Wednesday, December 25, 2019

മലയാളനോവലിനെ മാറ്റിയത് ബഷീർ : എം കെ ഹരികുമാർ

 മലയാളനോവലിനെ  മാറ്റിയത് ബഷീർ :  എം കെ  ഹരികുമാർ

തൃശൂർ :  മലയാളനോവലിനെ സൗന്ദര്യാത്മകമായും രൂപപരമായും മാറ്റിയത്  വൈക്കം മുഹമ്മദ്  ബഷീറിന്റെ നോവലുകളാണെന്ന്  പ്രമുഖ കോളമിസ്റ്റും സാഹിത്യകാരനുമായ എം  കെ ഹരികുമാർ അഭിപ്രായപ്പെട്ടു . ആർട്ടിസ്റ്റ്  ഗായത്രിയുടെ  ' പരേതരുടെ  തെരുക്കൂത്ത് ' എന്ന നോവലിനെക്കുറിച്ച് തൃശൂർ ഗ്രീൻ  ബുക്സ്  ഷോറൂമിൽ   നടന്ന ചർച്ചയിൽ  മുഖ്യപ്രഭാഷണം  നടത്തുകയായിരുന്നു  അദ്ദേഹം .
 മലയാള നോവലിൽ  ബഷീർ ഒരു പുതിയ കാലഘട്ടത്തിനാണ്  തുടക്കം
കുറിച്ചത് .ആധുനികർക്കെല്ലാം  കലാപരമായി  ആശ്രയിക്കാവുന്ന  മുൻഗാമിയാണ്
അദ്ദേഹം .ബഷീറിന്റെ 'മാന്ത്രികപ്പൂച്ച 'രചനാപരമായ അത്ഭുതമാണ്. പാത്തുമ്മയുടെ
ആട് ,ബാല്യകാലസഖി തുടങ്ങിയ കൃതികൾ  വൃഥാസ്ഥൂലമായ   ആഖ്യാനത്തിൽ നിന്ന്  നോവൽ   എന്ന ശാഖയെ സൂക്ഷ്‌മ മാനുഷികലോകത്തിന്റെ ഉന്നതമേഖലകളിലേക്ക് നയിച്ചു .സി .വി രാമൻപിള്ള , ചന്തുമേനോൻ  തുടങ്ങിയവരുടെ നോവൽ സങ്കല്പമല്ല  ബഷീറിന്റേത് .
എം കെ ഹരികുമാർ  നോവൽ പ്രദർശിപ്പിക്കുന്നു , നോവലിസ്റ്റ്  ഗായത്രി സമീപം
എന്നാൽ ഇന്ന് ചിലർ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യക്യാമ്പുകളിൽ ഒരു തവണപോലും ബഷീറിന്റെ പേര് ഉച്ചരിക്കുന്നില്ല എന്നത് മനുഷ്യന്റെ മറവി എത്ര ഭീകരമാണെന്ന് ഓർമ്മിപ്പിക്കുന്നുവെന്ന് ഹരികുമാർ പറഞ്ഞു.

ഓർമ്മകൾ ഇല്ലാതായാൽ  പിന്നെ മനുഷ്യനു പ്രസക്തിയില്ല .അവൻെറ ചുറ്റിനുമുള്ള ലോകമാണ് അതൊടെ ഇല്ലാതാവുന്നത് .ഇന്നത്തെ
 മനുഷ്യർ ഓർമ്മകൾ ഒഴിഞ്ഞ മനസ്സുമായി ഉള്ളിലെ  മരണത്തെയാണ്  ആഘോഷിക്കുന്നത് .സ്നേഹശൂന്യമായ വിജയങ്ങളാണ്‌ ഇന്നത്തേത് .മരണത്തെ പ്രതിരോധിക്കുകയും മനുഷ്യന്റെ അസ്ത്വിത്വപരമായ അന്വേഷണത്തെ തപസ്യയാക്കുകയും ചെയ്‌തിരിക്കുകയാണ് ഗായത്രി  എന്ന് ഹരികുമാർ  പറഞ്ഞു . ' പരേതരുടെ  തെരുക്കൂത്ത് '  കൂട്ടുങ്ങൽ  അങ്ങാടി എന്ന ഗ്രാമത്തത്തെയാണ് കേന്ദ്രമാക്കിയിരിക്കുന്നത് .ഈ നോവലിൽ പ്രധാന കഥാപാത്രമോ നായികയോ ഇല്ല .ഇവിടെ  ഫിക്ഷനാണ്  നായക സ്ഥാനത്ത് . അദ്ധ്യായങ്ങളിൽ   തുടർച്ചയോ ചരിത്രപരമായ കാര്യങ്ങളിൽ യാഥാർത്ഥ്യമോ ഇല്ല .എന്നാൽ ഇത് ചരിത്രമെന്ന പേരിൽ   ഫിക്ഷനാണ്‌ അവതരിപ്പിക്കുന്നത് .യാഥാർത്ഥ്യത്തെ എഴുത്തുകാരന്റെ ഭാവന വ്യാജമാക്കുകയും അതിനെ മറ്റൊരു അനുഭവമാക്കുകയും ചെയ്യുകയാണ്‌.മലയാള നോവലിന്റെ   ശരാശരി കഥപറച്ചിൽ ഇവിടെ പിൻവാങ്ങുകയാണ്. താൻ  ഒരു ആന്തരികജീവിവിയാണെന്ന്  നോവലിസ്റ്റ് ഇവിടെ വ്യക്തമാക്കുന്നു .നവീനമായ ഒരു ക്രാഫ്റ്റാണിത് .ഇതിലെ ഭാഷയിൽ സംഗീതമുണ്ട് .ഇത്  വരണ്ട ചരിത്ര വസ്തുതകളെ സ്‌നിഗ്‌ദ്ധമാക്കുകയാണ്- ഹരികുമാർ പറഞ്ഞു .
ഇന്ന് ചരിത്രമില്ലാതെയാണ് മനുഷ്യൻ സഞ്ചരിക്കുന്നത് .അവൻ പ്രായോഗികവും വ്യകതിപരവുമായ വിനോദങ്ങളിലാണ് വിശ്വസിക്കുന്നത്‍ .അവന്റെ നഷ്ടപ്പെട്ട   രാഷ്ട്രീയം ഒരു
 സാമൂഹ്യ പ്രശ്നമാവുകയാണ്‌.ഒരു ഉയർന്ന സമുദായത്തിൽ ജനിച്ചിട്ടും മറ്റൊരു സർഗാത്മക വ്യക്‌തിത്വം നേടിയ തകഴി അധഃസ്ഥിതരെയും അടിച്ചമർത്തപ്പെട്ടവർരെയും കേന്ദ്രകഥാപാത്രങ്ങളാക്കി എഴുതിയ  കഥകൾ നമ്മുടെ കണ്ണുതുറപ്പിയ്‌ക്കേണ്ടതാണ് .തകഴിയുടെ സ്വന്തം സമുദായത്തിന്റെ  വീക്ഷണമോ സാഹിത്യപരമായ കാഴ്ചപ്പാടുകളോ അദ്ദേഹത്തെ സ്വാധിനിച്ചിട്ടില്ല . പണിയെടുക്കുന്നവന്റെയും തോട്ടിയുടെയും
 ജീവതം അദ്ദേഹം ശ്രദ്ധിച്ചു .ഇവരെക്കുറിച്ച്‌ ആരും എഴുതുന്നില്ലല്ലോ എന്നു ചിന്തിച്ച്  അദ്ദേഹം  പുതിയൊരു വഴി  കണ്ടുപിടിച്ചു .

അവഗണിക്കപ്പെട്ട , മായ്ച്ചുകളയപ്പെട്ട യാഥാർത്ഥ്യങ്ങളാണ് എഴുത്തുകാരൻ പുറത്തെടുക്കേണ്ടതെന്ന്  ഹരികുമാർ ചൂണ്ടിക്കാട്ടി .തകഴിയുടെ  മുൻഗാമികളും സമകാലികരും വരേണ്യരുടെ  പ്രണയവിനോദങ്ങൾ എഴുതിയപ്പോൾ തകഴി ദീനവിലാപങ്ങളുടെ  രണ്ടിടങ്ങഴി  അളന്നെടുക്കുകയായിരുന്നു .ഇതാണ്     എഴുത്തുകാരന്റെ  ഒറ്റയ്ക്കുള്ള സമരം.ആ സമരത്തിൽ ആദ്യമൊക്കെ വിയോജിച്ച    എസ്റ്റാബ്ലിഷ്‌മെന്റുകൾ ശക്തനും  വിട്ടുവീഴ്ച്ചയില്ലാത്തവനുമായ തകഴിയോട് തോറ്റ്  കൂടെ ചേരുകയായിരുന്നു - ഹരികുമാർ  പറഞ്ഞു.
ഗ്രീൻ ബുക്സ് പബ്ലിക്കേഷൻ മാനേജർ  ശോഭടീച്ചർ  ആദ്ധ്യക്ഷത  വഹിച്ചു .ഗായത്രി ,വി എൻ അശോകൻ ,വി ബി ജ്യോതിരാജ് ,ദിവ്യ എം,ഹംസ അറയ്ക്കൽ ,എം  സുരേന്ദ്രൻ, ശബ്‌നാ മറിയം ,
സാബു  മഞ്ഞളി , മാലിനി എ ആർ ,കന്നി എം ,ബിന്ദു  ജീൻ തുടങ്ങിയവർ  പ്രസംഗിച്ചു.


Thursday, February 21, 2019

mk

CLAUDE MONET: JALAM ENNA SUVISESHAM(POEMS), M K HARIKUMAR


 YESUVINTE NIRAM(POEMS) M K HARIKUMAR

AKSHARAJALAKAM

AKSHARAJALAKAM/