌ എന്തുകൊണ്ട്‌.
    സാഹിത്യം ഏതാണ്ട്‌ പൂർണ്ണമായിത്തന്നെ ഇന്ന്‌ ജനമനസ്സുകളിൽ നിന്ന്‌ ബഹിഷ്കൃമായിക്കഴിഞ്ഞു. പൂർണ്ണമായി സാഹിത്യത്തിൽ നിന്ന്‌ പറിച്ചുനടപ്പെട്ട ജനതയാണ്‌ ഇന്നത്തേത്‌. സാഹിത്യകാരൻ പറഞ്ഞാൽ കേൾക്കുന്ന ഒരു ഭരണകൂടമോ, പാർട്ടിയോ, മറ്റേതെങ്കിലും സമൂഹമോ ഇല്ല. ഒരെഴുത്തുകാരൻ രോഗം ബാധിച്ച്‌, സാമ്പത്തികത്തകർച്ച വന്ന്‌ പിന്മാറിയാൽ അയാളെ ആരും  തിരിഞ്ഞു നോക്കില്ല. അയാൾ ഇരുപതുവർഷം വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു. ഒരു സാഹിത്യസ്ഥാപനം പോലും അതു കാണാൻ ശ്രമിക്കുന്നില്ല. അവരെല്ലാം രാഷ്ട്രീയക്കാരുടെ പ്രസ്താവനകളുടെ പിന്നാലെയാണ്‌.  രാഷ്ട്രീയക്കാർ പറയുന്നതുകേട്ട്‌ പ്രതികരിക്കാനും കവിതയെഴുതാനും കഥയെഴുതാനും നടക്കുന്ന പ്രമാണിമാരാണിവിടെയുള്ളത്‌.  അവരുടെ ലക്ഷ്യം വേറെയാണ്‌. അയ്യനേത്ത്‌, ഏകലവ്യൻ എന്നിവർ ജീവിച്ചിരിപ്പുണ്ടെന്ന്‌ പലരും അറിഞ്ഞത്‌, അവർ മരിച്ചപ്പോഴാണ്‌. കാരണം രോഗം ബാധിച്ചും അവശതകൊണ്ടും അവർ പതിറ്റാണ്ടുകളോളം ഒന്നും എഴുതിയില്ല. എല്ലാവരും മറന്നു. അവർ മരിച്ചു. അവർ എഴുതിയത്‌ മികച്ച സാഹിത്യമല്ല എന്നൊക്കെ പറയുന്നത്‌ തെമ്മാടിത്തരമാണ്‌. ആരാണിവിടെ മികച്ചതുമാത്രം എഴുതുന്നത്‌? ആർക്കാണ്‌ ഇവിടെ ചിരസ്ഥായിത്വമുള്ളത്‌? കാലാതിവർത്തിയായത്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന പത്തു രചനകൾ നമുക്കുണ്ടോ?
    സാഹിത്യകാരന്മാർതന്നെ, സാഹിത്യമെന്ന വ്യവഹാരത്തെ തകർക്കുകയാണ്‌. അവർ ഓരോ സന്ദർഭത്തിലും ഇറക്കുന്ന പ്രസ്താവനകളിൽ ഒപ്പിടുന്നവരെ നോക്കിയാൽ മതി. ടി. പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച്‌ പ്രസ്താവനയിറക്കിയതിൽപ്പോലും, ഒരു ക്ലിക്ക്‌ എന്ന അടിസ്ഥാനത്തിലാണ്‌ ആനണ്ട്‌ തുടങ്ങിയവർ അതിനെ സമീപിച്ചതു. ഞങ്ങൾ ഏതോ ബ്രാഹ്മണരാണ്‌ എന്ന്‌ ഇവർ വ്യംഗ്യമായി പറയുന്നു. ജാതിയും സങ്കുചിത താൽപര്യങ്ങളും പ്രവർത്തിക്കുന്നു. ചിലർ ജില്ലാ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കുന്നു.

സവർണ്ണാധിപത്യം നമ്മുടെ സാഹിത്യത്തെ അടക്കിഭരിക്കുന്നതായി പറയുന്നുണ്ടെല്ലോ? എന്താണഭിപ്രായം?
    സവർണ്ണത ഒരിക്കലും ഒഴിഞ്ഞുപോകില്ല. കാരണം, അത്‌ ബ്രാഹ്മണപ്രസ്ഥാനത്തിൽ നിന്ന്‌ രക്തം വഴി സംക്രമിച്ചതാണ്‌. ഫോൺ എടുക്കാതിരിക്കൽ, കണ്ടാൽ മിണ്ടാതിരിക്കൽ, പ്രസംഗിക്കുമ്പോൾ തനിക്ക്‌ ഇഷ്ടമില്ലാത്തവന്റെ പേരുമാത്രം ഒഴിവാക്കുന്നത്‌ ഇതെല്ലാം സവർണ്ണമനോഭാവത്തിന്റെ അവശിഷ്ടങ്ങളാണ്‌. ദളിതനിൽ പോലും അത്‌ പ്രവർത്തിയാകുന്നു.

ഭരണം മാറുന്നതിനനുസരിച്ച്‌ അക്കാദമികളുടെ സ്വഭാവം മാറുന്നുണ്ടോ? സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കും മാത്രം നൽകാനുള്ളതാണോ അക്കാദമി അവാർഡുകൾ?
    അക്കാദമികൾ അനുഷ്ഠാനം എന്ന നിലയിൽ ചിലതു ചെയ്തല്ലേ പറ്റൂ. നല്ലയാളുകൾ വരുമ്പോൾ നല്ലതു പ്രതീക്ഷിക്കാം.

വിമർശകനെയും വിമർശനത്തെയും ഒഴിവാക്കിക്കൊണ്ടുള്ള സാഹിത്യാസ്വാദനത്തിന്‌ ഇന്ന്‌ പ്രചാരമേറുന്നതായി തോന്നുന്നുണ്ടോ?
    ഇന്ന്‌ പത്രങ്ങളിൽ റിവ്യൂ മാത്രമേയുള്ളൂ. ഇത്‌ പ്രചാരവേലയാണ്‌. ശരിയായ സാഹിത്യവിമർശനം ഇപ്പോൾ ഉണ്ടാകുന്നില്ല.


?ഒരു എഴുത്തുകാരനുമായി വിമർശകനുള്ള ബന്ധം എങ്ങനെയുള്ളതായിരിക്കണം.

 
വിമർശകൻ ദല്ലാൾ അല്ല
 
    എഴുത്തുകാരനെ കാര്യമായി ആലോചിക്കാത്ത, പിൻതുടരാത്ത വിമർശനമാണ്‌ വേണ്ടത്‌. വിമർശകൻ ആരുടെയും ദല്ലാൾ അല്ല. അയാളുടെ ലോകം വേറെയാണ്‌.

?സത്യങ്ങൾ തുറന്നു പറയുന്നവർ എന്നും അകറ്റപ്പെടുകയും പുറമേ മേനി നടിക്കുവർ അരങ്ങു വാഴുകയും ചെയ്യുന്ന സ്ഥിതി പണ്ടേയുള്ളതാണല്ലോ. ഇനിയിതു വർദ്ധിക്കുകയല്ലേയുള്ളൂ.
    സത്യങ്ങൾ തുറന്നു പറയുന്നവരുണ്ടോ? പ്രത്യേക ലക്ഷ്യത്തോടെ സത്യം പറയുന്നവരെ കാണാം.

രാഷ്ട്രീയം താങ്കളുടെ എഴുത്തിൽ കടന്നു വരാറില്ലല്ലോ? വ്യക്തമായ രാഷ്ട്രീയ നിലപാടുകളില്ലാത്തത്താണോ അതിനു കാരണം?
    എന്റെ രാഷ്ട്രീയം എന്റെ 'അക്ഷരജാലകം' കോളത്തിൽ കാണാം. വളരെ വ്യക്തമാണ്‌. പക്ഷേ, കക്ഷിരാഷ്ട്രീയത്തിന്റെ ചതുപ്പുനിലങ്ങളിലേക്ക്‌ ഞാനില്ല. സ്വാതന്ത്ര്യമാണ്‌ പ്രധാനം. അഭിപ്രായം പറയുമ്പോഴും എഴുതുമ്പോഴും ഒന്നും തടസ്സപ്പെടുത്തരുത്‌.
    കക്ഷിരാഷ്ട്രീയം നമ്മെ അടിമായാക്കും.  ഏവനേയും തൊഴുതുനിൽക്കണം. ഇഷ്ടമുള്ളത്‌ എഴുതാൻ കഴിയില്ല.
    തെരുവിൽ താമസിക്കുന്നവരോടും കഷ്ടപ്പെടുന്നവരോടും പാർട്ടികളും ഭരണകൂടവും എന്തുചെയ്തു എന്ന്‌ നോക്കിയാൽ രാഷ്ട്രീയത്തിന്റെ സ്വഭാവം വ്യക്തമാവും.

താങ്കളുടെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും നല്ല  നിരൂപകൻ ആരാണ്‌ ?
    'ഒരു നിരൂപകൻ' എന്നു പറയുന്നത്‌ ശരിയല്ല. കാരണം, ഇവിടെ സൈദ്ധാന്തിക നിരൂപണമില്ലല്ലോ? കൃഷ്ണചൈതന്യയുടെ 'സംസ്കൃത സാഹിത്യത്തിലെ തത്വചിന്ത' എന്ന പുസ്തകമാണ്‌ എന്നെ ഏറ്റവും ആകർഷിച്ചതു. തീർച്ചയായും എം. പി. പോൾ, കെ. ഭാസ്കരൻ നായർ, മുണ്ടശ്ശേരി, ജി. എൻ. പിള്ള, മാരാർ, സി. ജെ. തോമസ്‌, എം. ഗോവിന്ദൻ, കേസരി, കെ. പി. അപ്പൻ, അഴീക്കോട്‌ തുടങ്ങിയവരെയൊക്കെ ഓർക്കേണ്ടതുണ്ട്‌.


?എല്ലാ വ്യവഹാരങ്ങളും മരിച്ച' ഈ കാലത്ത്‌ ജീവിതം തന്നെ വല്ലാതെ കറുത്തു പോകുകയില്ലേ.
    സ്വത്വം, ഭാവുകത്വം, അനുഭവം, മനഃശാസ്ത്രം, സ്ഥലം, കാലം എന്നിവയുടെയെല്ലാം മരണം യാഥാർത്ഥ്യമായ ഈ കാലത്ത്‌ എഴുത്തുകാരൻ പുതിയ ബോധം നേടിയേ മതിയാകൂ. വസ്തുവിനെ എങ്ങനെ നവീകരിക്കാം എന്ന കാഴ്ചയായിരിക്കണം അത്‌. ലോകം ഓരോ നിമിഷവും പഴകുകയാണ്‌; നശിക്കുകയുമാണ്‌. അതിവേഗം നശിക്കുന്ന ഈ ലോകത്ത്‌ നാം എന്തിന്‌ സ്വന്തം വസന്തങ്ങളെ മറ്റുള്ളവർക്ക്‌ വേണ്ടി മണ്ണിട്ടുമൂടണം.

താങ്കൾ ഒരു നിരൂപകനെന്ന നിലയിൽ സ്വയം എങ്ങനെയാണ്‌  വിലയിരുത്തുന്നത്‌?
    ഞാൻ 1984-ൽ ആദ്യപുസ്തകമായ 'ആത്മായാനങ്ങളുടെ ഖസാക്ക്‌' നാഷണൽ ബുക്സ്റ്റാളിലൂടെ പ്രസിദ്ധീകരിച്ചു. അന്ന്‌ ഞാൻ എം. എ. വിദ്യാർത്ഥിയായിരുന്നു. ഇപ്പോൾ പതിനഞ്ച്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. എല്ലാം സാഹിത്യനിരൂപണമാണ്‌. എന്റെ സാഹിത്യനിരൂപണത്തിന്റെ ചിന്ത, വാസ്തവത്തിൽ എപ്പോഴും വളർച്ചയുടെ പാതയിലാണെന്ന്‌ തോന്നിയിട്ടുണ്ട്‌.
    എന്റെ ചില സ്ഥിരം വായനക്കാർ എന്നെ ശരിക്കും വിലയിരുത്തുന്നതായി തോന്നിയിട്ടുണ്ട്‌. 'പ്രസക്തി' മാസികയിൽ വി. കെ. ഷറഫുദീൻ എഴുതിയത്‌ ഞാൻ 'ആത്മായനങ്ങളുടെ ഖസാക്കിൽ' പറഞ്ഞ കാര്യങ്ങൾ പിന്നീട്‌ ഒ. വി. വിജയൻ  'ഇതിഹാസത്തിന്റെ ഇതിഹാസത്തിലൂടെ' ശരിവച്ചുവെന്നാണ്. വിജയന്റെ 'ആത്മീയത' അദ്ദേഹം ഗുരുസാഗരവും മധുരം ഗായത്രിയും എഴുതുന്നതിനുമുമ്പേതന്നെ ഞാൻ നിർമ്മിച്ചുവെന്നും 
ഷറഫുദീൻ എഴുതിയത്‌ ഓർക്കുന്നു.
    എന്നെപ്പറ്റിയാണ്‌ പുതിയ തലമുറയിലെ നിരൂപകരിൽ ഏറ്റവും പഠനം നടന്നത്തെന്ന്‌ ഗൽഫിൽ നിന്ന്‌ ജോസഫ്‌ എന്നൊരു സുഹൃത്ത്‌ ചൂണ്ടിക്കാണിച്ചതു കൗതുകമായി.  സുകുമാർ അഴീക്കോട്‌  'എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകത്തെപ്പറ്റി ഒരു ലേഖനം തന്നെ എഴുതി. 'ഹരികുമാറിന്റെ നവചിന്തകൾ' എന്നാണ്‌ ആ ലേഖനത്തിന്റെ പേര്‌. ഡോ. എം. ലീലാവതി, എം. അച്ചുതൻ,  ഫാദർ. ഡോ. കെ. എം. ജോർജ്ജ്‌, ഡോ. എൻ. എ. കരീം, ചെമ്മനം ചാക്കോ, കല്ലേലി രാഘവൻ പിള്ള, ഡോ. കെ. രാജശേഖൻ നായർ, ഡോ. ചാത്തനാട്ട്‌ അച്ചുതനുണ്ണി, ഡോ. പി. സോമൻ, ഡോ. ഗീതാ സുരാജ്‌, ഡോ. മാത്യുപോൽ, തുടങ്ങിയവർ പഠനം എഴുതിയിട്ടുണ്ട്‌. ഇതിനുപുറമേ പുതിയ തലമുറയിലെ ഒട്ടേറെപ്പേരും എഴുതിയിട്ടുണ്ട്‌.
    മാവേലിക്കരയിലെ 'വായന' യുടെ സമ്മേളനത്തിൽ വച്ച്‌ എന്റെ 'വീണപൂവ്‌ കാവ്യങ്ങൾക്കു മുമ്പേ' എന്ന പുസ്തകത്തെപ്പറ്റി ഒരു കവി പ്രസംഗിച്ചതു, ഞാൻ ആശാന്റെ വീണപൂവിനെ വേറൊരു രീതിയിൽ മറികടന്നുവെന്നാണ്.
    മലയാള വിമർശനത്തിന്റെ ചരിത്രത്തിലാദ്യമായി സ്വന്തമായ ഒരു സിദ്ധാന്തം ആവിഷ്കരിക്കാൻ കഴിഞ്ഞു (നവാദ്വൈതം) എന്നത്‌ ഞാൻ വിനയപൂർവ്വം പറയട്ടെ. ഒരുപക്ഷേ, വരും കാലങ്ങളിൽ ഇതിനെപ്പറ്റി കൂടുതൽ ചർച്ചകൾ ഉണ്ടായേക്കാം.
    അദ്ധ്യാപകനായതുകൊണ്ടോ, മലയാളം പഠിച്ചതുകൊണ്ടോ നിരൂപണം എഴുതിയ ആളല്ല ഞാൻ.  തത്വചിന്തയിലുള്ള പ്രത്യേക അഭിനിവേശം കൊണ്ട്‌ വിമർശനത്തിലേക്ക്‌ തിരിഞ്ഞവനാണ്‌.


Tuesday, July 29, 2014

ഹരികുമാറിന്റെ നവാദ്വൈതവും ഉത്തര-ഉത്തരാധുനികതയും

Sunday, July 20, 2014

വിമർശകന്റെ സർഗാത്മക കല




എം.കെ.ഹരികുമാർ
സാഹിത്യകൃതിയുടെ പിന്തുടർച്ചക്കാരനോ, മധ്യവർത്തിയോ കണ്ടുപിടിത്തക്കാരനോ അല്ല വിമർശകൻ. കാരണം, അയാൾ കേവലം ആസ്വാദകനല്ല. ഒരു ഒഫീഷ്യൽ വായനക്കാരനല്ല. പാരയണ വേളയിലെ മനുഷ്യൻപോലുമല്ല അയാൾ. വായനക്കാരനെന്ന നിലയിൽ നിരൂപകൻ നേടുന്ന അറിവല്ല, അയാളുടെ സർഗാത്മക രചനയ്ക്ക്‌ ഉപയോഗിക്കുന്നത്‌. വിമർശകൻ, നിയമപ്രകാരം ഒരു കൃതിയുടെയും ഗോ‍ൂഢമായ തലത്തെ അനുസന്ധാനം ചെയ്യുന്നില്ല. അതായത്‌, സാഹിത്യനിരൂപണം നോവലിസ്റ്റിന്റെയോ കവിയുടെയോ ജീവിതവുമായി ബന്ധപ്പെട്ട ഒന്നല്ല. എഴുത്തുകാരുടെ കലയുമായിപ്പോലും അതിന്‌ ആന്തരികമായി ബന്ധമില്ല. വിമർശകൻ അനുഭവിക്കുന്ന അതാര്യതയുടെ (opacity)ജ്വര (hauntology )ത്തിന്റെ ഇരയാകാനാണ്‌ അയാൾ വിധിക്കപ്പെടുന്നത്‌. സാഹിത്യകൃതിയുടെ പാരായണം, എല്ലാവരെയുംപോലെയാണ്‌ അയാൾ നേരിടുന്നത്‌. ചരിത്രത്തിലോ രാഷ്ട്രീയത്തിലോ ഇടപെടുന്ന കൃതിയുടെ രൂപകങ്ങൾക്ക്‌ വ്യാഖ്യാനം ചമയ്ക്കുന്നതുകൊണ്ട്‌ നിരൂപകനെന്താണ്‌ നേട്ടം. അങ്ങനെ ആ കൃതി കൂടുതൽ സുവ്യക്തമാക്കിയതുകൊണ്ട്‌ സാധാരണ വായനക്കാർക്ക്‌ പ്രയോജനമുണ്ടായേക്കാം. എന്നാൽ ഇത്‌ വിമർശകന്റെ ജ്ഞാനസമ്പാദനം, ആന്തരിക രസസമ്പാദനം, അതീത സഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട ഒന്നും അയാൾക്ക്‌ നൽകുന്നില്ല.



    നിരൂപണകലയിൽ, അയാൾ തേടുന്നത്‌, A Potrait of the Artist as a Youngman എന്ന നോവലിൽ James Joyce ,  Epiphany  എന്ന ആശയം കണ്ടെത്തുന്നതുപോലെയാണ്‌ .Epiphany  എന്നാൽ ഏതൊരു സാധാരണ വസ്തുവിന്റെയും 'ആത്മാവാ'ണ്‌ .ഒരു വസ്തുവിനെ കാണുന്ന മാത്രയിൽ നമ്മുടെ മനസ്സിലുണ്ടാകുന്ന വെളിപാടാണ്‌ എപ്പിഫനി. (its soul ,its whatness , leaps  to us from the vestment of its appearance.)ഇതിനു തുല്യമായ വൈകാരിക വ്യതിയാനവും നവാദ്വൈതവുമാണ്‌ വിമർശകൻ തേടുന്നത്‌. സാഹിത്യകൃതിയുടെ മുഖ്യധാരാ പ്രശ്നങ്ങളെ നിർധാരണം ചെയ്യുന്നതിൽ നിന്ന്‌ വ്യതിചലിച്ച്‌ അയാൾ കൃതിയുടെ അതാര്യതകളെ അന്വേഷിക്കുന്നു. ഈ അതാര്യതകൾ എഴുത്തുകാരൻ (നോവലിസ്റ്റ്‌, കഥാകൃത്ത്‌) ബോധപൂർവ്വം സൃഷ്ടിക്കുന്നതല്ല. ഇത്‌ എഴുത്തുകാരന്റെ ഭാഷയിലൂടെ ഉരുത്തിരിയുന്നു.

  ഇത്   ചംക്രമണ[Discursive സ്വഭാവമുള്ള യുക്തി വൈചിത്ര്യമാണ്‌. ഒന്നൊന്നായി നിഷേധിച്ച്‌ കഥാപാത്രങ്ങൾ സ്വയം വിഘടിപ്പിക്കുന്നതിന്റെയും വാക്കുകൾ പരസ്പരം ചേർത്ത്‌ അവയുടെ അർത്ഥത്തിൽ നിന്ന്‌ വ്യതിചലിക്കുന്നതിന്റെയും ചംക്രമണമാണിത്‌.
    സാഹിത്യകൃതിയുടെ പ്രമേയത്തിന്റെ വിവിധ ഘടനകൾ പരിശോധിച്ചുകൊണ്ട്‌ നീങ്ങുമ്പോഴും  വിമർശകന്‌ തന്റേതായൊരു വ്യവസ്ഥയും ഇടവുമുണ്ട്‌. കൃതിയുടെ അതാര്യതയെ തന്റേതാക്കി മാറ്റിക്കൊണ്ട്‌ ആത്മീയവും സാഹസികവുമായ ഒരു ബദൽ യാത്രയായി അത്‌ മാറുന്നു. സാഹിത്യകാരനെ, കൃതിയിലൂടെ മുഖ്യപാതയെ എതിർക്കുന്നതിനുപകരം, അഗാധവും സമാന്തരവുമായ ഒരുപഥം കണ്ടെത്തുക എന്നതും വിമർശകന്റെ ഉത്തവാദിത്തമായി ഈ കൃതിയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള വിചാരം, താത്ത്വികമേഖലയിലേക്കുള്ള ഒരു ആഴ്‌ന്നിറങ്ങലായിരിക്കെ തന്നെ വിമർശകൻ സ്വന്തം അസ്തിത്വത്തെപ്പറ്റിയുള്ള ഒരു വെളിപ്പെടുത്തലുമാണ്‌. താൻ എങ്ങനെയെല്ലാം ജീവിക്കുന്നു എന്ന്‌ തിരയേണ്ടതും അതിന്റെ എപ്പോഴും മാറുന്ന സ്വഭാവത്തെ സ്ഥിരീകരിക്കേണ്ടതും അയാൾക്ക്‌ പ്രധാനമാണ്‌.


    സാഹിത്യകൃതിയെപ്പറ്റിയുള്ള ഒരു വ്യാജസൗന്ദര്യാത്മകതയുടെ സൃഷ്ടിയിലേക്ക്‌ നയിക്കാൻ ഇത്‌ കാരണമാകുന്നു. സമാന്തരവും അഗാധവുമായ ഒരു വ്യാജകൃതിയെ അയാൾ സാഹിത്യകൃതിയിൽ നിന്ന്‌ നിർമ്മിച്ചെടുക്കുന്നു. ഞാൻ 'ആത്മായനങ്ങളുടെ ഖസാക്ക്‌' എന്ന പുസ്തകമെഴുതിയപ്പോൾ (1984) ഈ വിധമൊരു ദാർശനിക നിരൂപണത്തിന്റെ മേഖലകളാണ്‌ തുറന്നത്തെന്ന്‌ അറിയിക്കട്ടെ. ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തെപ്പറ്റിയുള്ള പഠനമാണ്‌ 'ആത്മായനങ്ങളുടെ ഖസാക്ക്‌' എന്ന്‌ അതിന്റെ പുതിയ പതിപ്പിന്റെ (മെലിൻഡ, തിരുവനന്തപുരം, 2012) പിൻകവറിലും എഴുതിയിട്ടുണ്ട്‌. അത്‌ അക്കാദമിക്കായ ക്ലിനിക്കലായ വിശദീകരണം മാത്രമാണ്‌. ആ കൃതിയെപ്പറ്റിയുള്ള പോപ്പുലറായ ഒരു വാർത്ത അതിനുപിന്നിലുണ്ട്‌. അതിനേക്കാൾ കുറേക്കൂടി അപ്പുറമാണ്‌ ' ആത്മായനങ്ങളുടെ ഖസാക്കി'ന്റെ ഇടം. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ കഥാപാത്രങ്ങൾ, പ്രകൃതി, സംഭാഷണങ്ങൾ, നോവലിസ്റ്റിന്റെ നിരീക്ഷണങ്ങൾ എന്നിവയിലൂടെ ഞാൻ മറ്റൊരു അതാര്യതയെ സൃഷ്ടിക്കുകയും അതിനെ വിഘടിപ്പിക്കുകയുമാണ്‌ ചെയ്തത്‌.

ഞാൻ ഖസാക്കിന്റെ ബദൽ അഥവാ വ്യാജ സൗന്ദര്യാത്മകതയാണ്‌ തേടിയത്‌. ഈ വ്യാജഘടകം, യാഥാർത്ഥ്യത്തിനെതിരായ കലാപമല്ല; മറിച്ച്‌ യാഥാർത്ഥ്യം തന്നെ അവശേഷിക്കുന്നുണ്ടോ എന്നതിനെപ്പറ്റിയുള്ള ആലോചനയാണ്‌. നോവലിന്റെ ഭൗതികതയും വായനയുടെ പൊതുരുചിയും ചേർന്ന്‌, നിർമ്മിക്കുന്ന വർത്തമാനമുഖത്തെ തള്ളിക്കളഞ്ഞുകൊണ്ട്‌ ഞാൻ സൃഷ്ടിക്കുന്നത്‌, എന്റെ തന്നെ കൃതിയുടെ താത്ത്വിക, സൗന്ദര്യ വെളിപ്പെടുത്തലുകളാണ്‌. ആഖ്യാനത്തിലൂടെ നോവലിന്‌ പ്രത്യക്ഷത്തിൽ അപ്രാപ്യമായ ഒരു സൗന്ദര്യലോകം കണ്ടുപിടിക്കുന്നു. ഇതാകട്ടെ, നോവലിന്റെ പോപ്പുലർ രുചിക്ക്‌ അറിയാത്തതും യഥാർത്ഥമല്ലാത്തതുമാണ്‌. ഇത്‌ എന്റെ വ്യാജ, സാങ്കൽപിക കൃതിയുടെ ഉദയമാണ്‌. അതിലൂടെയാണ്‌ എന്റെ ചിന്തകൾ സ്ഥിരീകരിക്കപ്പെടുന്നത്‌. എന്റെ നവീനമായ എംഫനി ആണിത്‌. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കുന്നു:



''നീറിപ്പിടിക്കുന്ന ആധ്യാത്മിക വീഴ്ചകൾ നരന്റെ ശാപഗ്രസ്തമായ വർത്തമാനമായി നിൽക്കുന്നു. പിന്നെ സംവത്സരങ്ങളുടെ സംയമനത്തിലൂടെ ആത്മായനങ്ങളുടെ ഋതു പഥികന്റെ നീരാഴങ്ങളുടെ തെളിമ. കറുത്ത പുഷ്പങ്ങളുടെ പരാഗണങ്ങൾ. മഥനങ്ങളുടെ ഇലനിഴലുകളിലൂടെ പ്രാണന്റെ ഭാരവുമായി ഖസാക്കിന്റെ ശരീരത്തിലേക്ക്‌ ഒരു യാത്ര. ഖസാക്കിൽ ധ്വനിക്കുന്ന ജൈവലോകത്തിന്റെയും പദാർത്ഥ ലോകത്തിന്റെയും ആത്മാവ്‌. വിശ്വാസവും കർമ്മവും ചേർന്ന വൃക്ഷാഗ്രങ്ങളുടെ ലൗകികാവസ്ഥ ഒരുക്കുന്നതിലൂടെ തെളിഞ്ഞെത്തുന്ന അപൂർവ്വമായ ആത്മബോധനങ്ങൾ. പ്രവർത്തനത്തിന്റെ ശബ്ദഘോഷങ്ങളിൽ നിന്ന്‌ ദുഃഖവിമുക്തി നേടിയവരുടെ പലായനങ്ങൾ, വിശ്വാസികളാകുന്ന പ്രാർത്ഥനകളും നിഷ്കളങ്ക രതിതൃഷ്ണകളും ഈണമിടുന്ന ശരീരവും മനസ്സും. ഖസാക്കിന്റെ പ്രജ്ഞാപരമായ വിചാരങ്ങൾ മനുഷ്യരിലൂടെയും വസ്തുക്കളിലൂടെയും പരിണമിക്കുകയാണ്‌". (വൃക്ഷാഗ്രങ്ങൾ, പേജ്‌ 77)

    ഈ രീതിയിൽ പുരോഗമിക്കുന്ന ഭാഷ വിമർശകന്റെ പൊതു അഭിരുചിയുടെ ഭാഗമല്ല. നോവലിനെ പരിചയപ്പെടുത്താനോ, അതിന്‌ കൂടുതൽ ആഴം നൽകാനോ ഉള്ള ശ്രമമല്ല ഇവിടെയുള്ളത്‌. ആ കൃതിയുടെ നിശ്ശബ്ദതകളെ സർഗ്ഗാത്മകമായ തലത്തിലേക്ക്‌ സമന്വയിപ്പിക്കുകയാണ്‌ എന്റെ ലക്ഷ്യം. അതിലൂടെ ആ നോവലിലെ കഥാപാത്രങ്ങൾ എന്റെ കാഴ്ചവട്ടത്ത്‌ പുനർജനിക്കുന്നു. ഓരോ നിമിഷവും പുനർജനിക്കുന്നു. പ്രകൃതിയെപ്പറ്റി, കഥാപാത്രബന്ധങ്ങളെപ്പറ്റി വിജയൻ നൽകുന്ന സൊ‍ാചനകൾ, അർത്ഥങ്ങൾ എല്ലാം എന്റെ വ്യാജ സൗന്ദര്യങ്ങളുടെ ലോകത്ത്‌ മാറിമറിയുന്നു. വ്യാജം എന്ന ആശയം ഇവിടെ പൊതുരുചിയുടെ ഭാഗമായുള്ള തരംതാണ അർത്ഥത്തിലല്ല ഉപയോഗിക്കുന്നത്‌. സാങ്കൽപിക കൃതിയുടെ നിരൂപണത്തിലേക്ക്‌ ഒരാൾ എത്തുന്നതിന്റെ കലാപരമായ വിശദീകരണമാണിത്‌. എന്റെ 'ആത്മായനങ്ങളുടെ ഖസാക്ക്‌' ഒരു നോവലിനെ പശ്ചാത്തലമായി സ്വീകരിച്ചുകൊണ്ടുള്ള സ്വകാര്യസൗന്ദര്യനിർമ്മാണമായിരിക്കെത്തന്നെ, അത്‌ എന്റെ സാങ്കൽപികകൃതിയുടെ നിരൂപണവുമാണ്‌. ഇവിടെ സാങ്കൽപിക കൃതിയായി മാറുന്നത്‌, 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ നിശ്ശബ്ദതകളും അതാര്യതകളും ചേർന്നുണ്ടായ ദാർശനിക, സൗന്ദര്യ ജ്വരമാണ്‌.

AKSHARAJALAKAM

AKSHARAJALAKAM/