The price of anything is the amount of life you exchange for it.
Read more at http://www.brainyquote.com/quotes/authors/h/henry_david_thoreau.html#F1ogm3AvQcP9gCuw.99
The price of anything is the amount of life you exchange for it.
Read more at http://www.brainyquote.com/quotes/authors/h/henry_david_thoreau.html#F1ogm3AvQcP9gCuw.99 “The past is a foreign country; they do things differently there.” L. P. Hartley, ബ്രിട്ടീഷ് നോവലിസ്റ്റ് സീരിയൽ നടിയും തൊഴിലാളി പത്ത് സിനിമയിൽ അഭിനയിച്ച നടിക്ക്, തന്റെ കർമ്മമേഖലയായി ചൂണ്ടിക്കാണിക്കാൻ പത്ത് സി.ഡികൾ എങ്കിലുമുണ്ടാവും. എന്നാൽ സീരിയൽ നടി തൊഴിലാളിയാണ്. ഒരു ഐറ്റം നമ്പറിനുപോലും സീരിയലിൽ സാധ്യതയില്ല. എല്ലാം അടക്കിപ്പിടിക്കുകയും ബന്ധുക്കളെ വിഷം കൊടുത്തു കൊല്ലുകയുമാണ് അവിടെ അവളുടെ ജോലി. നടിയെന്ന നിലയിൽ നായകനോടൊത്ത് ഒന്ന് ആടിപ്പാടാൻ പോലും ഇടമില്ല. കഥകളിയിലും കൂടിയാട്ടത്തിലും മറ്റ് ക്ഷേത്രകലകളിലുമെല്ലാം പാട്ട് ഉണ്ട്, അത് ആസ്വദിക്കുകയും ചെയ്യാം. എന്നാൽ സീരിയലിൽ ആടിപ്പാടാൻ അവസരമില്ല. അവർ വെട്ടാൻ നിർത്തിയിരിക്കുന്ന കോഴികളെപ്പോലെ അന്നന്നത്തെ അപ്പം കൊണ്ട് തൃപ്തിപ്പെടണം. ഒന്ന് മൂളിപ്പാടാൻ വണ്ടിനുപോലും കഴിയുമെന്നിരിക്കെ, മലയാളത്തിലെ ആർട്ട് സംവിധായകർക്കും നിരൂപകർക്കും വണ്ടിന്റെ സിദ്ധിപോലുമില്ല. സീരിയൽ നടി നാനൂറ് എപ്പിസോഡ് വീതമുള്ള പത്തോ പതിനഞ്ചോ പരമ്പരയിലഭിനയിച്ചാലും, അവളുടെ കലാപ്രവർത്തനം മറ്റൊരാൾക്ക് പിന്നീട് കാണിച്ചു കൊടുക്കാനാവില്ല. നാനൂറ് എപ്പിസോഡ് കാണാൻ ആർക്കാണ് നേരമുള്ളത്? പരമ്പര പ്രത്യക്ഷപ്പെടുന്ന അരമണിക്കൂർ സമയത്ത് മാത്രമാണ് നടിക്ക് ജീവനുള്ളത്. അതു കഴിഞ്ഞാൽ അവൾ ആരുമല്ല. ഒരു സൈക്കിളിൽ ...... രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ താൻ ചെയ്ത പ്രവൃത്തി മറ്റൊരാളെ കാണിച്ചുകൊടുക്കാനാവില്ലല്ലോ. താൻ ട്യൂബ് അഴിച്ച് ഫിറ്റ് ചെയ്തിരുന്നു എന്ന് പറയാം. ഫോട്ടോഗ്രാഫുണ്ടെങ്കിൽ, അതു കാണിക്കാം. ഈ തൊഴിലാളിയുടെ അവസ്ഥയിലാണ് സമകാലീന കലാകാരന്മാരും നടികളും. സർക്കാർ സാഹിത്യകാരന്മാർ
ഇന്നത്തെ സർക്കാർ സാഹിത്യകാരമാരുടെ മുഴുവൻ കൃതികളും സർക്കാരിന്റെ ചട്ടങ്ങളനുസരിച്ച് രചിക്കപ്പെടുന്നവയാണ്.
ചൈനയിൽ മാവോയുടെ പേരിൽ നടന്ന സാംസ്കാരിക വിപ്ലവകാലത്ത് പാർട്ടിക്ക് ജനങ്ങളോട് ഒരു കടപ്പാടുമുണ്ടായിരുന്നില്ല. ഭൂരിപക്ഷം എഴുത്തുകാരും അക്കാലത്ത് കൾച്ചറൽ സെന്ററിൽ ചേർന്നു പ്രവർത്തിച്ചു. കൾച്ചറൽ സെന്റർ സർക്കാരിന്റെയാണ്. അതിൽ അംഗമായാൽ ഒരു പണിക്കും പോകണ്ട, വൈകുന്നേരങ്ങളിൽ നിരീക്ഷകനായി തെരുവു ചുറ്റാം. കൾച്ചറൽ സെന്ററിൽ ചേരാത്തവർ പണിയെടുക്കാൻ പോകണം; എഴുത്ത് മാറ്റി വയ്ക്കണം.ഇവിടെയും സർക്കാർ സ്ഥാപനങ്ങളിൽ കയറിക്കൂടിയാൽ പദവിയും ടി.എയും താമസസൗകര്യവും കിട്ടും. ഒന്നുമെഴുതാനറിയില്ലെങ്കിലും, വലിയ എഴുത്തുകാരനെന്ന് നടിച്ച് മേനി വിരിച്ച് നടക്കാം. ഇന്ന് സർക്കാരിന്റെ സാഹിത്യകാരന്മാർക്ക് ഒന്നുമെഴുതാനില്ല; അവർക്ക് ഓഫീസ് നോക്കിയാൽ മതി; പിന്നെ പ്രിയപ്പെട്ടവർക്ക് അവാർഡു കൊടുക്കാം; ഒന്നും എഴുതണമെന്ന് നിർബന്ധമില്ല. വാർത്താചാനലുകളിൽ രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള പോർ വിളികളും, അവരെ നേർക്ക് നേർ ഇരുത്തിയുള്ള വെവ്വേറെ അഭിമുഖങ്ങളും മാത്രമാണുള്ളത്. വേറെ ഒന്നും ഈ കേരളത്തിലില്ല! വാർത്താ ചാനൽ നടത്തിപ്പുകാർ ധരിച്ചുവച്ചിരിക്കുന്നത് നേതാക്കന്മാർ താരങ്ങളോ അഭിനേതാക്കളോ ആയിരിക്കുന്നു എന്നാണ്. ഒരു ബാധ്യതാ സർട്ടിഫിക്കറ്റിന്, ഒരു ലിറ്റർ വെള്ളത്തിനുവരെ ഇരുപതിരട്ടി വർദ്ധിക്കുകയാണ്. ആർക്ക് നഷ്ടം!. ഇതൊന്നും ചാനലുകാരെ ബാധിക്കില്ലല്ലോ? സർക്കാർ സ്പോൺസേർഡ് ആഗോളവത്ക്കരണത്തിന്റെ ഫലമായി പൗരന്മാർ എല്ലാം തന്നെ കുറ്റവാളികളായിക്കഴിഞ്ഞു. പണത്തിനു വിലയില്ലാതായതോടെ മകളെ വിറ്റ് അമ്മമാർ ജീവിക്കുന്ന അവസ്ഥയിലേക്ക് കേരളം മാറി! കുടുംബങ്ങൾ ചിതറിപ്പോവുകയാണ്. അച്ഛൻ പീഡിപ്പിച്ചു എന്ന് മകൾ കളവുപറഞ്ഞാൽ അവൾക്ക് കൈ നിറയെ പണം കിട്ടുമത്രേ. യുവതി പരാതിപ്പെട്ടാൽ അവൾക്ക് സുരക്ഷിതത്വം. ഈ വിപണി സൗന്ദര്യശാസ്ത്രം എവിടെയെത്തിയാലെന്താ, അവതാരകർക്ക് നേതാക്കളുടെ പ്രസ്താവന വായിച്ചാൽ മതിയല്ലോ. നേതാക്കളിൽ തുടങ്ങി നേതാക്കളിൽ അവസാനിക്കുന്ന ഒരു ഫൈവ്സ്റ്റാർ ലോകമല്ല കേരളമെന്ന് ചാനലുകാർ എന്ന് മനസ്സിലാകും? ഇത് ചീഞ്ഞഴുകിയ ദുർഗന്ധം വമിക്കുന്ന സംസ്കാരത്തിന്റെ കാലമാണ്. സർക്കാർ പാട്ടത്തിനെടുത്ത കാളകൾ, ഈ ദുഷിച്ച സംസ്കാരത്തിന് ഒപ്പുവച്ചു കൊടുത്തശേഷം വീട്ടിൽ വന്ന് ചാരുകസേരയിൽ കാല് പൊക്കിവച്ചു കിടക്കുകയാണ്. ചിന്ത ഒരാള് കവിത വായിച്ചതുകൊണ്ട് വിവാഹം കഴിക്കാതിരിക്കുകയോ കഴിക്കുകയോ ചെയ്യില്ല. എന്നാല് ലൈംഗിക നിരാശ ഒരാളെ വ്യക്തിപരമായി മാറ്റിമറിക്കും. മഴ ബോധാബോധങ്ങളില്നിന്ന് അശരണരായി താഴേക്ക് വീണുകൊണ്ടിരിക്കുന്ന നിസ്വ ചിന്തകളുടെ കരച്ചില് പോലെ വേദനജനകമാണ് മഴ. ബോർഹസിന്റെ കല അർജന്റൈൻ എഴുത്തുകാരനായ ഹൊർഹെ ലിയി ബോർഹസിന്റെ Ars Poetica( Art of Poetry)എന്ന കവിത, കലയെപ്പറ്റി വ്യക്തിപരമായ ഒരു നിരീക്ഷണവും പ്രഖ്യാപനവുമാണ്. ''ചിലപ്പോൾ വൈകുന്നേരങ്ങളിൽ, കണ്ണാടിയുടെ അഗാധതകളിൽ നിന്ന് ഒരു മുഖം നമ്മെ നോക്കുന്നു;കല ആ കണ്ണാടിയെപ്പോലെയാകണം.അതു നമ്മുടെ മുഖമെന്താണെന്നു നമുക്കു പറഞ്ഞുതരും.'' കല അന്തമില്ലാത്ത നദിപോലെയാണ്. അതും ഒരു കണ്ണാടിയാണ്.കാലവും ജലവും ചേർന്നുണ്ടായ നദിയെ നോക്കുമ്പോൾ ഒരു കാര്യംവ്യക്തമാവും ;കാലം മറ്റൊരു നദിയാണ്. നമ്മൾ ആ നദിയെപ്പോലെ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.നമ്മുടെ മുഖങ്ങൾ വെള്ളം പോലെ എവിടെയോ വറ്റിപ്പോകുന്നു. ഈ ദിവസത്തിൽ മനുഷ്യന്റെ മുഴുവൻ ജീവിതവും കാണാം.വർഷങ്ങളുടെ പ്രക്ഷോഭത്തെ സംഗീതമാക്കി പരിവർത്തനം ചെയ്യുക.ഉള്ളിൽ നിന്നുള്ള ശബ്ദങ്ങളുടെ മർമ്മരം; ഈ മർമ്മരം ഒരു ദിവസത്തിൽ തന്നെ കണ്ടുപിടിക്കുകയാണെങ്കിൽ അതു കലയാണ്.നാം പ്രത്യക്ഷത്തിൽ കാണുന്നതിനപ്പുറത്തേക്ക് പോയി , അപരിചിതമായ സമവാക്യങ്ങൾ അല്ലെങ്കിൽ വൈരുദ്ധ്യങ്ങളുടെ ഏകോപിപ്പിച്ചുള്ള സഹശയനം കാണുമ്പോഴേ കലയാകുന്നുള്ളു. നാം എപ്പോഴും നമ്മെക്കുറിച്ചുതന്നെ അജ്ഞരാണ്. കലാകാരനാകട്ടെ , ആ അജ്ഞതയെ നിശിതമായി തച്ചുടക്കുകയും അപ്രിയമായ സത്യങ്ങളുടെ ആരാധകനാകുകയും ചെയ്യുന്നു. ഒരാൾ ഒഴുകുമ്പോൾ സ്വയം അതെങ്ങനെ കാണും? അതു കാണുന്നവനാണ് കലാകാരൻ. കലയെപ്പറ്റി മറ്റൊരു വിഭ്രാമകമായ നിലപാട് ഇതാണ്:
To see in death sleep, and in the sunset,
A sad gold- such is poetry.
Which is immortal and poor Poetry
Returns like the dawn and the sunset
ഇ.പി.ശ്രീകുമാറിന്റെ 'മാംസപ്പോര്' ഇ.പി.ശ്രീകുമാറിന്റെ 'മാംസപ്പോര്' (ഡി.സി.ബുകസ്, വില, 195/)സമീപകാലത്ത് വായിച്ച കൃതികളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച വായനാനുഭവം തന്നു എന്നു തന്നെ പറയണം.പഠനാർഹവും വിവരണാത്മകവുമായവിധം സുസജ്ജമാണ് ഈ നോവലിന്റെ ആന്തരികതലം.നമ്മുടെ നോവൽ സാഹിത്യത്തിനു അപരിചിതമായ ഒരു ലോകം തുറന്നു തരികയാണ് നോവലിസ്റ്റ്. ഇതുപോലുള്ള കൃതികൾ എഴുതാൻ കഷ്ടപ്പെടണം. വെറും ഭാവനയുടെ സ്വാതന്ത്ര്യം മാത്രം പോരാതെവരും. ഒരു കളിയുടെ, സംസ്കാരത്തിന്റെ, ചിട്ടയുടെ കാലാനുക്രമമായ വളർച്ചമനസ്സിലാക്കിയാലേ ഇത് എഴുതാൻ കഴിയൂ. ജപ്പാനിലെ സുമോ ഗുസ്തിയുടെ പശ്ചാത്തലത്തിൽ മനുഷ്യാവസ്ഥയുടെ ഭിന്നമുഖങ്ങൾ അനാവരണം ചെയ്തുകൊണ്ട് , ഭീകരവും വിഭ്രാമകവും അപകടകരവുമായ ജീവിതാനുഭവം ഇവിടെ ആവിഷ്കൃതമാവുന്നു; നോവലിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ: മാംസാരാധനയാണ് ചീഫ് റഫറിയെ സുമൊലോകത്തിലെത്തിച്ചത്.ഇറച്ചി ഇതുപോലൊരു വിചിത്രമായ ലോകം മറ്റെവിടെയാണ് മലയാളത്തിൽ കാണാനായിട്ടുള്ളത്.? കവിതയും ലൈംഗികതയും ഒരാൾ ലൈംഗികവേഴചയിലേർപ്പെട്ട് കിടക്കുന്ന പടവുമായി മലയാളം വാരികയിൽ പ്രത്യക്ഷപ്പെട്ട, വിഷ്ണുപ്രസാദിന്റെ ലൈംഗികകവിത (ലിംഗവിശപ്പ്,ഒക്ടോബർ 25)ഞെട്ടിച്ചൊന്നുമില്ല;എന്നാൽ അസുഖകരമായി തോന്നി.(അതേസമയം, വിഷ്ണുപ്രസാദ് നല്ല കവിതകൾ എഴുതിയിട്ടുണ്ട്.ഉദാഹരണത്തിനു 'ദുരൂഹവും നിഗൂഢവുമായ ഒരു സംഭവവിവരണം'.) ലിംഗവിശപ്പ് പോലുള്ള കവിതകൾ ആരാണ് ചൊല്ലി നടക്കേണ്ടത്?നമ്മുടെ ഉണർവ്വുള്ള നിമിഷങ്ങൾക്ക് ഇത് എന്താണ് തരുന്നത്? ലിംഗത്തിനു വിശപ്പുള്ളവരെല്ലാം ഇതുപോലെ എഴുതി ലൈംഗികകവിത എന്ന പുതൊയൊരു ഷാങ്ങർ Genre)സൃഷ്ടിക്കട്ടെ! ''വെളിപ്പെടുത്തുന്നതോടെ അപമാനത്തിന്റെ നരകത്തിലേക്ക് തള്ളിയിട്ടുകളയുമോ എന്ന ഭയത്താൽ സ്വന്തം ലിംഗത്തേയും അതിന്റെ അനാദിയായ വിശപ്പിനേയും പിൻവലിച്ച് അങ്ങനെയൊരു ജീവി ഇവിടെ പാർക്കുന്നില്ലെന്ന് എല്ലാവരെയും പോലെ ഞാനും ഒരു ബോർഡ് വയ്ക്കുന്നു.'' ഈ വരികൾ എഴുതിയ വിഷ്ണുപ്രസാദ് തന്റെ കവിതയുടെ പ്രസക്തിതന്നെ റദ്ദ് ചെയ്തിരിക്കയാണ്.പിന്നെന്തിനു ഇതെഴുതി? ഇത്തരം ബോർഡുകൾ എല്ലാവരും വയ്ക്കുന്നുണ്ട്.അതാണ് സദാചാരം. ബധിരപ്രണയം മുരളീധരൻ ഹരികൃഷ്ണന്റെ 'ബധിരപ്രണയം' ഞാൻ വായിച്ചതു ഫേസ്ബുക്കിലെ ചാറ്റ്പേജിൽ നിന്നാണ്. എന്റെ പ്രണയം ഞാൻ പറയാൻ തയ്യാറാണ് പക്ഷേ കേൾക്കാൻ അവൾ നിന്നില്ലല്ലോ ഇല്ല, ഇനിയും നിലച്ചിടാത്ത എന്റെ പ്രണയം ഒരിക്കലും മായാത്ത അനശ്വര ചിത്രമാണ് പ്രണയത്തിന്റെ വാതായനങ്ങൾ ഞാൻ മലർക്കേ തുറക്കവേ മേഘത്തിന്റെ മായാ സൃഷ്ടിയിൽ എവിടെയോ പോയ് മറഞ്ഞു അവൾ പോയ് മറഞ്ഞ വസന്തത്തിനു ഇനിയും ഒരു പുനർസൃഷ്ടി ഉണ്ടോ?'' പ്രണയം ഒരു ഏകശിലാബിംബമല്ല. അതിൽ ഒരു കറിയിലെന്നപോലെ പല രുചികളും കലരുന്നുണ്ട്. ഇതു തിരിച്ചറിഞ്ഞാൽ പ്രണയം എന്താണെന്നു എഴുതാൻ ചിലപ്പോൽ കഴിഞ്ഞേക്കും. പ്രണയത്തിനു വേണ്ടത് സത്യസന്ധതയാണ്. ഇതില്ലാതെ പ്രണയിച്ചിട്ട് എന്തു കാര്യം? സുധാകരൻ ചന്തവിള സുധാകരൻ ചന്തവിളയുടെ (pho 9496259473 orumamonthly@gmail.com)'ബോധബുദ്ധന്മാർ'എന്ന കവിത(കലാകൗമുദി, 1989)ഈ കാലം ഒരു ബുദ്ധനെ തേടുന്നതായി വിവക്ഷിക്കുന്നു. പതിതരും വഞ്ചകരുമായ നമ്മെ എതെങ്കിലും ബുദ്ധനു ഉണർത്താൻ കഴിയുമോ എന്ന് സംശയമാണ്. എങ്കിലും നമുക്കു ആശിക്കാനല്ലേ സാധിക്കൂ. ലോകം തകരാതിരിക്കാൻ സംയുക്ത ദർശനം വേണമെന്ന് കവി നിരീക്ഷിക്കുന്നു. അതിനു നാമെല്ലാം ഇന്നിക്കണം. ഈ വാക്യം നോക്കൂ: ദൈവം അഹം ഒന്നാണെന്ന ബോധം അന്യനും ഞാനും ഒന്നാണെന്ന നാദം ഭൂമിയാകാശങ്ങൾ ഏകവാക്യം നീയുമീ, ഞാനുമീ ,യണ്ഡകടാഹവും ആത്മലയത്തിലലിഞ്ഞുപോയ് സുലോച് സുലോ സുലോച് സുലോ(9497713936)യുടെ 'നഗ്നത ഒരു രാജ്യമാകുന്നു'(ഫേസ്ബുക്ക്)എന്ന കവിത ഉൾക്കാഴചയിൽ പ്രസരിക്കുന്നു. കവിയുടെ കണ്ണുകൾ സ്കാൻ ചെയ്യുകയാണ്, എല്ലാറ്റിനെയും. ഒന്നും യഥാർത്ഥമല്ല, എന്നാൽ കുറേക്കൂടി വലിയ യാഥാർത്ഥ്യത്തെ തേടാതെ നമുക്കു മോചനമില്ലെന്ന് കവി ഓർമ്മിപ്പിക്കുന്നു. ഈ വരികൾ വായിക്കു: നഗ്നത ഒരു കാഴ്ചയാണ് എപ്പോഴും തുറന്നു പിടിക്കാവുന്ന കാഴ്ച എന്റെ നഗരത്തിലേതുപോലെ ഞാന് അന്വേഷിക്കുന്നു മദ്യ ഷാപ്പുകള് വേശ്യാലയങ്ങള് തുണിക്കടകള് ആഭരണ ശാലകള് വലിയൊരു മതില് മാത്രം ഉത്തരം തരുന്നു. നഗ്നത വലിയൊരു മതിലാകുന്നു അപ്പുറം മറ്റെന്തക്കെയോയുണ്ടെന്ന് സൂചന തരുന്ന കൂറ്റന് മതില് കളത്തറ ഗോപൻ കളത്തറ ഗോപന്റെ(pho 9961470429) 'ധ്വനിക്കാത്ത കിളിയും പൂവും'(മലയാളം വാരിക, ഒക്ടോബർ 18) എന്ന കവിത കാവ്യാനുഭവത്തിന്റെ ജന്മാന്തര സൗഖ്യം നൽകുകയാണ്. ഒരു കിളിക്ക് നമ്മുടെ ജന്മമല്ല. അതു വിശേഷമായി കാണുന്നു, കേൾക്കുന്നു.നമ്മെപോലും അതു ഭാവിയിൽ നിന്നു പിടിച്ചുകൊണ്ടുവരുന്നു. നമ്മുടെ കാലത്തെ ചിക്കിച്ചികഞ്ഞ് അതു പുതിയ കാലത്തിലേക്ക് നോക്കുന്നു. ഗോപന്റെ വരികൾ കേട്ടാലും: കിളി പൂവിനകത്തൂടെ തണ്ടിലൂടെ വേരിലൂടെ പറന്നുചെന്ന് മറ്റൊരു ചെടിയിലിരിക്കുന്നു പൂവിരിയുന്നതുനോക്കി
കഥയും വിധ്വംസക ലൈംഗികതയും
സ്വവർഗാനുരാഗമൊക്കെ കണ്ടിട്ടിട്ടുണ്ട്." ഇരുപതാം നൂറ്റാണ്ടിലെ പല പ്രതിഭാശാലികളുമുഭയ ലൈംഗികതയുള്ളവരായിരുന്നു. സാൽവദോർ ദാലി, ലൂയി ബുനുവൽ തുടങ്ങിയവർ ഉദാഹരണം.ആണുമായും പെണ്ണുമായും ലൈംഗികബന്ധത്തിലേർപ്പെടുന്നവരെ
യാണ്
ഉദ്ദേശിച്ചത്.ഉണ്ണി ആറിനു കഥ പറയാനുള്ള കഴിവുണ്ട്.വിവരണകലയിൽ സ്വന്തമായ
രീതിയൊക്കെയുണ്ട്.പക്ഷേ വൈകൃതത്തിലൂടെ അസാധാരണത്വം നേടാൻ ശ്രമിക്കുന്നതാണ് കുഴപ്പം.
ആരോടൊ ഉള്ള പക തീർക്കുകയാണോ എന്നു തോന്നിപ്പോകും. അശോകൻ എന്ന യുവാവിനു വെള്ളത്തിൽ ലൈംഗികകേളി നടത്തുന്നതാണ് ഇഷ്ടം.ആയിക്കൊള്ളട്ടെ.ഒരിത്തിരി ലൈംഗികഫാന്റസി ആർക്കാണ് ഇഷ്ടമില്ലാത്തത്? വാസ്തവത്തിൽ ലൈംഗികതയുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനം അതിന്റെ ഫാന്റസിയാണ്. എന്നാൽ ഉണ്ണി ആർ ചെയ്തത് അതല്ല.തന്റെ നായകന്റെ കാമതാല്പര്യങ്ങൾ സ്പഷ്ടമാക്കിയശേഷം ,അയാളുടെ അമ്മ വളരെ ചെറുപ്പമാണെന്നും കണ്ടാൽ സഹോദരിയാണെന്നേ തോന്നൂ എന്നും എഴുതുന്നു.എന്നാൽ ഇതു വെറുതെ എഴുതിയതല്ല.പെട്ടെന്ന് അശോകന്റെ അമ്മ മരിക്കുന്നു.ഇത് 'അപകട'മാണെന്ന് മണത്ത വായനക്കാർക്ക് തെറ്റിയില്ല.അയാളും ഭാര്യയും അമ്മയുടെ ജഡത്തിനരികിലേക്ക് പാഞ്ഞെത്തി. വീട്ടിനുള്ളിൽ ,അമ്മയുടെ ജഡത്തിനരികിൽ നിന്ന് മറ്റുള്ളവരെയെല്ലാം പുറത്താക്കിയശേഷം(ഭാരയെയും!)അശോ ഇനി കഥകൃത്തിന്റെ വാക്കുകൾ: നന്ദിത ഇവിടെ നിൽക്കണ്ട.ഞാനൊറ്റയ്ക്ക് കുളിപ്പിച്ചോളാം.അവൾ കുറച്ചുനേരം കൂടി അവിടെ നിന്നു.പുറത്തിറങ്ങി.മുറിയുടെ സാക്ഷവീണു.നന്ദിത ഇരുട്ടിൽ ചാരി നിൽക്കുമ്പോൾ പിറകിൽ വെള്ളം ശബ്ദമുണ്ടാക്കിതുടങ്ങി. കഥാകൃത്ത് വ്യക്തമായി ധ്വനിപ്പിക്കുന്നത്, അശോകൻ തന്റെ അമ്മയുടെ ജഡത്തിന്മേൽ ജലകേളി തുടങ്ങിയെന്നല്ലെ?കാരണം അയാൾക്കു ഇഷ്ടം ജലമാണല്ലോ.പിന്നെന്തിനു അയാൾ സാക്ഷയിട്ടു.?ഒറ്റയ്ക്ക് കുളിപ്പിക്കുന്നതെന്തിനു? അശോകനു മറ്റൊരു വൈകൃതം കൂടിയുണ്ട്: സകല പ്രശസ്തരുടെയും മരണക്കുറിപ്പ് സമാഹരിക്കുകയാണ്.വട്ട്!എന്തിനു? നമ്മുടെ നാട്ടിലെ സാധാരണക്കാരനായ ഒരുവൻ സായിപ്പന്മാരുടെ മരണക്കുറിപ്പ് സമാഹരിക്കുന്നതുതന്നെ കൃത്രിമമല്ലേ? കഥകൃത്തുക്കൾ ചെയ്യേണ്ടത്,ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജീവിതത്തെ കഴിയുന്നിടത്തോളം സ്മൃതികളോടെ വ്യാഖ്യാനിക്കുകയാണ്. ആനന്ദ് ആനന്ദിന്റെ 'ഗോവർദ്ധന്റെ യാത്രകൾ' ഇന്നും എനിക്കു വിസ്മയമാണ്. മലയാളിയുടെ യാഥാസ്ഥിതിക സാഹിത്യ സൗന്ദര്യ സങ്കൽപ്പങ്ങളെ ആനന്ദ് തകർത്തത് ഈ കൃതിയിലൂടെയാണ്. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിലെ കഥാപാത്രത്തെ ആനന്ദു ഉപയോഗിക്കുകയായിരുന്നു. ഈ നോവലിന്റെ രണ്ടാം ഭാഗം എഴുതാൻ ഞാൻ ആഗ്രഹിച്ചത് 1990ലാണ്. അക്കാര്യം ആനന്ദുമായി പങ്കുവച്ചപ്പോൾ അദ്ദേഹം അതിനു പ്രോത്സാഹനം തരുകയാണ് ചെയ്തത്. അതിനായി ഭാരതേന്ദുവിന്റെ ഹിന്ദി നാടകം അയച്ചുതരുകയും ചെയ്തു. എന്തുകോണ്ടോ എനിക്ക് ആ ജോലി മുന്നോട്ട്കൊണ്ടുപോകാനായില്ല. എം. മുകുന്ദൻ എം .മുകുന്ദന്റെ 'ദൽഹിഗാഥകൾ' നമ്മൾ ചർച്ച ചെയ്യേണ്ട നോവലായിരുന്നു.ദീർഘമായ ഈ കൃതിയിൽ അദ്ദേഹം ദൽഹിയെ ജീവനുള്ള ഒരു വസ്തുവാക്കി മാറ്റുന്നതു കാണാം. ദൽഹി എന്ന ഒരു മനുഷ്യൻ തന്റെ ഉള്ളിലുണ്ടെന്ന് മുകുന്ദൻ ഇതിൽ വിശദീകരിക്കുന്നപോലെ എനിക്കു തോന്നി. ഋഷിരാജ് സിംഗ് നമ്മുടെ കാലഘട്ടത്തെ റോഡപകടങ്ങളിൽ നിന്നു രക്ഷിക്കാൻ വന്ന മിശിഹായാണ് ഋഷിരാജ് സിംഗ്. അദ്ദേഹം വലിയ വാഹനങ്ങൾക്ക് വേഗപ്പൂട്ടിട്ടു. ബൈക്കുകൾക്ക് വേഗം കുറച്ചു.കർശനമായി നിയമങ്ങൾ നടപ്പാക്കി. ഒരു വർഷം നാലായിരത്തിലേറേപ്പേർ കേരളത്തിൽ റോഡിൽ അപകടങ്ങളിൽ മരിക്കുന്നു. ആർക്കു ചേതം!. ഒരു പാർട്ടിയും ഇതു അവസാനിപ്പിക്കാൻ ശ്രമിച്ചില്ല. ഋഷി വരുന്നതുവരെ അതു തുടർന്നു. അല്പം ആത്മാർത്ഥത കാണിച്ചാൽ ഇതിലപ്പുറവും ചെയ്യാം. 'മലയാളം' വാരിക ഋഷിക്ക് ഒരു മുഖചിത്രം നൽകിയതു ഉചിതമായെന്ന് അറിയിക്കട്ടെ. ചിന്തയുടെ വീഴ്ച സൂക്ഷിച്ച്, ശ്രദ്ധിച്ച് കേൾക്കുകയാണെങ്കിൽ ഈ പട്ടണത്തിന്റെ ഇരമ്പത്തിന്റെ നടുവിലും നിങ്ങൾക്ക് ഈ രാജ്യത്തിലെ ജനങ്ങളുടെ ഹൃദയങ്ങളെ പരസ്പരം ബന്ധിപ്പിച്ച അനേകം പാലങ്ങൾ പൊട്ടിവീഴുന്നത് കേൾക്കാൻ കഴിയും.കേൾക്കാത്തതുകൊണ്ടാണ് നമ്മൾ ഈ സമ്മേളനത്തിൽ ഇരിക്കുന്നത്- സുകുമാർ അഴീക്കോട് , ഒരിക്കൽ തൊടുപുഴയിൽ പ്രസംഗിച്ചതാണിത്.(സമാഹരണം 'തന്മ' മാസിക, ഒക്ടോബർ, pho 9809067871കോട്ടയം) ഇതുപോലെ എത്രയോ അഗാധമായ ആശയങ്ങൾ അദ്ദേഹം പ്രസംഗങ്ങളിൽ അവതരിപ്പിച്ചു. എന്നാൽ അതൊന്നും ഒരു സൗന്ദര്യശാസ്ത്രമായി മലയാളി വികസിപ്പിച്ചില്ല.ബാബു കുഴിമറ്റം ഒരു സർവകലാശാല സാഹിത്യ ക്യാമ്പിന്റെ കാര്യം പറഞ്ഞപ്പോൾ, ഇതിന്റെ കാരണവും പിടികിട്ടി. നമ്മുടെ വായനയും ചിന്തയും മരിച്ചിരിക്കുന്നു.നല്ലൊരു കവി സിനിമയിൽ അഭിനയിച്ചാൽ പുതുതലമുറ അയാളെ വെറും നടനായി മാത്രമാണ് തിരിച്ചറിയുന്നതെന്ന് ഉദാഹരണസഹിതം കുഴിമറ്റം പറഞ്ഞു.സിനിമാക്കാർക്ക് സാഹിത്യത്തിലെന്തു കാര്യമെന്നാണ് കുട്ടികൾ ചോദിച്ചതത്രേ!ഇതാണ് പുതിയ കാലത്ത് വായനയ്ക്കും ചിന്തയ്ക്കും സഭവിച്ച ദുരന്തം. മാതൃകാന്വേഷി ചെന്നൈയിൽ നിന്ന് ടി അനീഷിന്റെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന 'മാതൃകാന്വേഷി' നല്ലൊരു മാതൃകയാണ്.ഇതുപോലുള്ള മാസികകൾ ഉണ്ടാകണം. ഒക്ടോബർ ലക്കത്തിൽ എൻ. ശശിധരൻ, എൻ.പി. ആഷ്ലി, എസ് ആർ നന്ദകുമാർ, എ വി അനിൽകുമാർ, വി എസ് അനിൽകുമാർ, ഡോ എസ് എസ് ശ്രീകുമാർ, ഇ പി രാജഗോപാലൻ, ശ്രീകൃഷ്ണദാസ് മാത്തൂർ, ലാൽ രഞ്ചൻ, പ്രകാശൻ മടിക്കൈ, സോമൻ കടലൂർ, രാജേന്ദ്രൻ എടത്തുംകര, തുടങ്ങിയവർ എഴുതിയിരിക്കുന്നു. സൽമാൻ റുഷ്ദി ഞാൻ സൽമാൻ റുഷ്ദിയുടെ സാഹിത്യ ഏജന്റിനോട് ഒരിക്കൽ ഈ മെയിലിൽ ചോദിച്ചു, എനിക്കു റുഷ്ദിയുമായി ഒരു അഭിമുഖം തരപ്പെടുത്തണമെന്ന്.എന്നാൽ ആ ഏജന്റ് ഭയന്ന് എന്നോട് ഇങ്ങനെ പറഞ്ഞു: റുഷ്ദി വളരെ തിരക്കിലാണിപ്പോൾ. അദ്ദേഹം ഒരു നോവലിന്റെ ജോലിയിൽ പ്രവേശിച്ചിരിക്കയാണ്. ഒരു വർഷം കഴിയാതെ പ്രഭാഷണമോ അഭിമുഖമോ ചോദിക്കാൻ ധൈര്യമില്ല.ക്ഷമിക്കുക. രാജേഷ് ചാലോട് ഇന്നു പുസ്തകങ്ങളെ ആകർഷകമാക്കാൻ രാജേഷ് ചാലോടിന്റെ (pho 9447475524)മുഖചിത്രങ്ങൾക്ക് കഴിയുന്നു. പുസ്തകത്തിനു സഹജമായി അവകാശപ്പെട്ട ചിന്തയുടെ വികാരത്തിന്റെ ഒരു ലോകമുണ്ട്. അതാണ് രാജേഷ് പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നത്. പവിത്രൻ ഓലശ്ശേരി പാലക്കാട്ട് 'സപര്യ'യുടെ നാലാം വാർഷികത്തിൽ സാഹിത്യ പുരസ്കാരം സമ്മാനിക്കാൻ ചെന്ന എനിക്കു വിസ്മയകരമായ അനുഭവമാണുണ്ടായത്. കേൾവിക്കാരായി നാനൂറോളം പേർ.! രാജീവ് ജി ഇടവയ്ക്കും, ബിജു പൊയ്കയിലിനുമാണ് സമ്മാനങ്ങൾ.പകുതിയോളം സ്ത്രീകൾ. സപര്യയുടെ സാരഥിയായ പവിത്രൻ ഓലശ്ശേരിയെ(pho 9400774385 അനുമോദിക്കാതിരിക്കാൻ കഴിയില്ല. സെക്രട്ടറിയായി മാധവനുണ്ണി ഓങ്ങല്ലൂരുമുണ്ട്.ഒരു പ്രസ്ഥാനവുമായും വിധേയത്വമില്ലാതെ ആളുകളുടെ സഹകരണം ഉറപ്പാക്കി സാഹിതീ സേവനം നടത്തുകയാണ് സപര്യയുടെ സാരഥികൾ. സപര്യയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച 'കൈതപ്പൂ'(രചന ബുക്സ്) എന്ന കവിതാസമാഹാരത്തിൽ ഇ എൻ നാരായണൻ,പി എസ്.സന്ധ്യ,കെ.രവീന്ദ്രൻ,അനുശ് അക്ഷരജാലകം അക്ഷരജാലകം ഇന്റർനെറ്റിൽ വരുന്നുവെന്നറിഞ്ഞ്, സ്വന്തമായി ലാപ്ടോപ് വാങ്ങിച്ച വായനക്കാരുടെ പേരിൽ ഞാൻ അഭിമാനിക്കുന്നു. ലണ്ടനിൽ ഡോക്ടറും ബൂലോകം ഇന്റർനെറ്റ് പോർട്ടലിന്റെ എഡിറ്ററുമായ ജെയിസ് ബ്രൈറ്റ് ഇങ്ങനെ പറഞ്ഞു: അക്ഷരജാലകം ഇപ്പോൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളുകൾ വായിക്കുന്നു.എപ്പോൾ നോക്കിയാലും, അക്ഷരജാലകം വായിക്കുന്നവരെ കാണാം; ഗൂഗിൽ ട്രാഫിക് ഫീഡ് നൽകുന്ന സൂചന അതാണ് കാണിക്കുന്നത്.രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും ഇതിനു വായനക്കാരുണ്ട്;ഇരുപത്തിനാലു മണിക്കൂറും വായനക്കാർ!സ്ഥലമോ സമയമോ നോക്കാത്ത ഈ വായനാനുഭവം അക്ഷരജാലകത്തിനു മാത്രമാണുള്ളത്. പേജ് ഒന്ന്click ![]() ![]() ![]() |
Wednesday, October 30, 2013
അക്ഷരജാലകം nov 1- nov 15, 2013, ലക്കം 2
Thursday, October 17, 2013
അക്ഷരജാലകം -oct 15-nov 1/2013/ലക്കം 1
reading problem,?
please download the
three fonts LIPI. UNICODE RACHANA:CLICK HERE
Happiness is your nature. It is not wrong to desire it. What is wrong is seeking it outside when it is inside.”
Ramana Maharshi
നാസി ജർമ്മനികൾ
സൃഷ്ടിക്കുന്നവർ
എം.കെ.ഹരികുമാർ
ഇന്നത്തെ മാധ്യമപ്രവർത്തനം കുറേപ്പേരുടെ അടഞ്ഞ ലോകമായി മാറിയിരിക്കുന്നു. പല സാഹിത്യപത്രപ്രവർത്തകരും എഴുത്തുകാരുമായി ഇടപഴകാൻ ആഗ്രഹിക്കുന്നില്ല. പരിക്ഷീണിതനായി തന്റെയടുത്തേക്ക് വരുന്ന ഒരു എഴുത്തുകാരനെ കണ്ടിട്ട്, 'പൊയ്ക്കോ, ഇവിടെ ഒന്നും തരാനില്ല' എന്ന് പറഞ്ഞ് ഓടിച്ചു വിടുന്നത് ക്രൂരമാണ്. എഴുത്തുകാരൻ സാമ്പത്തിക മൂലധനമുള്ളവനല്ല, അതില്ലാത്തതുകൊണ്ടാണ് തന്റെ രചനകൾ പ്രസിദ്ധപ്പെടുത്തുന്നതിന് പത്രാധിപന്മാരുടെ അടുത്ത് എത്തുന്നത്. അപ്പോൾ പത്രാധിപന്മാർ പുച്ഛിച്ച് ഇറക്കിവിടുകയാണെങ്കിലോ?
എന്നോട് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് കരഞ്ഞുകൊണ്ട് പറഞ്ഞത് ഇതാണ്: നാല് സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ഒരു കവി ചില സാഹിത്യപ്രസിദ്ധീകരണങ്ങളിലെ ചുമതലക്കാരെ വിളിച്ചു. ഫോണെടുത്തപ്പോൾ കാര്യം പറഞ്ഞു. ഉടനെ ഈ എഡിറ്റർമാർ തിരിച്ചു വിളിക്കാമെന്നും തിരക്കാണെന്നും ഒക്കെ പറഞ്ഞത്രേ . പിന്നെ വിളിച്ചിട്ട് എടുക്കുന്നില്ല. കുറേക്കഴിഞ്ഞായാലും തിരിച്ചു വിളിക്കുന്നില്ല. എന്ത് ലോകമാണിത്!
തനിക്ക് ലഭിച്ച പത്രാധിപ പണിയിൽ ഇവർ അഹങ്കരിച്ചു തുടങ്ങിയോ? ഇനി മറ്റാരും വേണ്ട, തനിക്ക് ചുറ്റും താൻ നിർമ്മിച്ചു വച്ചിരിക്കുന്ന സെലിബ്രിറ്റിവേഷങ്ങൾ മാത്രം മതിയെന്ന് ഇവർ കരുതുന്നു! താനും തന്റെ കുടുംബവും എന്ന നിലയിലേക്ക് പത്രമാസികകൾ തരംതാഴരുത്. നമുക്ക് മറ്റുള്ളവരും വേണം. കഷ്ടപ്പെടുന്നവരെ സഹായിക്കണം. ദയവായി നിങ്ങൾ മൂരാച്ചി ചക്രവർത്തിമാരായി ചമയരുത്. ഏത് ചെങ്കോലും ഒരു കാലത്ത് നഷ്ടപ്പെടും. തിരിച്ചിറങ്ങിവരുമ്പോൾ, പരാജയപ്പെട്ട കവികൾ തുപ്പുന്നത് പരാജയപ്പെട്ട പത്രാധിപന്മാരുടെ മുഖത്തായിരിക്കും.
സുഹൃത്തല്ലാത്ത ആർക്കും പ്രവേശനമില്ലാത്തവിധം സാഹിത്യമേഖലയിലെ ഓരോ സ്ഥാപനവും നാസി ജർമ്മനിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഹിറ്റ്ലർ ആഗ്രഹിച്ചത് അദ്ദേഹവും മിത്രങ്ങളും മാത്രം മതിയെന്നാണ്. ഇവരും അതുതന്നെ ആഗ്രഹിക്കുന്നു. എഴുത്തുകാരെ നിശ്ശബ്ദമായി കൊന്നൊടുക്കുന്നു. ചില മാഗസിൻ പത്രാധിപന്മാരിൽ നിന്ന് എഴുത്തുകാരെ രക്ഷിക്കാൻ , മലയാള മനോരമ മൂന്നുമാസം കൂടുമ്പോഴെങ്കിലും സാഹിത്യവാർത്തകൾക്കും അഭിമുഖങ്ങൾക്കും പുസ്തക നിരൂപണത്തിനുമായി നാലുപേജ് സപ്ലിമന്റ് പ്രസിദ്ധീകരിക്കണം.ശ്രേഷ്ഠഭാഷയ്ക്കു വേണ്ടി അതു ചെയ്യണം.തോമസ് ജേക്കബ്, ജോസ് പനച്ചിപ്പുറം തുടങ്ങിയവർ അതു നേരിട്ടു കൈകാര്യം ചെയ്യണം.സാഹിത്യമില്ലാതെ ഭാഷ ശ്രേഷ്ഠമാകില്ല. അല്ലെങ്കിൽ, ആഗോള പ്ലാനിംഗിന്റെ ഈ യുഗത്തിൽ സാഹിത്യവും ഭാഷയും ഒലിച്ചുപോകും.
പ്രമുഖ കഥാകൃത്ത് ബാബു കുഴിമറ്റം പറഞ്ഞത് മാധ്യമങ്ങൾ അവയുടെ ഇടം പണം വാങ്ങി വിൽക്കുന്നത് പരസ്യങ്ങൾക്കു മാത്രമാണെങ്കിൽ മനസ്സിലാക്കാം , എന്നാൽ സാംസ്കാരിക വാർത്തകളുടെയും ഉള്ളടക്കങ്ങളുടെയും കാര്യത്തിലും ഇതു സഭവിക്കുന്നു എന്നാണ്. പണക്കാർക്കു മാത്രമേ ഇന്നു ഇടം കിട്ടുകയുള്ളു.
വത്സലയെ എന്തിന് കല്ലെറിയണം.
മാതാ അമൃതാനന്ദമയിയെപ്പറ്റി ലേഖനമെഴുതിയതിന്റെ പേരിൽ വത്സലയെ കല്ലെറിഞ്ഞിട്ട് കാര്യമില്ല. കാരണം, പാർട്ടി അനുഭാവിയായിരിക്കുമ്പോഴും, വത്സല ഒരു സ്വതന്ത്രവ്യക്തിത്വമാണ്. എഴുത്തുകാരിയെന്ന നിലയിൽ അവർക്ക് സ്വാതന്ത്ര്യമില്ലേ? സ്വന്തം അഭിപ്രായങ്ങൾ പറയുമ്പോഴാണ് ഒരാൾ യഥാർത്ഥ വ്യക്തിയാവുന്നത്; അടിമയാകുമ്പോഴല്ല.
അമൃതാനന്ദമയിയെ ഒരു സ്ത്രീയെന്ന നിലയിലാണ് വത്സല പരിഗണിച്ചത്, ആൾദൈവമായല്ല. ഏത് പ്രസ്ഥാനവും ദുഷിക്കും. എവിടെയും ആൾ ദൈവങ്ങൾ ഉയരാം; ജീർണത വ്യാപിക്കാം. നിഷേധിക്കാനും സ്വാതന്ത്യം പ്രഖ്യാപിക്കാനുമാണ് നാം പഠിക്കേണ്ടത്. വത്സല ധീരയായ വനിതയാണ്. അവരുടെ രചനകൾപോലെ, വ്യക്തിത്വത്തിലും സമുചിതമായ ചില ആദർശങ്ങളുണ്ട്.
ദർശനം: അപ്രത്യക്ഷതയുടെ സൗന്ദര്യശാസ്ത്രം
ഫ്രഞ്ച് സാംസ്കാരിക സൈദ്ധാന്തികൻ പോൾ വിറിലിയോ(Paul Virilio)യുടെ 'അപ്രത്യക്ഷതയുടെ സൗന്ദര്യശാസ്ത്രം' അഥവാ 'എയ്സ്തെറ്റിക്സ് ഓഫ് ഡിസപ്പിയറൻസ്'(Aesthetics of Disappearance) ഇന്ന് കൂടുതൽ പ്രസക്തി നേടുകയാണ്. സമകാലിക ലോക തത്ത്വചിന്തയിലെ നവമായ സ്വരമാണ് വിറിലിയോയുടേത്.
സ്പീഡ് 'ആൻഡ് പൊളിറ്റിക്സ്, വാർ ആൻഡ് സിനിമ തുടങ്ങിയ ഗ്രന്ഥങ്ങളിൽ പുതിയ കാലത്തിന്റെ വേഗത്തിന്റെ തത്വശാസ്ത്രമാണ് അദ്ദേഹം ചർച്ചചെയ്യുന്നത്. ഇന്നത്തെ സംസ്കാരത്തെ നിർണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും വേഗത എന്ന പ്രതിഭാസമാണ്. വേഗതയ്ക്ക് നിദാനം സാങ്കേതികശാസ്ത്രമാണ്.
ആധുനികതയ്ക്ക് മുമ്പ് (1918 നുമുമ്പ്) സൗന്ദര്യശാസ്ത്രത്തിന്റെ അനുഭവം ചിന്തയുടെ പ്രത്യക്ഷതയെ ആസ്പദമാക്കിയാണ് വികസിച്ചത്.ലോകത്തിനു ഒരു കേന്ദ്രമുണ്ടെന്ന ധാരണ പ്രബലമായിരുന്നു.മൂല്യങ്ങൾക്കും പ്രത്യക്ഷതയുണ്ടായിരുന്നു . തടിയിലോ, കാൻവാസിലോ, പുസ്തകത്തിലോ കല ആലേഖനം ചെയ്യപ്പെടുകയായിരുന്നു പതിവ്. എന്നാൽ ഇന്ന് സിനിമയിലും ടിവിയിലും മിന്നിമറയുന്ന ദൃശ്യങ്ങളുടെ വേഗതയിൽ എല്ലാം നാം മറന്നുപോകുന്നു. തൊട്ടു കാണിക്കാവുന്ന ഒന്നും തന്നെയില്ല. എല്ലാം നാം ബോധപൂർവ്വം വിശ്വസിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഇന്ദ്രിയങ്ങൾ, ഇന്നത്തെ അതിവേഗ സാങ്കേതികതയ്ക്ക് വേണ്ടി മെരുങ്ങി വളർന്നിരിക്കുന്നു. നമ്മൾ കാണുന്നു എന്നത്, ക്രമീകരിക്കപ്പെട്ട ഒരു കാണലാണ്. നമ്മൾ കേൾക്കുന്നു എന്നതും സാങ്കൽപികമായ കേൾക്കലാണ്. ഇന്ദ്രിയങ്ങൾ തന്നെ, അപ്രത്യക്ഷതയിൽ വിശ്വസിക്കാൻ നിർബന്ധിക്കപ്പെടുന്നു.ഒരു സിനിമ നമ്മെ എന്തെല്ലാം ഊഹിക്കാൻ പ്രേരിപ്പിക്കുന്നു.
നമ്മൾ കാണാത്തതെല്ലാം വിശ്വസിക്കണം. വേഗത്തിന്റെ അനിയന്ത്രിതമായ ഈ ഭാരം താങ്ങൽ മനുഷ്യന്റെ കഴിവുകൾക്ക് അപ്രാപ്യമാണ്. ഇല്ലാത്ത വസ്തുക്കൾ ഉണ്ടെന്ന് ചിന്തിക്കുന്നതുമൂലം, ഇത് നാഡീരോഗമായി വികസിക്കുന്നതായി വിറിലിയോ വിശദീകരിക്കുന്നു.
കെ.ഇ.എൻ പറഞ്ഞത്
"അനുമോദനങ്ങൾക്കും ആഘോഷങ്ങൾക്കുമിടയിൽപ്പെട്ട് വിമർശന സാഹിത്യം ഇല്ലാതാവുകയാണ്. എഴുത്തുകാർക്കിടയിൽ സാംസ്കാരിക മൂലധനമെന്ന ബോധം വളരുന്നുമുണ്ട്. ഇക്കൂട്ടർ പ്രശസ്തിക്കും പ്രതാപത്തിനും പിന്നാലെയാണ് തിരിയുന്നത്. പ്രശസ്തി കൂടുമ്പോൾ വിമർശനത്തിന് അതീതരാവുന്നു. പിന്നീടവർ അനുമോദനങ്ങളും ആഘോഷങ്ങളും ഏറ്റുവാങ്ങാനുള്ള ശ്രമത്തിലാണ്." - കെ.ഇ.എൻ പറയുന്നു (വൈറ്റ്ലൈൻ വാർത്ത .മുംബൈ, എഡിറ്റർ: പ്രേമൻ ഇല്ലത്ത്).
വളരെ അർത്ഥവത്തായ ചില ആശയങ്ങളാണ് കെ.ഇ.എൻ ഉന്നയിക്കുന്നത്. ഇന്ന് മലയാളസാഹിത്യം വികാരരഹിതമായ ഒരു ആർത്തിയുടെ പാച്ചിലിലാണ്. സ്ഥാനമാനങ്ങളും പണവുമാണ് വേണ്ടത്. സ്നേഹമോ മമതയോ ഇല്ല. മറ്റൊരാളുടെ പുസ്തകം വായിക്കാനുള്ള മനസ്സ് പൊതുവേ നഷ്ടമായിരിക്കുന്നു. അവാർഡുകളും മറ്റ് ആനുകൂല്യങ്ങളും ചിലർ സ്വന്തം പോക്കറ്റിൽ കൊണ്ടു നടന്ന് ഇഷ്ടക്കാർക്ക് കൊടുക്കുന്നു. വിലയിരുത്തൽ എവിടെയുമില്ല.
ടി.എൻ.ജോയി
വിപ്ലവകാരിയും സ്വപ്നാടകനും കലാകാരനുമായിരിക്കാൻ കഴിയുന്ന അപൂർവ്വ വ്യക്തിത്വമാണ് ടി.എൻ.ജോയി. റാഡിക്കൽ കമ്മ്യൂണിസ്റ്റായിരിക്കുമ്പോൾ തന്നെ അദ്ദേഹം അസാധാരണമായ ജീവിതാനന്ദം കണ്ടെത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ:
മൂന്നുമാസങ്ങൾക്കു മുൻപ് ഞാൻ കൊടുങ്ങല്ലൂരിലെ അരുൺ സ്റ്റുഡിയോയിലിരിക്കുമ്പോൾ എന്റെ പഴയ കാമുകിയെ കണ്ടുമുട്ടി. അവളുടെ ഭർത്താവ് മരിച്ചുപോയിരുന്നു. അവളുടെ ആ പഴയ സൗന്ദര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ആ കണ്ടുമുട്ടലിനു ശേഷം ഞാൻ വല്ലാത്ത ആനന്ദം അനുഭവിച്ചു. ആ സന്തോഷത്തിൽ ഞാൻ 'സായാഹ്ന കൈരളി' (സായാഹ്ന പത്രം)യിൽ പരസ്യം കൊടുത്തു. 'വൈകിയെത്തിയ സൗഭാഗ്യത്തിനു ഉപകാരസ്മരണ സെന്റ് ഫ്രാൻസിസ് അസീസിന് (പൊട്ടിച്ചിരിക്കുന്നു) ജീവിച്ചാൽ മാത്രം കിട്ടുന്ന സന്തോഷമാണിത്. കഴിഞ്ഞ വർഷമൊക്കെ ഞാൻ മരിക്കുകയായിരുന്നെങ്കിൽ ഈ സൗഭാഗ്യം കിട്ടുമായിരുന്നില്ല. (വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ, വിശകലനം മാസിക, രാജേഷ് നാരായണൻ)
ഭൗതികവാദം നല്ലതാണ്; പക്ഷേ, മനുഷ്യൻ വെറും ഭൗതികം മാത്രമല്ല, ജീവിതം കൂടിയാണ് എന്ന് ടി.എൻ.ജോയിയുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നു.
ജോസ് പനച്ചിപ്പുറം
ജോസ് പനച്ചിപ്പുറം അസാധാരണ സിദ്ധികളുള്ള എഴുത്തുകാരനാണ്. പത്രപ്രവർത്തകന്റെ ലോകത്ത് സദാ ജാഗ്രതയോടെയിരിക്കുന്ന അദ്ദേഹം നല്ല കഥകളെഴുതുന്നു, ഒട്ടേറെ പംക്തികൾ എഴുതുന്നു. ഒരിലയും പനച്ചിയുടെ കണ്ണിൽപ്പെടാതെ പോകില്ല. പനച്ചി നല്ല വ്യക്തിത്വമാണ്, മറ്റു പല പത്രാധിപന്മാരെയും പോലെ കപട ബ്രാഹ്മണനല്ല. പനച്ചിക്ക് എളിമയുണ്ട്, കേൾക്കും. പറ്റിയാൽ സഹായിക്കും. സൗഹൃദത്തിന്റെ ഉത്തമമായ വഴിത്താരയാണ്, അദ്ദേഹത്തിന്റെ പംക്തികൾ വായിക്കുമ്പോൾ ഓർക്കുക.
സംസ്കാരം എന്ന ഉൽപന്നം
1. ഹ്വാൻ റുൾഫോ
മെക്സിക്കൻ എഴുത്തുകാരനായ ഹ്വാൻ റുൾഫോ (Juan Rulfo)യുടെ 'പെഡ്രോ പരാമോ' എന്ന നോവൽ മലയാളഭാഷയിലാണ് എഴുതപ്പെട്ടിരുന്നതെങ്കിൽ, ആ സാഹിത്യകാരനെ ഇവിടെ, അവഗണിച്ച് മണ്ണിനടിയിലിട്ട്, അതിനുമുകളിൽ നൃത്തം ചവിട്ടിയേനെ. അതൊരു നോവലേ അല്ലെന്ന് പറഞ്ഞുകൊണ്ട് സാഹിത്യ അക്കാദമി തന്നെ ആദ്യം മുന്നോട്ടു വന്നുകൂടായ്കയില്ല. ഇരുപതാം നൂറ്റാണ്ടിൽ ഒരു നോവൽകൊണ്ട് മാത്രം ഉന്നതമായ പദവിയിലെത്തിയ ഒരേയൊരു സാഹിത്യകാരനാണ് റുൾഫൊ.
2. ചിത്രശലഭം
ഒരു ശലഭത്തിനു കുറച്ചു നേരത്തെ ജീവിതമേയുള്ളുവെങ്കിലും മഹനീയമായ ജീവിതം നേടാൻ കഴിയുന്നു.
ഒരു പുസ്തകത്തിന്റെയും സഹായമില്ലാതെ ചിത്രശലഭം, നശ്വരമായ ലൗകികജീവിതത്തിന്റെ ഏറ്റവും വലിയ ആത്മീയമതമായ മൈഥുനം അത്യാനന്ദത്തോടെ നിറവേറ്റുന്നു.
3. തോമസ് ഹാർഡി
ഇംഗ്ലീഷ് നോവലിസ്റ്റ് തോമസ് ഹാർഡിയുടെ ആദ്യ നോവലിന്റെ പേര് 'ദ് പുവർ മാൻ ആൻഡ് ദ് ലേഡി' എന്നായിരുന്നു. എന്നാൽ അദ്ദേഹം സമീപിച്ച അഞ്ച് പ്രസാധകരും ഈ നോവൽ മടക്കിക്കൊടുത്തു. ഇതിന്റെ നിരാശയിൽ കൈയ്യെഴുത്തു പ്രതി നശിപ്പിച്ചുകളയുകയായിരുന്നു. പിന്നീട് നോവലിലെ ചില സന്ദർഭങ്ങൾ ഇതേ പേരിലുള്ള കവിതയിലും മറ്റൊരു നോവലിലും പുനരാവിഷ്കരിച്ചു.
4. ഡി.എച്ച്.ലോറൻസ്
ഇംഗ്ലീഷ് നോവലിസ്റ്റ് ഡി.എച്ച്.ലോറൻസിന്റെ 'ലേഡി ചാറ്റർലീസ് ലവർ' എന്ന നോവൽ യുദ്ധത്തിന് എതിരെയുള്ള എക്കാലത്തെയും മികച്ച കൃതിയാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ നോവലിൽ ലോറൻസ് സെക്സ് കണ്ടുപിടിച്ചു. "സെക്സിനെ കളങ്കപ്പെടുത്തരുത്, കളങ്കപ്പെടുത്തുന്നതാണ് ഏറ്റവും വലിയ തെറ്റ്. നമ്മുടെ സംസ്കാരത്തിന്റെ മാലിന്യത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ സെക്സിനു കഴിയും. ശരീരത്തോടും സെക്സിനോടും നമ്മൾ അലിവുള്ളവരാകണം."-അദ്ദേഹം പറഞ്ഞു.
5. ഹെർമൻ മെൽവിൽ
അമേരിക്കൻ നോവലിസ്റ്റ് ഹെർമൻ മെൽവിൽ (Herman Melville) എഴുതിയ പ്രശസ്തമായ 'മോബി ഡിക്ക്(Moby-Dick) എന്ന നോവൽ എഴുതിയത് 1851 ലാണ്. അന്ന് വളരെ കുറച്ച് കോപ്പികളാണ് വിറ്റുപോയത്. വിൽക്കപ്പെടാത്ത കോപ്പികൾ ഗോഡൗണിൽ വച്ചുതന്നെ നശിപ്പിച്ചുകളയുകയായിരുന്നു. ആരും അതിനെ അംഗീകരിച്ചില്ല. എന്നാൽ നോവൽ സാഹിത്യത്തിലെ ഈ ഇതിഹാസകൃതി അതിന്റെ അംഗീകാരം നേടിയെടുത്തത് 1920ലാണ്.
6. ചിന്നുവ അച്ച്ബേ
നൈജീരിയൻ എഴുത്തുകാരനായ ചിന്നുവ അച്ച്ബേ( Chinua Achebe) യെപ്പറ്റി വി.എൻ.അശോകൻ (കേരള സാഹിത്യ അക്കാദമി) എഴുതിയ ലേഖനം (ഗ്രന്ഥപ്പുര, ജൂൺ), 'കറുത്ത സാഹിത്യത്തിന്റെ ചെറുത്തു നിൽപ്' കാലികപ്രസക്തിയുള്ളതാണ്. സ്വാതന്ത്ര്യത്തിനുശേഷം നൈജീരിയൻ ജനതയുടെ ജീവിതം എന്താണ് എന്ന് ലോകത്തിനു പറഞ്ഞുകൊടുത്ത എഴുത്തുകാരനാണ് അച്ച്ബേ എന്ന് അശോകൻ എഴുതുന്നു.
7നടി
സവർണ്ണ സ്ത്രൈണ സങ്കൽപങ്ങൾ കെട്ടിയാടി അരങ്ങ് വാണ മലയാള സിനിമയിൽ റിമ കല്ലിങ്കൽ എന്ന അവർണ്ണ യുവതി ഒരു താരമായി വളർന്നത്, ജനായത്തപരവും നൈതികവുമായ ഒരു ലാവണ്യബോധത്തെ പ്രതിനിധാനം ചെയ്യുന്നതായി അജയ് ശേഖർ (തോർച്ച, ജൂൺ) എഴുതുന്നു.
8. കമൽറാം സജീവ്
കമൽറാം സജീവിന്റെ'ആഞ്ഞുകൊത്തുന്ന അനുഭവങ്ങൾ'(ഒലിവ്) എന്ന ഗ്രന്ഥനാമം വശ്യശക്തിയുള്ളതാണ്. അനുഭവം ഒരു ക്ഷോഭിക്കുന്ന സർപ്പമാണെന്ന ധ്വനി ഇതിലുണ്ട്.
9. നിത്യചൈതന്യയതി
സാഹിത്യകാരനും ചിന്തകനുമായ നിത്യചൈതന്യയതി, പക്ഷേ, ശ്രീനാരായണഗുരുവിനെ ഒരു ഹിന്ദുസന്യാസിയായി വെട്ടിച്ചുരുക്കുകയാണ് ചെയ്തത്. ഗുരു എങ്ങനെ ഹിന്ദു സന്യാസിയാകും? അദ്ദേഹം ഹൈന്ദവ ആചാരങ്ങൾ സ്വീകരിച്ചിട്ടില്ലല്ലോ. അബ്രാഹ്മണർക്ക് ഒരു മതം സംഭാവന ചെയ്ത ഗുരുവിന്റെ ദർശനം അനുകമ്പയാണ്. ഭാരതപാരമ്പര്യത്തിൽ അനുകമ്പയില്ലല്ലോ. കീചകവധം, ദുര്യോധനവധം, രാവണവധം, തുടങ്ങിയ വധങ്ങൾക്കല്ലേ പ്രാധാന്യം?
10. കാവാലം നാരായണപ്പണിക്കർ
കാവാലം നാരായണപ്പണിക്കരുടെ താളബോധവും രംഗബോധവും നിസ്തുലമാണ്. പക്ഷേ, നാടകം എന്ന കലാനുഭവത്തെ സാമൂഹ്യബാഹ്യമായി ഒറ്റപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. അദ്ദേഹത്തിന്റെ 'അവനവൻ കടമ്പ' എന്ന നാടകം, അനുഷ്ഠാനമെന്ന നിലയിലേ നോക്കികാണാൻ കഴിയൂ. നടീനടന്മാരുടെ മേൽ എന്തിനാണ് അനുഷ്ഠാനങ്ങളും ആചാരങ്ങളും അടിച്ചേൽപിച്ച് അവരെ പ്രാചീനതയുടെ ടൈപ്പുകളാക്കുന്നത്?
11. അക്ബർ കക്കട്ടിൽ
അക്ബറിന്റെ കരികള-ലീലാഭേദങ്ങൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ആഗസ്റ്റ്-11) രസിപ്പിച്ചു. കഥയുടെ ഒടുവിൽ ലൈംഗികതയെപ്പറ്റിയുള്ള വിവരണം ഒന്നാന്തരമാണ്. 'അതിരില്ലാത്ത കാമമാകുന്ന അദ്വൈതരസത്തിൽ ആമോദത്തോടെ എൻമനം ലയിച്ചു' എന്ന വാക്യം ഹൃദ്യമായി.
12. ടോണിമാത്യു
കാലാനുസൃതമായി സർഗാത്മക പരീക്ഷണങ്ങളിലും പരിവർത്തനങ്ങളിലും ഏർപ്പെടാത്ത കവികൾ ഗതികെട്ട് ചരിത്രത്തിൽ നിന്ന് പുറത്താവുമെന്ന് ടോണിമാത്യൂ എഴുതിയത് ശരിയാണ്. കൃഷ്ണൻ പറപ്പള്ളിയെപ്പറ്റിയുള്ള (ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പൊൻപേനയും (സ്നേഹരാജ്യം, ജൂലായ്) എന്ന ലേഖനത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെടുന്നത്. മലയാള കവിതയിൽ കക്ഷിരാഷ്ട്രീയക്കാരായ കവികളെല്ലാം പ്രതിസന്ധിയിലാണ്. അതുപോലെ നീലമ്പേരൂർ, വി.മധുസൂദനൻനായർ, മേലത്ത് ചന്ദ്രശേഖരൻ, ശ്രീധരനുണ്ണി തുടങ്ങിയ കവികൾ പുതിയൊരു പരിവർത്തനത്തിനു സജ്ജമാകേണ്ടതുണ്ട്.
സച്ചിദാനന്ദന്റെ തഥാഗതം
സച്ചിദാനന്ദനു മൗനമില്ല.
അദ്ദേഹം വറ്റാത്ത കാവ്യ പ്രചോദനവുമായി വീണ്ടു വീണ്ടും വന്ന് അർത്ഥവത്തായ നിമിഷങ്ങൾ കൊണ്ട് നമ്മെ അനുഭവതീവ്രതകളിലേക്കു നയിക്കുന്നു.
തഥാഗതം എന്ന കവിതാസമാഹാരം(മാതൃഭൂമി ബുകസ്, വില 75/) കഴിഞ്ഞ എതാനും വർഷങ്ങൾക്കിടയിൽ ഉണ്ടായ അസാധാരണ കാവ്യസംരംഭമാണ്.
ജീവിതത്തിന്റെ നിരർത്ഥകതയെനോക്കി അദ്ദേഹം ഇങ്ങനെ പാടുന്നു:
കൊണ്ട്പൊയ്ക്കൊള്ളു നീയെല്ലാം സഖീ, തീരെ-
ക്കൊണ്ടുപോകാതെനിന്നോർമ്മ മാത്രം!
കന്നിമഴയിൽ വിറയ്ക്കുന്ന വെള്ളില-
വള്ളിപോലുള്ള നിന്നോർമ്മ മാത്രം!
തഥാഗതം എന്ന രചനയിൽ ,സച്ചിദാനന്ദന്റെ ജീവിതചിന്തയുടെ ആത്മീയ ഭൂപടങ്ങൾ തന്നെ നിവരുന്നു.
എന്റെ മുകളിൽ ഒരു പർവ്വതം വളരുന്നു.
പർവ്വതത്തിന്റെ ഉച്ചിയിൽ ഒരു വീട്,
വീട്ടിൽ ഒരു മൈന,
മൈനയ്ക്കകത്ത് ഒരു നൂറ്റാണ്ട്,
നൂറ്റാണ്ടിൽ നിറയെ രക്തം.
നുണ പറയാത്ത ഒരു പുഴയിലെ
പാടുന്ന വെള്ളമെടുത്ത്
ഞാൻ രക്തം കഴുകിക്കളയുന്നു.
ശ്മശാനങ്ങൾ ഉഴുത് ഞാൻ
ജീവന്റെ വിത്ത് വിതയ്ക്കുന്നു
സൂര്യൻ ഒരു പുതിയ ദിവസവുമായി
എന്റെ കതകിൽ മുട്ടുന്നു.
ഈ കാലഘട്ടത്തിലെ വ്യാപകമായ സംവേദനസഞ്ചയമാണ് സച്ചിദാനന്ദൻ നിർമ്മിക്കുന്നത്.
പല കേന്ദ്രങ്ങളുള്ള വൃത്തം
പത്രവാർത്ത
രാവിലെ പത്രം വായിക്കരുത്. രക്തസമ്മർദ്ദം കൂടും.
നേതാക്കന്മാരും വിരുതന്മാരും മിടുക്കുകൊണ്ട് അവാർഡുകൾ വാരിക്കൂട്ടുകയാണ്.
ഇതു വായിച്ചിട്ട് ഒന്നും തന്നെ പ്രവർത്തിക്കാൻ കഴിയില്ല.
ഉറങ്ങുന്നതിനു തൊട്ടു മുൻപാണ് പത്രം വായിക്കേണ്ടത്.
പ്രശസ്തിയുടെ കച്ചവടക്കാർ ഉറക്കത്തിൽ അലിഞ്ഞു പൊയ്ക്കൊള്ളും.
സാഹിത്യകാരന്മാരെ വേണ്ടാത്ത പ്രസിദ്ധീകരണങ്ങൾ നമ്മൾ വായിക്കാതിരിക്കുകയാണ് ആരോഗ്യത്തിനു നല്ലത്.
ടെലിവിഷൻ വാർത്ത
രാത്രിയിലെ പ്രധാന ടെലി വാർത്താപരിപാടിയായ ന്യൂസ് അവർ ഇങ്ങനെ അധഃപതിപ്പിച്ചവരോട് കാലം പൊറുക്കട്ടെ!
ജുഡീഷ്യൽ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയകാര്യവും, പി. സി . ജോർജ് കെ പി സി സി യെ വിമർശിച്ചതും മുക്കാൽ മണിക്കൂർ വീതം ചാനൽ ജേർണലിസ്റ്റുകൾ ചർച്ച ചെയ്തു!
ഇതു വ്യക്തമായ മാധ്യമ അജൻഡയാണ്.
നിസ്സാര കാര്യങ്ങൾ കേരളീയരുടെ ജീവൽ പ്രശ്നമാണെന്ന മട്ടിൽ മാധ്യമ പ്രവർത്തകർ അഭിനയിക്കുകയാണ്.ചാനൽ രാഷ്ട്രീയ ചർച്ചകൾ പോലെ അപഹാസ്യമായ ഒരദ്ധ്യായം കേരളീയ ചരിത്രത്തിൽ തന്നെ കാണുകയില്ല. ആരെയാണ് ഇവർ മന്ദബുദ്ധിയാക്കുന്നത്?
ചാനലിൽ ഷെയർ ഉള്ളവരുടെ പബ്ലിസിറ്റി ഓഫീസർമാരാണ് പുതിയ ദുശ്യമാധ്യമ അവതാരങ്ങൾ.
നിഷാ .ജി
കണ്ണൂർ മാടായി ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയും കവയിത്രിയുമായ നിഷാ.ജിയുടെ പുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരം 'My Love Sojourn' വായിച്ചു. (കൈരളി ബുക്സ്) നൂറ്റി ഇരുപത് ലഘു കവിതകളാണ് ഉള്ളടക്കം. ധ്യാനാത്മകതയും ചിന്തകളുടെ പരസ്പര സംഘർഷവുമാണ് ഈ കവിതകൾക്ക് അഗ്നിചാരുത നൽകുന്നത്. ശാന്തമായതിനുള്ളിലെ തീ അനുഭവിപ്പിക്കുന്ന കവിതകൾ. A Dreaming Bud, Faint Pictures, Prism of Love എന്നിവയാണ് മുൻ സമാഹാരങ്ങൾ. നിഷയുടെ Experience എന്ന കവിതയിലെ ഈ വരികൾ നോക്കൂ :
He walks into you
with a touchy smoothness
like a silent shadow
unfelt
unnoticed
കവിതാസമാഹാരങ്ങൾ
കവിതയോട് നിർവ്യാജമായ ഭക്തിയുള്ള കുറേ ചെറുപ്പക്കാരുടെ പുസ്തകങ്ങൾ അടുത്തിടെ ഞാൻ വായിച്ചു. പലർക്കും ഉന്നതരുടെ ആശീർവാദമില്ലാത്തതുകൊണ്ട് വേണ്ടപ്പെട്ട പ്രവേശനം ലഭിക്കുന്നില്ല. ഈ കവികളുടെ തീവ്രമായ ഭാഷാസ്നേഹവും സാംസ്കാരികമായ ആകുലതയും രചനകളിൽ കണ്ടു. ചില കൃതികൾ ഇവിടെ പരിചയപ്പെടുത്തുന്നു.
1. ചിറകിലൊളിപ്പിച്ച പേന- കളത്തറ ഗോപൻ (സെഡ് ലൈബ്രറി)
2. കാന്താരതാരകം - ജയചന്ദ്രൻ പൂക്കരത്തറ (ഇൻസൈറ്റ് പബ്ലിക്കേഷൻസ്)
3. പൊന്നേ പൊന്നേ - മാധവൻ പുറച്ചേരി (കൈരളി ബുക്സ്)
4. പേപ്പർ വെയ്റ്റ് - രാമകൃഷ്ണൻ ചുഴലി (പായൽ ബുക്സ്)
5. മേഫ്ലവർ ഒരു പുരാതന സ്വപ്നം - ജോതിദാസ് പി.എൻ (തിങ്ക് ബുക്സ്, തൊടുപുഴ)
6. കാഴ്ചപ്പൂവിതൾ - ഷീലാലാൽ (പരിധി)
7. മെട്രോയിലെ ഗ്രാമം പൂക്കുന്ന മരങ്ങൾ - സുനിൽ പൂവറ്റൂർ (പായൽ ബുക്സ്)
8. എവിടെയാവും മഴ പെയ്യുന്നത്? -രാജേഷ് പനങ്ങാട്ടിൽ (ഭാരതദേശം ബുക്സ്, മാഹി)
9. വിപരീതം - അടുതല ജയപ്രകാശ് (പ്രഭാത് ബുക്സ്)
10. വരുന്ന- എൽ.തോമസുകുട്ടി (സെഡ് ലൈബ്രറി)
11. ഏഴ് മുറികളിൽ കവിത - അഷ്‌റഫ് ഡി.റാസി (പരിധി)
12. നിഴൽവലകൾക്കിടയിലൊരു വാക്ക് - ശ്രീകുമാർ ചേതസ് (വിസ്ഡം പ്രിന്റ് മീഡിയ, കൊല്ലം)
13. മഴനൂൽ കനവുകൾ - കൃഷ്ണകുമാർ മാപ്രാണം - (പ്രിന്റ് ഹൗസ്)
14. ചരിത്രം രേഖപ്പെടുത്താത്ത ചിലത് - ടിനോ തോമസ് (പാപ്പിറസ് ബുക്സ്)
15.. ജനനത്തിനും മരണത്തിനുമിടയിൽ ഓർത്തുവെയ്ക്കാൻ ചിലത് - അരുൺകുമാർ പൂക്കോം. (പായൽ ബുക്സ്)
16. ജാലകക്കാഴ്ചകൾ - ദീപ ഗംഗാധരൻ (രചന ബുക്സ്, ഓലശ്ശേരി)
17. ഉടൽവേവുകൾ - എലിസബത്ത് (സിംപിൾ ബുക്സ്, കണ്ണൂർ )
18. 1വീതം 2 നേരം
ടി.കെ ഹാരിസ്, പ്രദീഷ് താനിയാട്,അനിസ് മാനന്തവാടി, ദാമോദരൻ ചീക്കല്ലൂർ,അനിൽ കുറ്റിച്ചിറ എന്നിവരുടെ കവിതകൾ
നീർമാതളം ബുക്സ്, മാനന്തവാടി
വില50/
മേരിയോളജി
കെ.പി. അപ്പന്റെ 'മധുരം ജീവിതം' എന്ന കൃതി കന്യാമറിയത്തെപ്പറ്റിയുള്ള അസാധാരണ പുസ്തകമാണ്. ഇത് മേരിയോളജി (Mariology )എന്ന പഠനശാഖയിൽപ്പെട്ട പുസ്തകമാണ്. മേരിയോളജി എന്നത് കന്യാമറിയത്തെപ്പറ്റിയുള്ള പഠനശാഖയാണ്.Roman Catholic Mariology പുരാതനമായ പള്ളിവചനങ്ങളും ലഘുലേഖകളും വരെ ഉൾപ്പെടുത്തിക്കൊണ്ടാണ് വികസിച്ചിട്ടുള്ളത്. മലയാളത്തിൽ ഇത്തരം കൃതികളില്ല. റോമൻ പുരോഹിതനായ ജോസഫ് പൊഹ് ലെ(Joseph Pohle)യുടെ മേരിയോളജി എന്നൊരു പുസ്തകം ഓർക്കുകയാണ്. കെ.പി.അപ്പന്റെ പുസ്തകം, മേരിയുടെ ജീവിതത്തെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ അനുഭവമാക്കുന്നുവെന്ന് എന്ന് അജയൻ കൊട്ടറ (കനിവ് മാസിക, ജൂലായ്) എഴുതുന്നതിൽ കാമ്പുണ്ട്.
എൻ.മൂസക്കുട്ടി
ജയിംസ് ജോയ്സിന്റെ വിഖ്യാത നോവലായ Ulysses മലയാളത്തിലേക്ക് ആദ്യമായി തർജമ ചെയ്ത എൻ.മൂസക്കുട്ടിയെ ആദരിക്കണം. സാഹിത്യഗവേഷകർക്കും പഠിതാക്കൾക്കും കീഴടങ്ങാതെ ശൈലികൊണ്ടും ഭാഷകൊണ്ടും സ്വയം പ്രതിരോധിച്ചു നിൽക്കുന്ന നോവലാണ് യുളിസസ്. കേരള സാഹിത്യഅക്കാദമിയാണ് പ്രസാധകർ.
ഇരുപതാം നൂറ്റാണ്ടിലെ ആധുനികതയുടെ വലിയ പ്രതിനിധാനമാണ് ജോയ്സിന്റെ ഈ നോവൽ. 1921 ലാണ് എഴുതിപൂർത്തിയാക്കിയത്. അമേരിക്കയിലെ The Little Review മാഗസിനിൽ 'യുളീസസ്' ഖണ്ഡശ്ശഃപ്രസിദ്ധീകരിച്ചുവെങ്കിലും നോവലിലെ അശ്ലീല പരാമർശങ്ങളെ തുടർന്ന് 1920 ൽ പ്രസിദ്ധീകരണം നിർത്തിവച്ചു. 1922 ൽ പുസ്തകരൂപത്തിൽ പുറത്തുവന്നു.
A Portrait of The Artist As a Young Man (1916), Finnegans Wake (1939)
എന്നിവയാണ് ജോയ്സിന്റെ മറ്റു നോവലുകൾ.Dubliners കഥാസമാഹാരമാണ്. 'Chamber
Music', 'Poems Penyeach' .എന്നിവ കവിതാസമാഹാരങ്ങളാണ്.
സാഹിത്യ മാസിക
മുംബൈയിൽ ലക്ഷക്കണക്കിനു മലയാളികളുണ്ടായിട്ടും ഒരു നല്ല സാഹിത്യപ്രസിദ്ധീകരണമോ, സാഹിത്യ അവാർഡോ ഉണ്ടായില്ല. പാട്ടുപുസ്തകത്തിന്റെ അമ്പതു പേജിൽ ഒരു മാസിക ഇറക്കാൻപോലും മുംബൈ മലയാളിക്ക് കഴിവില്ലേ? സുരേഷ് വർമ്മ, പ്രേമൻ ഇല്ലത്ത് തുടങ്ങിയവർ ഇതിനു മുൻകൈയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതാ ഇവിടെ വരെ
'ഇതാ ഇവിടെ വരെ' എന്ന സിനിമയിൽ എം.ജി.സോമനും ജയഭാരതിയും തമ്മിലുള്ള ഒരു രതിരംഗം അവതരിപ്പിച്ചിട്ടുണ്ട്. അവർ രണ്ടുപേരും കിടക്കുന്നത് താറാവുകൾക്കിടയിലാണ്. അവരുടെ ലൈംഗികസീൽക്കാരങ്ങൾക്കൊപ്പം താറാക്കളുടെ കരച്ചിലും പരിഭ്രാന്തിയും സംഗീതവും സമ്മേളിപ്പിച്ചിരിക്കുന്നു. ലൈംഗികതയ്ക്ക് ഒരു ഫാന്റസിയുണ്ട്. പെണ്ണ് മുണ്ടും ബ്ലൗസുമിട്ട്, കണ്ണെഴുതി ചുവന്ന പൊട്ടുതൊട്ട്, ഒരു അരണ്ട റാന്തൽ വെളിച്ചത്തിനു സമീപം നിൽക്കുമ്പോഴുള്ള ഫാന്റസിയാണ് ഐ.വി.ശശി സാക്ഷാത്കരിച്ചത്. പക്ഷേ, ഈ ക്ലാസിക്കൽ സെക്സ് ചിത്രീകരിക്കാൻ നമ്മുടെ പെണ്ണെഴുത്തുകാരികളായ ഗ്രേസി, സി.എസ്.ചന്ദ്രിക, കെ.ആർ.മീര, എ.പി.ജ്യോതിർമയി തുടങ്ങിയവർക്കൊന്നും കഴിയുന്നില്ല.
ജീവിതം
ഒരാൾ സ്വന്തം വ്യക്തിജീവിതം മാത്രമല്ല കൊണ്ടുനടക്കുന്നത്, ബോധപൂർവ്വമോ അല്ലാതെയോ തന്റെ സമകാലികരെയും ജീവിക്കുന്നു.
-തോമസ് മാൻ (Thomas Mann)ജർമ്മൻ നോവലിസ്റ്റ്.
സൗന്ദര്യം ചെറുതല്ല
1. റെസാ അസ്ലൻ
ഇറാനിയൻ-അമേരിക്കൻ എഴുത്തുകാരനും മതപണ്ഡിതനുമായ റെസാ അസ്ലൻ (Reza Aslan) എഴുതിയ Zealot: The Life and Times of Jesus of Nazareth, ലോക പുസ്തക വ്യാപാരികളായ ആമസോണിന്റെ ഏറ്റവും വിൽപനയുള്ള പുസ്തകമായി മാറിയിരിക്കുന്നു. യേശുവിനെപ്പറ്റിയുള്ള ഈ ചരിത്രഗ്രന്ഥത്തിൽ വിവിധ മതങ്ങൾ എങ്ങനെ യേശുവിൽ സമന്വയിക്കപ്പെടുന്നു എന്ന് അന്വേഷിക്കുകയാണ്.
2. ഡൊണാൾ റിയൻ
അയർലണ്ടിലെ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനായ ഡൊണാൾ റിയൻ രണ്ടു നോവലുകളെഴുതി. നാൽപത്തിയേഴു പ്രസാധകർ റിയാന്റെ The Thing About December എന്ന പുസ്തകം അച്ചടിക്കാൻ തീരുമാനിച്ചു. പിന്നാലെ ഡബ്ല്ഡേ എന്ന പ്രസാധകർ The Spinning Heart എന്ന നോവലും പ്രസിദ്ധീകരിച്ചു. ഈ നോവൽ മാൻ ബുക്കർ പ്രൈസിന്റെ അന്തിമ പട്ടികയിൽ ഇടം നേടി.
3.ഭക്ഷണം
ഫ്രഞ്ച് നരവംശശാസ്ത്രജ്ഞനായ ക്ലോദ് ലെവിസ്ട്രോസ് (Claude Levi-Strauss) പറയുന്നത്, നമ്മൾ ഭക്ഷണം കഴിക്കുന്ന രീതിയിൽ, ഒരു സാമൂഹികജീവി എന്ന നിലയിൽ നമ്മുടെ ഭാഷ നിഴലിച്ചു കാണാം എന്നാണ്. പാചകം ഒരു ഭാഷയാണ്. അത് സമൂഹത്തിന്റെ ഘടനയെ അനാവരണം ചെയ്യുകയാണ്- അദ്ദേഹം പറയുന്നു.
4. ഓരോ നടിയും രതിയാണ്
വെള്ളിത്തിരയിലെ നടിയുടെ ഉടൽ രതിയുടെ ശരീരമാണ്. പ്രത്യേകിച്ചും നായികമാരുടേത്. ബസിലോ ട്രെയിനിലോ മറ്റൊരു പെണ്ണിനെ നോക്കാൻ പാടില്ല. സമൂഹം ഇടപെടും. എന്നാൽ സിനിമാ തീയേറ്ററിലെ ഇരുട്ടിൽ യഥേഷ്ടം നോക്കാം. അടുത്തുള്ളവൻ ശ്രദ്ധിക്കില്ല. തീയേറ്ററിലെ ഇരുട്ട് പുതിയ ജനാധിപത്യമാണ്. ആൺ, പെൺ മേധാവിത്വമില്ലാത്ത ലൈംഗികതയുടെ പ്രതീതിജനാധിപത്യമാണത്. നായികയും നായകനും ആലിംഗനം ചെയ്തും ചുംബിച്ചും മുന്നേറുമ്പോൾ, പ്രേക്ഷകനും തന്റെ രതിസ്വപ്നങ്ങൾ പുറത്തെടുക്കുന്നു. കുറച്ചുനേരത്തേക്കെങ്കിലും കരീനയും കത്രീനയും മറ്റും അവന്റെ കാമുകിമാരാവുന്നു. ജീവിതം പ്രതീതിയാണ്, അരികിൽ ഉണ്ടെന്ന വിശ്വാസം. ഈ പ്രതീതിയുടെ സൗന്ദര്യവൽക്കരണമാണ് തീയേറ്ററിലെ ഇരുട്ടിന്റെ ലാവണ്യശാസ്ത്രം. ഇവിടെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിനോ ഫെമിനിസ്റ്റ് ധാർഷ്ട്യത്തിനോ കടന്നുകയറാനൊക്കില്ല. ഈ ജനാധിപത്യം തന്നതും സാങ്കേതികവിദ്യയാണ്; ഫ്യൂഡലിസമല്ല.
5. ഓർമ്മിക്കാൻ
എം.എസ്. രഞ്ജിനി 'ഇന്ന്' മാസിക (ആഗസ്റ്റ്) യിലെഴുതിയ കുറിപ്പിനു വെടിയുണ്ടയുടെ ശക്തിയുണ്ട്. ഇതാണ് ആ വാക്കുകൾ: പൊട്ട കൃതികളുമായി, വിളയാടാൻ സാഹിത്യരംഗം തിരഞ്ഞെടുത്ത ചില സരിതമാരും ശാലുമാരും ഓർത്തിരിക്കേണ്ട കാര്യം, യൗവ്വനകാലം കഴിഞ്ഞാൽ, കൊണ്ടാടിയ പത്രാധിപർ തന്നെ അവരെ വനവാസത്തിനയയ്ക്കും എന്നതാണ്. പത്രത്തിനു നിശ്ചിത തുക നൽകുന്ന എഴുത്തുകാരുടെ മുഖചിത്രവും അഭിമുഖവും അച്ചടിച്ച് പ്രത്യേക പതിപ്പിറക്കുന്ന ചില ചെറുമാഗസിനുകൾ മലയാളത്തിലുണ്ട്. ആ എഴുത്തുകാരോട് (പത്രത്തോടും) നിപുണരായ വായനക്കാർക്കുള്ളത് സഹതാപം മാത്രമാണെന്ന് അറിയുന്നുണ്ടോ?
6. ഉപദേശം
വിദ്യാലയങ്ങളിൽ പഠിപ്പിച്ചത് സത്യം പറയണമെന്നും തൊഴിലിൽ ആത്മാർത്ഥത കാണിക്കണമെന്നുമാണ്. പ്രണയം അവിടെ പഠിപ്പിച്ചതേയില്ല. എന്നാൽ ഇപ്പോൾ ടെലിവിഷനിലും സിനിമയിലും മാധ്യമത്തിലും പ്രണയം, കുറ്റകൃത്യം എന്നിവ മാത്രമേയുള്ളൂ. സത്യസന്ധതയില്ലാത്തവർ പ്രണയിക്കുന്നതാണ് ഇന്നത്തെ ദുരന്തം. ബാക്കിയെല്ലാം പോയി. 'സപര്യ' മാസികയിൽ അശ്‌റഫ് കല്ലോട് എഴുതിയ 'ഉപദേശം' എന്ന കഥയിൽ സത്യം മാത്രം പറയണമെന്ന് മുതിർന്നവർ ഉപദേശിച്ചതിന്റെ ഫലമായി സത്യവാനായി വളർന്നവന്റെ കാര്യം പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ ആളുകൾ പറയുന്നു, 'നീ ജീവിക്കാൻ പഠിക്കണമെന്ന്'!
7. പുസ്തകങ്ങൾ
പവിത്രൻ ഓലശ്ശേരിയുടെ 'ടൈം' എന്ന നോവലും (യുവമേള പബ്ലിക്കേഷൻ) ബിജു പൊയ്കയിലിന്റെ 'അകന്നുപോകുന്ന നിലവിളി' എന്ന കഥാസമാഹാരവും (രചന ബുക്സ്) ഈയിടെ വായിച്ചു. ഈ ചെറുപ്പക്കാരിൽ എനിക്കു വിശ്വാസമുണ്ട്.
നല്ലൊരു സാമൂഹ്യനിരീക്ഷകനാണ് കെ.ജി.ഉണ്ണികൃഷ്ണൻ. ചുറ്റുമുള്ള അരുതായ്കകളോട് വിട്ടുവീഴ്ചയില്ലാതെ പ്രതികരിക്കുന്ന, അദ്ദേഹത്തിന്റെ കുറിപ്പുകളുടെ സമാഹാരമാണ്. 'ഒരു കല്ലെങ്കിലും എനിക്കെറിയണം' (അവന്തി) ഇത്തരം മനസ്സുകൾ നമുക്കാവശ്യമാണ്.
8.ഡോ. കെ.ജി.ബാലകൃഷ്ണൻ
മലയാളത്തിൽ പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ഡോ.കെ.ജി.ബാലകൃഷ്ണന്റെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം, 'വേവ്സ് ഓഫ് ഗംഗ' ലോകപ്രസാധകരായ 'ആമസോൺ' പ്രസിദ്ധീകരിച്ചു. ഇന്ത്യയുൾപ്പെടെ പത്ത് രാജ്യങ്ങളിൽ ഇത് ലഭ്യമാണ്.
9. സെക്സ്
സെക്സ് പാപമാണെന്ന് മലയാളി മനസ് വിശ്വസിക്കുന്നു. നമുക്ക് സെക്സ് പ്രകൃതിയാണെന്ന തിരിച്ചറിവില്ല. അതുകൊണ്ടാണ് നമ്മുടെ വിവാഹബന്ധങ്ങൾ തൃപ്തിയില്ലാത്ത നരകമായി വഴിപിരിയുന്നത്.
10. കെ.സി.നാരായണൻ
സാഹിത്യപത്രപ്രവർത്തകനെന്ന നിലയിൽ കെ.സി.നാരായണൻ ഇന്ന് സജീവ ശ്രദ്ധാകേന്ദ്രമാണ്. സാഹിത്യപത്രപ്രവർത്തനം എന്ന ശാഖയിൽ എഡിറ്റർമാരെ കിട്ടാൻ ഏറ്റവും പ്രയാസമാണ്. അവരുടെ കുലം തന്നെ അറ്റുപോയിരിക്കുന്നു. അതിനിടയിൽ, കെ.സി.നാരായണൻ നല്ലൊരു സാന്നിദ്ധ്യമാണ്.
11. ചൊവ്വല്ലൂർ
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി 'ഒരു പക്ഷി മുമ്പേ പറന്നുപോയി!' എന്ന ശീർഷകത്തിൽ എഴുതിയ കവിത (ഭാഷാപോഷിണി, ആഗസ്റ്റ്) ഏശിയില്ല. അദ്ദേഹം ഇടയ്ക്കിടെ കവിതയുടെ ശീർഷകം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വായനക്കാർ ശീർഷകം മറന്നുപോയാലോ? ഒടുവിൽ, വായനക്കാർക്ക് ഈ ശീർഷകം മാത്രമേ സ്വന്തമായുള്ളു.
12. വർത്തമാനം
വെറുതെ ഇരുന്ന് വർത്തമാനം പറഞ്ഞാൽ അതും കവിതയാവുകയാണ്! ബിപിൻ ചന്ദന്റെ 'ആശാനും വ്യാക്ഷേപകവും പിന്നെ ഞാനും' (മലയാളം വാരിക, ആഗസ്റ്റ് 30) എന്ന കവിത വായിക്കേണ്ടി വന്നത് ഒരു ശിക്ഷയായിപ്പോയെന്ന് അറിയിക്കട്ടെ.
"ആശാനെപ്പറ്റി/അതുമിതുമെഴുതിയതി നു/
മദനൻമാഷിന്റെ ചൂരൽ/
ചന്തിയിൽ ചെന്തീയായി"
13. അമ്മുനായർ
ഏഴാം വയസിനുള്ളിൽ ലോകത്തെ വിസ്മയിപ്പിച്ച ചിത്രങ്ങൾ വരച്ച ക്ലിന്റിന്റെ ജീവിതത്തെപ്പറ്റി അമ്മുനായർ എഴുതിയ ' എ ബ്രീഫ് അവർ ഓഫ് ബ്യൂട്ടി' എന്ന പുസ്തകത്തെപ്പറ്റിയാണ് പ്രിയ എ.എസ് കുറിക്കുന്നത്. (മലയാളം വാരിക, ആഗസ്റ്റ് 30) ക്ലിന്റ് ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ മുപ്പത്തിയേഴ് വയസുണ്ടാകുമായിരുന്നു എന്ന് പ്രിയ ഓർമ്മിപ്പിക്കുന്നു. കോടികൾ മുടക്കി ബിനാലെ കലിതുള്ളിയത് ക്ലിന്റിന്റെ വീടിനടുത്ത്, ഫോർട്ടുകൊച്ചിയിലായിരുന്നു. എന്നിട്ടും ക്ലിന്റിന്റെ ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാനായി ഒരിടം ഉണ്ടായില്ല! നമ്മൾ നന്ദികെട്ടവരാണ്.
14. സിസ്റ്റർ ജെസ്മി
ന്യൂജനറേഷൻ സിനിമക്കാർ കീഴ്ശ്വാസത്തിനും കക്കൂസിനും പിന്നാലെയാണ് പോകുന്നതെന്നും ഇത് സഭ്യതയെപ്പറ്റിയുള്ള അറിവില്ലായ്മയാണെന്നും സിസ്റ്റർ ജെസ്മി (വീട്ടിലേക്ക് വരുന്ന കീഴ്ശ്വാസം, കലാകൗമുദി, 1981) എഴുതിയത് ഉചിതമായി. ഇന്ന് ചലച്ചിത്ര നിരൂപണം ഇല്ലല്ലോ. വിമർശിച്ച് എഴുതിയാൽ, സിനിമാക്കാർ ഉപരോധിക്കും.
15. ആനന്ദ്
കാര്യമായൊന്നും എഴുതാത്ത സി.ആർ.പരമേശ്വരനെ ഒരു മിശിഹാ ആയി അവതരിപ്പിക്കുകയാണ് ആനന്ദ് . പരമേശ്വരന്റെ 'പ്രകൃതിനിയമം' എന്ന നോവലിനെ വിമർശിച്ച് 20 വർഷങ്ങൾക്ക് മുമ്പ് ഞാൻ 'കുങ്കുമ'ത്തിൽ എഴുതിയിരുന്നു. അതൊരു രണ്ടാംതരം നോവൽമാത്രമാണ്. പരമേശ്വരന്റെ ഗദ്യരചനകളും ഉന്നതമല്ല. അദ്ദേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു ചുറ്റും വട്ടം കറങ്ങുകയാണ്. ഇന്നാകട്ടെ, കമ്മ്യൂണിസ്റ്റായാലും കോൺഗ്രസ്സായാലും ആഗോള രാഷ്ട്രീയസാഹചര്യത്തിൽ നിസ്സഹായരാണെന്ന് അദ്ദേഹം എന്ന് മനസ്സിലാക്കുമോ ആവോ?
16. യു.കെ.കുമാരൻ
യു.കെ.കുമാരന്റെ 'തക്ഷൻകുന്ന് സ്വരൂപം' എന്ന നോവൽ പ്രാദേശികത കുത്തിനിറച്ച പഴയരചനാ സമ്പ്രദായമാണ് മുന്നോട്ടുവയ്ക്കുന്നത്. ഒരു സ്ഥലത്തിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ പഠിക്കാൻ വേണ്ടിയല്ല ആളുകൾ നോവൽ വായിക്കുന്നത്. നോവലിന്റെ കല സമീപകാലത്ത് വളരെ മുന്നോട്ടുപോയിരിക്കുന്നു. ഡബ്ല്യു.ജി.സെബാൾഡ്(W G SEBALD), ജിയോഫ് ഡയർ(Geoff Dyer), യാൻ മാർട്ടൽ(Yann Martel), യോസാ( Mario Pedro Vargas Llosa) തുടങ്ങിയവർ നോവൽ ആഖ്യാനത്തെ മാറ്റിമറിച്ചു. ഇതൊന്നുമറിയാതെ, ഒരു പ്രദേശത്തിന്റെ ചരിത്രവും ഭാഷയുമായി വരുകയാണ് കുമാരൻ.
സാഹിത്യം: യു ഹുവായുടെ ടു ലിവ്
ചൈനയിലെ സാംസ്കാരിക വിപ്ലവകാലത്തിന്റെ ദുരനുഭവങ്ങളാണ് പ്രമുഖ ചൈനീസ് എഴുത്തുകാരനായ Yu Hua യുടെ To Liveഎന്ന നോവലിൽ അവതരിപ്പിക്കുന്നത്. 1936 മുതൽ സാംസ്കാരിക വിപ്ലവത്തിന്റെ അന്ത്യം(1975) വരെയുള്ള കാലം ഇവിടെ ചർച്ച ചെയ്യുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാനായ മാവോ സേദോങ്ങ് ചൈനയെ ഒരു സമ്പൂർണ്ണ കമ്മ്യൂണിസ്റ്റ് രാജ്യമാകുന്നതിനായി വർഗസമരത്തിനു ആഹ്വാനം ചെയ്യുകയായിരുന്നു. വലിയ പ്രഭുക്കന്മാരെയും മുതലാളിത്ത ഉദ്യോഗസ്ഥന്മാരെയും കൊന്നൊടുക്കി മുന്നേറിയ 'വിപ്ലവം' നാട്ടിൽ ദുസ്സഹമായ ദാരിദ്ര്യവും ദുഃഖവും സൃഷ്ടിക്കുന്നതിടയാക്കി. ലൈബ്രറികൾ തീവച്ച് നശിപ്പിക്കപ്പെട്ടു. എന്നാൽ മാവോയുടെ പിന്താങ്ങികളായി സ്വയം പ്രഖ്യാപിച്ചവരെല്ലാം രക്ഷപ്പെട്ടു.
വലിയൊരു ഭൂവുടമയുടെ മകനായ ഫ്യൂഗി (Fugui)യുടെ രണ്ട് ജീവിതങ്ങൾ ഇവിടെ കാണാം. ചൂതുകളിച്ച്, ജീവിതം ലക്ഷ്യമില്ലാതെ തട്ടിക്കളിച്ച ഫ്യൂഗിക്ക് യഥാർത്ഥ കഷ്ടപ്പാടുകൾ അറിയില്ലായിരുന്നു. അയാൾ സ്വന്തം കുടുംബത്തോട് ഒരിക്കലും ആത്മാർത്ഥത കാണിച്ചിരുന്നില്ല. ചൂതാട്ടത്തിൽ നഷ്ടപ്പെടുത്തി. വീട്ടിൽ ധനികനായ ഒരുവൻ കയ്യേറി താമസിക്കുന്നതോടെ അയാൾ മറ്റൊരു ചെറിയ വീട്ടിലേക്ക് താമസം മാറ്റുന്നു. പ്രതാപിയായ അവൻ ദരിദ്രനായിമാറി. പിതാവ് ഇതിനിടയിൽ മരിക്കുന്നു.
എന്നാൽ അവിടെ മറ്റൊരു ജീവിതം ആരംഭിക്കുകയാണ്. ജീവിതത്തിന്റെ പതനം കണ്ട അവൻ കുടുംബത്തിന്റെ വില മനസ്സിലാക്കുന്നു. അമ്മയുടെ ചികിത്സയ്ക്കായി ഡോക്ടറെ തേടിപ്പോയ ഫ്യൂഗിയെ കമ്മ്യൂണിസ്റ്റുകാർ തടവിൽ പാർപ്പിക്കുന്നു. രണ്ടുവർഷം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ദുരന്തങ്ങളാണ് കാത്തിരിക്കുന്നത്. അമ്മ നേരത്തെ മരിച്ചു. പനി പിടിച്ച് രക്തം വിറ്റ് മകൻ മരിക്കുന്നു. മകളും അസുഖംമൂലം മരിക്കുന്നു. പട്ടിണിയും അസുഖങ്ങളും മൂലം ഭാര്യയും മരിക്കുന്നു. മരുമകൻ അപകടത്തിലാണ് മരിക്കുന്നത്. ബീൻസ് തൊണ്ടയിൽ കുരുങ്ങി പേരക്കുട്ടിയും ലോകത്തോട് വിടപറയുകയാണ്.
ഒടുവിൽ ഫ്യൂഗിയുടെ കൂടെ പഴയ കാളമാത്രം. അയാൾ പക്ഷേ, ജീവിതത്തെ നിരാകരിക്കുന്നില്ല.
രണ്ടുമാസമായി ചോറ് കഴിക്കാതെ പട്ടിണി കിടക്കുന്നവർക്ക് അരി കാണുമ്പോഴുള്ള സന്തോഷവും ചോറുവേവുന്നതിന്റെ മണം ആസ്വദിക്കുമ്പോഴുള്ള ഉന്മാദവും ഹു യുവ അനുഭവത്തിൽ തൊട്ട് ആവിഷ്കരിക്കുന്നുണ്ട്. ഈ നോവൽ Zharg Yimou സിനിമയാക്കി. എന്നാൽ അതും നിരോധിക്കപ്പപ്പെട്ടു. സിനിമ നിരോധിക്കപ്പെട്ടതോടെ യു ഹുവയുടെ നോവൽ ഇംഗ്ലീഷിൽ വൻവിജയമായി. യു ഹുവയുടെ മറ്റൊരു പ്രശസ്ത ലാണ്Chronicle of a Blood Merchant.
അക്ഷരജാലകം
അക്ഷരജാലകം അവസാനിപ്പിച്ചശേഷം, വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് ഞാൻ മടുത്തു. പംക്തി തുടരണമെന്ന് അനേകം സുഹൃത്തുക്കൾ എന്നോടാവശ്യപ്പെട്ടു. ഒരാൾ പറഞ്ഞത്, ഇങ്ങനെയൊരു ചതി എന്നോടു വേണ്ടായിരുന്നു എന്നാണ്! പംക്തി തുടങ്ങിയില്ലെങ്കിൽ, ഇനി താങ്കളെ കാണണമെന്നില്ല എന്ന് പറഞ്ഞ് ഒരു യുവാവ് ബന്ധം അവസാനിപ്പിച്ചു. ഇവർക്കെല്ലാം വേണ്ടിയാണ് ഞാൻ പംക്തി ഓൺലൈനിൽ പുനരാരംഭിക്കുന്നത്. എവിടെയായാലും വായിക്കുന്നവരെ ഞാൻ നിരാശപ്പെടുത്താൻ പാടില്ല.
ഒന്നും വായിക്കാതെ, ആർത്തിമാത്രം കൊണ്ടുനടന്നാൽ കോളമെഴുതാൻ പറ്റില്ല. ഇക്കാലത്ത് പണംകൊടുത്ത് വാങ്ങാൻ കഴിയാത്തത്തായി ഒന്നും തന്നെയില്ല. പിന്നെയാണ് സാഹിത്യം! നിങ്ങൾ ഏതെങ്കിലും വാരികയിൽ ഒരു നോവലെഴുതുകയാണെന്ന് സങ്കൽപ്പിക്കൂ. പരമ്പരയായി വരുന്നതിനിടയിൽ, അത് നിർത്തിച്ചാൽ അത്ഭുതപ്പെടാനില്ല. ശക്തിയുള്ളവൻ നിങ്ങളുടെ നോവൽ നിർത്തിച്ചശേഷം, അവന്റെ ചവർ നോവൽ തുടങ്ങും! കാലമതാണ്. എല്ലാ മര്യാദകളും ധർമ്മങ്ങളും നഷ്ടമായ, ബീഭൽസമായ പ്രേതലോകമാണിത്.
ബസിൽ, നിന്ന് യാത്രചെയ്യുന്നവർ, ഒരാൾ അബദ്ധവശാൽ എഴുന്നേൽക്കുന്നത് കണ്ട് മോഹിച്ചുവശായി, ബലമായി ഇരിക്കുന്നവനെ തള്ളിനീക്കി സീറ്റു തരപ്പെടുത്തുന്ന പ്രവണത സാഹിത്യരംഗത്ത് ഉണ്ടാകുന്നത് നല്ലതാണോയെന്ന് വായനക്കാർ ചിന്തിക്കണം.
ഞാൻ ഓൺലൈനിലേ ഇനി കോളം എഴുതൂ.സ്കൂൾ ബഞ്ചിലെ തിക്കിത്തിരക്ക് ഇനി വയ്യ!
വിമർശനം
എന്നെ വിമർശിക്കൂ എന്ന് പലരും പറയും; പക്ഷേ, അവർക്കെല്ലാം വേണ്ടത് സ്തുതിയാണ്.
-സോമർസെറ്റ് മോം( Somerset Maugham)ബ്രിട്ടീഷ് എഴുത്തുകാരൻ

"ആശാനെപ്പറ്റി/അതുമിതുമെഴുതിയതി

Friday, October 11, 2013
Tuesday, September 24, 2013
Saturday, March 23, 2013
Tuesday, October 23, 2012
പുസ്തകങ്ങൾ
![]() | ||
| Self Knowledge Roy Eugene Davis new age books rs 225/ nab@newagebooksindia.com www.newagebooksindia.com |
![]() |
| Itrospections On The Gita Indrajith Singh Rathore rs 25/ nab@newagebooksindia.com www.newagebooksindia.com |
![]() |
| ഓർമ്മയുടെ ശാകുന്തളം പ്രഭാത് ബുക്സ് വില 60/ |
Subscribe to:
Posts (Atom)