Showing posts with label PAGE 2. Show all posts
Showing posts with label PAGE 2. Show all posts

Sunday, February 2, 2014

AKSHARAJALAKAM , LAKKAM 13, PAGHE 2- അജയ്ശേഖർFEB 2-FEB 9/2014

അക്ഷരജാലകം click here

















Language fits over experience like a straight jacket.

William Golding,ഇംഗ്ലീഷ് നോവലിസ്റ്റ്




















The solitude of writing is also quite frightening. It's quite close to madness, one just disappears for a day and loses touch.”

Nadine Gordimer, ദക്ഷിണാഫിക്കൻ എഴുത്തുകാരി


സാഹിത്യത്തിന്റെ പ്രമാണികത്വത്തിനു എന്തു സംഭവിച്ചു?

ഡോഗ്മ, സ്പൂരിയസ്, എക്സോദസ് എന്നി നോവലുകൾ എഴുതിയ ഇംഗ്ലിഷ് തത്ത്വചിന്തകനും  അദ്ധ്യാപകനുമായ ലർസ് അയർ(Lars Iyer) സമീപകാലത്ത് സാഹിത്യത്തിന്റെ വീക്ഷണത്തെ അതിരുകൾ ഭേദിച്ച് പുറത്തുചാടിച്ച പ്രതിഭാശാലിയാണ്.
ലാർസിന്റെ ചില ആലോചനകൾ ഇവിടെ അവതരിപ്പിക്കുന്നു.


1)സാഹിത്യരചനയുടെ പരിചിതമായ ഒരു ഭാഗം ,പാരമ്പര്യം അവസാനിച്ചു.
2)ഇതിന്റെ സൂചനയായി  പുതിയ എഴുത്ത് ആരംഭിക്കുകയാണ്.
3)സാഹിത്യത്തിന്റെ പലശാഖകളും മരിച്ചു.
4)സാഹിത്യത്തിനു ഈ മരണം എപ്പോഴും നേരിടേണ്ടി വരുന്നുണ്ട്.
ഈ 'അവസാനിക്കൽ' എന്നും ഉണ്ടാകും.
5)ഒരു വിപ്ലവ പ്രസ്ഥാനം സാഹിത്യത്തിൽ വരുമ്പോൾ അത് പരമ്പരാഗതമായി നിലനിന്ന സ്ഥാനക്രമങ്ങൾ പുനരേകീകരിക്കുന്നു.
എന്നാൽ സാഹിത്യത്തിലെ ഒരു പോലീസിനെയും അംഗീകരിക്കുന്നില്ലെന്ന് പറയുന്നവർ, അതേസമയം പുതിയൊരു പോലിസിനെ സൃഷ്ടിക്കുന്നു.
6)പോലീസുകാർ ഇല്ലാതാവുമ്പോൾ, അതിർത്തിയിൽ ആരും ഇല്ലാതാവുമ്പോൾ ഒരു മരവിപ്പ് പ്രകടമാവും, അരാജകത്വം സംഭവിക്കും.

7)അതിർത്തി മറികടക്കുന്നതിനു കൃത്യമായ നിയമം ഇല്ലാത്തതുകൊണ്ട്, ഒരു നിയമലംഘനപ്രസ്ഥാനത്തിനു പ്രസക്തി കിട്ടുകയില്ല.
8)എന്നാൽ പുറംലോകത്തെ തടയാൻ കഴിയുന്ന, സ്വയം സമ്പൂർണമായ സാഹിത്യം എവിടെയുമില്ല.
9)സാഹിത്യത്തിന്റെ പ്രാമാണികത്വം  ഇല്ലാതായി.
10)സാഹിത്യത്തിന്റെ ഭവനത്തിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോയിരിക്കുന്നു.
11)എന്തൊക്കെയോ സാഹിത്യത്തെ ആധിപിടിപ്പിക്കുന്നു.
12)പ്രാമാണികത്വം ഇല്ലാതായതിനോടുള്ള പ്രതികരണമായിരുന്നു ആധുനികത.ഇന്ന് ഒരു മാതൃകയില്ല.ഇന്നു ആരെയും അനുകരിക്കാൻ കഴിയില്ല.
13)ഇന്നത്തെ എഴുത്ത് അനാഥമാണെന്ന് പറയാനാവില്ല.പുതിയ എഴുത്തുകാരനു സാഹിത്യം അതിന്റെ അധികാര കേന്ദ്രങ്ങൾ തിരിച്ചുതരുന്നുവെന്ന് ഞാൻ വിചാരിക്കുന്നു.
14)എന്നാൽ പൊതുവിൽ അങ്ങനെയൊരു അധികാരകേന്ദ്രം കാണാനുമില്ല. ഈ  കാലത്ത് സാഹിത്യം അപ്രത്യക്ഷമാകുകയാണ്. അതാരും കാണുന്നില്ലെന്നു മാത്രം.മിലാൻ കുന്ദേര ചൂണ്ടിക്കാണിച്ചതുപോലെ സാഹിത്യത്തിന്റെ ഈ അവസാനം ആരും പ്രവചിക്കേണ്ട കാര്യമൊന്നുമില്ല; അതിന്റെ അവസാനം പോലെ   നിശ്ശബ്ദമായ മറ്റൊന്നും തന്നെ കാണില്ല.
15)ഇന്നത്തെ സാഹിത്യം ഈ അപ്രത്യക്ഷതയെതന്നെ കരുവാക്കണം.ഭൂതകാലത്തിന്റെ അലട്ടലുകൾ ഉണ്ടായിരിക്കണം; ഭാവിയുടെ നഷ്ടപ്പെടലും.എഴുത്തിൽ അതിന്റെ കാലഹരണപ്പെടലും , പാർശ്വവൽക്കരണവും തന്നെ പ്രധാന അടയാളങ്ങളാവുകയാണ്.

സെക്സിനെപ്പറ്റി അവർ പറയുന്നു:

1)പ്രണയമില്ലാത്ത സെക്സ് ശൂന്യമാണ്;സെക്സില്ലാത്ത പ്രണയമാകട്ടെ വിഡ്ഡിത്തവും.
ഹണ്ടർ എസ് തൊമ്പ്സൊൻ
2)വീട്ടിലെ തറ തുടച്ചതുകൊണ്ട് ഒരു പെണ്ണിനും ലൈംഗികമൂർച്ഛ ഉണ്ടാകില്ല.
ബെറ്റി ഫ്രീഡ്മാൻ
സെക്സും പ്രണയവും തമ്മിലുള്ള വ്യത്യാസം ഇതാണ്: സെക്സ് എല്ലാ ടെൻഷനും മാറ്റിത്തരും; എന്നാൽ പ്രണയം ടെൻഷനുണ്ടാക്കും.
വൂഡി അല്ലൻ
3)നന്നായി പ്രണയിക്കുന്നതിനു പകരം പൂർണതയുള്ള പ്രണയപങ്കാളിയെത്തേടി നാം സമയം പാഴാക്കുകയാണ്.
ടോം റൊബിൻസ്
4)പ്രണയിക്കാൻ കഴിയാതാവുന്ന അവസരങ്ങളിൽ  സെക്സ് നല്ലൊരു ആശ്വാസമാണ്.
ഗബ്രിയേൽ ഗാർസിയ മാർകേസ്
5)പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന ഏറ്റവും സുന്ദരമായ വസ്തുവാണ് സെക്സ്.
സ്റ്റീവ് മാർട്ടിൻ
6)ഒരുവനു തന്റെ പെണ്ണിൽ നിന്ന്  സമ്പൂർണമായ ലൈംഗികസുഖവും അവകാശവും ലഭിക്കുന്നുണ്ടെങ്കിൽ , അവൻ ഒരിക്കലും അവളെ ഒരു കാര്യത്തിലും തടയില്ല, അവളുടെ ചിന്താരീതിയെയോ, അവളുടെ സുഹൃത്തുക്കളെയോ ഇഷ്ടപ്പെടാതിരിക്കില്ല; അവൾക്ക് വേറെ കാമുകന്മാരുണ്ടെങ്കിൽ പോലും അയാൾ സഹിക്കും.
ടോണി ബെന്റ്ലി

 7)നല്ല സെക്സ് പല അസുഖങ്ങളും മാറ്റും.
ചക്ക് പവുനിക്ക്
8)ലോകം പ്രണയലീലകളാൽ നിറഞ്ഞിരിക്കുന്നു;മൃഗരതി മുതൽ ഉദാത്തമായ കാരുണ്യം വരെ അത് വ്യാപിച്ചിരിക്കുന്നു.
അലൻ വിൽസൺ വാറ്റ്സ്
9)നമ്മളെക്കാൾ കുഴപ്പം പിടിച്ച പ്രശ്നങ്ങളുള്ളവരുമായി ശയിക്കരുത്.
നെൽസൺ അൽഗ്രൻ
10)പുനർജന്മത്തിനുള്ള ഒൻപതു കാരണങ്ങളിലൊന്ന് സെക്സാണ്; എന്നാൽ ബാക്കി എട്ടും അപ്രധാനമാണ്.
ഹെൻറി മില്ലർ

  മുഖ്യധാരയുടെ ടൂറിസ്റ്റുബസ്സുകൾക്ക് ഒരു ബദൽ

വാർഷികപതിപ്പുകളിൽ കവിതയും ലേഖവവും പൊതുവേ കാണാറില്ല. ടി അനീഷ്, വി പി പ്രിൻസൺ, സി ദേവദാസ് എന്നിവരുടെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മാതൃകാന്വേഷി(mathrukanveshi@gmail.com) ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നു. അവരുടെ നൂറാം  ലക്കംപുറത്തുവന്നു..
ഈ പതിപ്പിൽ കവിതകളും ലേഖനങ്ങളും വേണ്ടുവോളമുണ്ട്.സച്ചിദാനന്ദൻ മുതൽ ഇ സന്ധ്യവരെ ഒരു നീണ്ട നിര തന്നെയുണ്ട്.
സച്ചിദാനന്ദന്റെ 'നിശ്ചലം' എന്ന കവിത, തമിഴ് എഴുത്തുകാരൻ മേലാണ്മൈ പൊന്നുച്ചാമിയുടെ കഥയുടെ വിവർത്തനം, സിവിക് ചന്ദ്രന്റെ മാവോയിസ്റ്റുകൾക്ക് തുറന്ന കത്ത്, കെ ഇ എന്നിന്റെ ലേഖനം സൗഹൃദം, പി .എസ് .ജോസഫിന്റെ ഇംഗ്ലീഷ് കവിതകളുടെ വിവർത്തനം, എന്നിവ ശ്രദ്ധേയമായി തോന്നി.
മറ്റൊരു ഇനം കേരളത്തിലെ ലിറ്റിൽ മാഗസിനുകളുടെ അവസ്ഥയെപ്പറ്റിയുള്ളതാണ്. അജിത, എം. എ. റഹ് മാൻ, കെ. എൻ ഷാജി, എസ് എസ്ശ്രീകുമാർ, റഹ് മാൻ കിടങ്ങയം  തുടങ്ങി ഈ ലേഖകൻ വരെ   ചർച്ചയിൽ പങ്കെടുത്തിരിക്കുന്നു.

ലിറ്റിൽ മാഗസിനുകളെ കുറിച്ച് എപ്പോഴും ചർച്ച ചെയ്യണം.
കാരണം സഹിത്യം ഈ മാഗസിനുകളിലൂടെയേ നിലനിൽക്കൂ.
സൈബർ ഇടം  ലിറ്റിൽ മാഗസിനുകളുടെ പഴയ വിശുദ്ധി നഷ്ടപ്പെടുത്തുമെങ്കിലും ബുദ്ധിയുള്ളവർക്ക് ഏതും പ്രയോജനപ്പെടുത്താം. മുഖ്യധാര എന്ന ഒരു ധാര ഇപ്പോഴില്ല.കാരണം അവിടെ സാഹിത്യം ചർച്ച ചെയ്യപ്പെടാറില്ല. മിക്കപ്പോഴും ജുഗുപ്സാവഹമായ ഇഷ്ടാനിഷ്ടങ്ങൾ അവിടെ വാഴുന്നു. പലർക്കും അവർ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള ശേഷിയില്ല. ഈ ലോകം അവരെ ബാധിക്കുന്നേയില്ല. ഒരു അടഞ്ഞ കന്യാസ്ത്രീ ലോകമാണത്.അവിടെ പുറംലോകത്തിന്റെ യാതൊന്നുമില്ല.ഒരേ വിഷയം തന്നെ പലർ ചർച്ച ചെയ്തു കാലം കഴിക്കുന്നു. ഏതാനും ചില എഴുത്തുകാർ മാത്രം ആവർത്തിക്കുന്നു. ഒരു കറക്കം കറങ്ങി വന്നു ബസ്സിൽ കയറിയവരെ തന്നെ വീണ്ടും കയറ്റുന്നു.ഉദാഹരണത്തിനു, കണ്ണുരിൽ നിന്നു തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സണെങ്കിൽ, ഇടയ്ക്ക് ഓരോ സ്റ്റോപ്പിലും ആളെ ഇറക്കുമല്ലോ. തിരിച്ച് ആ ബസ്സ് കണ്ണൂരിലേക്ക്  പോകുമ്പോൾ , നേരത്തെ ഇറക്കിയവരെ മാത്രമാണ് പിന്നെയും കയറ്റുന്നത്. അതായത്, ആ ബസ്സ് പുറപ്പെട്ടപ്പോൾ ആരൊക്കെയാണോ അതിൽ ഉണ്ടായിരുന്നത്  അവർ മാത്രം സഞ്ചരിച്ചാൽ മതി.ഇങ്ങനെയുള്ള ബസ്സുകൾ പാസ്സഞ്ചർ ട്രിപ്പല്ല, ടൂറിസ്റ്റ് ട്രിപ്പാണ് നടത്തുന്നത്.



സച്ചിദാനന്ദന്റെ കവിതയിലെ (നിശ്ചലം, കല്ലുകൾ) ചില വരികൾ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് ചുരുക്കുന്നു.
കല്ലുകൾ പാടിപ്പാടി
ഗന്ധർവ്വരാകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ,
നിന്ന നില്പിൽ നൃത്തം ചെയ്ത്
അപ്സസരസുകളാകുന്നതോ?
..................
ആനകൾ, ഘനീഭവിച്ച രാത്രികൾ,
തുമ്പിക്കൈയ്യുയർത്തി ചന്ദ്രനെ
അഭിവാദ്യം ചെയ്യുന്നത്?
ഒരിക്കൽകൂടി ഞാൻ ഇവിടെ
മഹാഭാരതം വായിക്കുന്നു:
ഓരോ ശിലയും ഓരോ പർവ്വം.
യുദ്ധം ജയിച്ചത് കാലത്തിന്നു
കടിഞ്ഞാണിട്ട ഈ ശില്പി മാത്രം. 

ഗ്രന്ഥാലോകം ഈ ലക്കം(ജനുവരി)
 ജനകീയ നാടകവേദി പതിപ്പ്.
ജനകീയ നാടകവേദിക്ക് സംഭവിച്ചതെന്ത് എന്ന ചോദ്യമുയർത്തുകയാണ്  പുതിയ ലക്കത്തിലെ ലേഖകർ    .പി എസ് രാധാകൃഷ്ണൻ, കരിവെള്ളൂർ മുരളി, സി ഗോപൻ, ഡോ. അജി സി പണിക്കർ, ഹരീഷ്കുമാർ പി,സഹീർ അലി,എന്നിവരാണ് സംഘസംവാദത്തിൽ പങ്കെടുക്കുന്നത്.

ജോൺ ഫെർണാണ്ടസിന്റെ 'മത്തായിയുടെ മരണം' എന്ന നാടകവും ചേർത്തിട്ടുണ്ട്.
ഡോ സി ജി രാജേന്ദ്രബാബു എഴുതിയ എ.ആർ.രാജരാജവർമ്മയുടെ നാടകവിവർത്തനങ്ങൾ എന്ന ലേഖനം സവിശേഷ പ്രാധാന്യം നേടുന്നു.
ശാകുന്തളം, മാളവികാഗ്നിമിത്രം,ചാരുദത്തൻ, സ്വപ്നവാസവദത്തം,  തുടങ്ങിയ നാടകങ്ങൾ  മലയാളത്തിലേക്ക് മൊഴിമാറ്റിയ എ ആറിന്റെ സാമർത്ഥ്യത്തെക്കുറിച്ച് ലേഖകൻ ഇങ്ങനെ എഴുതുന്നു: പണ്ഡിതനും പാമരനുമടങ്ങുന്ന ഒരു പ്രേക്ഷകസമൂഹത്തെയാണ് എ ആർ ലക്ഷ്യമാക്കിയത്.നാടകത്തിലെ ഭാഷ സുതാര്യമാകണം, സുന്ദരമാകണം.എങ്കിലേ പ്രേക്ഷകനു  ശ്രമം കൂടാതെ നാടകസന്ധികളിലേക്ക് പ്രവേശിക്കാൻ കഴിയൂ.അർത്ഥശങ്കയുടെ നേരിയ സ്പർശം പോലും ഉണ്ടാകരുത് എന്ന് എ ആറിനു നിർബന്ധമായിരുന്നു.മറിച്ചായാൽ പ്രേക്ഷകർ നാടകത്തിൽ നിന്നകന്നു പോകുമെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ നയിച്ചത്.

ബാറാക്കിനെപ്പറ്റി അജയ്ശേഖർ

അമേരിക്കയിലെ 'കറുത്ത'എഴുത്തുകാരനായ അമീറി ബറാക്കയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിൽ , ഡോ അജയ് ശേഖർ എഴുതിയ ലേഖനം ഉത്തരകാലം വെബ് മാഗസിനിൽ വായിച്ചു.ദീർഘകാലം അമേരിക്കൻ വരേണ്യ മുഖ്യധാരയെ കവിതകളിലൂടെയും മറ്റു കലാപ്രവർത്തനങ്ങളിലൂടെയും വിമർശിച്ച് പുതിയൊരു ചരിത്രത്തിന്റെ കീഴ് ഘടകങ്ങളെ ചലനാത്മകമാക്കുകയാണ് ബറാക്ക ചെയ്തത്.ഇനി അജയ്ശേഖറുടെ വാക്കുകളിലേക്ക് :

അരനൂറ്റാണ്ടിലധികമുള്ള അമിരിയുടെ എതിരെഴുത്തുകള്‍ കറുത്ത കീഴാള ബഹുജനങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവും ലാവണ്യാത്മകവുമായ മോചന വെളുത്ത വരേണ്യ വംശീയതയെയും  ഗാഢമായി സംബോധന ചെയ്യുന്നതാണ്. ഇന്ന് അമേരിക്കന്‍ സമൂഹത്തിലെ സാഹിത്യത്തെയും സംഗീതത്തെയും നാടകത്തെയും കുറിച്ചുള്ള വിമര്‍ശവീര്യവും വിമോചന വിധ്വംസകശേഷിയുമുള്ള എഴുത്തുകളില്‍ മുഖ്യം ബറാക്കയുടേതാണ്. വിമര്‍ശ കാനോനയേയും പാഠ്യപദ്ധതികളേയും പെഡഗോജിയേയും ബറാക്ക മാറ്റിയെഴുതി. 
അജയ്ശേഖർ

ജാസ് ആന്‍ ബ്ലൂസ്, ന്യൂ മ്യൂസിക്, ന്യൂ പോയട്രി തുടങ്ങിയ രചനകള്‍ ഇവിടെ ഓര്‍ക്കാം. പോള്‍ ഗില്‍റോയി ബ്രിട്ടീഷ് സംസ്‌കാര രാഷ്ട്രീയത്തിലും കോര്‍ണല്‍ വെസ്റ്റ് അമേരിക്കന്‍ കറുത്ത ക്രൈസ്തവീയതയിലും കീഴാള ആത്മീയ തത്വചിന്താരംഗങ്ങളിലും നടത്തിയ വിധ്വംസക ഇടപെടലുകള്‍ക്കു സമാനമാണ് ബറാക്ക അമേരിക്കന്‍ സംസ്‌കാര, സാഹിത്യ ലോകത്തു നടത്തിയ സ്‌ഫോടനാത്മകമായ മാറ്റങ്ങൾ. കറുത്തവരുടെ സാംസ്‌കാരിക ഉയിര്‍പ്പിന്റെ സവിശേഷ ഇടമായ ഹാര്‍ലം നവോത്ഥാനവും ലാങ്‌സ്റ്റണ്‍ ഹ്യൂസിന്റെ ‘മാറ്റിവയ്ക്കപ്പെട്ട സ്വപ്‌നം’ എന്ന കവിതയും നാം വീണ്ടും വായിച്ചു പോകുന്ന സന്ദര്‍ഭമാണിത്.

അഷിത

കഥാകാരി  അഷിതയുടെ ഒരു വാക്യം നീതു മെറിൻ ജോസ് എഴുതിയ 'ആത്മകഥനത്തിന്റെ എഴുത്തകങ്ങൾ' എന്ന ലേഖനത്തിൽ (ഉള്ളെഴുത്ത്, ജനുവരി)ഉദ്ധരിക്കുന്നുണ്ട്.''എഴുത്ത് നിർത്തണമെന്ന് കലശലായി ഞാനും മോഹിച്ചിട്ടുണ്ട്.ഒരു സ്ത്രീയായതിനാലാവാം അല്ലെങ്കിൽ സ്ത്രീത്വത്തിനു കൽപ്പിച്ചിട്ടുള്ള പർദ്ദയ്ക്കുള്ളിൽ ഇരിക്കാനുള്ള ആശകൊണ്ടാവാം കഥയെ മുറിച്ചുകളഞ്ഞാലത് എളുപ്പമാവുമെന്ന് തോന്നീട്ടുണ്ട്.അതിനു കിണഞ്ഞ് പരിശ്രമിച്ചിട്ടുമുണ്ട്.അങ്ങനെയാണ് ഞാനറഞ്ഞത് , അത് എന്നെയാണ്‌ ,ഞാൻ അതിനെയല്ല വഹിക്കുന്നതെന്ന്.''

എനിക്കു തോന്നുന്നത് എഴുത്തുകാർക്ക് ബോധപൂർവ്വം എഴുത്ത് നിർത്താൻ പ്രയാസമായിരിക്കും എന്നാണ്. അങ്ങനെ ചെയ്താൽ അത് ശാരീരികമായ പല രോഗങ്ങളിലേക്കും നയിക്കാം. കാരണം നമ്മുടെ ആന്തരാവയവങ്ങൾ പോലും  എഴുത്തിൽ പങ്കുകൊള്ളുന്നു. അപ്പോൾ അതെങ്ങനെ നിഷേധിക്കാനാകും?


ശരീരത്തിന്റെ വർത്തമാനം

  കെ വി സുമിത്രയുടെ 'ശരീരം ഒരു സ്മാരകശില' (തർജനി)മനുഷ്യന്റെ ഉള്ളിൽ ആരുമറിയാതെ സംഭവിക്കുന്ന നിശ്ശബ്ദ മരണങ്ങളെ ഓർമ്മിപ്പിക്കുന്നു.ശരീരം ഒരു സ്മാരകശിലയാണെന്ന് ഈ കവി പറയുന്നു.


''സ്നിഗ്ദ്ധമാണ്
ചേലകൾ. ചേലകള്‍ക്കുള്ളില്‍
മയില്‍പ്പീലിയാടുന്ന
ശരീരങ്ങൾ, ശരീരസ്ഫുരണങ്ങള്‍
അഹത്തിലും അമൃതേത്തിലും.

അകത്ത്
മരിച്ചതോ ജനിച്ചതോയെന്നില്ല
പുളകങ്ങളോ പൂമ്പൊടികളോയില്ല
കാഴ്ചകളൊഴിഞ്ഞ കാലത്തില്‍
മറവ് ചെയ്ത്,
ഒരാറ്റംബോംബിന്റെ കാലക്കെടുതിയായ്
ചരിത്രസ്മാരകങ്ങളാകേണ്ടവ.

ഒരുതുള്ളി കണ്ണീര്‍പോലും
തിരികെ പിടിക്കാതെ, പിടികൊടുക്കാതെ
എപ്പോഴും താഴേക്ക് മാത്രം
താഴ്ന്നചില്ലയില്‍ മാത്രം
കൊരുത്തമരേണ്ടവ.

ശരീരമങ്ങനെ
നടന്നു മറയുന്ന
സ്മാരകശിലകള്‍
ശിലാജീവികൾ.''


ബഷീർ മേച്ചേരി

ബഷീർ മേച്ചേരിയുടെ 'മാൻപേട'( തണൽ ഓൺലൈൻ) എന്ന രചന , നമ്മളിലെ പുരാതന വനസ്മൃതികൾക്ക് പുതുജിവനേകും.അല്ലെങ്കിൽ , നാം ഇപ്പോഴും ഒരു മാൻപേടയായി നഗരങ്ങളിൽ കാലം തെറ്റി എത്തിച്ചേർന്നിരിക്കയല്ലേ?

''കാട്ടിലേക്ക്
തിരിച്ചുപോയില്ല
വേടനോടൊപ്പം
കടല്‍ തീരത്തും
പാര്‍ക്കിലും
കറങ്ങിനടന്നു
നഖംകൊണ്ട
മുറിപ്പാടുകള്‍
ചായംതേച്ചു
മായ്ച്ചിരുന്നു
കണ്ണില്‍ തളംകെട്ടിയ

ജലം
കാറ്റ് ഒപ്പിയെടുത്തിരുന്നു
തൊണ്ടയിലടഞ്ഞുപോയ
വിലാപം
മധുരഗാനത്താല്‍
മൂടിയിരുന്നു
കീറിപ്പറിഞ്ഞ
നഗ്നദേഹം
പട്ടുവസ്ത്രം
പുതപ്പിച്ചിരുന്നു
കാലടികളും
നിഴലുമില്ലാത്ത
ഉടല്‍രൂപം
കാഴ്ചകളുടെ
പറുദീസയായി
കല്ലേറ് കൊണ്ട്
കണ്ണുപോയ
സ്വപ്‌നങ്ങള്‍
വേടന്റെ വിരലുകളില്‍
മോതിരക്കല്ലുകളായി.........''

Monday, January 27, 2014

AKSHARAJALAKAM, LAKKAM 12, PAGE 2












 Everything comes to us that belongs to us if we create the capacity to receive it .
Rabindranath Tagore













 Sexually progressive cultures gave us literature, philosophy, civilization and the rest, while sexually restrictive cultures gave us the Dark Ages and the Holocaust.
Alan Moore, ഇംഗ്ലീഷ് എഴുത്തുകാരൻ


ആത്മീയവും കലാപരവുമായ എല്ലാ  അഭിവാഞ്ചകളും വാടിപ്പോയിരിക്കുന്നു

 ഡച്ച് സംവിധായകനായ ജോർജ് സ്ലൂസറി(George Sluizer)ന്റെ ഒരു പ്രഭാഷണം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
അദ്ദേഹം പറയുന്നത് ഇതാണ്:ഈ മുതലാളിത്ത കാലത്ത് പണം മനുഷ്യനെ സ്വതന്ത്രമാക്കുകയല്ല, അടിമയാക്കുകയാണ് ചെയ്യുന്നത്.നമ്മുടെ ജീവിതരീതിയുടെ യുക്തിപരമായ പരിണാമമാണ്  ഈ ധാർമ്മിക തകർച്ച.അതുകൊണ്ട് ഈ അന്യവൽക്കരണത്തെയും ആശയരാഹിത്യത്തെയും ചെറുക്കാൻ നാം ശ്രമിക്കേണ്ടതല്ലേ?നാം ജീവിക്കുന്ന ഈ ലോകത്തെ വിമർശനാത്മകമായി കാണാനെങ്കിലും കഴിയുന്നുണ്ടോ?
കുടുംബങ്ങളും സമൂഹവും അടിച്ചേൽപ്പിക്കുന്ന ധാരണകളോട് എങ്ങനെ പൊരുത്തപ്പെടാൻ കഴിയുന്നു?

ഈ മൂല്യങ്ങൾ നമ്മുടേതാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.വർഷങ്ങളായി നമ്മൾ ഒരിടത്ത് തന്നെ വട്ടം കറങ്ങുന്നു.ശാസ്ത്രയുക്തിയുടെ എല്ലാ മേഖലകളെയും  , ഭാവിയിൽ നമ്മുടെ തലച്ചോർ തള്ളിക്കളയും.ധാർമ്മിക ചിന്തകൾ, നന്മതിന്മകൾ എല്ലാം അപ്രത്യക്ഷമാകാൻ പോകുകയാണ്.
വ്യക്തിപരമായി,  അന്യരെ കൊല്ലാനായി അനേകം പേർ കടന്നു വരുകയാണ്. തേനീച്ചകളെ നോക്കൂ , അവ ഒരിക്കലും അയൽക്കാരെ കൊല്ലുന്നില്ല. എന്നാൽ അവ മടികൂടാതെ കൊല്ലും , അനേകം റാണിമാർ ഉണ്ടായാൽ!; ഇതു പക്ഷേ , വ്യക്തിപരമായല്ല, തേനീച്ചകളുടെ സമൂഹമായിരിക്കും ആ കൊല ഏറ്റെടുക്കുക.
അദ്ദേഹം ഇങ്ങനെ തുടരുന്നു:
One of the main questions I asked myself when writing this paper was: can we integrate religion, philosophy, arts and science? I doubt it. Science takes a much faster road than the other three, and soon science will take over all power. Probably, in the future, our brain will eliminate everything that is not connected to scientific knowledge. Moral concepts, the idea of good and evil for example, will alter or disappear.


ഇന്നു കല സൃഷ്ടിക്കേണ്ട ആവശ്യമേയില്ലെന്ന് സ്ലൂസർ . കാരണം ആരുടെയും അതിജീവനത്തിനു  കല വേണ്ടല്ലോ.
സർക്കാരുകൾ എന്തിനു കലയ്ക്കു വേണ്ടി പണം മുടക്കണം?
ആത്മീയവും കലാപരവുമായ എല്ല അഭിവാഞ്ചകളും വാടിപ്പോയിരിക്കുന്നു. ഇപ്പോഴും ഇവയെല്ലാം നാമമാത്രമായി ജീവിച്ചിരിക്കുന്നത്, കുറച്ചുപേരെങ്കിലും ഈ വർദ്ധമാനമായ ഉപഭോഗാസക്തിക്കെതിരെ ചിന്തിക്കുന്നതുകൊണ്ടാണ്. ചിന്തിക്കുകയെന്നതാണ് നമ്മുടെ ആകെയുള്ള സമ്പാദ്യം. അത് ഒരു രാഷ്ട്രീയക്കാരനും നശിപ്പിക്കാനാവില്ല.

ക്ലാസിക്കൽ വിദ്യാഭ്യാസത്തിന്റെ സ്വഭാവം വച്ച് അതിനു ഇന്നത്തെ വേഗതയേറിയ സാങ്കേതിക വികാസത്തിന്റെയൊപ്പം നീങ്ങാനാവില്ല. ഇവയ്ക്ക് രണ്ടിനുമിടയിൽ വലിയൊരു വിടവുണ്ടായിട്ടുണ്ട്.ജീവിതം, മരണം, അനശ്വരത തുടങ്ങിയ വിഷയങ്ങളെപ്പറ്റി അന്തിമതീർപ്പു കൽപ്പിക്കുന്നതിനുള്ള ഒട്ടമല്ല വേണ്ടതെന്ന് സ്ലൂസർ പറയുന്നു. ഈ കാലത്തിനനുസരിച്ച് നാം ചിന്തകളെ പുനക്രമീകരിക്കണം.

ഉപദ്ധനിയുടെ കവിതാപതിപ്പ്
എൽ.വി.ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന ഉപദ്ധ്വനി മാസിക ( upadhwani@yahoo.co.in, 9447439717)ഈ ലക്കം മലയാളകവിതാപതിപ്പാണ്.  കവിതാ രംഗത്ത് മുമ്പെങ്ങുമില്ലാത്ത ഒരു കവിപ്രവാഹം ഇന്നു ദൃശ്യമാണ്.എന്താണ് അതു നൽകുന്ന സൂചന?
ഇത്രയും കവികൾ , ഈ ദുഷിച്ച കാലത്ത് എങ്ങനെ മഹത്തായ ഒരു ആദർശത്തെ പ്രതിനിധീകരിക്കും?

ഈ ലോകം പൊതുവേ പ്രാകൃതവും ക്രൂരവുമായി പതഞ്ഞു പൊങ്ങുകയാണ്. എന്നാൽ അതിന്റെ ഉറവിടം തേടാനുള്ള ശ്രമം എങ്ങുമില്ല. വലിയ പാരായണത്തിലേക്കും ചരിത്രപരമായ അറിവിനുവേണ്ടിയുള്ള ആസക്തിയിലേക്കും നീങ്ങേണ്ട ഈ കാലം, പക്ഷേ വളരെ വ്യക്തിപരമായ വിലാപങ്ങളിൽ ഉടക്കി കിടക്കുകയാണ്.അവനവനോട് മാത്രം കവികൾ സംസാരിച്ചാൽ മതിയൊ?
 ഒരു പ്രപഞ്ച സംസാരവും സാമൂഹ്യമായ അപര്യാപ്തതകളെ പൂരിപ്പിക്കുന്നതിനുള്ള ആവേശവും കാണാനില്ല. എല്ലാവരും കവിത എഴുതുന്നത്, മാധ്യമപരമായ അന്വേഷണത്തിലേക്കു എത്തുന്നുണ്ടോ?
കവിത എന്ന മാധ്യമത്തിനു സംഭവിച്ച അർത്ഥച്യുതിയെപ്പറ്റി ആലോചനയുണ്ടോ?

കവിത ആ മാധ്യമത്തെതന്നെ പരിഹസിക്കുന്ന മുഹൂർത്തത്തെപ്പറ്റി അറിവുള്ളവരെ കാണാനില്ല. അവനവന്റെ വിഷമങ്ങൾ അവനവനോടു തന്നെ പറയുന്ന പ്രവണത വർദ്ധിച്ചിരിക്കുന്നു. ഒരു സ്വയം വിമർശനം ഇല്ല.
കവിത എന്ന മാധ്യമത്തിന്റെ അപര്യാപ്തത മനസ്സിലാക്കി അതിനു പരിഹാരം കാണാനുള്ള വായന പലരും വികസിപ്പിക്കുന്നില്ല. ഭാഷാപരമായ അറിവുപോലും വേണ്ട എന്നു ചിന്തിക്കുന്നവരുമുണ്ട്.
കവികൾക്കെല്ലാം ഒരേ അഭിപ്രായം വരുന്നത് ദുരന്തമാണ്. വ്യത്യസ്തത ഒരു വിധിയായി കൊണ്ടുനടക്കേണ്ടതുണ്ട്.
കവികൾ ഒരു സൈന്യമായി, ജാതിയായി, വർഗ്ഗമായി അധഃപതിക്കരുത്.അവർക്ക് സ്വാഭിപ്രായം തുറന്നു പറയാൻ കഴിയാത്ത ഒരു ഭീതിയുടെ  പരിസരം ഇന്നു നിലനിൽക്കുന്നു. സ്വന്തം അഭിപ്രായം പറഞ്ഞാൽ കവിക്കൂട്ടത്തിൽ നിന്നു , എഴുത്തുകാരുടെ കൂട്ടത്തിൽ നിന്നു പുറത്താക്കുമോ എന്നു ഭയന്നു ചിലരെല്ലാം എല്ലാറ്റിനെയും വാഴ്ത്തുകയാണ്.എല്ലാ സംരംഭങ്ങളെയും പിന്തുടർന്നു , ബലേ ഭേഷ് പറയുന്ന അല്പന്മാരും കുറവല്ല. ഇതു എങ്ങോട്ടാണ് നയിക്കുക?


മറ്റൊരു കവിയുടെ രചനയെ വിമർശിക്കാൻ ധൈര്യമില്ലാത്തവർ , എഴുത്തുകാരുടെ കൂട്ടത്തിൽ പോയി  പേടിച്ചു നിന്നശേഷം അതിനു പുറത്തുള്ളവരെ വെറുതെ  ഉടുക്കുകൊട്ടി ഭയപ്പെടുത്താൻ നോക്കുകയാണ്. ഇവിടെയാണ് ഉപദ്ധനി ഇരുനൂറോളം കവികളെ ഒരൊറ്റ വാല്യത്തിലാക്കി നമുക്കു തരുന്നത്.
വലിയ കാര്യമാണ്. നിസ്വാർത്ഥമായ കർമ്മം. ഇതിൽ ഇന്ദിരാ അശോക് എഴുതിയ ഒരു കവിതയിലെ ഏതാനും വരികൾ ഉദ്ധരിച്ചുകൊണ്ട്  ഈ കുറിപ്പ് ചുരുക്കുന്നു:
വരിയായ്  വന്നു പൂർവ്വികർ
വാക്കു നൽകുന്നു ഗോത്രങ്ങൾ
അണപൊട്ടുന്ന ഗദ്ഗദം
മൈതാന പ്രസംഗമായി
കുടിനീരിന്റെ മാഹാത്മ്യം
ഗംഗയെന്നു സങ്കൽപ്പിച്ചു
കുടിക്കും ജലമാത്രമായാൽ
ഞരമ്പും നദിയാകണം
മറുതീരം കടക്കണം
അവസാനത്തെ ദാഹത്തിൽ
രുചിപോലുമറിയണം


 സാർത്ഥകം ന്യൂസ്
ബംഗ്ളൂരിൽ നിന്ന് ഇന്ദിരാ ബാലന്റെ  പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന  സാർത്ഥകം (newssaarthakamblr@gmail.com)കാലികപ്രസക്തിയുള്ള വിഷയങ്ങളിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ വിജയിക്കുന്നു.
സാഹിത്യ സാംസ്കാരിക വാർത്തകൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ദ്വൈമാസ പത്രമാണിത്.
ജനുവരി-ഫെബ്രുവരി ലക്കത്തിൽ  ഡോ.ഉഷാബാലകൃഷ്ണന്റെ രാമായണചിന്തയും, ഉണിക്കൃഷ്ണൻ ചെറുതുരുത്തിയുടെ  സൂചീമുഖി എന്ന കവിതയും, സച്ചിദാനന്ദനുമായി രവികുമാർ തിരുമല നടത്തിയ അഭിമുഖവും ശ്രദ്ധേയമായി.


ഡോ.ഷിൽജിയുടെ 'മാറ്റം അനിവാര്യം' എന്ന ലേഖനം കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യപരിപാലനത്തിൽ കരുതേണ്ട വസ്തുതകൾ ഇങ്ങനെ വിവരിക്കുന്നു:
1)ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുക.ബ്രാഹ്മമുഹൂർത്തം എന്നാൽ ബ്രഹ്മാവിനെ സ്മരിക്കാനും ബ്രഹ്മം അതായത് ജ്ഞാനം അഭ്യസിക്കാനും ഉള്ള സമയം എന്നാണ്  അർത്ഥം.
2)ഭഗവാനെ സ്മരിച്ച് ഉണർന്ന ഉടനെ മലമൂത്രാദികൾ വിസർജിച്ച് പുറത്തു കളയുക.ഈ മലഭാഗങ്ങൾ ശരീരത്തിൽ നിന്ന് പുറത്തുകളയാതെ വേറെയൊരു ജോലിയും ചെയ്യരുത്.
3)രണ്ടു നേരവും പല്ല് തേയ്ക്കണം
4)ശുദ്ധജലത്താൽ മുഖം കഴുകക.
5)സൂര്യദർശനം; ഉദിച്ചുവരുന്ന സൂര്യരശ്മികൾ വളരെ ആരോഗ്യദായകമാണ്.
6) വ്യായാമം ചെയ്യുക.നെറ്റിത്തടം വിയർക്കുമ്പോൾ വ്യായാമം ചെയ്യുന്നത് നിർത്തുക.

വേഡ് ഡേവിസ്

കനേഡിയൻ നരവംശശാസ്ത്രജ്ഞനായ എഡ്മണ്ട് വേഡ് ഡേവിസിന്റെ ഒരു പ്രസ്താവമുണ്ട്.
നമ്മൾ നമ്മുടെ സംസ്കാരത്തിന്റെ പ്രതിനിധാനം ആണെന്നു പറയുന്നത് ശരിയാണോ?
അദ്ദേഹം പറയുന്നത് ഇതാണ്:നമ്മൾ ജനിച്ച ലോകം യാഥാർത്ഥ്യത്തിന്റെ ഒരു മാതൃക  മാത്രമാണ്.മറ്റു ലോകങ്ങൾ എല്ലാം പരജയപ്പെട്ട ശ്രമങ്ങളല്ല;
മനുഷ്യചേതനയുടെ അതുല്യമായ പ്രകടനങ്ങളായി അവയെ നോക്കികാണാനുള്ള വിശാലതയും ആഴവും നമുക്കു വേണം.

സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ 'തന്മ'യിൽ.
കോഴിക്കോട് സാമൂതിരി രാജാവ് വിജ്ഞാന സദസ്സ് പുനരുദ്ധരിച്ചപ്പോൾ അഴീക്കോടിനെ മുടക്കം കൂടാതെ പ്രഭാഷണത്തിനു വിളിക്കുമായിരുന്നു.

എന്നാൽ ആറാം തവണ ,അദ്ദേഹം  ചെയ്ത പ്രഭാഷണത്തിൽ യാഗം അസംബന്ധമാണെന്ന് സ്ഥാപിച്ചുകൊണ്ട് , ഉപനിഷത്തിൽ നിന്ന് പട്ടികളുടെ കഥ പറഞ്ഞു.പട്ടികൾ തങ്ങൾക്ക് വിശക്കുന്നു എന്നു പറഞ്ഞുകൊണ്ട് യാഗശാലയിൽ ചെല്ലുന്ന ഭാഗമാണത്.യാഗത്തിനപ്പുറത്ത് ചിന്തയ്ക്കും ദർശനത്തിനുമാണ് പ്രാധാന്യം .മതത്തിൽ നിന്ന് ലഭിക്കുന്ന ദർശനം മനുഷ്യനെ സദ്പ്രവൃത്തികൾ ചെയ്യാൻ പ്രാപ്തമാക്കും.എന്നാൽ ഈ പ്രഭാഷണത്തിനു ശേഷം അദ്ദേഹത്തെ വിളിച്ചിട്ടില്ല.
ഇതിനെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇതാണ്:തത്ത്വമസി എഴുതിയതിനുശേഷം ,എന്നെ പുറത്താക്കിയതിലൂടെ സത്യത്തിനു വന്നുഭവിച്ച അപചയം  ഇവിടെ എത്ര വലുതാണ് എന്ന് നാം കാണുകയാണ്.സംസ്കൃതവും ഈ രാജ്യത്തിന്റെ പ്രാചീന സംസ്കാരവും യഥാർത്ഥത്തിൽ എന്താണ് എന്ന് ചൂണ്ടിക്കാണിക്കുമ്പോൾ , തീർച്ചയായും ഇവിടെ ഉണർന്നെഴുന്നേൽക്കുന്ന അന്ധകാരത്തിന്റെ ശക്തികൾ ഇന്നും എവിടെയൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്.

മുറിവ്

സ്നേഹത്തിൽനിന്നേറ്റ മുറിവ് ഉണങ്ങുകയില്ല;പ്രണയത്തിൽനിന്നേറ്റ മുറിവ് അടുത്ത ജന്മത്തിലും അവതരിക്കും

സേവ്യർ ജെ

സേവ്യർ ജെയുടെ നാലാമത്തെ നോവൽ ശൈലികൊണ്ടും ഭാഷാവിശുദ്ധികൊണ്ടും മികച്ചു നിൽക്കുകയാണ്.അദ്ദേഹം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് നോവൽ എഴുതിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ച് നോവൽ എഴുതുന്നത് സാഹസമാണ്.യാഥാർത്ഥ്യത്തിന്റെ ചിത്രീകരണത്തിൽ സ്വാതന്ത്ര്യം കിട്ടുകയില്ല. മറ്റൊരാളുടെ നിലപാടുകൾ ശരിവയ്ക്കേണ്ടിവരും. സേവ്യർ ഇതെല്ലാം സഹിച്ച് എഴുതിയ 'വെയിലിലേക്ക് മഴ ചാഞ്ഞു' എന്ന നോവൽ , സ്വതന്ത്രകൃതി എന്ന നിലയിൽ തന്നെ പ്രസക്തി നേടുകയാണ്.പത്രപ്രവർത്തക ലീലാമേനോന്റെ ജീവിതത്തെ ആധാരമാക്കികൊണ്ട് , ഒരു നോവൽകലാകാരന്റെ ആന്തരികസമസ്യയും ആഖ്യാനസുഖവും സേവ്യർ ഇതിലൂടെ നേടി എന്നു ഞാനറിയുന്നു.
നവാഗതരായ 'ബുക്കർമാൻ'(കൊച്ചി) ആണ്  പ്രസാധകർ.ഫോ:0484 2335622, 9446003750,

ഇ  പുസ്തകം

സുലോച് സുലോ സമാഹരിച്ച     ഈ പുസ്തകത്തിൽ ചിലരുടെ കവിത ഉൾപ്പെടുത്തിയത് തെറ്റ്, മറ്റു ചിലരുടെ രചന ഉൾപ്പെടുത്താമായിരുന്നു എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല.കാരണം ഈ മേഖലയിൽ മിക്കവാറും പേരും നവാഗതരാണ്.അവരിൽ കുറെപ്പേർക്ക് ഒരു പ്രകാശനം  കിട്ടട്ടെ. ബാക്കിയുള്ളവരെ തുടർ ലക്കങ്ങളിൽ ഉൾപ്പെടുത്താവുന്നതേയുള്ളു.  ഇ കവിതകളിൽ നിന്നാണ് അനിൽ കുറ്റിച്ചിറയുടെ 'ശീർഷകമില്ലാതെ' ലഭിച്ചത്.
ഒരു കവിയുടെ പരീക്ഷണം ഇതിൽ കണ്ടു.നമുക്ക് പരിചിതമായ സംഭവങ്ങളിൽ നിന്ന് അദ്ദേഹം മറ്റൊരു നാടകം കണ്ടെത്തുന്നു.





പണ്ടെന്നോ ചിലർ
കഴുത്തു ഞരിച്ച് കൊന്ന
ഈർച്ച മില്ലിന്റെ
കാടു മൂടിയ പണിത്തട്ടിലാണ്
സ്വാതന്ത്ര്യ സമരമെന്ന
ഞങ്ങളുടെ നാടകം

ഇരുമ്പ് തിന്ന ഈർച്ച -
വാളുകൾക്കും
സമാധിയിലായ
യന്ത്രങ്ങൾക്കുമിടയിൽ
ചിതലുകൾ ബാക്കിവച്ച
മരപ്പെട്ടികളിൽ
വാഗണ്‍ട്രാജഡി

ദണ്‍ഡി  യാത്ര നീണ്ടു -
ചെല്ലുന്നിടത്ത്
ഇളകിയാടുന്ന
ശീമകൊന്നകൾ
തോളൊപ്പമുയരുന്ന
തിരമാലകളാവും

സഹന സമരം തുടക്കത്തിലേ
ഉപേക്ഷിച്ച് ,ഒളിപ്പോരിൻ
മാതൃകകൾ
പരീക്ഷിക്കും

2
അന്തിയാകും മുമ്പേ
കസ്തൂർബയേയും  കൂട്ടി
കുഞ്ഞാങ്ങള ജിന്ന -
വയൽ  കടന്നു മാഞ്ഞാൽ
ഞങ്ങൾ
ചീട്ടുകളി  തുടങ്ങും

ഗാന്ധിയുടെ കൈകളിലേക്ക്
നെഹ്‌റു ഒളിഞ്ഞു നോക്കും
പട്ടേലിന്റെ കള്ളക്കളി
ബോസ്   കണ്ടെത്തി
കശപിശയാകും

എന്നും ജയിക്കുന്നവർക്ക് നേരെ
ഓലക്കണ്ണടയിലൂടെ
ഗാന്ധി
ചരിത്രത്തിലില്ലാത്ത
 നോട്ടമെറിയും

കളിയറിയാത്ത
ഗോഡ്സേ മാത്രം
സാരേ ജഹാംസെ എന്നു
നിലാവിലേയ്ക്ക്
 മന:പാഠം ചൊല്ലും

ചരിത്രത്തിൽനിന്ന്
വർത്തമാനത്തിലേക്ക്‌
 നീളുന്ന ഞങ്ങളുടെ
 കളികൾക്ക് മേൽ
ചൂരലുകൾ ഉയർന്നു താഴും
പാരതന്ത്ര്യ ത്തിൻ
അടയാളങ്ങൾ
തുടകൾ തോറും
തിണർത്തു പൊന്തും

മുതിർന്നവരെ
ബ്രിട്ടനാക്കി
പിറ്റേന്നും അതേ നാടകം
അതേ വാഗണ്‍ട്രാജഡി
അതേ ദണ്‍ഡി  യാത്ര....

കൂട്
കേരളത്തിന്റെ പരിസ്ഥിതിക്ക് വേണ്ടി പ്രസിദ്ധീകരിച്ച നല്ലൊരു മാസിക കണ്ടു: കൂട്.
പത്രാധിപർ മുരളീധരൻ വി .

മനോഹരമായ ചിത്രങ്ങളും അച്ചടിയും പഴയ സോവിയറ്റ് ലാൻഡ് മാസികകളെ അനുസ്മരിപ്പിച്ചു. ഈ ലക്കത്തിൽ സി ആർ നീലകണ്ഠൻ, ഡോ.പി.എസ് ഈശ, ഡോ എ അച്യുതൻ, ടി.പി.പത്മനാഭൻ, ഡോ. .വി.എസ്.വിജയൻ, ഡോ.ഉണ്ണികൃഷ്ണൻ പുളിക്കൽ, മോഹൻ തോമസ് , തുടങ്ങിയവർ എഴുതിയിരിക്കുന്നു.  കടൽ കടന്നെത്തുന്ന പക്ഷികൾ, കരടികൾ നേരിടുന്ന പ്രശ്നങ്ങൾ, ലഡാക്കിന്റെ പ്രകൃതി ഭംഗി, പീച്ചിയിലെ ഇലപൊഴിയും കാടുകൾ തുടങ്ങിയ വിഷയങ്ങൾ നല്ലൊരു വായനയ്ക്ക് ഉപകരിക്കും.
വിലാസം: കൊരട്ടി, പി.ഒ. തൃശൂർ- 680308ഫോ:9495504602

ലക്കം ഒന്ന്  ഇവിടെ വായിക്കാം

Sunday, January 19, 2014

AKSHARAJALAKAM/LAKKAM11, PAGE 2/2014

അക്ഷരജാലകം എല്ലാ ഞായറാഴ്ചയും


 
 
 
 
 
 
 If I do not write to empty my mind, I go mad.
Lord Byron,ഇംഗ്ലിഷ് കവി











Don't walk behind me; I may not lead. Don't walk in front of me; I may not follow. Just walk beside me and be my friend.

Albert Camus, ഫ്രഞ്ച് എഴുത്തുകാരൻ

 ഓർമ്മയെഴുത്തുകാരുടെ ഉപരിപ്ലവ വീക്ഷണം


ഓർമ്മകളെ പൂർണമായി വിശ്വസിക്കാൻ കഴിയില്ല.
കാരണം തെറ്റായ ഓർമ്മകൾ എപ്പോഴും നിലനിൽകുന്നു.
ഒരു മനുഷ്യവ്യക്തിയെ അറിയാൻ അയാളുടെ ഓർമ്മകളെ കണ്ടെത്തണം. എന്നാൽ ഇത് ആ വ്യക്തിക്കു മാത്രമേ കണ്ടെത്താൻ കഴിയൂ.അയാൾക്കുപോലും കഴിയണമെന്നില്ല. സംവൽസരങ്ങൾക്കു മുൻപു നടന്ന ഒരു സംഭവത്തെ പലരീതിയിൽ ഓർമ്മിക്കാം. ഒരാൾക്കു തന്നെ പലസമയത്ത് അതിനേപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ട്.ഭാവിയെപ്പോലെ  തന്നെ അത് എവിടെയോ നിലനിൽക്കുന്നു, അവ്യക്തമായി.
പല രീതിയിൽ അപഗ്രഥിച്ചും അപനിർമ്മിച്ചുമാണ് ഒരുവൻ അവന്റെ ഓർമ്മകളെ അനുധാവനം ചെയ്തു പിടികൂടേണ്ടത്.
എന്നാൽ ചില എഴുത്തുകാർ പറയുന്നു, എല്ലാ ഓർമ്മകളും അവരുടെ കയ്യിൽ ഫോട്ടോ ഫിനീഷ് പോലെ ഭദ്രമാണെന്ന്. ഇത് വളരെ തെറ്റായ നിലപാടാണ്.കാലഹരണപ്പെട്ട കാഴ്ചപ്പാട്. അസ്തിത്വത്തെപ്പറ്റിയുള്ള ക്ലാസിക്കൽ അഭിവീക്ഷണമാണിത്.
ഇസയ്യാ ബെർലിൻ, ദസ്തയെവ്സ്കി, കാഫ്ക

റഷ്യൻ- ബ്രിട്ടീഷ് ചിന്തകനായ ഇസയ്യാ ബെർലിൻ ലോക നോവലിസ്റ്റ് ദസ്ത്യെവ്സ്കിയെ ഇങ്ങനെ വിലയിരുത്തുന്നു:
ദസ്തയെവ്സ്കി മഹാ ജീനിയസ്സാണ്. എന്നാൽ അദ്ദേഹത്തിന്റെ ചിന്തയിൽ അല്പം പോലും ദീനാനുകമ്പയില്ല;അത് വളരെ മതപരമാണ്.ഞാൻ അദ്ദേഹത്തെ വായിക്കുന്നതോടെ എന്റെ സകല ആത്മധൈര്യവും ചോർന്നുപോകും.പെട്ടെന്ന് നമ്മൾ ഒരു പേടിസ്വപ്നത്തിൽ അകപ്പെട്ടതുപോലെ വിറയ്ക്കും;വിടാത്ത ആധിയിൽ അമരും;പാപപങ്കിലമായ ഒരു ലോകം ഉണർന്നു വരും, എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നു തോന്നും.
അതുകൊണ്ട്,
ദസ്തയെവ്സ്കിയെപ്പറ്റി എഴുതണമെന്ന് എനിക്കു തോന്നിയിട്ടില്ല.
ദസ്തയെവ്സ്കി

എന്നാൽ ജർമ്മൽ എഴുത്തുകാരനായ ഫ്രാൻസ് കാഫ്കയുടെ കാര്യം മറ്റൊന്നാണ്. നിറയെ അനുതാപമാണ് ആ രചനകളിലുള്ളത്.
അദ്ദേഹം യാഥാർത്ഥ്യവാദിയാണ്.വസ്തുക്കൾ അവിടെ സ്വാഭാവികമായി കാണപ്പെടുന്നു.ദസ്തയെവ്സ്കി ഒരു മാഗ്നിഫൈയിംഗ് ഗ്ലാസ് പോലെയാണ്. വസ്തുക്കളെ നേരായി കാണിക്കില്ല;രൂപമാറ്റം വരുത്തും.ക്രൂരമായ ഒരു പ്രതിഭാവിശേഷം ദസ്തയെവ്സ്കിയിലുണ്ട്.
കാഫ്ക

ചെന്നായ്ക്കളുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് ആട്ടിൻ കുട്ടിയുടെ മരണമാണ് അർത്ഥമാക്കുന്നത്.
ഇസയ്യ ബെർലിൻ
ഒരു പക്ഷിയെത്തേടുന്ന കൂടാണ് ഞാൻ
ഫ്രാൻസ് കാഫ്ക
സത്യം പറയുന്നതിനേക്കാൾ കാഠിന്യമെറിയ യാതൊന്നും ഈ ലോകത്തില്ല.
ദസ്തയെവ്സ്കി

രാംമോഹൻ   പാലിയത്തിന്റെ സമകാലീന പോസ്റ്റുകൾ

ഈ കാലത്ത് ,വിവിധ ധാരകളോടെ ചിന്തയെ വികസിപ്പിച്ച അപൂർവ്വം ബ്ലോഗർമാരിൽ ഒരാളാണ്  രാംമോഹൻ പാലിയത്ത്. ഒരു ക്ലാസിസിസ്റ്റ് ആകാതിരിക്കാൻ പാലിയത്ത് ശ്രമിച്ചിട്ടുണ്ട്. 
മാമൂലുകൾ പൂത്തുലയുന്ന ഇന്നത്തെ കലാവ്യവഹാര ലോകത്ത് ഒന്നിന്റെയും വാലാകാതെ , സ്വാതത്ര്യത്തിന്റെ ആകാശം നിവർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.'ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?' എന്ന ലേഖനത്തിലെ ഒരു നിരീക്ഷണം നോക്കൂ:ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട വാക്ക് അയാളുടെ പേരു തന്നെയാണെന്ന് ആധുനിക പരസ്യ വ്യവസായത്തിന്റെ പരിഞ്ഞപ്പൻ ഡേവിഡ് ഒഗിൽവി എഴുതിയിരിക്കുന്നു. ഓരോ തവണ കണ്ണാടി നോക്കുമ്പോഴും അത് ശരിയാണെന്നു തോന്നാറുണ്ട് (ചില ഭാര്യാഭർത്തക്കന്മാർ ആങ്ങള-പെങ്ങളമാരെപ്പോലിരിക്കുന്നത് കണ്ടിട്ടില്ലേ? കണ്ണാടിയിൽ കണ്ടു കണ്ട് സ്വന്തം രൂപത്തെ സ്‌നേഹിച്ച്, ഒടുക്കം പെണ്ണുകാണാൻ പോകുമ്പോഴും അവനവന്റെ ഛായയിലുള്ളവരെ തെരഞ്ഞെടുക്കുന്നതാണ്. ആത്മരതിക്ക് മരുന്നില്ല, വാട്ടുഡു!).പേരും സ്‌നേഹവും തമ്മിൽ ബന്ധമുണ്ടെന്നു  തെളിയിക്കാൻ മാത്രമാണ് ഇത്രയും ബദ്ധപ്പെട്ടത്. പേരിനേയും കൂടിയാണ് സ്‌നേഹിക്കുന്നത്. അല്ലെങ്കിൽ സ്‌നേഹിക്കുന്ന വസ്തുക്കൾക്കെല്ലാം പേരിട്ടേ മതിയാകൂ.
 അതാണ് സ്‌നേഹിക്കുന്നവരുടെ ഓരോ മുടിയിഴകൾക്കും ഓരോരോ പേരിട്ട് നമ്മൾ പ്രാവുകളെപ്പോലെ കുറുകുന്നത്. പേരിടുമ്പോൾ നമ്മൾ ആ വസ്തുവിന് അതിന്റേതായ ഒരു വ്യക്തിത്വം സമ്മാനിക്കുന്നു. അവഗണന അവസാനിപ്പിച്ച് നമ്മൾ ആ വസ്തുവിനെ പരിഗണിക്കാൻ നിർബന്ധിതരാവുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് പേരില്ലെന്നു കരുതിയിരുന്ന പല സാധനങ്ങൾക്കും പേരുണ്ടാകുമെന്ന് ഉറപ്പിച്ച് വിചാരിച്ചിരുന്നത്. യാദൃശ്ചികമായി അത്തരം ചില സാധനങ്ങളുടെ പേരുകൾ മുമ്പിൽ വന്നു പെടുമ്പോൾ മനസ്സ് ആഹ്ലാദം തുള്ളുന്നത്.

മലയാളത്തിന്റെ ദേശീയ കറി റോസ്മേരി പറയുന്നതുപോലെ മീൻ പൊള്ളിച്ചതൊന്നുമല്ല; ചക്കക്കുരുവും മാങ്ങയുമാണെന്ന്  ഞാൻ പറയും. ഒരു നൂറ്റാണ്ടെങ്കിലും പാവപ്പെട്ട മലയാളികൾ താലോചിച്ച കറിയാണിത്. പാലിയത്ത് എഴുതിയ പോസ്റ്റിലും ഇതിനു സമാനമായ ഒരു ചിന്ത കാണുന്നു. അതിൽ പോയ കാലത്തെക്കുറിച്ചുള്ള നിരാശയും തെളിയുന്നു:
പ്രണയനിർവൃതി അനുഭവിക്കുന്നവരാണ് അടുത്ത ജന്മത്തിൽ ചക്കക്കുരുവും ചെമ്മീനുമായി ജനിക്കുന്നത്. എന്നിട്ട് ഒരു ദിവസം തേങ്ങയോടും മാങ്ങയോടും ഒപ്പം വെന്ത് രണ്ടു ജന്മത്തിലും പ്രണയനിർവൃതി അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാപാപിയുടെ നാവിൽ ചെന്നു മുട്ടി അഞ്ചു പേരും കൂടി ഒരുമിച്ച് നിർവാണം പ്രാപിക്കും. പിന്നെ പുനർജന്മമില്ല.

വെള്ളം
വെള്ളം സ്വന്തം പുരാവൃത്തത്തെയും സഞ്ചാരത്തെയും ഭാവിയെയും തള്ളിക്കളയുന്നു.

വി.ബി ജ്യോതിരാജും രാഷ്ട്രീയവും

കഥാകൃത്ത് വി .ബി ജ്യോതിരാജ്  ഫേസ് ബുക്കിൽ എഴുതിയത് ഇവിടെ ഉദ്ധരിക്കുകയാണ്:  ''രാഷ്ട്രീയം മനസ്സിലാക്കുക എന്നാൽ ജീവിതം മനസ്സിലാക്കുക എന്നാണ്. ഇന്ന് രാഷ്ട്രീയം മാറ്റി നിർത്തികൊണ്ട്‌ ജീവിതത്തെ കാണുവാൻ സാധ്യമല്ല. കാരണം ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സാമൂഹ്യമായി നോക്കി കാണുന്ന, സർവ്വ സ്പർശിയായ സാമൂഹ്യ സംവിധാനമാണ് രാഷ്ട്രീയം. ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഇണക്കിയും പിരിച്ചും അതായത് ഊടും പാവും പോലെയാണ് രാഷ്ട്രീയം. ഇണപിരിക്കാനാവാത്ത വിധം എന്നർത്ഥം.

രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നില്ക്കുക എന്നതിനർത്ഥം ഒരുവൻ തന്റെ സാമൂഹ്യമായ കർത്തവ്യങ്ങളിൽ നിന്ന് മാറി നിൽക്കുക എന്നതിൽ കവിഞ്ഞൊന്നുമില്ല. ഇനി അഥവാ മാറി നിന്നാലും അയാൾ ജീവിക്കുന്നത് മറ്റുള്ളവരുടെ രാഷ്ട്രീയത്തിൽ ആണ്. മാത്രവുമല്ല മറ്റുള്ളവരുടെ വികല സങ്കല്പങ്ങളെ അറിഞ്ഞോ അറിയാതെയോ കൂട്ട് നിൽക്കുകയായിരിക്കും ഫലം. ശാസ്ത്രീയമായി കാര്യകാരണ ബന്ധങ്ങളെ കണ്ടെത്തുവാൻ കഴിവുള്ള വിധം തന്റെ അറിവിനെയും വീക്ഷണത്തെയും ഉയർന്ന തലത്തിലേക്ക് എത്തിക്കുവാൻ സാധിക്കാത്തവർ ഒരു തരത്തിൽ പറഞ്ഞാൽ സമൂഹത്തിനു തന്നെയും തന്റെ ജീവിതത്തെ തന്നെയും ദ്രോഹിക്കുന്നവരാണ്. ചുറ്റും എന്ത് നടന്നാലും തനിക്കൊന്നുമില്ലെന്നു മൂഡന്മാരുടെ സ്വപ്ന ലോകത്തിൽ ജീവിക്കുന്ന സ്വാർത്ഥ ജീവിതത്തിനു ഉടമയായവർ.''

ജ്യോതിരാജ് പറയുന്നതിൽ കുറെ കാര്യമുണ്ട്.എന്നാൽ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ മൂന്നാം ലോക രാജ്യങ്ങൾ  വെറുതെ ഇരയാക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്.ഗ്ലോബൽ ഫണ്ട് ആരു കൈകാര്യം ചെയ്യുന്നുവോ അവരാണ് ലോക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.ഇന്നു മൂല്യങ്ങൾ ഇല്ലാതാവുകയും പണത്തിനു മുമ്പെങ്ങുമില്ലാത്ത പ്രാധാന്യം കൈവരുകയും ചെയ്തു.
നിഷ്കാമികളായി ആരും തന്നെയില്ല. എഴുത്തുകാരനാവാനും പ്രശസ്തനാവാനും പണം വേണമെന്നായിരിക്കുന്നു.പണമില്ലാതായാൽ  യാത്ര ചെയ്യാനോ വായിക്കാനോ, ഒന്നും കഴിയില്ല. ഇന്ത്യ കാണണമെങ്കിൽ പണം വേണ്ടേ?

ഇന്ത്യ കാണാൻ   പറ്റാതെപോയത്  പണമില്ലാത്തതുകൊണ്ടാണെന്ന്  ഒ വി വിജയൻ എന്നോട് പറഞ്ഞിട്ടുണ്ട്. എതാണ്ട് അതേ അവസ്ഥ ഞാനും നേരിടുന്നു.രോഗിയാവാൻ , സൗഹൃദം കൂടാൻ, വീട്ടിൽ താമസിക്കാൻ , പ്രണയിക്കാൻ, പണം വേണം.പണത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ഇതിന്റെ ഫലമായാണ് കൊച്ചുകുട്ടികൾ പോലും മാതാപിതാക്കളുടെ ക്രൂരതയ്ക്കിരയായി കൊലചെയ്യപ്പെടുന്നത്.ആർക്കും രക്ഷയില്ല.
വൃദ്ധജനങ്ങളെ എവിടെയും ഉപേക്ഷിച്ചുകളയും.

അക്ഷരജാലകം

 

യാത്രികനും പരിസ്ഥിതിവാദിയും ബിസിനസ്സ് എഡിറ്ററുമായ കെ.ടി .വിനയചന്ദ്രൻ അക്ഷരജാലകത്തെക്കുറിച്ച് ഇങ്ങനെ എഴുതി അറിയിച്ചു.
Dear MK,


My inability to understand many points of your column shows my ignorance on literature.While I feel jealousy on your talent I pity myself on my illeteracy.
G.Sankara Kurup on Balamani Amma's poems, Vladmir Nobokov's comments on contemporary writers,comments on Cervantes.
Tolstoy's view on love, Anais Nin on Friendship, Mario Llosa on Writer's duty, William Faulkner on Dreams, William Gibson on Future, Issac Singer on Vegetarianism, Hermann Hesse's words on Words, Gorky on drunker writers,Oscar Wilde on Sunset...Kafka on Nihilist thoughts,Orhan Pamuk on Tree and its meanings,Tom Bissell on Writers, Umberto Eco on Beauty

Dear MK,. ha, I feel poor very poor and ignorance is a curse
.Next birth,if it happens,I dream of becoming a novelist,writer,poet.
Will dreams come true?

Thank you for your column.without understanding many of it,am enjoying it to a certain extend.




ശരീരം അശ്ലീലമോ?
ദിവ്യ ദിവാകർ മലയാളിവിഷൻ  വെബ്സൈറ്റിൽ എഴുതിയ ലേഖനം 'എന്താണ് പെൺശരീരത്തിലൊളിച്ചുവച്ചിട്ടുള്ളത്?' എന്ന ലേഖനം നമ്മെ അന്ധവിശ്വാസത്തിന്റെ മൂടൽമഞ്ഞിൽ നിന്ന് മോചിപ്പിക്കും. ഒന്നും ഒളിപ്പിച്ചു വയ്ക്കാത്തതുകൊണ്ട് ആരെങ്കിലും കണ്ടാലോ എന്ന് ചിന്തിച്ച്  ഭ്രാന്ത് പിടിക്കേണ്ട ആവശ്യം ഇല്ല .സ്വന്തം ശരീരം മറ്റുള്ളവർ കാണുന്നതിനെക്കുറിച്ച് ആലോചിച്ചു തലപുണ്ണാക്കാതിരിക്കാനാണ് പെൺകുട്ടികൾ പഠിക്കേണ്ടതെന്ന് ദിവ്യ വാദിക്കുന്നു.

ഓണപ്പതിപ്പും ഫാ എസ് കാപ്പനും

 നമ്മുടെ ഓണപ്പതിപ്പുകളിൽ കാര്യമായ സർഗ്ഗാത്മക പര്യവേക്ഷണങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നു വർഷങ്ങൾക്കു മുൻപ്, പ്രസിദ്ധ വിമോചന ദൈവശാസ്ത്രജ്ഞനും എഴുത്തുകരനുമായ ഫാ. എസ് .കാപ്പൻ അദ്ദേഹത്തിന്റെ ചാക്കയിലുണ്ടായിരുന്ന (തിരുവന്തപുരം) വസതിയിൽ വച്ച് പറഞ്ഞതോർക്കുന്നു.എതാണ്ട് അതുപോലൊന്ന് ഇപ്പോൾ ഞാൻ കേൾക്കുന്നത് പ്രമദം മാസികയുടെ കോളമിസ്റ്റ് ഡോ. സാജൻ പാലമറ്റത്തിൽ നിന്നാണ്(സാഹിത്യ നിരൂപണം, പ്രമദം, ജനുവരി).
സാജൻ എഴുതുന്നു:ഓണക്കാലം സാഹിത്യത്തിനുവേണ്ടി  എന്തു ചെയ്യുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ?എനിക്കു തോന്നുന്നു, ഓണപ്പതിപ്പുകൾ സാഹിത്യത്തിന്റെ നിലയെ അപകടപ്പെടുത്തുന്നു.എഴുതുവാൻ വേണ്ടി മാത്രം എഴുതുന്ന കഥകളും കവിതകളും ലേഖനങ്ങളും കുത്തിനിറച്ച് ഇറങ്ങുന്ന
ഓണപ്പതിപ്പുകൾ നമുക്കു  ഒരു ബാധ്യതയായി തീരുന്നുണ്ട്.
പറവ
പറവകൾ ബഹുമുഖമാണ്.പ്രകൃതിയുടെ പച്ചയ്ക്കു കുറുകെ അവ അജ്ഞേയവും അഭൗമവുമായ അർത്ഥങ്ങളുടെ വരകൾ വരയ്ക്കുകയാണ്.

ഫോമ
മുംബൈ ഫോമ പ്രസിഡന്റ് യു എൻ ഗോപി നായർ ഫേസ്ബുക്കിൽ എഴുതുന്നു: നിരാശയുടെ പടുകുഴിയിൽ വീണ് ജീവിതം തള്ളി നീക്കുകയും
ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുന്നവർ
മുംബൈയിയിൽ നിരവധിയാണ്. പ്രത്യാശയുടെ കിരണങ്ങൾ
നിറയ്ക്കാൻ പര്യാപ്തമായ കൈത്താങ്ങുമായി ഫോമയുടെ
പുതിയ ചുവടുവയ്പ്പിനു സെമിനാറിൽ
വൈകീട്ട് 5 മണിക്ക് തുടക്കം കുറിക്കും.

വലിയ സന്തോഷം തോന്നുകയാണ്. ഇതാണ് ശരിയായ പരിശ്രമം.
പുസ്തകോൽസവത്തിന്റെ ഭാഗമായ്യാണ് ഈ സെമിനാർ നടക്കുന്നത്.


 പരേതരുടെ ഇൻബോക്സ്
പത്മ സജു എഴുതിയ 'മരിച്ചു പോയവരുടെ ഇന്‍ബോക്സ്‌'(തർജനി) പുതിയൊരു മേഖല തുറക്കുന്നു.

ഒരാൾ മരിക്കുന്നതോടെ , അവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ എന്തെല്ലാം വിനിമയം ചെയ്യുന്നു!.അത് മറ്റൊരു പ്ലാനറ്റാണ്. ആ വസ്തുക്കൾക്ക് അധികാരമുണ്ടോ?
അതിനു മറ്റൊരു ഭാഷകൂടി വശമാകുന്നുണ്ടോ?
ഇതാ ഈ വരികൾ വായിക്കൂ:മരിച്ചു പോയവരുടെ ഇന്‍ബോക്സ്‌
മൌനമുറഞ്ഞുപോയൊരു മഹാസമുദ്രമാണ്
എങ്കിലും ആഴങ്ങളില്‍ നാമറിയാത്ത
ചില നേര്‍ത്ത തിരയിളക്കങ്ങളില്‍
നിശ്ശബ്ദമായ ചില മറുപടികളുണ്ട്
പറയുവാനവര്‍ കാത്തുവച്ചിരുന്നത്..മരിച്ചു പോയവരുടെ ഇന്‍ബോക്സ്‌
ആരുമറിയാത്തൊരു വസന്തമൊളിപ്പിക്കുന്നു.
പിന്നെ വാക്കുകള്‍ പൊള്ളിച്ച വേനലുകള്‍,
മഞ്ഞുപോലുറഞ്ഞ മറുപടികള്‍..
ഹൃദയത്തിന്റെ നാലറകളിലവര്‍
പല ഋതുക്കളൊളിപ്പിച്ചപോലെ..മരിച്ചു പോയവരുടെ ഇന്‍ബോക്സ്‌
നാം എത്രമുട്ടിയാലും തുറക്കപ്പെടാതെ
അടഞ്ഞുപോയ വാതിലുകളാണ്.
എങ്കിലും ചില സ്പന്ദനങ്ങള്‍
അടഞ്ഞ വാതിലിനപ്പുറം പലനേരം
പതുക്കെ വന്നുമടങ്ങാറുണ്ട്‌..നാമാരുമറിയാതെ.

സിഗ് മൺഡ്  ഫ്രോയിഡ് ലൈംഗികസ്വഭാവത്തപ്പറ്റി





ഒരാളുടെ ലൈംഗികസ്വഭാവം എന്നത് അയാളുടെ മറ്റെല്ലാ കാര്യങ്ങളിലുമുള്ള പെരുമാറ്റരീതിയുടെ ഒരു അപരരൂപമാണ്.

Sunday, January 12, 2014

AKSHARAJALAKAM , LAKKAM 10, PAGE 2


 ലക്കം പത്ത്,പേജ് രണ്ട്




 Every life is, more or less, a ruin among whose debris we have to discover what the person ought to have been.”
 Jose Ortega y Gasset ,സ്പാനിഷ് ചിന്തകൻ




 








I don't want to be a tree; I want to be its meaning.
Orhan Pamuk,ടർക്കിഷ് നോവലിസ്റ്റ്




  





 സെക്സ് ഇനിയും എഴുതപ്പെട്ടില്ല

എല്ലാവരും സെക്സ് എഴുതുന്നത് അതിന്റെ ബാഹ്യമായ വിവരണം എന്ന നിലയിലാണ്. എന്നാൽ സെക്സ് കണ്ടെത്തുക തന്നെ വേണം.
അത് പുതിയതാണ്. അതു നമ്മുടെ ചിരപരിചിതമായ ശരീരം പോലുമല്ല.
വാക്കുകൾ സാഹിത്യത്തിൽ അതിന്റെ ഭൗതിക രൂപമല്ലല്ലോ. അതിനു മറ്റൊരു രാഗപരിവേഷം വരുന്നുണ്ട്.
അതുപോലെ സെക്സ് ഒരു സാഹിത്യ കൃതിയിൽ വരുമ്പോൾ വെറുതെ ലൈംഗികത വരിവലിച്ചെഴുതുന്നത് ഒരു തരത്തിലുള്ള നിരക്ഷരതയുടെ ഭാഗമാണ്.
ഇനിയും മനസ്സിലാക്കാത്ത ഒരു മനുഷ്യാവസ്ഥയിലേക്കുള്ള നിരാസ്പദമായ യാത്ര എന്ന നിലയിൽ ആ ആഖ്യാനം മാറണം
.അതു ഭാഷയിലെ മനുഷ്യശരീരങ്ങളെപ്പറ്റിയും സ്ത്രീ പുരുഷ ബന്ധത്തെപ്പറ്റിയുമുള്ള സമ്പ്രദായിക ധാരണകളെ തിരുത്തുന്നതാവണം. ഇനിയും, മലയാളത്തിൽ  സെക്സ് ആവിഷ്കരിക്കപ്പെട്ടിട്ടില്ല.വിജയനും പത്മരാജനും മറ്റും നടത്തിയ ചില ശ്രമങ്ങൾ കാണാതിരിക്കുന്നില്ല. 




ബൊഹുമിൽ അരബലിന്റെ ഭാരിച്ച നിശ്ശബ്ദത
ഒട്ടും പ്രതീക്ഷിക്കാതെയാണ്  ഞാൻ ബൊഹുമിൽ അരബലിന്റെ  'റ്റൂ ലൗഡ് എ  സോളിറ്റ്യൂഡ്' എന്ന നോവൽ വായിക്കാനിടയാക്കിയത്. ഒരാൾ നോവൽ എഴുതുമ്പോൾ എന്തൊക്കെയാവും തച്ചുതകർക്കുക?
ഒരു കാര്യം വ്യക്തമാണ് , ചിലരെങ്കിലും തന്റെ ചുറ്റിനുമുള്ള അവ്യവസ്ഥകൾക്കെതിരെ പ്രതിഷേധിക്കുന്നു. അവർ യാഥാർത്ഥ്യം എന്ന മിഥ്യയെ നശിപ്പിക്കാൻ വേണ്ടി  തന്റെ ആത്മാവിനുള്ളിലെ അത്യഗാധമായ ചോദനകളെ സമാഹരിക്കുന്നു.
അരബൽ ,വികാരസംവേദനം നഷ്ടമായ ഒരു കാലത്തിന്റെ ശ്മാശാനത്തിലിരുന്ന് ഒരു മനുഷ്യന്റെ സജീവതയെ ഭ്രാന്തമായി ഉണർത്തിയെടുക്കുന്നു.

ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് വായനക്കൊന്നും  പ്രസക്തി ഇല്ലായിരുന്നു. പുസ്തകങ്ങൾ നല്ലതായാലും ചീത്തയായാലും വിറ്റുകൊള്ളണം. അത് പുനഃചക്രമണം ചെയ്ത് മറ്റ് കടലാസ് ഉൽപ്പന്നങ്ങളായി മാറാനുള്ളതാണ്. അവിടെയാണ് മുപ്പത്തിയഞ്ച് വർഷമായി പുസ്തകങ്ങൾ വാങ്ങി വിൽക്കാതെ തന്റെ വീട്ടിൽ കൂട്ടിയിട്ട 'കിറുക്കനായ' ഹാന്റയുടെ ജീവിതം ഇതൾ വിടർത്തുന്നത്.ഹാന്റാ ഒരു ആദർശത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ ആളല്ല. അയാൾ പലയിടത്തു നിന്നും പലതും മനസ്സിലാക്കി വളർന്നവനാണ്. മറ്റുള്ളവർ വിൽക്കാനായി കൊണ്ടുവന്ന പുസ്തകങ്ങൾ ഹാന്റാ വാങ്ങും,. എന്നാൽ അയാൾ അത് റീസൈക്കിൽ ചെയ്യാൻ കൊടുക്കാതെ രഹസ്യമായി സൂക്ഷിച്ചു വയ്ക്കുന്നു.
ഹാന്റായുടെ മനസ്സിന്റെ ചിന്തകളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്.

പുസ്തകങ്ങളാണ് ഈ മനുഷ്യന്റെ ചിന്ത നിറയെ. പകൽ നേരത്ത് ട്രാഫിക് സിഗ്നൽ കാത്ത് നിൽക്കുമ്പോഴും, തന്റെ സ്യൂട്ട്  കേസിനുള്ളിലെ പുസ്തകങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ എന്താവും പറയുക എന്ന് ആലോചിക്കുന്നു.

ആശയങ്ങൾക്ക് ആന്തരിക മൂല്യമുണ്ട്. അത് നമ്മൾ വായിച്ചില്ലെങ്കിലും , പുസ്തകങ്ങളിലിരുന്ന് അവ പരസ്പരം ചർച്ച നടത്തുന്നു.
ഇത് അദൃശ്യതയുടെയും സാധ്യതയുടെയും ലോകമാണ്.നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും സംഭവിക്കുന്ന ലോകം . അതാണ് ഹാന്റയിലുടെ അരബൽ പുറത്തെടുക്കുന്നത്.
ഹാന്റാ പുസ്തകങ്ങളിലെ ആശയങ്ങളെ ആധാരമാക്കി തന്റെ  മനോനില പരീക്ഷിക്കുകയും നവീകരിക്കുകയും ചെയ്യുന്നു.
ചില വാക്യങ്ങൾക്കൂ:

And so everything I see in this world, it all moves backward and forward at the same time, like a black-smith's bellows, like everything in my press, turning into its opposite at the command of the red and green buttons, and that's what makes the world go round.


  I saw  jesus as a tennis champion who has just won his first Wimbledon and Lao-tze as a destitute merchant, i saw Jesus in  the  sanguine corporality of his ciphers and symbols and Lao-tze in a shroud, pointing at an  unhewn plank;I sawJesus as a playboy and Lao-tze as an old gland- abandoned bachelor; I saw Jesus as a romantic ,Lao-tze  as a classicist, Jesus  as a flow,Lao -tze as the ebb, Jesus as spring,Lao-tze as autumn....

തന്റെ അറയിലെ  എലികളെപ്പറ്റി ഹാന്റാ പറയുന്നത് ഇപ്രകാരമാണ്:
...but there's one thing  we have in common , namely, a vital need for literature with a marked preference for Goethe  and Schiller in Morocco bindings.

അറബലിന്റെ മറ്റു  പ്രധാന കൃതികൾ  Closely Observed Trains, I Served the King of  England
ബ്രിട്ടനിൽ 1991ലാണ് ഈ കൃതി ആദ്യം പ്രസിദ്ധീകരിച്ചത്.അബാക്കസ്  പേപ്പർ എഡിഷൻ വന്നത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിൽ. പിന്നീട് 1998, 2000, 2001, 2002, 2004, 2005, 2006,2007,2008,2009, 2010 എന്നീ വർഷങ്ങളിൽ പുതിയ എഡിഷനുകൾ വന്നു.

വരി
വരികൾ , ഉറുമ്പുകളുടെ അനാസക്തമായ ജീവിതകലയുടെ സാക്ഷ്യപത്രമാണ്.

ഡോക്ടറോവും ഓർമ്മപ്പുസ്തകങ്ങളും

 




അമേരിക്കൻ നോവലിസ്റ്റ് ഇ.എൽ.ഡോക്ടറോവ്  തനിക്ക് പ്രിയപ്പെട്ട ഓർമ്മപുസ്തകങ്ങൾ തിരെഞ്ഞെടുക്കുന്നു.
1) എ  മൂവബൾ ഫീസ്റ്റ്(A Moveable Feast)- ഹെമിംഗ് വേ.
അമേരിക്കൻ എഴുത്തുകാരനായ ഹെമിംഗ് വേ 1920കളിൽ പാരീസിൽ കുടിയേറി താമസിച്ചതും അവിടെവച്ച് തന്റെ എഴുത്തുജീവിതം രൂപപ്പെടുന്നതുമാണ് ഇതിവൃത്തം.
2)സ്പീക്ക്, മെമ്മറി(Speak, Memory )- വ്ലാഡിമിർ നബോക്കോവ്.
റഷ്യൻ നോവലിസ്റ്റ് നബോക്കോവിന്റെ ആത്മകഥയായ ഈ വിവരണത്തിൽ അദ്ദേഹം അമേരിക്കയിൽ കുടിയേറുന്നതുവരെയുള്ള സംഭവങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

3)ദ് എമിഗ്രന്റ്സ്-(The Emigrants) ഡബ്ല്യു ഡി സെബാൾഡ്.
ജർമ്മൻ എഴുത്തുകാരനായ സെബാൾഡ് തന്റെ ചില ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ ജീവിതചിത്രങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.ഇവർ പല സന്ദർഭങ്ങളിലായി ഇംഗ്ലണ്ടിലേക്കും അമേരിക്കയിലേക്കും കുടിയേറിയവരാണ്.
4)പാട്രിമണി(Patrimony
), എ ട്രൂ സ്റ്റോറി-ഫിലിപ് റോത്ത്.
അമേരിക്കൻ എഴുത്തുകാരനായ ഫിലിപ് റോത്തിന്റെ ആത്മകഥ.ഇതിൽ തന്റെ സ്വകാര്യ  ജീവിതത്തിലെ വേദനയും വേർപാടും പകർത്തുന്നു.
5)ദ് മൈൻഡ്  ഓഫ് എ നിമോണിസ്റ്റ്-(The Mind of a Mnemonist )-
 റഷ്യൻ മനശ്ശാസ്ത്രജ്ഞനായ അലക്സാണ്ടർ ആർ ലൂറിയ.

മനശ്ശാസ്ത്രജ്ഞനായ ലൂറിയയുടെ ഓഫീസിലേക്ക് കയറിവന്ന ഒരു പത്രപ്രവർത്തകന്റെ ഓർമ്മശക്തി കണ്ട് അദ്ദേഹം ഞെട്ടിപ്പോയി.
ഒരു തരത്തിലുള്ള  പിഴവും അയാളുടെ ഓർമ്മശക്തിയിൽ കണ്ടെത്താനായില്ല.അയാൾ വസ്തുക്കളെ  ഓർക്കുന്നത് , നിറവും ശബ്ദവും എല്ലാം സംയോജിപ്പിച്ചുകൊണ്ടായിരുന്നു

അഗതികളായ അമ്മമാരുടെ മുരുകൻ

തെരുവിൽ വളർന്ന് തെരുവിന്റെ വേദന അറിഞ്ഞ മുരുകൻ തെരുവിന്റെ രക്ഷകനാകുന്ന അപൂർവ്വ സാഹചര്യമാണ് ഇവിടെയുള്ളത്. ബാല്യത്തിൽ കഷ്ടത അനുഭവിച്ചവരൊക്കെ പിന്നീട് മറ്റുള്ളവരെ നന്നാക്കാൻ തയ്യാറായെന്നു വരില്ല. ഇവിടെ മുരുകൻ  എസ് തെരുവോരം എന്ന ചെറുപ്പക്കാരൻ ജീവിതത്തിന്റെ യഥാർത്ഥ വില കണ്ടെത്തിയിട്ടെന്നപോലെ , നമ്മുടെയെല്ലാം മരവിച്ചുപോയ മനസ്സിനെ സ്വന്തം ദൗത്യബോധത്തിന്റെ തിരിച്ചറിവിലൂടെ ശുദ്ധീകരിക്കുന്നു. മുരുകൻ ഇതിനകം അയ്യായിരം തെരുവു മക്കളെ നേരിട്ടെത്തി രക്ഷപ്പെടുത്തി. 


ഇന്ത്യൻ രാഷ്ട്രപതിവരെ മുരുകന്റെ സേവനത്തെ പ്രകീർത്തിച്ചു കഴിഞ്ഞു. വലിയ വിദ്യാഭ്യാസം നേടിയതുകൊണ്ടോ, ധനകുടുംബത്തിൽ പിറന്നതുകൊണ്ടോ ഒരാൾ ഈ കാലത്തിന്റെ മുറിവുണക്കാനായി സ്വയം തീരുമാനിക്കണമെന്നില്ല. മുരുകന്റെ ഓരോ പരിശ്രമവും നമ്മെ, തീർത്തും ബധിരരായിപ്പോയ നമ്മെ മാനസികമായി പരിവർത്തനം ചെയ്യിക്കുന്നു.കഴിഞ്ഞ ദിവസം ഞാൻ കൊച്ചിയിലെ അന്താരാഷ്ട്ര പുസ്തകമേളയിൽ ചെന്നപ്പോൾ മുരുകൻ തന്റെ സ്റ്റാളിലേക്ക്  വിളിച്ചുകൊണ്ടുപോയി സമ്മാനിച്ചത്  അദ്ദേഹം എഴുതിയ 'അമ്മ' എന്ന പുസ്തകമാണ്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് തെരുവിലെത്തിയ അമ്മമാരുടെ കഥയാണിത്. മുരുകൻ ആ അമ്മമാർക്ക് സ്വന്തം മകനായി. ഇന്നു മുരുകൻ എത്രയോ മനസ്സുകളിൽ സ്നേഹത്തിന്റെ ആൾരൂപമായി വളർന്നു നിൽക്കുന്നു. എത്ര അമ്മമാരുണ്ട് മുരുകന്!

ആദർശം
മനുഷ്യർ ആദർശം പറയുന്നത് കേട്ട് എലികൾ സ്വച്ഛതയുടെ സംഗീതത്തിനായി കാട്ടിലേക്ക്  ഓടിയൊളിക്കുകയാണ്

ചുരുങ്ങിയ വാക്കുകളിൽ.
1)എൻ. ജി ഉണ്ണികൃഷ്ണന്റെ 'പ്രണയത്തെക്കുറിച്ച് ചിലത്' എന്ന കവിതയിൽ,(ഭാഷാപോഷിണി, ജനുവരി) ;

അമിതഭോഗിയുടെ
ആസക്തിയോ
പ്രണയം'-
ഈ വരികൾ രസിപ്പിച്ചു.

 





2)സി.കെ.ഹസൻ കോയയുടെ ലേഖനം ,

നജ്മൽബാബു


'ഓർമ്മകളിൽ നജ്മൽബാബു'( ഭാഷാപോഷിണി) - ഇങ്ങനെ ഓർമ്മിപ്പിക്കുന്നു:നജ്മലിന്റെ വിയോഗത്തിലൂടെ അസ്തമിച്ചത് സവിശേഷമായ ഒരു ആലാപനശൈലിയാണ്.

വായന  

ജീവിതത്തിലെ ഏറ്റവും ഉന്മേഷമുള്ള സമയം വായനയ്ക്ക് കൊടുക്കണം.









സൗന്ദര്യം
സൗന്ദര്യം മാമൂലുകൾക്ക് എതിരാണ്.

സമ്മേളനം
സാംസ്കാരിക സമ്മേളനത്തിൽ നിന്ന് സാഹിത്യകാരന്മാർ പുറത്താകുകയാണെന്ന്  ഒരു സുഹൃത്ത് പറഞ്ഞു. ഇതിനു കാരണങ്ങളുണ്ട്.ഒന്നു, രാഷ്ട്രീയക്കാരെ വിളിച്ചാൽ അവർക്കായി പണമൊന്നും ചെലവാക്കണ്ട. അവർ സ്വന്തം ചെലവിൽ വരും. മറ്റൊരു അധിനിവേശം!
രണ്ട്, സാഹിത്യകാരന്മാർ സാഹിത്യത്തെക്കുറിച്ച് ഒന്നും പറയില്ല. മിക്ക എഴുത്തുകാരും സ്വന്തം അനുഭവമാകും വിളമ്പുക. കേൾവിക്കാരുടെ ആവശ്യം ശ്രദ്ധിക്കില്ല.ലോകത്തിലെ ഒരു എഴുത്തുകാരന്റെ പേരോ, പുസ്തകത്തിന്റെ പേരോ പോലും പറയാതെ പലരും പ്രസംഗിക്കാൻ തയ്യാറാവുന്നു!


   സാഹിത്യം

സാഹിത്യകൃതി  ഒരു ഒറ്റ വ്യവസ്ഥിതിയല്ല. പല കാലങ്ങളിൽ പലർ ചേർന്നുണ്ടാക്കുന്ന വ്യത്യസ്ത വ്യവസ്ഥിതികളുടെ ഒരു സമുച്ചയമാണത്.
കാളിദാസന്റെ മേഘസന്ദേശം ഒരു ഏകപക്ഷീയ വ്യവസ്ഥാപിതത്വമല്ല; എത്രയോ കാലങ്ങളായി അതു വായിക്കപ്പെടുന്നു, വിവിധ സ്വരവ്യതിയാനങ്ങളോടെ.ആർക്കും അതിന്റെ അന്തിമ എസ്റ്റാബ്ലിഷ്മെന്റ് നിർവ്വചിക്കാനാവില്ല. അത് കാളിദാസന്റേതുപോലുമല്ല.

കവിത


അച്ഛൻ കാല് തല്ലിയൊടിച്ച് ആശുപത്രിയിലിട്ടിരിക്കുന്ന മകൻ കവിത എഴുതുകയാണെങ്കിൽ , അത് കാകളിയിലാകണമെന്ന് വാശി പിടിക്കരുത്; വഞ്ചിപ്പാട്ടു വേണമെന്നും പറയരുത്. അതൊരു ഈണത്തിലുള്ള ഛന്ദസ്സ് കവിതയാണെങ്കിൽ ജീവിതത്തെ ഇതിനുമപ്പുറം പരിഹസിക്കാനൊക്കുമോ?
കാവ്യരൂപം ജീവിതത്തെ നോക്കി കളിയാക്കുന്ന സാഹചര്യം സൃഷ്ടിക്കരുത്.

സുന്ദരി

സുന്ദരിക്കു ധാർഷ്ട്യം ഉണ്ടായാൽ പ്രണയിക്കാനൊക്കില്ല.

സംസ്കാരം

സംസ്കാരം കലയുടെ കുത്തകയല്ല; അത് മെഡിക്കൽ ഉപകരണങ്ങളിലും ഇലക്ട്രോണിക്  വസ്തുക്കളിലുമാണുള്ളത്.

 
 അനുഭവം
എഴുത്തുകാരുടെ അനുഭവം എന്നൊന്നും പറയരുത്. അനുഭവം ഒരു ദൂഷിത വലയമാണ്. അതൊരു അഖണ്ഡ വസ്തുവല്ല. ഇന്ന് നാം ജീവിക്കുന്നത് നുറുങ്ങുകൾ കൊണ്ടാണ്-റിംഗ് ടോൺ,യു ട്യൂബ്, ഗൂഗിൾ സെർച്ച്-സമ്പൂർണ അനുഭവം ഒരിടത്തുമില്ല.

അക്ഷരജാലകം


അക്ഷരജാലകത്തെക്കുറിച്ച് വായനക്കാർ എഴുതുന്ന അഭിപ്രായം മറ്റൊരിടത്ത് കൊടുക്കാൻ കഴിയാത്തതുകൊണ്ടാണ് ഇവിടെ ചേർക്കുന്നത്.

ഗ്രന്ഥകാരനായ എം. ശാർങ്ഗധരൻ എഴുതുന്നു:
You are contributing significantly to the development of Malayalam literature as well as of the society in a unique manner with your thoughts in your own style. We like it. Please continue your journey in the same direction and enrich us with your thoughts. All the best wishes.

അമേരിക്കൻ മലയാളിയും എഴുത്തുകാരനുമായ സി എം സി എഴുതുന്നു:





The menu for " the akshara jalakam buffet " is enormous. One can eat all he/she can handle.
May God bless you for sharing your wisdom with the readers all over the world.
I read one sentence of sholom aleichem every single day just like what you do.
be well and stay well
cmc

കവിയും ഫേസ്ബുക്കറുമായ  ജയചന്ദ്രൻ പൂക്കരത്തറ:
Jayachandran Pookkaratharaposted toMk Harikumar
കാഴ്ചകള്‍

അക്ഷരജാലകം മെല്ലെ, തുറ-
ന്നൂക്കോടെ നോക്കുന്ന നേരം
കാണ്‍കയായ് നല്ല പ്രഭാതം, പിന്നെ
കണ്‍മഷിയിട്ടൊരു സന്ധ്യ
പ്രാഹ്നത്തിലേറെക്കിളികള്‍, പല-
ഭാഷയില്‍ പാടി രമിപ്പോര്‍
ഏവരും ചേര്‍ന്നിരിക്കുന്നു, കുളി-
രക്ഷരജാലകാഹ്ലാദം





കവി ടി.എ ശശി:


അക്ഷരജാലകത്തില്‍ എന്നെക്കുറിച്ചെഴുതിയതു വായിച്ചു.
വളരെ സന്തോഷം തോന്നി . പലപ്പോഴും എന്തിനെഴുതുന്നു എന്നൊക്കെ
തോന്നുമെങ്കിലും , എന്നെപ്പോലുള്ളവരുടെ
എഴുത്ത് ശ്രദ്ധയില്‍ പെടുന്നതുതന്നെ എന്റെ എളിയ എഴുത്തില്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ കാരണമാകുന്നു.
പുതുവര്‍ഷം താങ്കള്‍ക്കും കുടുംബത്തിനും നന്മകള്‍ നിറഞ്ഞതാകട്ടെ എന്നാശംസിക്കുന്നു.

ഡോ.സുനിൽ പി എസ്

ഡോ സുനിൽ പി എസിന്റെ 'മെഴുകുതിരികൾ ബാക്കിവയ്ക്കുന്നത് '(മലയാളം ഡോട്ട് കോം) എന്ന   കവിത ഇന്നത്തെ  കാവ്യപരമായ ആധികളുടെ തനത് ആവിഷ്ക്കാരമെന്ന നിലയിൽ പ്രസക്തമാവുകയാണ്. 
ചിന്തിക്കുന്നവർക്ക് ഒരു സമാധാനവുമില്ല.ലോകം എത്രമേൽ തലകുത്തി മറിഞ്ഞിരിക്കുകയാണ്. അല്ലെങ്കിൽ നമുക്കായി ഒരു യാഥാർത്ഥ്യം കണ്ടെത്താൻ നാം വിധിക്കപ്പെട്ടിരിക്കുന്നു.

നമുക്കായി തെളിയുന്ന വെളിച്ചങ്ങള്‍
അണയുന്നത് അങ്ങനെയാണ് ;
അടയാളങ്ങള്‍ ബാക്കിവെച്ച് !

കാണുന്നുണ്ട് ഞാനെല്ലാം ;
ഹൃദയസ്പന്ദനങ്ങളുടെ താളക്കേടുകളില്‍
നിന്‍റെ തിരി നാളം ഉലയുന്നത്,
തിമിരം കനത്ത കണ്‍കളിലെ തിരി
അണയും മുമ്പുള്ള നീലവെളിച്ചം,

ശ്വാസകുരുക്കുകൾ, മരുന്നുകള്‍ നിന്നില്‍
അലിയാതെ അന്നനാളത്തില്‍ തികട്ടുന്നത്,
രക്തമറ്റു വിളര്‍ത്ത മേനി ഉരുകി
തുടങ്ങുന്നത്, എല്ലാം ഞാന്‍ കാണുന്നുണ്ട്,
എല്ലാം ഞാന്‍ അറിയുന്നുണ്ട് അമ്മേ !

എനിക്കറിയാത്തത് ഇതാണ്..........
കരിപ്പാടുകള്‍ നീ എവിടെയെല്ലാം ഇട്ടിട്ടു പോകുമെന്ന്,
നീ അണയുമ്പോള്‍ ശേഷിക്കും അടയാളങ്ങള്‍
മായ്ക്കുവാന്‍ ഏതു വാര്‍ണീഷു ഞാന്‍ കരുതുമെന്ന്,
നീ എന്നെ തനിച്ചാക്കി അകലുന്ന അന്ധകാരങ്ങളില്‍
ഇനി ഏതു മണ്‍ചെരാത് തെളിയുമെന്ന് !

തുമ്പൂർ ലോഹിതാക്ഷൻ

തുമ്പൂരിന്റെ മാന്ത്രികകഥകൾ(ഡി.സി.ബുക്സ്) കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്നതാണ്.പതിനൊന്നു കഥകൾ ഇതിലുണ്ട്.സർപ്പവും രാജകകുമാരിയും, മുദ്രമോതിരം,പിഗ്മാലിയന്റെ പ്രതിമ, ജീവയെന്ന ആട്ടിടയൻ തുടങ്ങിയ രചനകൾ ഏവരെയും ആകർഷിക്കും.









എം. തോമസ്മാത്യൂ

നിരൂപകൻ എം തോമസ്മാത്യൂ ഈയിടെ അന്താരാഷ്ട്രപുസ്തകവേദിയിൽ വച്ചു  കണ്ടപ്പോൾ പറഞ്ഞു:
ഞാൻ കർശനക്കാരനായ വെജിറ്റേറിയനാണ്.എന്നാൽ വീട്ടിൽ ഭാര്യയോ മക്കളോ ഇല്ലാത്തതിനാൽ ഇഷ്ടഭക്ഷണം കിട്ടുന്നില്ല.ഉണ്ടാക്കിത്തരാൻ ഒരാളുണ്ട്. അവരോട് ഇന്നതു വേണമെന്നു പറയാറില്ല.കിട്ടുന്നതു കഴിക്കുന്നു. 


സംഗീതത്തെപ്പറ്റി വിക്ടർ യൂഗോ

സംഗീതം പുറത്തു വരുന്നത് അത് വാക്കുകളിൽ പകരാനാവാത്തതുകൊണ്ടാണ്.
അതേസമയം അതിനു നിശ്ശബ്ദമായിരിക്കാനും കഴിയില്ല.

AKSHARAJALAKAM

AKSHARAJALAKAM/